ആദ്യം കേട്ടപ്പോള്‍ അയ്യോ.........ഇതെന്താണ്..........ഇതെങ്ങനെ പുറത്ത് ആളുകളോട് പറയും: ചിക്കന്‍ കോക്കാച്ചി വിശേഷങ്ങളുമായി നേഹ രത്‌നാകരന്‍

Posted by Farsana Jaleel, 12 Jun, 2017

തമിഴകത്തിലൂടെ സിനിമയിലെത്തി ഒടുവില്‍ മലയാളത്തിലും എത്തിനില്‍ക്കുകയാണ് നേഹ രത്‌നാകരന്‍. 16ാം വയസ്സില്‍ സിനിമയിലെത്തിയ നേഹ ഇപ്പോള്‍ അനുരഞ്ജന്‍ സംവിധാനം ചെയ്യുന്ന ചിക്കന്‍ കോക്കാച്ചിയിലൂടെ മലയാളികള്‍ക്ക് പുതുമുഖ നായികയെ കൂടി നല്‍കുകയാണ്. ചിത്രത്തിന്റെ പേര് ആദ്യം കേട്ടപ്പോള്‍ അയ്യോ ഇതെന്ത് സിനിമയാണെന്നാണ് നേഹയ്ക്ക് തോന്നിയത്. പിന്നീട് ചിരിയും. ചിക്കന്‍ കോക്കാച്ചി വിശേഷങ്ങളുമായി നേഹ രത്‌നാകരന്‍.

സിനിമയിലേക്ക് വരുന്നത്?

2013ല്‍ കാലിക്കട്ടില്‍ വെച്ച് മിസ് മലബാര്‍ എന്നൊരു ഇവന്റില്‍ പങ്കെടുത്തിരുന്നു. മിസ് മലബാറില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു. അതിന് ശേഷമാണ് സിനിമയിലേക്ക് വരുന്നത്. അന്നെനിക്ക് 16 വയസ്സായിരുന്നു. അതിനു ശേഷം ഒരുപാടു കോളുകള്‍ വന്നിരുന്നു. സിനിമയെ ഒരു കെരിയറാക്കണമെന്ന ചിന്ത അന്നില്ലായിരുന്നു. പിന്നീടാണ് ആ ചിന്തയില്‍ മാറ്റം വരുന്നത്.

ആരാണ് ആദ്യമായി സിനിമയിലേക്ക് അവസരം തരുന്നത്?

2014ല്‍ പ്ലസ് ടു വിന് പഠിക്കുന്ന സമയത്തായിരുന്നു ആദ്യമായി സിനിമ ചെയ്യുന്നത്. 16ാം വയസ്സില്‍. മിസ് മലബാര്‍ ചെയ്യുന്നത് പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു. മിസ് മലബാറിന് ശേഷം ഒരു തെലുങ്ക് സിനിമയിലേയ്ക്ക് അവസരം വന്നു. ആ സിനിമയ്ക്കായി ഫോട്ടോ ഷൂട്ടും ചെയ്തിരുന്നു. പക്ഷേ ആ സിനിമ അവര്‍ ഉപേക്ഷിച്ചിരുന്നു. മിസ് മലബാറിന്റെ ഫോട്ടോസ് കണ്ടിട്ടാണ് ഈ തെലുങ്ക് സിനിമയിലേക്ക് വിളിക്കുന്നത്. തമിഴിലാണ് ആദ്യമായി ചെയ്യുന്നത്. എന്റെ ഫോട്ടോ കണ്ട് ഇഷ്ടമായ ശേഷം ഓഡീഷന് വിളിച്ചു. ചെന്നൈയ്യില്‍ വെച്ചായിരുന്നു ഓഡിഷനന്‍. എന്നെ അവര്‍ തിരെഞ്ഞെടുക്കുകയും ചെയ്തു.

ആദ്യമായി ക്യാമറ ഫെയ്‌സ് ചെയ്തപ്പോള്‍?

എല്ലാവരേയും പോലെ എനിക്കും പേടിയായിരുന്നു. അഭിനയരംഗത്തേയ്ക്ക് വരണമെന്ന് കരുതിയ ആളേ ആയിരുന്നില്ല ഞാന്‍. പ്ലസ് ടൂവിന് പഠിക്കുന്ന സനയം. ഭാഷ ബുദ്ധിമുട്ടായിരുന്നു. തമിഴ് തീരെ അറിയാത്തൊരു വ്യക്തിയായിരുന്നു ഞാന്‍. അതിന്റെ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. അതിന് ശേഷമാണ് തമിഴ് സിനിമകള്‍ കാണാന്‍ തുടങ്ങുന്നത്. എനിക്ക് സ്‌ക്രിപ്റ്റ് ഇംഗ്ലീഷിലാക്കി തരുമായിരുന്നു. അങ്ങനെ ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്തു പോയി. പിന്നീട് തമിഴ് പഠിച്ചെടുത്തു.

സാധാരണ ഗതിയില്‍ മലയാളത്തില്‍ നിന്ന് തമിഴിലേയ്ക്ക്......അങ്ങനെയാണ് സംഭവിക്കുക.....നേഹയുടെ കാര്യം തിരിച്ചാണല്ലോ?

സത്യം പറഞ്ഞാല്‍ പേടിച്ചിട്ടാണ്. നമ്മുടെ സ്വന്തം ഭാഷയിലാണ് ചെയ്യുന്നതെങ്കില്‍ അത്രയും അനുഭവജ്ഞാനമുണ്ടായിരിക്കണം. വെറുതെ ചെയ്തു കൂട്ടിയിട്ട് കാര്യമില്ലല്ലോ. എന്നാല്‍ സ്വന്തം ഭാഷയില്‍ ചെയ്യാന്‍ ഇന്നെനിക്കൊരു ആത്മവിശ്വാസമുണ്ട്. സിനിമയെ കുറിച്ച് പഠിക്കാനാണ് തമിഴ് ഇന്‍ഡസ്ട്രിയിലേക്ക് പോയത്.

ചിക്കന്‍ കോക്കാച്ചിയുടെ ഭാഗമാകുന്നത്?

ഈ സിനിമയുടെ ഭാഗമാകാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന് സ്‌ക്രിപ്റ്റ്, രണ്ട് ബന്ധം. ചിക്കന്‍ കോക്കാച്ചിയുടെ സംവിധായകന്‍ അനുരഞ്ജന്‍ സാറിന്റെ ഭാര്യ എന്റെ ചേച്ചിയുടെ സുഹൃത്താണ്. ചേച്ചിയുടെ സീനിയര്‍ ആയിരുന്നു അനുരഞ്ജന്‍ സാറിന്റെ ഭാര്യ. അങ്ങനെയാണ് ചിക്കന്‍ കോക്കാച്ചിയുടെ ഭാഗമാകുന്നത്.

ചിക്കന്‍ കോക്കാച്ചി വിശേഷങ്ങള്‍? കഥാപാത്രം?

ഇതുവരെ ചെയ്ത കഥാപാത്രങ്ങളെ വെച്ച് നോക്കുമ്പോള്‍ ചിക്കന്‍ കോക്കാച്ചിയില്‍ സാധാരണമായൊരു വേഷമാണ്. സസ്‌പെന്‍സ് രീതിയിലുള്ളൊരു കഥാപാത്രമാണ് എന്റേത്. ആദ്യമാദ്യം ഡയലോഡിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. തമിഴില്‍ ചെയ്തിട്ട് പെട്ടെന്ന് മലയാളത്തിലേയ്ക്ക് വരുമ്പോള്‍ ആദ്യം ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകള്‍. ഡയലോഗിന്റെ പ്രശ്‌നമായിരുന്നു.

ഷൂട്ടിംഗിനിടിയിലെ രസകരമായ അനുഭവം?

എനിക്ക് ചിത്രത്തില്‍ ഷെട്യൂള്‍ വളരെ കുറവായിരുന്നു. 13, 14 ദിവസത്തെ ഷെഡ്യൂള്‍ ആയിരുന്നു എനിക്ക്. ചിക്കന്‍ കോക്കാച്ചി ടീം എപ്പോഴും ഭയങ്കര തമാശയാണ്. ഞാന്‍ റിലാക്‌സ്ഡായി ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. ഇതെല്ലാവര്‍ക്കുേ ഒരു എന്റര്‍ടെയ്ന്‍മെന്‍ സിനിമയാകുമെന്നതില്‍ സംശയമില്ല.

ചിക്കന്‍ കോക്കാച്ചി എന്നത് വ്യത്യസ്തമായൊരു പേരാണ്....ആദ്യം കേട്ടപ്പോള്‍?

ആദ്യം കേട്ടപ്പോള്‍ അയ്യോ......ഇതെന്ത് സിനിമയാണ്......ഇതുവരെ കേള്‍ക്കാത്തൊരു പേര്. ചിരിവന്നു......രസകരവും വ്യത്യസ്തവുമായൊരു പേരാണിത്. അനുരഞ്ജന്‍ സാറാണ് ഈ പേര് ആദ്യം എന്നോട് പറയുന്നത്. പറഞ്ഞപ്പോള്‍ തന്നെ ചിരിക്കാന്‍ തുടങ്ങി. എങ്ങനെ ഈ പേര് പുറത്ത് ആളുകളോട് പറയുമെന്നോര്‍ത്തിട്ട് ഇത് തമാശ പറഞ്ഞതാണോയെന്ന് അനുരഞ്ജന്‍ സാറിനോട് ചോദിച്ചു. തമാശയല്ല......ഇതുതന്നെയാണ് സിനിമയുടെ പേരെന്ന് തീര്‍ത്തു പറഞ്ഞു. പിന്നീട് ചിരിയോ ചിരി. ഇതൊരു കോമഡി ചിത്രമായതിനാല്‍ ടൈറ്റിലിലും അത് കാണിക്കേണ്ടേ എന്നായിരുന്നു സാര്‍ പറഞ്ഞിരുന്നത്.

തമിഴില്‍ നിന്നും മലയാളത്തിലേയ്ക്ക് വരുമ്പോള്‍?

സത്യത്തില്‍ എക്‌സൈറ്റ്‌മെന്റിനെക്കാള്‍ പേടിയായിരുന്നു. മറ്റു ഭാഷ ചെയ്തിട്ട് മലയാളം ചെയ്യുമ്പോള്‍ ആളുകള്‍ അംഗീകരിക്കുമോ ഇല്ലെയോ എന്ന് ഭയമുണ്ടായിരുന്നു മനസ്സില്‍....ഇപ്പോഴും. മലയാള ഭാഷ പ്രശ്‌നമല്ല. ഞാന്‍ കണ്ണൂര്‍ സ്വദേശിയാണ്. ചിത്രം തൃശൂര്‍ ഭാഷയിലുള്ളതും. കണ്ണൂര്‍ ഭാഷയില്‍ നിന്നും തൃശൂര്‍ ഭാഷയിലെത്തുമ്പോഴുണ്ടാകുന്ന ഒരു ബുദ്ധിമുട്ട്. അത്രയെയുള്ളു. മലയാളമായാലും തമിഴായാലും, തെലുങ്കായാലും വര്‍ക്കിംഗ് പാറ്റേണ്‍ ഒരുപോലെയാണ്. തെലുങ്കില്‍ കൂടുതലും ആര്‍ട്ടിഫിഷ്യാലിറ്റിയാണ്. അതേസമയം മലയാളം തികച്ചും നാച്വറലാണ്. മലയാളത്തിന്റെ ഈ സ്വാഭാവികതയാണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നതും. ആളുകള്‍ ഇത് ഇഷ്ടപ്പെടുമോ എന്ന പേടിയുണ്ട്.

ഷൂട്ടിംഗിന് ശേഷം എന്തു തോന്നി?

പെര്‍ഫോമസ് വൈസ് എനിക്കറിയില്ല, എത്രത്തോളം ഞാന്‍ നന്നായി ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത്....പക്ഷേ എനിക്കൊരു സംതൃപ്തിയുണ്ട്. സാര്‍ എന്നോട് എന്താണ് ആവശ്യപ്പെട്ടത് അക്കാര്യത്തില്‍ എനിക്ക് സംതൃപ്തിയുണ്ട്. അതേസമയം പ്രേക്ഷകര്‍ ഇത് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന പേടിയുണ്ട്.

നാട്ടില്‍ അറിയപ്പെടുന്നത് തമിഴ് നടി എന്നാണോ?

ഇവിടെയെല്ലാവരും തമിഴ് നടിയായാണ് അറിയുന്നത്. ചെന്നൈയില്‍ പോയാലും അങ്ങനെ തന്നെ. എവിടെ പോയാലും മലയാളത്തിലേയ്ക്ക് എപ്പോഴാ ചെയ്യുക എന്നാണ് ഏവരും ചോദിക്കുന്നത്.

മലയാളത്തില്‍ സജീവമാകുന്നതാണോ അതോ തമിഴില്‍ അഭിനയിക്കാനാണോ താത്പര്യം?

മലയാളം തന്നെയാണ്. സ്വന്തം ഭാഷയില്‍ ചെയ്യുമ്പോഴുണ്ടാകുന്ന ഫീല്‍ മറ്റ് ഭാഷാ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ കിട്ടാറില്ല.

മലയാള സിനിമയില്‍ ആരോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹം? തമിഴില്‍?

നിവിന്‍ പോളി തന്നെ........പിന്നെ ദുല്‍ഖറും. മോഹന്‍ ലാല്‍ സാറിനും മമ്മൂട്ടി സാറിനുമൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ട്. പക്ഷേ അവര്‍ രണ്ടുപേരും ലെജെന്‍സ് അല്ലേ..........അതുകൊണ്ട് അവര്‍ക്കൊപ്പം അഭിനയിക്കണമെന്ന് പറഞ്ഞാല്‍ അത് അഹങ്കാമായിപ്പോകില്ലേ.......?

തമിഴില്‍ ആരോടൊപ്പം അഭിനയിക്കാനാണ് ഇഷ്ടം?

വിജയ്, വിക്രം സാര്‍

ഇതുവരെ എത്ര സിനിമകള്‍ ചെയ്തിട്ടുണ്ട്? ഏതൊക്കെ?

ആറ് സിനിമകള്‍. തമിഴില്‍ നാലു സിനിമ....അതില്‍ രണ്ടെണ്ണം റിലീസാകാനുണ്ട്. 2015ല്‍ ഇവനക്കു തണ്ണിലെ ഗന്ധം ആയിരുന്നു ആദ്യ തമിഴ് സിനിമ. 2016ല്‍ ഉച്ചത്തുള ശിവ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. ചെല്ലമകന്‍ എനക്ക്, ഉന്തിക്കട്ടെ എന്നീ തമിഴ് സിനിമകള്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. തെലുങ്കില്‍ ഒരു സിനിമ ചെയ്തു, ഇനി ഒരെണ്ണം റിലീസാകാനുണ്ട്. ലാലി ലോ ലാലി. മലയാളത്തില്‍ ചിക്കന്‍ കോക്കാച്ചിയും.

പുതിയ ചിത്രങ്ങള്‍?

തമിഴില്‍ ചെയ്യുന്നുണ്ട്. മലയാളത്തില്‍ വേറെ സ്‌ക്രിപ്റ്റുകള്‍ കിട്ടുന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ കിട്ടുമെങ്കില്‍ ചെയ്യും. സ്ത്രീപക്ഷ സിനിമകള്‍ ചെയ്യാനും താത്്പര്യമുണ്ട്. തമിഴില്‍ ചെയ്‌തൊരു സിനിമയും സ്ത്രീപക്ഷ സിനിമയായിരുന്നു.

മിസ് മലബാര്‍ റണ്ണറപ് വിശേഷങ്ങള്‍ പങ്കുവെയ്ക്കാമോ?

2013ലായിരുന്നു മിസ് മലബാറില്‍ പങ്കെടുക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നുള്ള അഞ്ച് ജില്ലകള്‍ തമ്മിലുള്ള ടീമായിരുന്നു മിസ് മലബാറിലേക്ക് മത്സരിച്ചിരുന്നത്. ഫാഷന്‍ കൊറിയോഗ്രാഫര്‍ ചാലു കൃഷ്ണദാസ് സാറായിരുന്നു മെന്റര്‍. എനിക്ക് ബെയ്‌സ് കിട്ടിയതും മിസ് മലബാറില്‍ നിന്നായിരുന്നു. ഞാനിന്ന് ഇവിടെ എത്തിയെങ്കില്‍ അതിന് കാരണം മിസ് മലബാറും ദൈവത്തിന്റെ അനുഗ്രവുമാണ്. മിസ് മലബാറിലേയ്ക്ക് വരുന്നത് തന്നെ ഒരു കസിന്‍ ബ്രദര്‍ പറഞ്ഞിട്ടാണ്. നേഹ, ഇതിലേയ്‌ക്കൊന്ന് അപ്ലൈ ചെയ്തു നോക്കൂവെന്ന് പറഞ്ഞപ്പോള്‍ വെറുതെ ചെയ്തതാണ്. അവിടെ ഫസ്റ്റ് റണ്ണറപ്പായി. അതായിരുന്നു എന്റെ അഭിനയ ജീവിതത്തിലേയ്ക്കുള്ള തുടക്കവും.

മോഡലിംഗിലേയ്ക്ക് വരുന്നത്?

മിസ് മലബാറിലൂടെയാണ് മോഡലിംഗിലേയ്ക്ക് വരുന്നത്. മിസ് മലബാറിന്റെ മെന്ററായി ഫാഷന്‍ കൊറിയോഗ്രാഫര്‍ ചാലു കൃഷ്ണദാസ് സാറായിരുന്നു. അതിന് ശേഷം സാറിന്റെ രണ്ടു മൂന്നു ഷോകളില്‍ അവസരം തന്നിരുന്നു. അങ്ങനെ രണ്ടു മൂന്നു ഷോ ചെയ്തു. പിന്നീട് പ്ലസ് ടു ആയതിന് ശേഷം ആ വര്‍ഷം മോഡലിംഗും സിനിമയും അധികം ചെയ്തിട്ടില്ല.

മോഡലിംഗാണോ അഭിനയമാണോ കൂടുതല്‍ ഇഷ്ടം?

ആദ്യം മോഡലിംഗിനോടായിരുന്നു താത്പര്യം. ഇപ്പോള്‍ അഭിനയം തന്നെയാണ്.

ഭാവിയില്‍?

നല്ലൊരു നടിയാകണം എന്നൊന്നും കരുതിയിട്ടല്ല ഞാന്‍ അഭിനയരംഗത്തേയ്ക്ക് വരുന്നത്. നല്ല പ്രോജക്ടുകള്‍ വന്നാല്‍ ചെയ്യും. അതല്ല പഠനവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അങ്ങനെ....

പഠനം?

കര്‍ണാടക സെന്റ് ചാള്‍സ് കോളേജില്‍ രണ്ടാം വര്‍ഷം ബി.കോം വിദ്യാര്‍ത്ഥിനി. പ്ലസ് ടു വരെ സയന്‍സായിരുന്നു. ഡോക്ടറാകണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ സിനിമയില്‍ വന്നശേഷം പഠനവും അഭിനയവും ഒന്നിച്ചു കൊണ്ടു പോകാന്‍ പ്രയാസമായതിനാല്‍ ബി.കോം തിരഞ്ഞെടുക്കുകയായിരുന്നു.

കുടുംബം?

പപ്പ, മമ്മി, ചേച്ചി, ചേട്ടന്‍ അടങ്ങിയ സന്തുഷ്ട കുടുംബം.

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin