ഐശ്വര്യയല്ല ഉത്തരവാദി..

Posted by V.G.Nakul, 12 Jan, 2018

അപര്‍ണ്ണ എന്ന അപ്പു. മാത്തന്റെ ആപ്‌സ്. മാത്തന്റെ പ്രണയിനിയായിരുന്നപേ്പാഴും അവനില്‍ നിന്നും അകന്ന് ജീവിച്ചപേ്പാഴും വര്‍ഷങ്ങള്‍ക്ക് ശേഷം അവനെ വീണ്ടും കണ്ടു മുട്ടിയപേ്പാഴും അപ്പുവില്‍ വന്ന മാറ്റങ്ങള്‍, അതിന്റെ സൂകഷ്മ ഭാവങ്ങള്‍, ഒടുവില്‍ മാത്തനൊപ്പം രതിയിേലര്‍പെ്പട്ട ശേഷം " സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് " എന്നു പറയുമ്പോള്‍ പോലും അപ്പു മലയാള സിനിമയില്‍ മുന്‍ മാതൃകയില്‌ളാത്ത നായികയായി.


മായാനദി കണ്ടവരാരും അപര്‍ണയെ മറക്കില്‌ള. അപര്‍ണ്ണയെ അതീവ സ്വാഭാവികമാക്കിയ ഐശ്വര്യ ലകഷ്മിയെയും. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയില്‍ നിവിന്‍ പോളിയുടെ നായികയായി മലയാള സിനിമയുടെ ഭാഗമായ ഐശ്വര്യ എം.ബി.ബി.എസ് ബിരുദം നേടിയ ശേഷമാണ് മോഡലിംഗിലൂടെ അഭിനയ രംഗത്തെത്തുന്നത്.


മായാനദിയിലെ ആപര്‍ണ്ണയും ഐശ്വര്യയും തമ്മില്‍ സ്വഭാവത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
എന്റെ സ്വഭാവം കുറച്ചൊക്കെ അപര്‍ണ്ണയിലുണ്ട്. എന്നാല്‍ മൊത്തത്തില്‍ അപര്‍ണ്ണയെപേ്പാലെയല്‌ള ഐശ്വര്യ. അപര്‍ണ്ണയെക്കാള്‍ കുറഞ്ഞത് പത്തിരട്ടിയെങ്കിലും ബോള്‍ഡാണ് ഐശ്വര്യ.


അപര്‍ണ്ണയെ അവതരിപ്പിച്ചപേ്പാള്‍ സ്വന്തം മാനറിസങ്ങള്‍ കഥാപാത്രവുമായി ചേര്‍ന്നു പോകുന്നതായി തോന്നിയോ ?
അപര്‍ണ്ണയുടെ ചില മാനറിസങ്ങളും മുഖ ഭാവങ്ങളും ഞാന്‍ സാധാരണ എങ്ങനെയാണോ അങ്ങനെ തന്നെയാണ്. മറ്റൊരാളെയും മാതൃകയാക്കാന്‍ ശ്രമിച്ചിട്ടില്‌ള. ഞാന്‍ അപര്‍ണ്ണയെക്കാള്‍ കുറച്ച് കൂടി സന്തോഷിക്കുന്ന ഒരാളാണ്. അപര്‍ണ്ണയായി അഭിനയിച്ചപേ്പാള്‍ അതില്‍ നിന്നും മാറി കുറച്ച് ഗൗരവക്കാരിയായി എന്നേയുള്ളു.


മായാനദിയുടെ ഭാഗമായത് എങ്ങനെയാണ് ?
ഫേസ് ബുക്കിലാണ് ഓഡീഷന്‍ കാള്‍ കണ്ടത്. അത് കഴിഞ്ഞ് ഒരു സുഹൃത്ത് വഴി എന്റെ ചിത്രങ്ങള്‍ അയച്ച് കൊടുത്തു. രണ്ടാം ഘട്ട ഓഡീഷനിലാണ് അവസരം കിട്ടിയത്.


അപര്‍ണ്ണയെക്കുറിച്ച് പറഞ്ഞപേ്പാള്‍ പേടി തോന്നിയോ. അതായത് അത്ര ആഴമുള്ള നിരവധി സങ്കീര്‍ണ്ണതകളുള്ള കഥാപാത്രമാണ് ?
അഭിനയിക്കുമ്പോള്‍ സീന്‍ ബൈ സീന്‍ ആഷിക് സാറും ശ്യാം സാറും എന്ത് പറയുന്നോ അതേ പോലെ ചെയ്യുകയായിരുന്നു. ഒരുപാട് ചിന്തിക്കാനൊന്നും ശ്രമിച്ചില്‌ള. ഒരു പക്ഷേ ചിന്തിച്ചിരുന്നെങ്കില്‍ പേടിയായേനെ. ചിത്രീകരണത്തിന്റെ ആദ്യത്തെ ദിവസം ചെറിയ പേടിയുണ്ടായിരുന്നു. എങ്ങനെ പുള്‍ ഓഫ് ചെയ്യും എന്നതില്‍ സംശയമുണ്ടായി. പക്ഷേ സംവിധായകനിലും തിരക്കഥാകൃത്തുകളിലും വിശ്വാസമുണ്ടായിരുന്നു. കൊള്ളില്ലെ്‌ളങ്കില്‍ അവര്‍ മാറ്റുമെന്നായിരുന്നു പ്രതീക്ഷ. ഞാന്‍ കാരണം ഒരു തരത്തിലും അവരുടെ സിനിമയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നുണ്ടായിരുന്നു.


ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയില്‍ അഭിനയിച്ച് കഴിഞ്ഞാണോ മായാനദിയില്‍ അവസരം ലഭിക്കുന്നത് ?
ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയുടെ ചിത്രീകരണം കഴിഞ്ഞാണ് മായാനദിയുടെ ഓഡീഷന്‍ കാള്‍ കാണുന്നത്. സെപ്തംബര്‍ ഒന്നിന് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള റിലീസ് ചെയ്യുമ്പോള്‍ ഞാന്‍ മായാനദിയിലെ കാറ്റില്‍ എന്ന പാട്ടിന്റെ ചിത്രീകരണത്തിന് ബേക്കല്‍ കോട്ടയിലായിരുന്നു.


എങ്ങനെയായിരുന്നു ടൊവിനൊ തോമസിനൊപ്പമുള്ള അഭിനയം?
ഭയങ്കര കംഫര്‍ട്ടബിളായിരുന്നു. ഒരു തരത്തിലും പേടി തോന്നിയില്‌ള. അത് നിവിന്‍ പോളിയാണെങ്കിലും അങ്ങിനെ തന്നെ. രണ്ടു പേരും സീനിയര്‍ ആക്‌ടേസാണ്. അപേ്പാള്‍ അവര്‍ക്കൊപ്പം അഭിനയിക്കുന്നത് തന്നെ വലിയ ഭാഗ്യം. രണ്ടു പേരും വളരെയേറെ ഹെല്‍പ് ചെയ്യും. അഭിനയിക്കുവാനുള്ള ഇടം തരും. ഒരിക്കലും കളിയാക്കുക പോലുമില്‌ള. നന്നായി ചെയ്താല്‍ നന്നായിട്ടുണ്ടെന്ന് പറയും. അതൊക്കെ വലിയ ആത്മവിശ്വാസം തരും.


ചിത്രത്തില്‍ മാത്തനുമായി അപര്‍ണ്ണയുടെ ചുംബന രംഗമുണ്ടലേ്‌ളാ. തിയേറ്ററില്‍ അത് എങ്ങനെ സ്വീകരിക്കപെ്പടും എന്നതില്‍ ആശങ്ക തോന്നിയിരുന്നോ ?
ചിത്രീകരണം തുടങ്ങും മുന്‍പ് അങ്ങനെചിലസംശയങ്ങള്‍ ഉണ്ടായിരുന്നു.ചിത്രീകരണം തുടങ്ങിയപേ്പാള്‍ ഈ ടീം ഒരിക്കലും സിനിമയുടെ മാര്‍ക്കറ്റിംഗിന് വേണ്ടി ഇങ്ങനെ ഒരു രംഗം തിരുകിക്കയറ്റില്‌ള എന്നുറപ്പായി. സിനിമയില്‍ അത് ആവശ്യമുള്ളതിനാലാണ് എന്ന വിശ്വാസമുണ്ടായി. സംവിധായകനെയും തിരക്കഥാകൃത്തുക്കളെയും വിശ്വസിക്കുക മുന്‍പോട്ട് പോകുക എന്നേ ചിന്തിച്ചുള്ളു. ബാക്കിയൊക്കെ ദൈവത്തിന്റെ കൈയ്യില്‍. എന്നാല്‍ സിനിമ കണ്ട് ഒരാളും മോശം പറഞ്ഞില്‌ള. വൃത്തികേടാകില്‌ള എന്ന് അറിയാമായിരുന്നു. മാത്തന്റെയും ആപര്‍ണ്ണയുടെയും പ്രണയത്തിന്റെ വിശുദ്ധി പ്രകടിപ്പിക്കാനായിരുന്നു ആ രംഗം സിനിമയില്‍ ഉപയോഗിച്ചത്. ദൈവികമായ പ്രണയമായിരുന്നു ആ രംഗങ്ങളില്‍ നിറഞ്ഞതും. ആ രംഗത്തിന്റെ പേരില്‍ ഇതു വരെയും ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നില്‌ള. നമ്മുടെ പ്രേകഷകര്‍ ബുദ്ധിപരമായി ചിന്തിക്കുന്നവരാണ്. അവര്‍ക്കറിയാം യഥാര്‍ത്ഥ ജീവിതത്തിലെ അഭിനേതാവും സിനിമയിലെ കഥാപാത്രവും രണ്ടാണെന്ന്.


ചിത്രത്തില്‍ അപര്‍ണ്ണ മാത്തനോട് പറയുന്ന സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന വാചകം ഇത്ര വലിയ ചര്‍ച്ചയാകുമെന്ന് കരുതിയോ?
ഇല്‌ള. ആ ഡയലോഗ് പറയാന്‍ പറഞ്ഞു. പറഞ്ഞു. അത്രേയുള്ളു. അതിനെപ്പറ്റി അധികം ചിന്തിച്ചില്‌ള. ഒന്നാമതേ ഞാന്‍ ഒരുപാട് ചിന്തിക്കുന്ന ആളല്‌ള. വര്‍ക്കിനെ പറ്റി മാത്രമേ ചിന്തിക്കുന്നുള്ളു. ബാക്കിയെല്‌ളാം സ്വഭാവികമാണലേ്‌ളാ.


ഈ ചര്‍ച്ചയില്‍ ഒരു അഭിപ്രായം പറയാന്‍ ആവശ്യപെ്പട്ടാല്‍ ഐശ്വര്യ എന്തു നിലപാടെടുക്കും?
അത് തിരക്കഥാകൃത്തിേനാട് ചോദിക്കണം (ചിരി). ഞാനല്‌ള അതിന് ഉത്തരവാദി എന്നു പറയും. (ചിരി).


പഠനം ?
കോഴ്‌സ് കഴിഞ്ഞു. കൊച്ചി ശ്രീനാരായണ മെഡിക്കല്‍ കോളേജിലായിരുന്നു. ഡേര്‍മെറ്റോളജിയിലോ പീഡിയാട്രിഷനിലോ പി.ജി ചെയ്യണം എന്നാണാഗ്രഹം.


പ്രണയത്തിന്റെ അടയാളമാണലേ്‌ളാ അപര്‍ണ്ണ. പ്രണയ സന്ദേശങ്ങള്‍ വരുന്നുണ്ടോ?
(ചിരി). പ്രണയത്തിന്റെ അടയാളമാണ് അപര്‍ണ്ണ എന്നൊക്കെയാണ് പറയുന്നത്. ഞാനിപേ്പാള്‍ ഒന്നും വിശ്വസിക്കുവാന്‍ പറ്റാത്ത ഒരു അവസ്ഥയിലാണ് നില്‍ക്കുന്നത് (ചിരി).


ഐശ്വര്യ തിയേറ്ററില്‍ പോയി സിനിമ കണ്ടപേ്പാള്‍ അപര്‍ണ്ണയെ എങ്ങിനെ ഉള്‍ക്കൊണ്ടു ?
ഞാന്‍ മൂന്ന് തവണ സിനിമ കണ്ടു. ഒരിക്കല്‍ പോലും ബോറടിച്ചില്‌ള. അത്രയും ഉഷ്ടപെ്പട്ട് അഭിനയിച്ച കഥാപാത്രമാണ്. അതിലേറെ ഇഷ്ടം തോന്നി സ്‌ക്രീനില്‍ കണ്ടപേ്പാള്‍.


പുതിയ അവസരങ്ങള്‍?
തമിഴില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ മായാനദി കഴിഞ്ഞേ തീരുമാനിക്കുന്നുള്ളു എന്നനിലപാടിലായിരുന്നു. ഇപേ്പാള്‍ ഒരു ഉത്തരവാദിത്വമുണ്ടലേ്‌ളാ. കാരണം അത്രയും നല്‌ള കഥാപാത്രമാണ് ലഭിച്ചത്. അപര്‍ണ്ണയ്ക്ക് ശേഷം ഒരു മോശം കഥാപാത്രം ചെയ്യുന്നത് ശരിയല്‌ളലേ്‌ളാ. അതിനാല്‍ നന്നായി ചിന്തിച്ചേ അടുത്ത സിനിമ തീരുമാനിക്കു.


വീട്ടില്‍ എങ്ങനെ?
തിരുവനന്തപുരത്ത് കണ്ണമൂലയിലാണ് വീട്. അച്ഛനും അമ്മയ്ക്കും ഞാന്‍ ഒറ്റ മകളാണ്. വീട്ടില്‍ ഒറ്റക്കുട്ടിയെങ്കിലും അത്യാവശ്യം സ്ട്രിക്ടാണ്. അധികം കൊഞ്ചിക്കലൊന്നുമില്‌ള. എന്നാല്‍ എനിക്ക് അവരും അവര്‍ക്ക് ഞാനും കഴിഞ്ഞിട്ടേയുള്ളു. അത്ര ന്യൂ ജനറേഷന്‍ പേരന്‍സല്‌ള എന്നര്‍ത്ഥം.

 

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram