ഗേൾസിനെ കൊന്നത് സ്ത്രീകൾ

Posted by Online Desk, 06 Dec, 2016

ഭയപ്പെടു ത്തുന്ന ദൃശ്യങ്ങള്‍,
വര്‍ണ്ണാഭമായ ഗാനരംഗങ്ങള്‍
കിടിലം സംഭാഷണം..........
സ്ത്രീകള്‍ മാത്രം അഭിനയിച്ച ഒരു ക്രൈം ത്രില്ലര്‍...
ലോകസിനിമയില്‍ തന്നെ ഇത്തരം ഒരുദ്യമം ആദ്യമായാണ്. പക്ഷെ ചിത്രം തിയേറ്ററില്‍ എത്തിയതും തിരിച്ചു പോയതും ആരും അറിഞ്ഞില്ല.

ചിത്രം: ഗേള്‍സ് സംവിധാനം: തുളസീദാസ്

ഗേള്‍സിന്റെ പരാജയം സൃഷ്ടിച്ച വേദനയിലാണ് തുളസീദാസ്. പരാജയത്തിലുപരി ആ ചിത്രത്തോട് നിര്‍മ്മാതാവും വിതരണക്കാരനും കാണിച്ച അവഗണനയാണ് സംവിധായകനെ വേദനിപ്പിക്കുന്നത്.

“ഒരു പാട് പ്രതീക്ഷയോടെയാണ് ഞാന്‍ ഗേള്‍സ് ഒരുക്കിയത്. ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഫോര്‍മുലയാണ് ഇതിനു സ്വീകരിച്ചത് പ്രേക്ഷകര്‍ ഗേള്‍സ് സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.”

പിന്നെ എന്തായിരുന്നു കുഴപ്പം?
തുളസീദാസ്: സിനിമക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. പുതുമയുള്ള പ്രമേയവും അവതരണശൈലിയുമാണ് ഞാനിതിനു സ്വീകരിച്ചത്. പുതിയ ചിന്തകളുണ്ട്; ശൈലിയുണ്ട്. പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷെ ഈ സിനിമ തിയേറ്ററില്‍ എത്തിയതോ പോയതോ ആരും അറിഞ്ഞില്ല പലരും സിനിമ കാണാന്‍ തിയേറ്ററില്‍ ചെന്നിട്ട് പോസ്റ്ററില്‍ പുരുഷതാരങ്ങള്‍ ഇല്ലായെന്നുകണ്ട് മടങ്ങിപ്പോയി.


ജനങ്ങളെ തിയേറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണോ?
അതെ. സിനിമ എന്തെന്നറിഞ്ഞാേല കൂടുതല്‍ പേര്‍ തിയേറ്ററില്‍ കയറുകയുള്ളൂ... തിയേറ്ററില്‍ എത്തണമെങ്കില്‍ പരസ്യം കൊടുക്കണം പക്ഷെ പരസ്യം കൊടുത്തില്ല. ഓണ്‍ലൈനിലോ, ടിവിയിലോ, പ്രിന്റിലോ ഒന്നും കാര്യമായി പരസ്യം കൊടുത്തില്ല. പരാജയപ്പെടാനുള്ള ഒരു കാരണം അതാണ്.. പിന്നെ റിലീസ് മാറ്റി വച്ചത്. പോസ്റ്ററുകള്‍ പോലും ഒട്ടിച്ചിട്ട് റിലീസ് മാറ്റി. പലവട്ടം റിലീസ് മാറ്റി വയ്ക്കുന്ന ഒരു സിനിമ വിജയിക്കില്ല എന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷെ എന്നു റിലീസ് ചെയ്താലും അത് പ്രേക്ഷകര്‍ അറിയണം. തിയേറ്ററുകളുടെ ലിസ്റ്റ് സഹിതം വച്ച് നാളെ മുതല്‍ എന്ന പരസ്യം കൊടുക്കണം.എന്നാലേ ആളുകള്‍ അറിയൂ.


എന്തുകൊണ്ടാണ് പരസ്യം കൊടുക്കാതിരുന്നത്?
അതിനു മറുപടി പറയേണ്ടത് നിര്‍മ്മാതാവും വിതരണക്കാരുമാണ്.


റിലീസ് ചെയ്യും മുമ്പ് അവര്‍ പടം കണ്ടോ?
കണ്ടു. നന്നായിട്ടുണ്ടെന്ന് പറയുകയും ചെയ്തു. പരസ്യത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ നിര്‍മ്മാതാവ് മണികണ്ഠന്‍ പറഞ്ഞത്. നല്ല പടമാണ് ആളുകള്‍ കേട്ടറിഞ്ഞ് കയറും എന്നാണ്. മണികണ്ഠന്‍ പുതിയ നിര്‍മ്മാതാവാണ്. ആരോ പറഞ്ഞുകൊടുത്തത് അപ്പാടെ വിശ്വസിച്ചാണ് അദ്ദേഹം ഈ തീരുമാനത്തിലെത്തിയത്. ഒരു സിനിമ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാന്‍ പറയുന്നത് എന്റെ കാര്യത്തിന് വേണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ.


വിതരണം ചെയ്തത്?
പാദുവ ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. പരസ്യത്തിന്റെ കാര്യം ഞാന്‍ അവരുമായും സംസാരിച്ചു. റിലീസിനു വേണ്ടിയുള്ള കരാര്‍ നിര്‍മ്മാതാവ് ഒപ്പിട്ടു കൊടുത്തില്ല എന്നായിരുന്നു മറുപടി. അതുകാരണം കൂടുതല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനോ പബഌസിറ്റി നല്കാനോ ഒന്നും കഴിഞ്ഞില്ലെന്നവര്‍ പറഞ്ഞു.


പുലിമുരുകന്‍ വന്ന സമയത്താണല്ലോ റിലീസ് ചെയ്തത്. ഒരു ചിത്രം അത്രയ്ക്ക് ഹൈപ്പില്‍ നില്ക്കുമ്പോള്‍ ഈ ചെറിയ ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനം ബുദ്ധിപരമായോ?
അതു നിര്‍മ്മാതാവിന്റെ തീരുമാനമായിരുന്നു. ഇപ്പോള്‍ റിിലീസ് ചെയ്യണ്ട, ആളുകള്‍ പുലിമുരുകന്റെ ആഘോഷത്തിലാണ്. രണ്ടാഴ്ച കഴിഞ്ഞ് ചെയ്യാം എന്നൊക്കെ ഞാന്‍ പറഞ്ഞതാണ്. പക്ഷെ അവരത് കേട്ടില്ല. ഒരു കാര്യം അറിയാമോ എന്റെ ഇത്രയും വര്‍ഷത്തെ പരിചയത്തില്‍ നിന്നു മനസ്‌സിലായതാണ്. റിലീസിന്റെ തലേദിവസം തിയേറ്ററുകളുടെ എണ്ണം കൂടി വച്ച് പരസ്യം കൊടുക്കണം .എത്ര തിയേറ്ററില്‍ ചിത്രം വരുന്നു അത് ഏതൊക്കെ തിയേറ്ററുകള്‍ എന്ന് പ്രേക്ഷകര്‍ നോക്കും. കൂടുതല്‍ തിയേറ്റര്‍ ഉണ്ടെങ്കില്‍ വലിയ പടമാണെന്ന് മനസ്‌സിലാക്കി പ്രേക്ഷകര്‍ കയറും ഗേള്‍സ് മുപ്പത്തിയൊന്നു തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്.


കൂടുതല്‍ തിയേറ്ററിനു ശ്രമിച്ചിരുന്നോ?
ഉവ്വ്. ഞാന്‍ നേരിട്ടു തന്നെ ശ്രമിച്ചിരുന്നു. തമിഴ് സിനിമകള്‍ക്ക് തിയേറ്റര്‍ കൊടുക്കാനാണ് പൊതുവെ തിയേറ്ററുകാര്‍ക്കിഷ്ടം. തമിഴ് സിനിമ റിലീസ് ചെയ്യുന്നു എന്നറിയുമ്പോഴേ മലയാള സിനിമയ്ക്കു തിയേറ്റര്‍ കൊടുക്കില്ല. അതിനെ ചോദ്യം ചെയ്താല്‍ അവരുടെ ബിസിനസ് ആണതെന്നു പറയും. നല്ല തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമ നല്ലതാണെന്നു വിശ്വസിക്കുന്ന പ്രേക്ഷകരും ധാരാളമുണ്ട്.


സര്‍ക്കാര്‍ തിയേറ്ററുകളില്‍ റിലീസ് നോക്കാമായിരുന്നില്ലേ?
സര്‍ക്കാര്‍ തിയേറ്ററുകളിലും അന്യഭാഷാചിത്രങ്ങള്‍ക്കുതന്നെയാണ് പ്രാധാന്യം. നമ്മുടെ സ്വന്തം സിനിമയെ രക്ഷിക്കാന്‍ അവര്‍ക്കും താത്പര്യമില്ല. ചിത്രാഞ്ജ ലിയുടെ പാക്കേജില്‍ ചെയ്താല്‍ തിയേറ്റര്‍ തരാമായിരുന്നു എന്നാണ് ബോര്‍ഡംഗങ്ങള്‍ വരെ പറഞ്ഞത്. പക്ഷെ ആ ബോര്‍ഡംഗങ്ങളുടെ സിനിമപോലും ചിത്രാഞ്ജലി പാക്കേജില്‍ അല്ല ചിത്രീകരിക്കാറുള്ളത്. എന്റെ ചിത്രത്തിന്റെ ഡബ്ബിംഗ് തുടങ്ങി സകലജോലികളും അവിടെയാണ് ചെയ്തത്. അവരുടെ യൂണിറ്റ് ഉപയോഗിച്ചില്ലെന്നേയുള്ളൂ. തമിഴ്‌നാട്ടിലാണെങ്കില്‍ അവരുടെ സിനിമയ്ക്കാണ് പ്രാധാന്യം. അതു കഴിഞ്ഞേ അന്യഭാഷാ സിനിമകള്‍ക്ക് പ്രൊമോഷന്‍ നല്കു. ശരിക്കും കെ.എസ് എഫ്.ഡി.സിയ്ക്ക് മലയാള സിനിമക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഒരു താത്പര്യവുമില്ല. സ്വകാര്യ തിയേറ്റര്‍ ഉടമകളെപ്പോലെയാണ് അവരും..

പിന്നെ ഇത്തരം ചെറിയ സിനിമകള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നമുണ്ട്. സംവിധായകനോ നിര്‍മ്മാതാവോ അറിയാതെ പല തിയേറ്ററുകാരും ഷോ ക്രമീകരിക്കും. ഇതു കാരണം ഒരു സിനിമ കാണാന്‍ തിയേറ്ററില്‍ ചെല്ലുമ്പോള്‍ അവിടെ ആ സമയം ഷോ ഉണ്ടാകില്ല. ചെറിയ സിനിമകളാകുമ്പോള്‍ അവര്‍ പിന്നീട് സിനിമ കാണാന്‍ വരണമെന്നില്ല. അതേ സമയം പുലിമുരുകന്‍ പോലുള്ള സിനിമ ആണെങ്കില്‍ ഒരിക്കല്‍ നടന്നില്ലെങ്കില്‍ വീണ്ടും വരും..


ഗേള്‍സ് കണ്ടവരുടെ പ്രതികരണം എന്താണ്?
കുറച്ചു പേരെ ഗേള്‍സ് കണ്ടുള്ളൂ. അവര്‍ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. തമിഴ്‌നാട്ടില്‍ ഇപ്പോഴും വന്‍ തിരക്കിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. എന്നെ ഏറ്റവും വേദനിപ്പിച്ച ഒരു സംഭവമുണ്ട്. ഗേള്‍സ് റിലീസ് ചെയ്തപ്പോള്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം ഞാന്‍ സിനിമ കാണാന്‍ പോയി. അവിടെ ഒരു ഫാമിലി പുലിമുരുകന്‍ കാണാന്‍ വന്നു. അവര്‍ക്ക് ടിക്കറ്റ് കിട്ടിയില്ല. അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു. "നമുക്ക് ഗേള്‍സ് കാണാം എന്ന്. നദിയാമൊയ്തു ഒക്കെ ഉണ്ടല്ലോ എന്നും പുള്ളി പറഞ്ഞു. ഭാര്യ സമ്മതിച്ചില്ല. “ഏയ് അതു വേണ്ട അതില്‍ പെണ്ണുങ്ങള്‍ മാത്രമേയുള്ളൂ. ആണുങ്ങളാരും ഇല്ല.” അപ്പോള്‍ അവരുടെ മകനും പറഞ്ഞു. "എന്നാലും നമുക്ക് ഗേള്‍സ് കാണാം’.

വേണ്ട എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുയായിരുന്നു ആ വീട്ടമ്മ. അതിലൂടെ ഒരു കാര്യം എനിക്കു മനസ്‌സിലായി. സ്ത്രീകള്‍ക്ക് സ്ത്രീകളെ ഇഷ്ടമല്ല..അവര്‍ക്ക് അസൂയയാണ്. അതൊരു വലിയ വിഷമമായി. ചെറിയ സിനിമകള്‍ എന്ന രീതിയില്‍ ഇത്തരം നല്ല ചിത്രങ്ങളെ പുറം തള്ളുന്ന മലയാളി പ്രേക്ഷകരുടെ രീതി ശരിയല്ല. അവര്‍ക്കു പുതിയതൊന്നും വേണ്ട. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കിക്കൊടുത്താല്‍ ഹാപ്പിയാണ്...


നിര്‍മ്മാതാവും താങ്കളും തമ്മില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ?
ഒരു പ്രശ്‌നവും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. പൊതുവെ അദ്ദേഹം കടുംപിടുത്തക്കാരനാണ്. അദ്ദേഹം തീരുമാനിക്കുന്നത് ചോദ്യം ചെയ്യാതെ അനുസരിയ്ക്കണമെന്നു നിര്‍ബന്ധമുള്ളയാള്‍. ശമ്പളം ചോദിക്കുന്നതിഷ്ടമല്ല. ചോദിക്കുന്നവരെ പുറത്താക്കും. അതാണു രീതി. ശരിക്കും നിര്‍മ്മാതാവ് സിനിമയെക്കുറിച്ച് എല്ലാം മനസ്‌സിലാക്കിയിരിക്കണം അതൊരു കലയാണെന്നു കൂടി കാണണം. സിനിമ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാം. എങ്ങനെ വിജയിപ്പിക്കാം എന്നൊക്കെ മനസ്‌സിലാക്കുന്നത് നല്ലതാണ്. പരസ്യം കൊടുക്കാന്‍ ക്യാച്ചിംങ് ആയിട്ടുള്ള കാപ്ഷന്‍ വച്ച് ഞാന്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു കൊടുത്തു. പക്ഷെ അതിപ്പോഴും ഡിസൈനറുടെ കമ്പ്യൂട്ടറില്‍ തന്നെയുണ്ട്... മൊത്തത്തില്‍ എല്ലാവരും കൂടി ഗേള്‍സിനെ നശിപ്പിച്ചു.


മലയാളത്തിന്റെ ഡബ്ബിംഗ് പതിപ്പാണോ തമിഴില്‍?
അല്ല. തമിഴിലും മലയാളത്തിലും ഒരേ ആര്‍ട്ടിസ്റ്റുകളെ വച്ച് ഒരേ സമയം ചിത്രീകരിച്ച സിനിമയാണിത്. നല്ല പാട്ടുകള്‍ ലൊക്കേഷന്‍ എല്ലാം കൊണ്ടും നല്ല ആനച്ചന്തമുള്ള ഒരു ചിത്രമായിരുന്നു. പിന്നണിയിലുള്ളവരും പരിചയസമ്പന്നരായിരുന്നു. സഞ്ജീവ് ശങ്കറിന്റെക്യാമറ. എം.ജി ശ്രീകുമാറിന്റെ മ്യൂസിക്ക്. നദിയ, ഇനിയ തുടങ്ങിയ നല്ല ആര്‍ട്ടിസ്റ്റുകള്‍.


നദിയാ പടം കണ്ടോ?
സിനിമ റിലീസാകും മുമ്പ് അവര്‍ പടം കണ്ടിരുന്നു. റിലീസ് സമയം അവര്‍ അമേരിക്കയില്‍ ആയിരുന്നു. അവിടെ നിന്ന് പ്രേക്ഷകരുടെ റെസ്‌പോണ്‍സ് എങ്ങനെയെന്ന് വിളിച്ചു ചോദിച്ചു. ഞാന്‍ സത്യം സത്യമായി തന്നെ പറഞ്ഞു. അതവര്‍ക്കു വലിയ വിഷമമായി. " നല്ല സിനിമ പ്രേക്ഷകര്‍ക്ക് വേണ്ടായിരിക്കും എന്നു കരുതി സമാധാനിക്കുക” എന്നാണ് നദിയ ആശ്വസിപ്പിച്ചത്.


എത്ര രൂപയ്ക്കു ചിത്രം പൂര്‍ത്തിയാക്കി?
രണ്ടു ഭാഷകളിലും കൂടി മൂന്നരകോടി രൂപ. സാധാരണ തമിഴ് ചിത്രങ്ങളുടെ ഗാനങ്ങള്‍ ചിത്രീകരിക്കുന്നതിനു തന്നെ ഇത്രയും രൂപയാകും. മൊത്തത്തിലാണ് ഇത്രയും ചെലവാക്കിയതെങ്കിലും റിച്ച്‌നസ്‌സ് ഒട്ടും ചോര്‍ന്നുപോകാതെയാണ് ചിത്രീകരിച്ചത്.


സാറ്റലൈറ്റ്?
സിനിമ റിലീസാകും മുമ്പ് തമിഴിന് ഒന്നരക്കോടിയും മലയാളത്തിന് ഒരു കോടിയും പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോള്‍ പടം റിലീസാകട്ടെ എന്ന് പ്രൊഡ്യൂസര്‍ പറഞ്ഞു. ഇപ്പോള്‍ തമിഴ് പതിപ്പിന്റെ സാറ്റലൈറ്റ് കൊടുത്തു. എത്ര രൂപയ്ക്കാണ് കൊടുത്തതെന്നറിയില്ല. മലയാളത്തിന്റെ അവകാശം ഇതുവരെ കൊടുത്തിട്ടില്ല.

loading...
NEW GEN

Si3 Joins 100 Crore Club

Singam 3 had terrific response on its opening day and is said to have collected more than Rs 20 crore. The film saw 90 per cent occupancy on Saturday and is said to have collected Rs 15 crore. Si3 had a record breaking opening weekend and netted Rs 25 crore in Tamil Nadu alone. Singam 3 is the successful franchise created by Hari. The first film in the series came out in 2010 and became a blockbuster. The second part also collected more than Rs 100 crore at the box office

Birth certificate of Dhanush is fake, claims elderly couple

An aged couple, who have claimed that popular actor Dhanush is their son, have accused him of producing a fake birth certificate before the Madras High Court bench here to get their case pending before a lower court at nearby Melur quashed. In their counter affidavit before the Melur Judicial Magistrate on Wednesday, R Kathiresan and Meenakshi submitted that they could prove their claim that Dhanush was their son, if the trial was conducted.

Jyothika opts out of Vijay 61

Some combinations certainly create huge buzz by the virtue of their talent and potential. Jyothika and Ilayathalapathy Vijay were a hit combination whenever they did films together. Of late, Jyothika was once again roped for Vijay?s 61 for essaying a crucial role in the movie. But, according to the latest buzz, Jyothika chose to walk out of the movie.

Dangal tops, then Raees and Kaabil

It is noteworthy that "Dangal" has continued to hold its ground despite two big releases - Shah Rukh Khan"s "Raees" and Hrithik Roshan"s "Kaabil", both of which hit theatres on January 25. As for the two biggies of January, the collection of "Kaabil" up to Day 9 is pegged at over Rs 90 crore while that of "Raees" read over Rs 115 crore on Day 8. So on Worldwide total boxoffice collection of Raees reaches 215Crores and Kaabil on 156Crores.