അബനിയല്ല അമ്പിളി

Posted by V G Nakul, 04 Jan, 2017

 

 

 

 

 
അബനിയെ കാണാന്‍ തിരുവനന്തപുരത്ത് പാല്‍ക്കുളങ്ങരയിലെ സരസ്വതിയിലെത്തുമ്പോള്‍ ചുറ്റം ചിതറിക്കിടക്കുന്ന ചായപെ്പന്‍സിലുകള്‍ക്ക് നടുവില്‍ തറയില്‍ മുട്ടുകുത്തിയിരുന്ന് മേശമേല്‍ വച്ച ഡ്രോയിംഗ് ബുക്കില്‍ പൂക്കളേയും, ചിത്രശലഭങ്ങളേയും വരയ്ക്കുകയാണ്.
കണ്ടതും എഴുന്നേറ്റ് ഓടി വന്ന് പരിചയം പുതുക്കി. മോളോട് സംസാരിക്കാനാണ് വന്നതെന്ന് പറഞ്ഞപേ്പാള്‍ " അയ്യോ " എന്ന ഭാവം..... എന്നാല്‍ വിശേഷങ്ങള്‍ ഓരോന്നായി പറഞ്ഞു തുടങ്ങിയപേ്പാള്‍ ആദ്യമുണ്ടായ പരുങ്ങല്‍ ലവലേശമില്ല .

 

അബനി ആദി എന്ന േപരിനേക്കാള്‍ പ്രേക്ഷകര്‍ തിരിച്ചറിയും കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോയിലെ അമ്പിളിയെയാകും. അതേ, ചിത്രത്തിലെ വിമാനത്തില്‍ കയറുവാന്‍ കൊതിക്കുന്ന അയ്യപ്പദാസെന്ന പ്രധാന കഥാപാത്രത്തിനൊപ്പം നിഴലു പോലെ ഒപ്പമുള്ള അമ്പിളിയായി നമ്മളെ വിസ്മയിപ്പിച്ചത് അബനിയാണ്. ആദ്യ സിനിമയെന്ന അങ്കലാപ്പൊന്നുമില്ലതെ സ്വഭാവിക അഭിനയത്താല്‍ തന്റെ കഥാപാത്രത്തെ മനോഹരമാക്കിയ അബനിക്കുട്ടിക്ക് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് കണക്കില്ല ......

 


പ്രശസ്ത ചലച്ചിത്ര - പരസ്യ ചിത്ര സംവിധായകന്‍ ആദി ബാലകൃഷ്ണന്റെയും മാധ്യമ പ്രവര്‍ത്തക അരുണയുടെയും ഏകമകളാണ് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 3-ാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയായ അബനി. പഠിക്കാനാണോ അഭിനയിക്കുവാനാണോ ഇഷ്ടം എന്ന ചോദ്യത്തിന് ഉത്തരം വളരെപെ്പട്ടെന്നായിരുന്നു "അഭിനയിക്കാന്‍". "കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോയുടെ സംവിധായകന്‍ സിദ്ദാര്‍ത്ഥ് ശിവ കുടുംബ സുഹൃത്താണ്. കഴിഞ്ഞ ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്തെത്തിയ സിദ്ദാര്‍ത്ഥ് അവിചാരിതമായി വീട്ടിലെത്തിയപേ്പാള്‍ മോളെ കണ്ടു.

 

അന്നവള്‍ ഒരു ചിത്രം വരച്ചു സിദ്ധാര്‍ത്ഥിന് കൊടുത്തു. അങ്ങനെയാണ് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് സിദ്ധാര്‍ത്ഥ് മോളോട് ചോദിച്ചത്. േമാളഭിനയിച്ച ഒന്നു രണ്ട് പരസ്യ ചിത്രങ്ങളൊക്കെ ഞാന്‍ കാണിച്ചു കൊടുത്തു. പിന്നീട് സ്‌ക്രീന്‍ ടെസ്റ്റിന് എറണാകുളത്തേക്ക് വിളിച്ചു. അതിനു ശേഷം കുറേക്കാലം കഴിഞ്ഞ് പത്രത്തില്‍ സിദ്ധാര്‍ത്ഥിന്റെ പുതിയ ചിത്രത്തില്‍ പുതുമുഖ ബാലതാരങ്ങളെ ആവശ്യപെ്പട്ടുകൊണ്ടുള്ള പരസ്യം കണ്ടു. അപേ്പാള്‍ കരുതി മോളെ ഒഴിവാക്കിയെന്ന്.

 

 

എന്നാല്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് ആറ് ദിവസം മുന്‍പ് വിളിച്ച് ചെല്‌ളാന്‍ പറഞ്ഞു. "" കൊച്ചവൗ പൗലോ അയ്യപ്പ കൊയ്‌ലോയില്‍ അബനിക്ക് അവസരം ലഭിച്ചതെങ്ങനെയെന്ന് അച്ഛന്‍ ആദി പറഞ്ഞു. ആറ് മാസം ഷൂട്ടിനായി മാറ്റി വച്ചു. കുറേ ക്‌ളാസുകള്‍ നഷ്ടപെ്പട്ടുവെങ്കിലും അദ്ധ്യാപകരുടെ പിന്‍തുണയുണ്ടായിരുന്നു. ആദ്യ സിനിമയാണെന്ന പതര്‍ച്ചയില്‌ളാതെ ക്യാമറയ്ക്ക് മുന്നിലെത്തിയ അബനി ഫസ്റ്റ് ഷോട്ട് ഒറ്റ ടേക്കില്‍ ഓകെയാക്കി. ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു അടുത്ത ഷോട്ട്.

 

വെയിലിന്റെയും, ഒപ്പം ലൈറ്റുകളുടെയും ചൂട് അസഹനീയമായതോടെ കക്ഷി കരച്ചിലായി. പിന്നെ ഫ്രഷ് ആയി തിരിച്ചു വന്നിട്ടാണ് അഭിനയം തുടര്‍ന്നത്. ആദ്യത്തെ ദിവസം വൈകുന്നേരത്തോടെ അബനിയുടെ അഭിനയത്തില്‍ അച്ഛനമ്മമാര്‍ക്കും ആത്മവിശ്വാസമായി. നടന്‍ സുധീഷിന്റെ മകന്‍ രുദ്രാക്ഷായിരുന്നു അയ്യപ്പദാസ് ഇരുവരും പെട്ടെന്ന് കൂട്ടായി. ചിത്രീകരണത്തിന്റെ ഇടവേളയില്‍ ചിത്രത്തില്‍ അയ്യപ്പദാസിന്റെ അമ്മയായി അഭിനയിച്ച മുത്തുമണിയുമായി ചേര്‍ന്ന് യുനോ എന്ന പേരിലുള്ള ഒരു പ്രത്യേക തരം കാര്‍ഡ് കളിയായിരുന്നു ഇരുവരുടെയും പ്രധാന പരിപാടി.

 


ചിത്രത്തിന്റെ കൈ്‌ളമാക്‌സിലെ യഥാര്‍ത്ഥ താരം അമ്പിളിയാണ്. ഈ രംഗങ്ങള്‍ ചിത്രീകരിച്ചത് ആതിരപ്പള്ളിയിലെ തുമ്പോര്‍മുഴി ഡാമിലാണ്. നേരത്തേ ഇത്രയും അപകടകരമായ ഒരു ഭാഗം ചിത്രീകരിക്കുവാനുണ്ടെന്ന് പറഞ്ഞിരുന്നില്‌ള. അവസാന നിമിഷമാണ് ഇക്കാര്യം പറഞ്ഞത്. മൂന്ന് ദിവസമായിരുന്നു വെള്ളത്തില്‍ മുങ്ങിക്കിടന്നുള്ള ഷൂട്ട്. അബനിയ്ക്ക് പേടിയൊന്നുമില്ലായിരുന്നു. എന്നാല്‍ സര്‍വ്വ ദൈവങ്ങളേയും വിളിച്ച് ആശങ്കയുടെ തുമ്പത്തായിരുന്നു അച്ഛനും അമ്മയും. ഒന്നര മാസമാണ് കുട്ടിത്താരം ഇതിന്റെ ക്ഷീണത്തില്‍ കിടപ്പിലായത്.

 


"ഭാഗ്യത്തിനാണ് അപകടമൊന്നും സംഭവിക്കാതിരുന്നത്. ഞാന്‍ ഷൂട്ടിംഗ് സമയത്ത് മോള്‍ക്കൊപ്പം തന്നെ വെള്ളത്തിലുണ്ടായിരുന്നു. എന്റെയും കാലൊക്കെ കല്‌ളില്‍ തട്ടി മുറിഞ്ഞു. വെള്ളത്തില്‍ വീഴുന്ന സീന്‍ ഉണ്ടാകും എന്ന് നേരത്തേ പറഞ്ഞിരുന്നു. അതിനാല്‍ മോളെ നീന്തല്‍ പഠിപ്പിച്ചു. എന്നാല്‍ ഇത്രയും റിസ്‌ക്കിയാണെന്നറിഞ്ഞില്‌ള. ആരും ഇറങ്ങരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡുള്ള സ്ഥലത്തായിരുന്നു ഷൂട്ടിംഗ്."" ആദി പറഞ്ഞു.

 


അബനി നൃത്തം പഠിക്കുന്നുണ്ട്. നന്നായി പാടുകയും ചിത്രം വരയ്ക്കുകയും ചെയ്യും. പരമാവധി ഏഴു ദിവസം അവധി നല്‍ക്കുന്ന സ്‌കൂളില്‍ നിന്ന് ചിത്രീകരണത്തിന് ഇത്ര ദിവസം അവധി ലഭിച്ചത് അധികൃതരുടെ സഹകരണം കൊണ്ടാണ്. "" ടീച്ചേഴ്‌സൊക്കെ സിനിമ കണ്ട് രസമായിട്ടുണ്ടെന്ന് പറഞ്ഞു. സ്‌കൂളില്‍ രചനയും, മഹാലക്ഷ്മിയും, നേഹയുമാണ് എന്റെ ബസ്റ്റ് ഫ്രണ്ട്‌സ്. "" അബനിയുടെ കണ്ണുകളില്‍ അഭിമാനം.

 


ഷൂട്ടിംഗ് കഴിഞ്ഞും കുറച്ച് കാലത്തേക്ക് കക്ഷി അമ്പിളിയായിരുന്നു എന്ന് അമ്മ അരുണ പറയുന്നു. "എന്തെങ്കിലും വികൃതി കണ്ട് വഴക്കു പറഞ്ഞാല്‍ ഉടന്‍ വരും മറുപടി. നിങ്ങളെന്തിനാ അബനിയെ വഴക്കു പറയുന്നേ. അമ്പിളിയലേ്‌ള വഴക്കുണ്ടാക്കുന്നേ......"" കൊച്ചവൗ ടീമിന് ഇപേ്പാഴും അബനി അമ്പിളിയാണ്.

 


ചിത്രത്തിലെ നായകനും, നിര്‍മ്മാതാവുമായ കുഞ്ചാക്കോ ബോബന്‍, സംവിധായകന്‍ സജി സുരേന്ദ്രന്‍, ഇര്‍ഷാദ്, കെ.പി.എ.സി ലളിത, കാവ്യാമാധവന്‍ എന്നിവരൊക്കെ അബനിയുടെ അഭിനയത്തെ അഭിനന്ദിച്ചു.
കൊച്ചവൗയുടെ വിശേഷങ്ങള്‍ കഴിഞ്ഞ് അബനിയുടെ ചില ഇഷ്ടങ്ങള്‍ ചോദിച്ചു.

 


ആരാ ഇഷ്ട നടന്‍?


പ്രഭാസ്, അല്‌ളു അര്‍ജുന്‍, രാം ചരണ്‍ തേജ , ചാരൂഖ്.
"ചാരൂഖ്....." എന്ന് സംശയിക്കവേ അച്ഛന്‍ ഇടപെട്ടു." ഷാറൂഖ് ഖാന്‍......" അബനിയുടെ മുഖത്ത് ചമ്മല്‍.

 


നടിയോ?


കാവ്യാ മാധവന്‍.
ആക്ഷന്‍ സിനിമകളുടെ വലിയ ആരാധികയായ അബനി തിയേറ്ററില്‍ പോയി ഒടുവില്‍ കണ്ട സിനിമ ആനന്ദമാണ്. ആനന്ദം ഇഷ്ടമായതിന് കക്ഷി പറഞ്ഞ മറുപടിയാണ് ഗംഭീരം , "" ഒന്നും മനസ്‌സിലായില്‌ള. അതുകൊണ്ട് നന്നായി ഇഷ്ടപെ്പട്ടു .......""

 


കൊച്ചവൗ പൗലോ റിലീസ് ചെയ്തപേ്പാള്‍ സ്‌കൂള്‍ അസംബ്‌ളിയില്‍ വച്ച് അബനിക്ക് ഒരു ട്രോഫി നല്‍കി അനുമോദിച്ചു. ആദി പറഞ്ഞു.
"ട്രോഫിയിലെ റിബണ്‍ അഴിച്ച് തലയില്‍ കെട്ടരുതെന്ന് കൂട്ടുകാര്‍ കളിയാക്കി. "" അബനിക്ക് ചിരി

 


വഴക്കുണ്ടാക്കാറുണ്ടോ?


"പിന്നേ ഞാനാ വഴക്കാളി. എനിക്ക് തോക്കുന്നത് ഇഷ്ടമല്‌ള."" പറയുമ്പോള്‍ അഭിമാനം. എങ്ങനെയെങ്കിലും അടുത്ത സിനിമയില്‍ ഉടന്‍ അവസരം വന്നാല്‍ മതിയായിരുന്നു എന്താ ഇത്ര തിടുക്കമെന്ന ചോദ്യത്തിന് "സ്‌കൂളില്‍ പോകണ്ടലേ്‌ളാ"" ചെറു ചിരിയോടെ താരം.

 


സംസാരം തീര്‍ത്ത് യാത്രപറഞ്ഞിറങ്ങുവാനൊരുങ്ങുമ്പോള്‍ അബനി ഒരു ഡിമാന്‍ഡ് മുന്നോട്ട് വച്ചു. അങ്കിളിനെ ഞാന്‍ നോക്കി വരയ്ക്കും. അഞ്ച് മിനിട്ടു കൊണ്ട്. എന്നെ നോക്കി വരച്ച ശേഷം ഇനി സ്‌ക്രീനില്‍ എന്ന് ചെറുചിരിയോടെ താരം ടാറ്റ പറഞ്ഞു.........
- വി.ജി നകുല്‍

loading...
NEW GEN

SivaKarthikeyan- Ponram new movie flagged off

The combination of Sivakarthikeyan and Ponram infuse a smile with expectations among the audience and feel of identifying a winner among the trade circles. We are initiating a shooting schedule of 30 non stop days in and around Tenkasi .The location plays a major part in scheming such a script and here we are to shoot the film. Samantha plays

Director Anil Sharma says Baahubali 2 has not broken any box office record that Gadar had.

On being asked the same question again and again, the director said: ?Please don?t frame me in all these things. If some good film comes, records would be broken. And as far as Bahubali 2 is concerned, it has not yet set any record. As mentioned, Gadar had done a business of Rs 265 crore in 2001 when the ticket rates were Rs 25 only. As per valuation, it is Rs 5,000 crore today

Sangamithra first look revealed

Sangamithra was launched at Cannes Film Festival 2017. Actors Jayam Ravi, Arya and Shruti Haasan have been roped in to play the titular characters Sangamithra, which is being produced by Sri Thenandal Films. The makers of the film have launched the first look posters of Sangamithra featuring Shruti Haasan and Arya.

Baahubali 2 becomes first Indian film to gross Rs 1000 crore at the box office

Baahubali: The Conclusion released in five languages - Tamil, Telugu, Malayalam, Kannada and Hindi, across 8,000 screens in India. The film has made over Rs. 800 crore in India and more than 200 crore in the international markets, tweeted Mr Bala. Baahubali: The Conclusion not only received a bumper opening of over Rs. 100 crore (all versions put together), the film also made over Rs. 300 crore in its first weekend.