ബൊമ്മിയല്ലിത് അപര്‍ണയാണ്

Posted by Arunima S, 16 Nov, 2020

 

 സൂരരൈ പൊട്ട്രു സിനിമ കണ്ടവരുടെയൊക്കെ മനസില്‍ നെടുമാരനോളം സ്ഥാനമുറപ്പിച്ച മറ്റൊരാള് കൂടിയുണ്ട് സുന്ദരി നെടുമാരന്‍ അഥവാ മാരന്‍റെ സ്വന്തം ബൊമ്മി. തിയറ്ററില്‍ റിലീസായിരുന്നുവെങ്കില്‍ ബോക്സ്ഓഫീസ് ഹിറ്റ് ആകേണ്ടിയിരുന്ന സിനിമ ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസായിരിക്കുന്നത്. തീയറ്റര്‍ റിലീസിന്റെ ആഘോഷമൊന്നുമില്ലെങ്കിലും നമ്മുടെ ബൊമ്മി സന്തുഷ്ടയാണ്. മലയാളസിനിമയിലെ കുറുമ്പത്തി അപര്‍ണ ബാലമുരളിയുടെ ബൊമ്മി വിശേഷങ്ങളിലേക്ക്...

 

 

തീയറ്റര്‍ റിലീസ് ഇല്ലാത്തതില്‍ സങ്കടമുണ്ടോ

 

ഏയ്…

തിയറ്ററില്‍ റിലീസ് ആകുന്നതിന്‍റെ ആഘോഷമൊന്നു വേറെത്തന്നെയാണ്. അത് മിസ്സും ചെയ്യുന്നുണ്ട്. എങ്കിലും ഇതിപ്പോള്‍ എല്ലാവര്‍ക്കും  വീട്ടിലിരുന്നു കാണാനും സന്തോഷമറിയിക്കാനും സാധിക്കുന്നല്ലോ.

 

 

ഇങ്ങനെയൊരു ബൊമ്മി

 

സുധാ കൊങ്കരയുടെ സിനിമയായതു കൊണ്ടു തന്നെ ഈ സിനിമയില്‍ എന്‍റെ ക്യാരക്ടറിന് നല്ല പ്രാധാന്യമുണ്ടാകുമെന്ന് അറിയാമായിരുന്നു.പിന്നെ മധുരയിലെ കൂടുതല്‍ സ്ത്രീകളും സ്ട്രോങ്ങാണ്. ആ സ്ഥലത്തുനിന്നുള്ള പെണ്‍കുട്ടിയുടെ ധൈര്യമാണ് ബൊമ്മിയും കാണിക്കുന്നത്.മധുരയില്‍ ചെന്നപ്പോഴാണ് എനിക്കത് മനസിലായതെന്നു മാത്രം. നിലപാടുകള്‍ കൊണ്ടും ശക്തയായ കഥാപാത്രമാണല്ലോ സുന്ദരി നെടുമാരന്‍ എന്ന ബൊമ്മി.

 

സിനിമയെ കുറിച്ച്

 

ഇത്രയും വലിയൊരു സിനിമ കുറച്ചു സമയം കൊണ്ട് പൂര്‍ത്തിയാക്കുക അതൊരു വളരെ നല്ല കാര്യമാണ്. വളരെ ജോളിയായ ഒരു ടീമായിരുന്നു സിനിമയുടേത്. എല്ലാവരും പരസ്പരം സപ്പോര്‍ട്ടിവുമായിരുന്നു. ഇതൊരു കൊമേഴ്ഷ്യല്‍ സിനിമയല്ല എന്നതാണ് മറ്റ് തമിഴ് സിനിമകളില്‍ നിന്നു സൂരരൈ പൊട്ട്രിനെ വ്യത്യസ്തമാക്കുന്നത്. “ തമ്പി മധുരായ ” എന്നത് പോലെയുള്ള ചെറിയ ഡയലോഗുകളെയാണ് ഇതിന്‍റെ മാസ് ഡയലോഗ് എന്നു വിളിക്കാനാവുന്നത് പോലും.   

 

 

യഥാര്‍ത്ഥ കഥയും സിനിമയും

 

ക്യാപ്റ്റന്‍ ഗോപിനാഥിന്‍റെ "സിംപ്ലി ഫ്ലൈ" എന്ന ബുക്കിനെ ആസ്പദമാക്കി, അവരുടെ ജീവിതത്തിലെ ഒരു സംഭവം എടുത്താണ് സിനിമ ചെയ്തിരിക്കുന്നത്. എന്നു കരുതി പൂര്‍ണമായും അവരുടെ കഥയല്ലിത്. പക്ഷേ സ്വപ്നത്തിന് വേണ്ടിയുള്ള പോരാട്ടം,യഥാര്‍ഥത്തില്‍ നടന്നതാണ് അത്. നമ്മുടെ ലൈഫില്‍ എന്തും സാധിക്കാനാകുമെന്ന്  തെളിയിച്ച ആളാണ് ക്യാപ്റ്റന്‍ ഗോപിനാഥ്. അദ്ധേഹത്തിന്‍റെ ജീവിതത്തിലെ ഭാര്‍ഗവിയെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതൊരിക്കലും സിനിമയിലെ കഥാപാത്രവുമായി ബന്ധപ്പെട്ടല്ല എന്നു മാത്രം.

 

സുന്ദരി മാരനും അപര്‍ണ ബാലമുരളിയും

 

സുന്ദരി നെടുമാരനും ഞാനും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഒരിക്കലും സുന്ദരിയെ പോലൊരു ക്യാരക്ടറല്ല ഞാന്‍. സുന്ദരിയ്ക്ക് സ്വന്തമായി നിലപാടുകളുള്ള, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാത്ത ഒരാളാണ്. ഞാന്‍ ആണെങ്കില്‍ എല്ലാവരെയും നോക്കുന്ന, സുന്ദരിയുടെ അത്ര സ്വതന്ത്രയല്ലാത്ത ഒരു വ്യക്തിയാണ്.

 

ഉര്‍വശിയും സൂര്യയും

 

ഉര്‍വശി , സൂര്യ എന്നിവര്‍ക്കൊപ്പമുള്ള എന്‍റെ ആദ്യ ചിത്രമാണിത്. രണ്ടുപേരും നല്ല സപ്പോര്‍ട്ടിവുമായിരുന്നു.

 

സൂര്യയും അപര്‍ണയും

 

റീഡിങ് സെഷന്‍ കഴിഞ്ഞപ്പോള്‍ മുതല്‍ നമ്മള്‍ ബൊമ്മിയും മാരനുമായിരുന്നു. റൊമാന്‍സെന്ന് പറഞ്ഞു ഒരു എക്സ്റ്റെര്‍ണല്‍ സോഴ്സ് ഒന്നുമില്ലായിരുന്നു. അതുകൊണ്ടായിരിക്കും നല്ല നിമിഷങ്ങള്‍ പങ്കു വയ്ക്കാനായത്. മാരനും സുന്ദരിയും തമ്മിലുള്ള ബന്ധം കാണിക്കാനായി കൂടുതല്‍ സീനുകള്‍ ഒന്നുമില്ല. കഥാപാത്രത്തെ ഉള്‍ക്കൊണ്ടത് കൊണ്ട് ലഭിച്ച നിമിഷങ്ങള്‍ തന്നെയാണ് അവര്‍ക്കിടയിലുള്ളത്.  

 

 Brand new stills of Suriya and Aparna Balamurali from Soorarai Pottru

 

സ്റ്റാര്‍ ബേസ്ഡ്

 

ക്യാപ്റ്റന്‍ ഗോപിനാഥിനെ ആസ്പദമാക്കി ആര് സിനിമയെടുത്താലും അതില്‍ ഭാര്‍ഗവിയെ പോലെ ഒരാളുടെ വേഷത്തിന് പ്രാധാന്യം ഉണ്ടാകും.പിന്നെ ബൊമ്മി എന്ന കഥാപാത്രം ഒരുപാട് സ്ത്രീകളുടെ കഷ്ടപ്പാട് കൂടിയാണ്. സുധാ കൊങ്കര, മലയാളിയായ ശാലിനി ഉഷ എന്നിവരാണ് ഇങ്ങനെയൊരു കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. കൂടാതെ സൂര്യ എന്ന നടന്‍റെ പിന്തുണ കൂടിയായപ്പോള്‍ ബൊമ്മിയ്ക്ക് മാരനൊപ്പം നില്ക്കാന്‍ കഴിഞ്ഞു.

 

കഥാപാത്രങ്ങളിലെ വ്യത്യസ്തത

 

ഇനിയുള്ള എന്‍റെ കഥാപാത്രങ്ങളൊക്കെ വളരെ സെലക്ടീവ് ആയിരിയ്ക്കും. ഇതുവരെ ലഭിച്ച വേഷങ്ങളിലൊക്കേ എനിക്കു സന്തോഷമുണ്ട്. പിന്നെ ബൊമ്മി എനിക്കു പ്രിയപ്പെട്ട കഥാപാത്രമാണ്. ഇതുപോലെയുള്ള കഥാപാത്രങ്ങളാണ് ഞാനിനിയും ചെയ്യാനാഗ്രഹിക്കുന്നത്. ഗ്ലാമറസ് ആയുള്ള വേഷങ്ങള്‍ എനിക്കു ചേരില്ല, ചെയ്യാന്‍ താല്പര്യവുമില്ല.

 

ഇനി മുന്നോട്ട്

 

നെഗറ്റിവ് റോള്‍ ചെയ്യാന്‍ തയ്യാറാണ്. ഹീറോയിന്‍ വേഷം തന്നെ കിട്ടണമെന്നൊന്നുമില്ല. ഒരു വേഷം ചെയ്തു ഇറങ്ങുമ്പോള്‍ അത് എല്ലാവരുടെയും മനസില്‍ ഉണ്ടാകണമെന്ന് മാത്രം. പടയപ്പയിലെ രമ്യ കൃഷ്ണയുടെ വേഷം അങ്ങനെ ഒന്നാണല്ലോ. പിന്നെ കുറച്ചു സിനിമകളില്‍ ഒക്കെ പാടിയിട്ടുണ്ട്. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഇനിയും പാടും.

 

അപ്പു എന്ന അപര്‍ണ ബാലമുരളി

 

 

എനിക്കെപ്പോഴും ഞാനായി ഇരിക്കാനാണ് ഇഷ്ടം. അങ്ങനെ എന്നെ സ്വീകരിക്കുന്ന പ്രോജക്ടുകളോടാണ് താല്‍പര്യവും. ഞാന്‍ എങ്ങനെയാണ് ,എന്താണെന്ന് അറിഞ്ഞുള്ള കഥാപാത്രങ്ങള്‍ വേണമായിരുന്നു. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ വേണമെന്ന് കാണിക്കണമായിരുന്നു. അതിനാണ് കാത്തിരുന്നതും.മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ്, ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്.

 

                                    

 

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram