മമ്മൂക്ക പറയുന്നത് കേട്ട് ജ്യോതി കൃഷ്ണ ഞെട്ടി

Posted by Farsana Jaleel A, 25 Oct, 2016

ജ്യോതികൃഷ്ണയുടെ ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. പക്ഷേ ചിത്രീകരണ സമയത്തൊന്നും ജ്യോതികൃഷ്ണ മമ്മൂട്ടിയെ കണ്ടിട്ടില്ല. ആദ്യമായി നേരില്‍ കാണുന്നത് രണ്ടര വര്‍ഷം കഴിഞ്ഞാണ്. ഒരു ഡബിംഗ് സ്റ്റുഡിയോയില്‍ വച്ച്: "ഏയ് വലിയ കുട്ടിയായല്ലോ; അന്നൊരു ചെറിയ കുട്ടിയായിരുന്നു."
മമ്മൂട്ടിയുടെ ഈ വാക്കുകള്‍ ജ്യോതിക്ക് ശരിക്കും ഷോക്കായിരുന്നു.


ആദ്യം ചെയ്ത സിനിമയുടെ ലൊക്കേഷനില്‍ വച്ച് മമ്മൂട്ടിയെ കാണാനോ പരിചയപ്പെടാനോ കഴിഞ്ഞില്ല. പിന്നെ കാണുന്നത് രണ്ടരക്കൊല്ലം കഴിഞ്ഞ്. പക്ഷേ കണ്ടമാത്രയില്‍ തന്നെ മമ്മൂക്ക തിരിച്ചറിഞ്ഞത് വലിയ അംഗീകാരമായി ജ്യോതികൃഷ്ണ ഹൃദയത്തില്‍ സൂക്ഷിക്കുന്നു.


തൃശൂര്‍ സ്വദേശിയായ ജ്യോതി കൃഷ്ണ 2011 ലാണ് സിനിമയിലേക്കു കടന്നുവന്നത്. ചിത്രം: 1993 ബോംബെ മാര്‍ച്ച് 12. പിന്നീട് ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഒഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

 


ശ്രീനന്ദനം
ഒരു വെക്കേഷന്‍ സമയത്ത് ഖത്തറില്‍ വച്ചാണ് ആദ്യ ഓഫര്‍ വന്നത്. ആ പ്രോജക്ട് നടന്നില്ല. പിന്നീട് തൃശൂരില്‍ ഔഷധി ആശുപത്രിയില്‍ ഒരു ചടങ്ങിനിടയില്‍ ഉദയശങ്കരനെ കണ്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രീനന്ദനം ആല്‍ബത്തില്‍ അഭിനയിച്ചു. അത് കണ്ടിട്ട് 1993 ബോംബെ മാര്‍ച്ച് 12 എന്ന സിനിമയുടെ സംവിധായകന്‍ ബാബു ജനാര്‍ദ്ദനന്‍ വിളിച്ചു. ഗംഭീര റോളൊന്നുമായിരുന്നില്ല; ഉണ്ണി മുകുന്ദന്റെ പെയര്‍. മമ്മൂക്കാന്റെ ഈ സിനിമയില്‍ ഞങ്ങള്‍ കുറേപേര്‍ പുതുമുഖങ്ങളായിരുന്നു. ഞാന്‍, ഉണ്ണിമുകുന്ദന്‍ അങ്ങനെ ചിലര്‍. ആ സമയത്ത് ഉണ്ണിം ആദ്യം ചെയ്ത സിനിമ റിലീസ് ആയിരുന്നില്ല. അതുകൊണ്ടുതന്നെ പുതിയൊരു കോളേജില്‍ പഠിക്കാന്‍ ചെന്നാല്‍ ഉണ്ടാകുന്ന ഫീല്‍ എന്തായിരിക്കും അതായിരുന്നു ലൊക്കേഷനില്‍. ഫ്രീ ടൈം കിട്ടുമ്പോള്‍ കളിയും ചിരിയും.

 

ആദ്യഷോട്ട്
അതൊരു ഗാനരംഗമായിരുന്നു. കത്തിച്ചുവച്ച നിലവിളക്കിന്റെ അടുത്തിരുന്ന് തിരി താഴ്ത്തി വെയ്ക്കുന്ന ഷോട്ട്; ശേഷം ഉണ്ണി മുകുന്ദന്‍ വഞ്ചിയില്‍ വരുന്നത് നോക്കി നില്‍ക്കുന്നു. ഒരു ദിവസം ഞങ്ങളെല്ലാവരും പുഴയുടെ ഒരു വശത്ത് ഇരിക്കുന്ന സമയത്ത് അക്കരെ ഷൂട്ട് നടക്കുന്നത് കണ്ടു. അവിടെ മമ്മൂക്കായുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു മമ്മൂക്കായെ കാണാന്‍ കഴിയുമെന്ന്. പക്ഷേ കഴിഞ്ഞില്ല. മമ്മൂക്കാനോടൊപ്പം ഒരു കോമ്പിനേഷന്‍ സീനും ഉണ്ടായിരുന്നില്ല. പിന്നീട് വിസ്മയയില്‍ കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ ഡബിംഗ് സമയത്താണ് മമ്മൂക്കായെ കാണുന്നത്.

 

ലക്ഷ്മിക്കുട്ടി
ഒരു ദിവസം ഡേറ്റ് ഫ്രീയാണോയെന്ന് ചോദിച്ച് രഞ്ജിയേട്ടന്‍ ഒരു മെസേജ് അയച്ചു. ഫ്രീ ആണെന്നു പറഞ്ഞപ്പോള്‍ കെ.ടി.എന്‍.കോട്ടൂര്‍ എഴുത്തും ജീവിതവും വാങ്ങി വായിക്കാന്‍ പറഞ്ഞു. അപ്പോള്‍ ഞാനാ പുസ്തകം പകുതി വായിച്ച് കഴിഞ്ഞിരുന്നു. പിന്നെ പെട്ടെന്ന് അതുവായിച്ചു തീര്‍ത്തു. രഞ്ജിയേട്ടന്‍ പിന്നീട് വിളിച്ചിട്ട് അതിലെ ലക്ഷ്മിക്കുട്ടി എങ്ങനെയുണ്ടെന്ന് ചോദിച്ചു. എനിക്കിതില്‍ കാഴ്ചയുള്ളതായി തോന്നിയത് ലക്ഷ്മിക്കുട്ടിക്ക് മാത്രമാണെന്ന് ഞാന്‍ പറഞ്ഞു. ഇതിലെ ലക്ഷ്മിക്കുട്ടി ഒരു അന്ധയാണ്. ആ പുസ്തകം വായിക്കുമ്പോള്‍ ലക്ഷ്മിക്കുട്ടിയുടെ പോര്‍ഷന്‍ അത്ര വിശദമായൊന്നും വായിച്ചിട്ടില്ലായിരുന്നു. ഓടിച്ചു വായിക്കുകയായിരുന്നു. രഞ്ജിയേട്ടന്‍ അതു തന്നെ ചോദിച്ചപ്പോള്‍ പെട്ടെന്ന് എന്തു പറയണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. പിന്നീടാണ് പറഞ്ഞത് അതില്‍ കാഴ്ചയുള്ളത് ലക്ഷ്മിക്കുട്ടിക്ക് മാത്രമാണെന്ന്. അതുകഴിഞ്ഞ് കുറച്ചുനാള്‍ ഒരു വിവരവും ഇല്ലായിരുന്നു. ഞാന്‍ കരുതി വിളിക്കില്ലെന്ന്. അപ്പോള്‍ സേതു മണ്ണാര്‍ക്കാട് വിളിച്ചു. ഡേറ്റ് പറഞ്ഞു. പറഞ്ഞ ഡേറ്റിന് സെറ്റിലെത്തി. നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു- രഞ്ജിയേട്ടന്റെ മനസ്‌സിലുള്ള ലക്ഷ്മിക്കുട്ടി എങ്ങനെയായിരിക്കും എന്ന് ഓര്‍ത്ത്. മുറ്റത്തെത്തി നിലവിളക്ക് എടുക്കുന്ന സീന്‍ ചെയ്യാന്‍ പറഞ്ഞു. സങ്കോചത്തോടെ നിന്ന എന്നോട് രഞ്ജിയേട്ടന്‍ പറഞ്ഞു: നീ ചെയ്യ്, തെറ്റുണ്ടെങ്കില്‍ പറയാം. ഞാനത് ചെയ്തപ്പോള്‍ ആരും ഒന്നും മിണ്ടിയില്ല. കറക്ഷന്‍ വിളിച്ചതുമില്ല.... ആകെ ടെന്‍ഷനായി. ഒടുവില്‍ രഞ്ജിയേട്ടന്‍ അസോസിയേറ്റിനെ വിളിച്ചിട്ട് ഹാപ്പിയായെന്ന് പറഞ്ഞു. അപ്പോഴാണ് ആശ്വാസമായത്.

 

ചതിക്കുന്ന റോസ്
ലൈഫ് ഒഫ് ജോസൂട്ടിയിലാണ് ആദ്യം മോഡേണ്‍ കഥാപാത്രം ചെയ്യുന്നത്. ആ ചിത്രത്തിന്റെ പേരില്‍ ഇന്നും ഫെയ്‌സ്ബുക്കില്‍ മെസേജുകള്‍ വരാറുണ്ട്. അതില്‍ ജോസൂട്ടിയെ ചതിക്കുന്ന കഥാപാത്രമാണ്. എന്നാല്‍ കുറച്ചൊക്കെ നന്‍മയുള്ള ക്യാരക്ടറുമാണ് റോസ്. അതുകൊണ്ടാണ് ഇന്നും അതിന്റെ പേരില്‍ ഓരോരോ കമന്റുകള്‍ വരുന്നത്. ലക്ഷ്മിക്കുട്ടിയും റോസുമൊന്നുമല്ല യഥാര്‍ഥ്ഥ ജ്യോതി കൃഷ്ണ. പോസീറ്റീവ് ക്യാരക്ടര്‍ മാത്രം ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല. എല്ലാ ക്യാരക്ടറും ചെയ്യാന്‍ കഴിയണം. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള സ്ത്രീകളും ഉണ്ടെന്ന് ലോകം അറിയണം. ഏത് ക്യാരക്ടര്‍ കിട്ടിയാലും അതൊരു വെല്ലുവിളിയായി ഏറ്റെടുക്കണം.

 

ഇഷ്ടവേഷങ്ങള്‍
കഥാപാത്രങ്ങളുടെ കാര്യത്തില്‍ പ്രത്യേക താത്പര്യമൊന്നുമില്ല. പണ്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. ആരും ചെയ്യാത്ത ക്യാരക്ടറുകള്‍ കിട്ടിയാല്‍ അതാണ് ഏറ്റവും ഇഷ്ടം. നാടന്‍ വേഷവും ഗ്‌ളാമര്‍ വേഷവും പ്രിയങ്കരമാണ്. പൂര്‍ണ്ണമായും ഒരു നടി അല്ലെങ്കില്‍ നടന്‍ ആകണമെങ്കില്‍ എല്ലാ തരം ക്യാരക്ടറുകളും ചെയ്യണം. നാടന്‍ കഥാപാത്രങ്ങള്‍ മാത്രമേ ചേരൂഎന്ന് പലരും പറഞ്ഞിട്ടുണ്ട്. അതു മാറ്റിയെടുക്കണം. ഭാര്യ വേഷങ്ങളും കാമുകി വേഷങ്ങളും ഇഷ്ടമാണ്. കിട്ടുന്ന എന്ത് വേഷവും ചെയ്യും.

 

നായകന്മാര്‍
ചാക്കോച്ചന്‍ നല്ല ഫ്രണ്ട്‌ലി ആണ്. ദിലീപേട്ടന്‍ ചിരിയും ബഹളവുമൊക്കെയാണ് സെറ്റില്‍. ജയറാമേട്ടനാകട്ടെ തമാശയും പൊട്ടിച്ചിരിയും - അങ്ങനെ പലരും പല രീതിയാണ്. എല്ലാവരും കംഫര്‍ട്ടബിളാണ്. ദുല്‍ക്കറിന് മമ്മൂക്കയുടെ മകന്‍ എന്ന തലക്കനമൊന്നുമില്ല. സാധാരണക്കാരില്‍ സാധാരണക്കാരന്‍. നമ്മളില്‍ ഒരാള്‍. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാലും പുറത്തു കാട്ടില്ല. മമ്മൂക്കയും ലാലേട്ടനും രണ്ട് സ്‌കൂളാണ്. അവരുടെ നായിക ആയി സ്‌ക്രീന്‍ ഷെയര്‍ ചെയ്യുക ഏറെ ഇഷ്ടമാണ്. പിന്നെ വിക്രം, സൂര്യ, വിജയ്, മാധവന്‍ ഇവരോടൊപ്പം അഭിനയിക്കാനും ഇഷ്ടമാണ്. തമിഴ് കള്‍ച്ചറിനോട് പണ്ടേ ഭയങ്കര ഇഷ്ടമാണ്. നടിമാരുടെ കൂടെയാണെങ്കില്‍ നമിത പ്രമോദ്, രമ്യാകൃഷ്ണന്‍.

 

നര്‍ത്തകി
സിനിമാതാരമായും നര്‍ത്തകിയായും അറിയപ്പെടണമെന്നുണ്ട്. ഒരു മികച്ച ഡാന്‍സര്‍ എന്നറിയപ്പെടുന്നതിലാണ് കൂടുതല്‍ സന്തോഷം. കാരണം അത് ഈശ്വരനോടു അടുത്തു നില്‍ക്കുന്ന കലയാണ്. അഞ്ചാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് നൃത്തം പഠിക്കുന്നത്. അപ്പോള്‍ സ്‌കൂളില്‍ പോലും അധികം അറിയുന്ന കലാകാരിയൊന്നുമല്ലായിരുന്നു. നൃത്തം ചെയ്യുമെന്നു മാത്രം. ചാലക്കുടി നിര്‍മ്മല കോളേജിലായിരുന്നു കലാലയ ജീവിതം. ഗേള്‍സ് ഒള്ളി കോളേജായിരുന്നു. കോളേജില്‍ പഠിക്കുമ്പോഴാണ് എന്നിലെ ഞാന്‍ പുറത്തുവന്നത്. നാലു പേരായിരുന്നു കൂട്ടുകാര്‍. എല്ലാറ്റിനും നാലുപേരും കൂടെ ഉണ്ടാകും.

 

സ്വകാര്യത
സിനിമയില്‍ വന്നശേഷം പ്രൈവസി കിട്ടുന്നില്ല. എന്തു ആവശ്യത്തിനും ഞാന്‍ തന്നെയാണ് സാധാനങ്ങള്‍ വാങ്ങാന്‍ പോകുന്നത്. ചിലര്‍ നോക്കും. ചിലര്‍ മാറി നിന്നിട്ട് കൂടെ നില്‍ക്കുന്നവര്‍ക്ക് ചൂണ്ടി കാണിച്ചു കൊടുക്കും. അമ്പലങ്ങളില്‍ പോയാലും ഇതുതന്നെയാണ് അവസ്ഥ. ഇങ്ങനെ വരുമ്പോള്‍ നന്മള്‍ കോണ്‍ഷ്യസ് ആയിപ്പോകും. ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ചശേഷം അമ്മയോടൊപ്പം പുറത്തുപോകുമ്പോള്‍ ഞാന്‍ പറയുമായിരുന്നു ആരും എന്നെ തിരിച്ചറിയുന്നില്ലല്ലോ അമ്മേയെന്ന്. അന്ന് അമ്മ പറഞ്ഞിരുന്നു ഇപ്പോള്‍ ആളുകള്‍ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്ന നീ തന്നെ പിന്നീടത് തിരുത്തുമെന്ന്. അത് സത്യമായി.

 


വ്യാജ ഫോട്ടോ
നടിമാര്‍ക്കെതിരെ വ്യാജവാര്‍ത്തയും ചിത്രങ്ങളും പ്രചരിക്കുന്നതു പോലെയല്ല സാധാരണ പെണ്‍കുട്ടിക്ക് ഇങ്ങനെയൊന്നു വന്നു കഴിഞ്ഞാല്‍ സംഭവിക്കുന്നത്. നാട്ടില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ഓരോരോ അതിക്രമമുണ്ടാകുമ്പോഴും എല്ലാവരും തിരിഞ്ഞുനോക്കണമെന്നില്ല. വേണ്ടപ്പെട്ടവര്‍ക്ക് വരുമ്പോഴെ അവര്‍ക്ക് വേദന മനസ്‌സിലാകൂ. കുറ്റം ചെയ്തവരെ രക്ഷിക്കാന്‍ നടക്കുന്നവരെയല്ലേ ഇന്ന് നാം പൊതുവേ കാണുന്നത്.

 

വീട്ടില്‍
വീട്ടുജോലിയെല്ലാം ചെയ്യുന്ന സാധാരണ നാട്ടിന്‍ പുറത്തുകാരിയായ ഞാന്‍ അമ്മയുമൊത്ത് ഒരു ഫ്‌ളാറ്റിലാണ് താമസം. പഗ് ഇനത്തില്‍ പെട്ട ഒരു നായ് കുട്ടിയുമുണ്ട്. പേര്: നോയി കുട്ടി. രണ്ടു മാസം മുമ്പ് എന്റെ പിറന്നാള്‍ ദിനത്തില്‍ അമ്മ തന്ന സമ്മാനമാണ്. നോയിയുടെ കൂട് കഴുകുന്നതും മറ്റും ഞാന്‍ തന്നെയാണ്. ഞാനിങ്ങനെ കഴുകുന്നത് കണ്ടിട്ട് തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവര്‍ അത്ഭുതത്തോടെ നോക്കാറുണ്ട്. ഇതൊക്കെ ചെയ്യുന്നത് ഈ കുട്ടിയാണോ എന്ന രീതിയില്‍.

 


കോളേജില്‍
ടൂറിസം ആയിരുന്നു ബിരുദപഠനത്തിന് വിഷയം. സിനിമയില്‍ വന്ന ശേഷം ബ്രേക്ക് ആയി. അറ്റന്‍ഡന്‍സ് പ്രശ്‌നം കാരണം എക്‌സാം എഴുതാന്‍ കഴിഞ്ഞില്ല. ഫസ്റ്റ് ഇയര്‍പഠിക്കുന്ന സമയത്തായിരുന്നു സിനിമയില്‍ വരുന്നത്. പിന്നെ തുടരാന്‍ കഴിഞ്ഞില്ല.

 

ആരാധകര്‍
സെലിബ്രിറ്റി ആയ ശേഷം ഉണ്ടായിരുന്ന ആരാധകര്‍ കൂടി പോയി. ഇനി ഇതിനെയൊക്കെ നോക്കി സമയം കളയേണ്ട എന്നായി. റോള്‍ മോഡലായി ആരുമില്ല. സിനിമയിലെ ചില കഥാപാത്രങ്ങളെ കാണുമ്പോള്‍ അവരെ പോലെ ആകണമെന്ന് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് സിനിമയില്‍ യുദ്ധം ചെയ്യുന്ന പട്ടാളക്കാരനെ കാണുമ്പോള്‍... അങ്ങനെ ഓരോരോ കഥാപാത്രങ്ങള്‍ കാണുമ്പോള്‍ അവരെപ്പോലെയാകണമെന്ന് തോന്നിയിട്ടുണ്ട്.

 

വിവാഹം
പ്രണയിക്കാന്‍ താത്പര്യമില്ല. വീട്ടുകാര്‍ കണ്ടെത്തുന്നത് എപ്പോഴും വെല്‍ പൊസിഷനില്‍ ഉള്ളവരെ ആയിരിക്കും. പക്ഷെ എനിക്ക്കൂടി തോന്നണം അയാള്‍ എനിക്ക് ചേരുന്നതാണെന്ന്. അമ്മ ഇതുവരെ അങ്ങനെ ഒരു കണ്ടീഷനും വച്ചിട്ടില്ല.

loading...
NEW GEN

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.

Gangnam Style is no longer the most-watched video on YouTube

Theres a new record-breaking, most-watched YouTube video ? Wiz Khalifa and Charlie Puth?s ?See You Again.? PSYs song had been on top for the past five years, taking over from Justin Bieber?s ?Baby? in November 2012. Both artists are

Sivakarthikeyan-Ponram movie- Television rights sold to Sun TV

Sun TV has bagged the satellite rights of Sivakarthikeyan starrer Ponram directorial untitled film, which is being produced by RD Raja of 24 AM Studios. It must be noted that the movie started rolling in Thenkasi only two weeks back and the first schedule is on progressing.