അപർണയുടെ പ്രണയക്കൊതി..

Posted by Online Desk, 29 Dec, 2017

കാലടി ശ്രീശങ്കരാചാര്യ കോളേജില്‍ കാമുകിയുടെ ചിത്രീകരണം നടക്കുന്നു. അപര്‍ണ്ണ ബാലമുരളിയും അസ്‌കര്‍ അലിയുമൊത്തുള്ള റൊമാന്റിക് രംഗത്തിന്റെ ചിത്രീകരണമാണ് നടക്കുന്നത്. അച്ചാമ്മയെന്ന അടിപൊളി പെണ്‍കുട്ടിയെയാണ് അപര്‍ണ്ണ ബാലമുരളി അവതരിപ്പിക്കുന്നത്.


അച്ചാമ്മയെക്കുറിച്ച് പറഞ്ഞാലോ?
അപര്‍ണ്ണ: പറയാല്ലോ: സിനിമയുടെ പകുതി വരെ കുരുത്തംകെട്ടൊരു പെണ്ണാണ് അച്ചാമ്മ. കോളേജില്‍ എത്തുന്നതോടെ കുറച്ചുകൂടി അച്ചടക്കമുണ്ടാകുന്നു. അച്ചാമ്മയെക്കുറിച്ച് ഇതില്‍ കൂടുതല്‍ വിശദീകരിച്ചാല്‍ സസ്‌പെന്‍സ് നഷ്ടപ്പെടും.


മറ്റു സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വ്യക്തിപരമായി റിലേറ്റ് ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണെന്ന് തോന്നുന്നു?
അതെ. എന്റെ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രമാണ്. കോളേജില്‍ പോകുന്ന അടിച്ചുപൊളി പെണ്‍കുട്ടിയായി അഭിനയിക്കാന്‍ കിട്ടിയ അവസരമാണ്. ഇതുവരെ അഭിനയിച്ച സിനിമകളിലെല്ലാം പക്വതയുള്ള കഥാപാത്രമായിരുന്നല്ലോ അഭിനയിച്ചത്. അതുകൊണ്ടുതന്നെ ഇതെനിക്കിഷ്ടമായി.


ക്യാംപസ് ലൈഫ് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടോ?
കുറച്ചൊക്കെ. അതിലുപരി എന്റെയും അച്ചാമ്മയുടെയും സ്വഭാവത്തിനാണ് സാമ്യത കൂടുതല്‍. ഞാന്‍ പഠിച്ച കോളേജ് പോലെയല്ല ഇത്. ഇത് വലിയ കാമ്പസാണ്.


ആദ്യത്തെ റൊമാന്റിക് സിനിമയാണല്ലോ?
ശരിയാണ് ആദ്യമായി ചെയ്യുന്ന റൊമാന്റിക് കമ്പസ് സിനിമയാണിത്. എനിക്ക് അഭിനയിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട് റൊമാന്‍സ് ആണ്. കാരണം ഞാനിത് വരെ റൊമാന്‍സ് ചെയ്തിട്ടില്ല.


പുതിയ കാലത്തെ റൊമാന്‍സിന് വ്യത്യാസമുണ്ടല്ലേ?
അതെനിക്കറിയില്ല. ഈ സിനിമയില്‍ നായകന്‍ അന്ധനാണ്. അച്ചാമ്മയ്ക്ക് അങ്ങോട്ട്‌തോന്നുന്ന പ്രണയമാണ്. അതിന്റെ പ്രത്യേകതകളെല്ലാം ഉള്ള റൊമാന്‍സാണ്.


ആസിഫ് അലിയ്‌ക്കൊപ്പം കുറെ സിനിമ കഴിഞ്ഞ ല്ലോ. ഇപ്പോള്‍ സഹോദരന്റെ നായികയായി. ആര്‍ക്കൊപ്പം അഭിനയിക്കുമ്പോഴാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍?
എനിക്ക് ഏറ്റവും കംഫര്‍ട്ട് തോന്നിയ രണ്ട് പേരാണ് ആസിഫിക്കയും അസ്‌കറും. എന്റെ കഴിഞ്ഞ രണ്ട് സിനിമയും ആസിഫിക്കയ്‌ക്കൊപ്പമാണ് ചെയ്തത്. അത് കഴിഞ്ഞ ഉടന്‍ അസ്‌കറിനൊപ്പം സിനിമ. കുടുംബം മൊത്തം ഏറ്റെടുത്തോയെന്ന് ആളുകള്‍ കളിയാക്കാറുണ്ട്. (പൊട്ടി ചിരിക്കുന്നു...)


തിരക്കിട്ട് സിനിമ ചെയ്യുന്നില്ല, അഭിനയ സാധ്യതകളുള്ള സിനിമകളേ ചെയ്യുന്നുള്ളുയെന്ന് കഴിഞ്ഞ തവണ പറഞ്ഞിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായി സിനിമ വരുന്നു?
അത് ഞാന്‍ സിനിമ തിരഞ്ഞെടുത്തതിന്റെ പ്രശ്‌നമല്ല. അഭിനയിച്ച സിനിമകള്‍ ഒന്നിനു പുറകെ ഒന്നായി റിലീസ് ആകുകയായിരുന്നു. റിലീസ് ആയ മൂന്ന് സിനിമകളും ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ചെയ്താണ്.
ചോദിക്കാന്‍ വന്നത് അതായിരുന്നില്ല. ആദ്യത്തെ സിനിമയില്‍ നിന്ന് വ്യത്യസ്തമായൊരു കഥാപാത്രമാണ് ഈ സിനിമയില്‍.


മാറ്റത്തിനായുള്ള ബോധപൂര്‍വ്വമായ ശ്രമമാണോ?
കുറച്ചൊക്കെ അങ്ങനെ തന്നെയാണ്. ജിംസിയ്ക്ക് ശേഷം എനിക്ക് അതുപോലെ ബോള്‍ഡായ കഥാപാത്രങ്ങളെയാണ് ലഭിച്ചത്. അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ ആഗ്രഹമില്ല. അതിനാലാണ് ഈ കഥാപാത്രം സന്തോഷത്തോടെ സ്വീകരിച്ചത്.


ഇതുവരെ ചെയ്തതില്‍ റിയല്‍ലൈഫുമായി ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രം അച്ചാമ്മയാണോ?
തീര്‍ച്ചയായും അതെ. അച്ചാമ്മയ്ക്ക് എന്റെ ഒരുപാട് സ്വഭാവ സവിശേഷതകളുണ്ട്. ജിംസിയെ ഒരുപരിധിവരെ റിയല്‍ലൈഫുമായി ബന്ധിപ്പിക്കാന്‍ കഴിയുമായിരുന്നു.


ഈ സിനിമയില്‍ റൊമാന്റിക് ആണല്ലോ. അച്ചാമ്മ ഏതെങ്കിലും വിധത്തില്‍ റിയല്‍ ലൈഫില്‍ റൊമാന്‍സിന് പ്രചോദിപ്പിക്കുന്നുണ്ടോ?
എനിക്ക് മനസ്‌സിലായില്ല.


അച്ചാമ്മയായി അഭിനയിച്ചപ്പോള്‍ പ്രണയിക്കണമെന്ന് തോന്നിയോ?
(ചിരിക്കുന്നു..) കുറച്ചൊക്കെ തോന്നി. (വീണ്ടും ചിരിക്കുന്നു..) ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത രംഗങ്ങള്‍ പിറ്റേന്ന് കാണാറുണ്ട്. അവര്‍ പശ്ചാത്തലത്തില്‍ പാട്ടെല്ലാം ചേര്‍ത്തിട്ടുണ്ടാകും. ആദ്യമായാണ് എന്നെ ഇത്ര റൊമാന്റിക്കായി സേ്‌ളാമോഷനിലെല്ലാം കാണിക്കുന്നതെന്ന് ഞാന്‍ സംവിധായകന്‍ ബിനു ചേട്ടനോട് പറയുകയും ചെയ്തു.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram