ലിച്ചിയായി, പണി പോയി

Posted by V.G.Nakul, 01 Jul, 2017

ദോ ദോ നൈനാ ..... " അങ്കമാലി ഡയറീസ് കണ്ട ഓരോ പ്രേക്ഷകരുടെയും ഹൃദയത്തില്‍ ലിച്ചിയെന്ന നായിക ഈ പാട്ടിന്റെ താളത്തിലാകും മിടിക്കുക. അവര്‍ ലിച്ചിയെ " പ്രണയം പൂക്കുന്ന മരം " എന്നു വിളിച്ചു. വിന്‍സന്റ് പെപ്പയെന്ന തന്നേക്കാള്‍ പ്രായത്തില്‍ താഴ്ന്ന നായകനോട് " അടിച്ചു കോണ്‍ തിരിഞ്ഞ് " പാതിരാത്രി ലിച്ചി പ്രണയം തുറന്നു പറയുന്ന സീന്‍ മറക്കാവുന്നതല്‌ള. അതോടെ ലിച്ചിയായ അന്ന രേഷ്മാ രാജന്‍ ആദ്യ സിനിമയില്‍ തന്നെ താരമായി. ലിച്ചിയായി തിളങ്ങിയതോടെ അന്നയ്ക്ക് ലിച്ചിയെന്ന പേരുറച്ചു. അന്ന രേഷ്മ രാജന്‍ എന്ന പേര് താന്‍ തന്നെ മറക്കും എന്ന അവസ്ഥ വന്നപേ്പാള്‍ പേരൊന്നു പരിഷ്‌ക്കരിക്കാമെന്നു മലയാളത്തിന്റെ പുതിയ താരസുന്ദരി തീരുമാനിച്ചു. ഇപേ്പാള്‍ പേരില്‍ ഒരു ക്യൂട്ട് എഡിറ്റിംഗ് നടത്തി , അന്ന രാജനായി. എങ്കിലും പേര് ചോദിക്കുന്നവരോട് അറിയാതെ " ലിച്ചി " എന്നു പറയും. പിന്നെ തിരുത്തും " അല്ല , അന്ന... അന്ന രാജന്‍ ..... "..

നഴ്‌സായി തൊഴിലെടുക്കവേയാണ് കട്ട ലോക്കലുകളുടെ കഥ പറഞ്ഞ അങ്കമാലി ഡയറീസില്‍ ലിച്ചിയായത്. കഥാപാത്രം ഹിറ്റായതോടെ തുടര്‍ച്ചയായി അവസരങ്ങള്‍ വന്നു. എന്നാല്‍ കരുതലോടെ മതി തിരഞ്ഞെടുപെ്പന്നുറപ്പിച്ചു. അങ്ങനെ മലയാളത്തിന്റെ താരചക്രവര്‍ത്തി ലാലേട്ടന്റെ നായികയായി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകത്തിലേക്കു വിളി വന്നു.

ചിത്രത്തിന്റെ തിരുവനന്തപുരത്തെ ലൊക്കേഷനില്‍ കാണുമ്പോള്‍ ലിച്ചിയില്‍ നിന്നിറങ്ങി, അദ്ധ്യാപികയായ മേരിയിലേക്കു കയറിയിരുന്നു അന്ന.

എപേ്പാഴും ചിരിച്ച് , ഒച്ചത്തില്‍ വര്‍ത്തമാനം പറയുന്ന തനി നാടന്‍ പെണ്‍കുട്ടി. വിശേഷങ്ങള്‍ ഓരോന്നായി പറഞ്ഞു തുടങ്ങുമ്പോള്‍ കൂടുതല്‍ ചിരിയും , ്രപകാശവും നിറഞ്ഞ മുഖം.....


വെളിപാടിന്റെ പുസ്തകത്തിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു തുടങ്ങാം ?
മേരി മിസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ലാലേട്ടന്റെ നായികയാണ്. കുറച്ച് സസ്‌പെന്‍സുകളൊക്കെയുണ്ട്. അതിപേ്പാള്‍ പറയാന്‍ പറ്റില്‌ള. സിദ്ദിഖ് , സലിം കുമാര്‍ , തുടങ്ങി വലിയ താരങ്ങള്‍ക്കൊപ്പമഭിനയിക്കുന്നു. അതിന്റെ ത്രില്‌ളിലാണ്. മറിമായം ഫെയിം സ്‌നേഹ ശ്രീകുമാര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൊക്കേഷനിലെത്തിയപേ്പാള്‍ തന്നെ ഞാനും സ്‌നേഹ ചേച്ചിയും കൂട്ടായി.


ഈ അവസരത്തെ എങ്ങനെ നോക്കിക്കാണുന്നു ?
പറയാന്‍ വാക്കുകളില്‌ള. ആദ്യം വലിയ ആകാംഷയായിരുന്നു.
ഇപേ്പാള്‍ അതില്‍ നിന്നു മാറി കഥാപാത്രത്തിലേക്കു കടന്നു. മേരി മിസായി എങ്ങനെ നന്നായി അഭിനയിക്കാം എന്നാണിപേ്പാള്‍ ചിന്തിക്കുന്നത്.


മോഹന്‍ലാലിന്റെ നായികയാകുമ്പോള്‍ ?
ഇതൊരു വലിയ ഭാഗ്യമലേ്‌ള. ചെറുപ്പം മുതലേ നമ്മള്‍ ആരാധനയോടെ കാണുന്ന ഒരാള്‍ക്കൊപ്പം രണ്ടാമത്തെ സിനിമയില്‍. അതും അദ്ദേഹത്തിന്റെ നായികയായി.


അങ്കമാലി ഡയറീസ് കഴിഞ്ഞ് വെളിപാടിന്റെ പുസ്തകം. ഇതിനിടയില്‍ ?
അങ്കമാലി ഡയറീസ് കഴിഞ്ഞ് കുറേ അവസരങ്ങള്‍ വന്നു. ഓരോ തിരക്കഥ വായിക്കുമ്പോഴും ഞാന്‍ ലിജോ സാറിനോടും , ചെമ്പന്‍ ചേട്ടനോടുമൊക്കെ അഭിപ്രായം ചോദിക്കും. ഇപേ്പാള്‍ വേണ്ട , നല്‌ള അവസരങ്ങള്‍ വരും കാത്തിരിക്കാനാണവര്‍ പറഞ്ഞത്.


വെളിപാടിന്റെ പുസ്തകത്തിലേക്കെങ്ങനെ എത്തി ?
ഒരു ദിവസം പ്രൊഡകഷന്‍ കണ്‍ട്രോളര്‍ അനില്‍ അങ്കമാലി ചേട്ടന്‍ വിളിച്ചു. ലാല്‍ ജോസ് സാര്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നു. രേഷ്മ പോയി ലാല്‍ ജോസ് സാറിനെ ഒന്നു കാണണം എന്നു പറഞ്ഞു. കേട്ടപേ്പാള്‍ എനിക്കതിശയമായി. അങ്ങനെ വിജയ് ബാബു സാറിനെ വിളിച്ചു ചോദിച്ചു. അല്ലല്ലോ , സാറിപേ്പാ ദുല്‍ഖറിനെ നായകനാക്കി ഒരു ഭയങ്കര കാമുകനാണലേ്‌ളാ ചെയ്യുന്നതെന്നു സാറും പറഞ്ഞു. വീണ്ടും അനില്‍ ചേട്ടനെ വിളിച്ച് ഉറപ്പാക്കിയ ശേഷം ലാല്‍ ജോസ് സാറിനെ കണ്ടു. കഥ കേട്ടു. ഓകെ യാണോ എന്നു ചോദിച്ചപേ്പാള്‍ , അതെന്തു ചോദ്യം. രണ്ട് വട്ടം ഒകെ എന്നായിരുന്നു എന്റെ നിലപാട്. തിരക്കഥ കേട്ടപേ്പാള്‍ ആത്മവിശ്വാസമായി.


ലിച്ചിയും മേരിയും തമ്മില്‍ ?
ലിച്ചിയെപ്പോലെ കരുത്തുള്ള കഥാപാത്രമാണ് മേരിയും. പക്ഷേ രണ്ടും രണ്ടു തരം. കഥയും അങ്ങിനെ തന്നെ. അത്രയേ തത്കാലം പറയുവാന്‍ സാധിക്കൂ. ലിച്ചി പ്രണയാതുരയാണ്. എന്നാല്‍ മേരി അങ്ങനെയേയല്‌ള.


ലിച്ചിയെ മലയാളി ഹൃദയത്തില്‍ തൊട്ടനുഭവിച്ചലേ്‌ളാ. ലിച്ചിയെക്കുറിച്ച് കവിതകളൊക്കെ എഴുതി പലരും ?
ഒരുപാട് സന്തോഷം. ലിച്ചിയെക്കുറിച്ചൊരു കവിതയെഴുതിയിട്ടുണ്ടെന്നൊക്കെ എന്നെ പലരും വിളിച്ചു പറയും. ചിലര്‍ വിളിച്ചിട്ട് ലിച്ചിയെക്കുറിച്ചിങ്ങനെ എഴുതി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്‌തോട്ടെ എന്നൊക്കെ ചോദിക്കും. ആയിക്കോട്ടെ , എനിക്കു കൂടി ഒന്നു സെന്‍ഡ് ചെയ്‌തേക്കണേ എന്നു പറയും. അതുകൊണ്ടൊക്കെത്തന്നെയാകും പ്രേകഷകരുടെ മനസ്‌സില്‍ ലിച്ചി ഇത്രത്തോളം പതിഞ്ഞതെന്നു തോന്നുന്നു.


അങ്കമാലി ഡയറീസിനിത്ര വലിയ ഒരു സ്വീകാര്യത പ്രതീകഷിച്ചോ ?
ഒരിക്കലുമില്‌ള. സിനിമ കഴിഞ്ഞപേ്പാള്‍ എന്നോടു പലരും പറഞ്ഞു ഇത് അങ്കമാലിക്കാരു മാത്രമേ കാണുള്ളൂ. അങ്കമാലിയില്‍ മാത്രം റിലീസ് ചെയ്താല്‍ മതിയെന്നൊക്കെ. പക്ഷേ അതേ സിനിമ ഇപേ്പാള്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വരെ പ്രദര്‍ശിപ്പിച്ചു. കട്ട ലോക്കല്‍ ഇന്റര്‍നാഷണലായി എന്നര്‍ത്ഥം. ചെമ്പന്‍ ചേട്ടന്‍ പറയും പോലെ ഇതൊക്കെ മധുര പ്രതികാരമാണ്.


ലിച്ചി ഇത്രത്തോളം പ്രിയങ്കരിയാകുമെന്നു കരുതിയോ ?
സിനിമ ഇറങ്ങിക്കഴിഞ്ഞപേ്പാള്‍ ആദ്യംഎന്റെചേട്ടനുള്‍പ്പടെ പറഞ്ഞത് നായകന്‍ ഹിറ്റാകും, നായിക അവിടെ കിടക്കുകയേയുള്ളൂവെന്നാണ്. ഞാനുമോര്‍ത്തു, ശരിയാണലേ്‌ളാ മലയാള സിനിമയില്‍ എന്തോരം നായികമാരു വരും , പോകും. പക്‌ഷേ, നായകന്‍മാരിങ്ങനെ കയറിക്കയറി പോകുമലേ്‌ളാ. അതു കാരണം ചിത്രീകരണത്തിനു വേണ്ടി രണ്ടു മാസം ലീവെടുത്തതു തീര്‍ന്നപേ്പാള്‍ തിരികെ ജോലിക്കു കയറി.


ലിച്ചിയെ വിട്ട് തിരികെ ജോലിക്കു കയറിയപ്പോള്‍ ?
ഉള്ള ജോലി പോയി. വേറെ കിട്ടി. അതായത് നഴ്‌സിംഗ് മാറി എക്‌സിക്യൂട്ടീവായി. സാധാരണ നഴ്‌സിംഗ് ജോലിയില്‍ ലീവൊന്നും കിട്ടാറില്‌ള. അതുകൊണ്ടാകും സ്ഥാനചലനം.
എക്‌സിക്യൂട്ടീവായി ഒന്നര മാസം ജോലി ചെയ്തു. സിനിമ റിലീസ് ചെയ്യുന്നതിനു രണ്ടു ദിവസം മുന്‍പ് പ്രമോഷന്‍ പരിപാടികള്‍ക്കായി വിളിച്ചു. അന്നിറങ്ങി. എങ്കിലും രാജി വച്ചിട്ടില്‌ള. ഒരു ജോലി എന്തായാലും നല്‌ളതലേ്‌ള.


മേരിയിലേക്കു കയറിയപേ്പാള്‍ ലിച്ചിയെ മറന്നോ ?
ലിച്ചി എന്നും മനസ്‌സിലുണ്ടാകും. ഒരിക്കലും മറക്കില്‌ള. പക്‌ഷേ , ഇപേ്പാള്‍ മേരിയിലാണു ശ്രദ്ധ. രണ്ടു കഥാപാത്രങ്ങളുടെയും സ്വഭാവരീതികള്‍ ഏകദേശം സമാനമായതിനാല്‍ വലിയ കുഴപ്പമില്‌ള. നോട്ടത്തിലെ പ്രണയഭാവങ്ങളൊക്കെ പരമാവധി കുറച്ചോളൂ എന്നാണ് സംവിധായകന്റെ നിര്‍ദേശം.


സിനിമ റിലീസായ ശേഷം ലിച്ചിക്ക് പ്രണയാഭ്യര്‍ത്ഥനകളൊക്കെ ലഭിച്ചിരുന്നോ ?
അതിനു മുന്‍പേ തന്നെ അത്യാവശ്യത്തിനു ലഭിക്കുന്നുണ്ടായിരുന്നു. അതില്‍ നിന്നൊക്കെ ഒഴിഞ്ഞു മാറിയാണിവിടെ എത്തിയതും. ഇനിയും അതു പറയലേ്‌ള. അമ്മച്ചി ഇവിടെ എവിടെേയാ ഉണ്ട് . എന്നെ പിടിച്ച് കെട്ടിക്കാന്‍ നടക്കുവാ.


കല്യാണം കഴിക്കാന്‍ പേടിയുണ്ടോ ?
കല്യാണം കഴിക്കാന്‍ പേടിയില്‌ള. അതിനു മുന്‍പ് സ്വന്തം കാലില്‍ നില്‍ക്കണം. ഇപേ്പാഴും ധാരാളം ആലോചനകള്‍ വരുന്നുണ്ട്. എന്തായാലും നമ്മള്‍ നമ്മുടെതായ ഒരു ഇടമുണ്ടാക്കിയ ശേഷം മതി വിവാഹം എന്നാണെന്റെ പക്ഷം.


പ്രണയ വിവാഹമാകുമോ ?
ലൗ വിത്ത് അറേഞ്ചഡായിരിക്കും.


പുതിയ അവസരങ്ങള്‍ ?
തീരുമാനമായിട്ടില്‌ള. പല കഥകളും കേള്‍ക്കുന്നു. തമിഴും , മലയാളവും ഒക്കെയുണ്ട്. തമിഴില്‍ രണ്ടു മൂന്നു തിരക്കഥകള്‍ കേട്ടു. ആദ്യം മലയാളത്തില്‍ കാലുറച്ചിട്ടു മതി തമിഴ് എന്നാണു തീരുമാനം.


ശബ്ദമുയര്‍ത്തി , വളരെയേറെ പ്രസന്നതയോടെ സംസാരിക്കുന്നുണ്ടലേ്‌ളാ.
നഴ്‌സായതിന്റെ ഗുണമാണോ ?
അങ്ങനെയും പറയാം. എന്നു കരുതി പതിയെ സംസാരിക്കേണ്ടപേ്പാള്‍ അങ്ങനെയാണു കേട്ടോ. സാധാരണയായി എനിക്കല്‍പ്പം ഒച്ച കൂടുതലാണു താനും. എന്റെ ക്‌ളാസിലെ കുട്ടികളൊക്കെ പറയും , എനിക്കു മൈക്ക് വേണ്ടെ സംസാരിക്കാനെന്ന്. പക്‌ഷേ അഭിനയിക്കുമ്പോള്‍ തീരേ ഒച്ചയില്‌ള എന്നാണു പരാതി.


എപേ്പാഴും സന്തോഷവതിയാണലേ്‌ളാ ?
അതേ , അതാണെനിക്കിഷ്ടം. അതൊന്നും നഴ്‌സിംഗില്‍ നിന്നു കിട്ടിയതല്‌ള. ഒരിക്കല്‍ , ഞാന്‍ വേദനിക്കുന്ന ഒരു രോഗിയുടെ മുഖത്തു നോക്കി ചിരിക്കുന്നതെന്തിനാണെന്നോരാളെന്നോടു ചോദിച്ചു. അതെനിക്കിഷ്ടമായില്‌ള. വേദനിക്കുന്ന ഒരാളുടെ മുഖത്തേക്ക് അതേ വേദനയോടെ നോക്കുന്നതിനേക്കാള്‍ നല്‌ളത് അവര്‍ക്കല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയേക്കാവുന്ന ഒരു ചിരിയാണലേ്‌ളാ. ആ രോഗിയായ ചേട്ടന്‍ പിന്നീടെന്നോടു പറഞ്ഞത് എന്റെ ചിരി കണ്ടപേ്പാള്‍ വലിയ ആശ്വാസം തോന്നിയെന്നാണ്.


സിനിമയിലെത്തിയ ശേഷം അന്ന മാറിയോ?
എനിക്കു മാറാനാകില്ല. ഒരുപാടു വലിയ ഉയരങ്ങളിലേക്കു പോയി അഹങ്കരിച്ചാല്‍ അതേ വേഗത്തില്‍ താഴേക്കു വീഴുമ്പോള്‍ സഹിക്കുവാനാകില്ല.


അപേ്പാള്‍ മാറ്റം കഥാപാത്രത്തിനായി മാത്രം?
അതേ , സിനിമയില്‍ മാറും. ജീവിതത്തില്‍ ഇല്ല .

loading...
NEW GEN

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

Sridevi Had No History Of Heart Disease

Sridevi s Brother-In-Law And Actor Sanjay Kapoor Has Said The Whole Family Was In Shock With The Sudden Demise Of The Veteran Actress. He Also Said That She Had No History Of Heart Ailment.

Indian Consulate In Dubai Working To Bring Body Back

According To Sources In The Consulate, Forensic And Lab Reports Are Still Awaited Following Which The Process Of Repatriation Will Begin