logo

Issue No : 1479 Issue Date: November 05, 2017

NEW ISSUEDaily News

Reports

EDITORIAL

സിനിമയായിരുന്നു, സിനിമ മാത്രമായിരുന്നു ഐ.വി. ശശിയുടെ ജീവിതം. അനുവദിക്കപെ്പടുന്ന പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള സര്‍ഗാത്മകമായ മാറി മറിയലുകളായിരുന്നു ഓരോ ഐ.വി ശശി സിനിമയും. സാങ്കേതികതയില്‍ ലോക സിനിമയുടെയൊപ്പം നില്‍ക്കുന്ന, കലാപരമായി ഇന്ത്യന്‍ സിനിമയെയെങ്കിലും അതിശയിപ്പിക്കുന്ന സൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഐ.വി ശശി വലിയ കാന്‍വാസിലുള്ള ബൃഹത്തായ സിനിമകളാണ് ചിന്തിച്ചത്. ആശയങ്ങളുടെ പരിമിതികളില്‌ളാത്ത ഉയരങ്ങളിലായിരുന്നു ആ മനസ്‌സിന്റെ പറക്കല്‍. അതൊന്നും തന്നെ വിദേശ സിനിമകള്‍ കണ്ടതിന്റെയോ അവ ആവേശിച്ചതിന്റെയോ പ്രതിഫലനമായിരുന്നില്‌ള. സ്വന്തം ജീവിതാനുഭവങ്ങള്‍ക്കുള്ളില്‍ പരുവപെ്പട്ട തനതായ കാഴ്ചകളുടെ ഊര്‍ജ്ജമാദണ് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രസരിച്ചത്. ബാഹുബലിയും പുലിമുരുകനും മിഴിഞ്ഞ കണ്ണുകളോടെ കണ്ടിരിക്കുമ്പോള്‍ ഒരു തലമുറ അലാവുദ്ദീനും അത്ഭുത വിളക്കും മൃഗയയും ഓര്‍ത്തു പോകുന്നുവെങ്കില്‍ അതിശയിക്കേണ്ടതില്‌ള. സാങ്കേതികത ഇക്കാലത്തിന്റെ നൂറിലൊരു പങ്കു പോലും വികസിച്ചിട്ടില്‌ളാത്ത എഴുപതുകളിലും എണ്‍പതുകളിലുമായിരുന്നു ശശിയുടെ ഇത്തരം ധീരമായ പരീക്ഷണങ്ങള്‍. അതുകൊണ്ട് തന്നെയാണ് ശശിയൊരിക്കലും ഒരു മലയാളി സംവിധായകനായിരുന്നില്‌ള ഇന്ത്യന്‍ സംവിധായകനായിരുന്നു എന്ന് സിനിമാ പ്രേമികള്‍ നിസ്‌സംശയം പറയുന്നത്. വിജയങ്ങളോ പരാജയങ്ങളോ അദ്ദേഹത്തെ ബാധിച്ചില്‌ള. ചെയ്തു കഴിഞ്ഞ ഒരു സിനിമ ശശിയെ സംബന്ധിച്ച് കഴിഞ്ഞു പോയതാണ്. ഒരിക്കല്‍ പോലും സ്വന്തം വിജയങ്ങളില്‍ ആവേശപെ്പട്ട് അതിന്റെ മഹത്വം പറച്ചിലുകാരനായി ശശിയെ ആരും കണ്ടിട്ടില്‌ള. ഒരു തരത്തിലും ഭൂതകാലത്തില്‍ അഭിരമിക്കുന്ന മനുഷ്യനായിരുന്നില്‌ള അദ്ദേഹം. ഒരു തരത്തിലുള്ള ബലം പിടുത്തവും നാട്യവും അദ്ദേഹത്തിനില്ലായിരുന്നു. ഒരു സിനിമ ഹിറ്റായിക്കഴിഞ്ഞാല്‍ കുറസോവ കളിക്കുന്ന ഇപ്പോഴത്തെ ചില സംവിധായകരെ കാണുമ്പോഴാണ് ഐ.വി.ശശിയുടെ മഹത്വം ഓര്‍ത്തു പോകുന്നത്. ദീര്‍ഘകാലം സിനിമയില്‍ നിന്നു വിട്ടു നിന്നപേ്പാഴും അദ്ദേഹം തിരിച്ചു വരവിനായി ശ്രമിച്ചത് ഹോളിവുഡ് നിലവാരമുള്ള ഒരു ബഹുഭാഷാ സിനിമയിലൂടെയായിരുന്നു എന്നതും മറക്കരുത്. അതായിരുന്നു ഐ.വി.ശശിയുടെ ഊര്‍ജ്ജം. സിനിമയില്‍ പുതിയതായി എന്തു ചെയ്യാം എന്നായിരുന്നു മരണം വരെയും അദ്ദേഹം ചിന്തിച്ചത്. ശശിയെപേ്പാലെ ധീരനായ മറ്റൊരു സംവിധായകനും മലയാള സിനിമയിലുണ്ടായിട്ടില്‌ള; ഉണ്ടാകുകയുമില്‌ള. ഒരു സിനിമ തനിക്കിഷ്ടപെ്പടും വിധം ഒരുക്കിയെടുക്കുവാനായിരുന്നു ശശി എപേ്പാഴും ശ്രമിച്ചത്. അതില്‍ മറ്റൊരു ഘടകവും ശശിയെ ബാധിച്ചില്‌ള. ഒന്നുറപ്പ് , തൃപ്തനായല്‌ള ശശി മരണത്തിലേക്ക് പോയത്. ഒരിക്കലും സിനിമയില്‍ സ്വസ്ഥനാകുവാനോ തൃപ്തനാകുവാനോ ശശിക്കാകുമായിരുന്നില്‌ള. സിനിമയില്‍ നിന്നും വിട്ടു നിന്നപേ്പാഴും ചെയ്യാനൊരുങ്ങുന്ന പുതിയ സിനിമകളുടെ കോപ്പു കൂട്ടുകയായിരുന്നു അദ്ദേഹം. അവയുടെ എഴുത്തും ക്രമീകരണങ്ങളുമായി രോഗക്കിടക്കയിലും ഊര്‍ജ്ജസ്വലനായിരുന്നു. ഐ.വി ശശി ഒരു അടയാളമാണ്. സിനിമയില്‍ പരിമിതികള്‍ക്കിടയിലും പരിധികളില്‌ളായെന്നു തെളിയിച്ച അടയാളം. ഐ.വി.ശശി ജീവിക്കുക തന്നെ ചെയ്യും സിനിമയുള്ളിടത്തോളം......

VIDEO BUZZ

 
BOX OFFICE
സിനിമ ദിവസം തിയേറ്റർ ഗ്രോസ്
രാമലീല 29 എറീസ് ,ശ്രീകുമാര്, ന്യൂ ,കൃപ 1,68,20,500.00
ഉദാഹരണം സുജാത 28 കൈരളി , എറീസ് 52,38,600.00
Copyright @vellinakshatram.com. Designed & Powered by INTUISYZ All rights reserved.