നിരഞ്ജന രഞ്ജിത്തിന്റെ നീരു

Posted by online desk, 22 Dec, 2016

 രേവതിക്കൊപ്പം ഷോപ്പിംഗിനുപോയ ആ ദിവസ നിരഞ്ജന മറക്കില്ല. അന്നാണ് നിരഞ്ജനയുടെ മനസ്‌സില്‍ അഭിനയമോഹം നാമ്പിട്ടത്. ഷോപ്പിംഗിനു വന്ന ഒരു സ്ത്രീയുടെ കണ്ണുകള്‍ രേവതിയെ കണ്ടതും നക്ഷത്രം പോലെ തിളങ്ങുന്നത് നിരഞ്ജന കണ്ടു. രേവതി യോട് സംസാരിച്ചപ്പോള്‍ അവരുടെ ശബ്ദത്തില്‍ സ്‌നേഹത്തിന്റെ നനവു പടര്‍ന്നു; ആരാധനയുടെ മണിമുഴങ്ങി. അവര്‍ ബാഗില്‍ നിന്ന് ക്യാമറയെടുത്തിട്ട് നിരഞ്ജനയോട് ചോദിച്ചു- ""കുട്ടി രേവതിമാമിനൊപ്പം എന്റെ ഒരുഫോട്ടോ എടുത്തു തരാമോ?’’

നിരഞ്ജന രേവതിയുടെ മുഖത്തേക്കു നോക്കി. രേവതി ചിരിച്ചു; അനുമതി നല്‍കി. നിരഞ്ജന ക്യാമറ വാങ്ങി ഫോട്ടോ എടുത്തു കൊടുത്തു. ആ നിമിഷം നിരഞ്ജനയുടെ മനസ്‌സു പറഞ്ഞു:
ഇതുകൊള്ളാവുന്ന കാര്യമാണല്ലോ. എല്ലാവരും എന്തോര് ആരാധനയോടെയാണ് രേവതിയാന്റിയെ നോക്കുന്നത്. നടിയായാല്‍ ഇങ്ങനെയും ചില ഗുണങ്ങളുണ്ട്.... പിന്നെന്താ എനിക്കഭിനയിച്ചാല്‍; എത്രയെത്ര വലിയ വലിയ സംവിധായകരുമായി ബന്ധവുമുണ്ട്. നിരഞ്ജന ഓര്‍ത്തു... പക്ഷെ ആരോടും പറഞ്ഞില്ല. കാരണം നിരഞ്ജന അപ്പോള്‍ ചെറിയ കുട്ടിയായിരുന്നു.

പക്ഷെ മനസ്‌സില്‍ ആ മോഹം വളരുകയായിരുന്നു. പത്താം ക്‌ളാസില്‍ പഠിക്കുമ്പോള്‍ നിരഞ്ജന മനസ്‌സു തുറന്നു; രഞ്ജിത്തിനോട്. കണ്‍തുറന്ന നാള്‍ മുതല്‍ കാണുന്നതാണ് നിരഞ്ജന രഞ്ജിത്തിനെ... വലുതായപ്പോള്‍ ലൊക്കേഷനുകളിലും സ്റ്റുഡിയോകളിലും സിനിമ ആഘോഷച്ചടങ്ങുകളിലുമെല്ലാം രഞ്ജിത്തിന്റെ കൈയില്‍ തൂങ്ങി നിരഞ്ജനയും പലപ്പോഴും പോയിട്ടുണ്ട്. ആ അടുപ്പവും സ്‌നേഹവും നിരഞ്ജനക്ക് രഞ്ജിത്തിനോടുണ്ട്. അച്ഛനും അമ്മയും

രഞ്ജിത്ത് മാമനും കൂടി ഇരിക്കുമ്പോഴാണ് നിരഞ്ജന തന്റെ ആഗ്രഹം പറഞ്ഞത്. അപ്പോള്‍ രഞ്ജിത്ത് മാമന്‍ പറഞ്ഞു. ""പിന്നെന്താ നിനക്കഭിനയിച്ചുകൂടെ.’’

ഒരു തമാശയായാണ് അദ്ദേഹം അതെടുത്തത്. എന്റെ ആവശ്യവും രഞ്ജിത്ത് മാമന്റെ മറുപടിയും അച്ഛനും അമ്മയും തമാശയായേ എടുത്തുള്ളൂ. പക്ഷെ ഞാന്‍ സീരിയസായിരുന്നു.
പിന്നെ മാമനെ കാണുമ്പോഴെല്ലാം ഞാനിതു പറഞ്ഞു കൊണ്ടിരുന്നു. ഒരിക്കല്‍ രഞ്ജിത്ത് മാമന്‍ പറഞ്ഞു നിന്നെ അഭിനയിപ്പിക്കാം എന്റെ അടുത്ത പടത്തില്‍. നിന്റെ ഏറ്റവും ഫേവറിറ്റ് ആക്ടറിനൊപ്പം. ഞാന്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി. എന്നിട്ടു ചോദിച്ചു. ലാലേട്ടന്റെ നായികയാണോ?
""അല്ല അതിനുള്ള പ്രായമായില്ല. പക്ഷെ നിന്റെ മിക്ക രംഗങ്ങളും മോഹന്‍ലാലിനൊപ്പമായിരിക്കും.’’ രഞ്ജിത്ത് മാമന്‍ പറഞ്ഞു.

എനിക്കത് ധാരാളമായിരുന്നു അങ്ങനെ ലോഹത്തിലൂടെ ഞാന്‍ ആദ്യമായി സിനിമയിലെത്തി. പത്താംക്‌ളാസില്‍ പഠിക്കുമ്പോള്‍; പതിനഞ്ചാം വയസ്‌സില്‍.


എങ്ങനെയാ രഞ്ജിത്തുമായും സിനിമയുമുള്ള ബന്ധം?
എന്റെ അമ്മമ്മയുടെ ഫസ്റ്റ് കസിനാണ് രേവതി. അച്ഛനും അമ്മയ്ക്കും ചെറുപ്പം മുതല്‍ സിനിമയുമായി ബന്ധമുണ്ട്. രഞ്ജിത്ത് മാമന്‍, ജയരാജ് മാമന്‍ രണ്‍ജിഅങ്കിള്‍, മഞ്ജു ചേച്ചി.. തുടങ്ങി ഒരുപാടു സിനിമക്കാര്‍ ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. എനിക്കുതോന്നുന്നത് ഞാന്‍ ജനിച്ചതും വളര്‍ന്നതും സിനിമയിലാണെന്നാ. പക്ഷേ ചെറുതിലെ എനിക്ക് സിനിമാ മോഹം ഇല്ലായിരുന്നു. രേവതി ആന്റീടെ കൂടെ പോയപ്പോഴുണ്ടായ സംഭവത്തോടെയാണ് താത്പര്യമായത്.


വീട്ടുകാര്‍?
ആര്‍ക്കും പ്രശ്‌നമില്ലായിരുന്നു. എന്റെ അഭിനയമോഹം അങ്ങനെയങ്ങു തീരട്ടെയെന്നാണ് അച്ഛന്‍ പറഞ്ഞത്. രഞ്ജിത്ത് മാമനൊപ്പമാകുമ്പോള്‍ ആരും കൂടെയില്ലെങ്കില്‍പ്പോലും സുരക്ഷിതമാണ്. എന്നാലും അമ്മ എപ്പോഴും എന്റെകൂടെ ഉണ്ടായിരുന്നു. എന്നെ ഏറ്റവും നന്നായി അറിയാവുന്നത് അമ്മയ്ക്കാണ്. അമ്മ നര്‍ത്തകി ആയതുകൊണ്ട് എന്റെ വീഴ്ചകള്‍ പെട്ടെന്നു പിടികിട്ടും. എന്റെ ഏറ്റവും നല്ല വിമര്‍ശകയും അമ്മയാണ്. അപ്പപ്പോള്‍ അമ്മ തിരുത്തിത്തരും. അമ്മ എനിക്ക് ഗുരുവും കൂടിയാണ്. നാലാമത്തെ വയസ്‌സു മുതല്‍ അമ്മയെന്നെ നൃത്തം പഠിപ്പിക്കുന്നു.


ലോഹത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ഭയമുണ്ടായിരുന്നോ?
ഇല്ല. ഒരു എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. നേരത്തെ തന്നെ എന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വിശദമായി പറഞ്ഞു തന്നിരുന്നു. മൈത്രി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. കൂടുതല്‍ രംഗങ്ങളും ലാലേട്ടനൊപ്പമായിരുന്നു. അതെനിക്ക് വലിയ സന്തോഷമായി. ഞാനാണേല്‍ ലാലേട്ടന്റെ കട്ടഫാന്‍ ആണ്.


ആദ്യഷോട്ടും ആദ്യ ഡയലോഗും ഓര്‍മ്മയുണ്ടോ?
ഉണ്ട്. മുത്തമണിയാണ് എന്റെ അമ്മയായി അഭിനയിച്ചത്. ആദ്യഷോട്ട് കോളിംഗ് ബെല്‍ അടിച്ച് ഡോര്‍ തുറന്ന് അകത്തേക്കു കയറുന്നതാണ്. അപ്പോള്‍ അമ്മവഴക്കുപറയുന്നു. അതിനുള്ള മറുപടിയാണ് എന്റെ ആദ്യ ഡയലോഗ്. കോളിംഗ് ബെല്‍ അടിച്ചു കയറുന്നതല്ലേ മര്യാദ എന്നാണ് ഞാന്‍ പറയുന്നത്. ആദ്യടേക്ക് തന്നെ ഒക്കെ ആയിരുന്നിയെന്നും രഞ്ജിത്ത് മാമന്‍ പറഞ്ഞു. പക്ഷെ അതെന്നെ കംഫര്‍ട്ടബിള്‍ ആക്കാന്‍ പറഞ്ഞതാണെന്നനിക്കറിയാം.


ശരിക്കും കംഫര്‍ട്ടബിള്‍ ആയിരുന്നോ?
ഉവ്വ്. എന്നാലും ഒപ്പം അഭിനയിച്ച എല്ലാവരും വലിയ വലിയ ആര്‍ട്ടിസ്റ്റുകള്‍. ലാലേട്ടന്‍, മുത്തുമണി, ആന്‍ഡ്രിയ, വിജയരാഘവന്‍. ഞാന്‍ മാത്രം പുതിയ ആള്‍ അതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. അവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ വയറ്റില്‍ തീ ആളിക്കൊണ്ടിരിക്കുമായിരുന്നു.


ലാലേട്ടനുമൊത്തുള്ള ഗാനരംഗം സ്‌റ്റൈലിഷ് ആയിരുന്നു കൂളിംഗ് ഗ്‌ളാസൊക്കെ വച്ച്?
അതൊരു കഥയാണ്. സ്‌റ്റൈലിഷ് ആക്കാന്‍ വേണ്ടിയല്ല ശരിക്കും ഞാനന്ന് കൂളിംഗ് ഗ്‌ളാസ്‌ വച്ചത്. അന്നെനിക്കു കണ്ണിനു സുഖമില്ലായിരുന്നു. സെറ്റില്‍ നിന്നു തന്നെയാണ് അതെനിക്കു കിട്ടിയത്. രഞ്ജിത്ത് മാമന്റെ അസിസ്റ്റന്റ് മൈഥിലി ചേച്ചി കണ്ണിനു സുഖമില്ലാതെയാണ് വന്നത്. അത് സെറ്റില്‍ പലര്‍ക്കും കിട്ടി. കൂട്ടത്തില്‍ എനിക്കും. പിറ്റേദിവസം ഗാനരംഗമാണെടുക്കുന്നത്. രാവിലെ ആയപ്പോള്‍ എനിക്കു കണ്ണതുറക്കാന്‍ വയ്യ. വല്ല വിധേനെയും വെള്ളം തുടച്ച് തുറന്നപ്പോള്‍ കണ്ണിന്റെ സ്ഥാനത്ത് രണ്ടുവരമാത്രം. മുഖം മുഴുവന്‍ നീരു വന്ന് വീര്‍ത്തിരിക്കുന്നു. ഞാന്‍ രഞ്ജിത്ത് മാമനെ വിളിച്ച് വിവരം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അതിലൊന്നും കാര്യമില്ല നീ ഇങ്ങുപോരെന്ന്... സീനെടുക്കാന്‍
തുടങ്ങുമ്പോള്‍ ഒരു കൂളിംഗ് ഗ്‌ളാസ്‌സ് എടുത്തു തന്നു. ഇതുകൂടി വച്ചോ എന്നു പറഞ്ഞു.


ആദ്യമായി അഭിനയിക്കുമ്പോള്‍ ആരെങ്കിലും എന്തെങ്കിലും ഉപദേശം തന്നോ?
ആദ്യമാണോ എന്നോര്‍മ്മയില്ല. രഞ്ജിത്ത് മാമന്‍ ഒരുഉപദേശം തന്നു. കുത്തിവരച്ച സേ്‌ളറ്റില്‍ അക്ഷരം എഴുതിയാല്‍ നമുക്കതു വായിക്കാനാകില്ല. അതേ സമയം തുടച്ചു മിനുക്കിയ സേ്‌ളറ്റില്‍ അക്ഷരമെഴുതിയാല്‍ തിളങ്ങും. അതുപോലെയാണ് ആര്‍ട്ടിസ്റ്റിന്റെ മുഖം. ടെന്‍ഷന്‍ നിറഞ്ഞ മുഖം കുത്തിവരച്ച സേ്‌ളറ്റുപോലെയാണ്. അതില്‍ എന്തു ഭാവം വന്നാലും ആര്‍ക്കും മനസ്‌സിലാകില്ല. ടെന്‍ഷനില്ലാത്ത മുഖമാണെങ്കില്‍ അവിടെ ഭാവം വന്നാല്‍ നല്ല ഭംഗിയായി കാണാന്‍ പറ്റും. ആ ഉപദേശം ഞാന്‍ പൂര്‍ണ്ണമായും സ്വീകരിച്ചു. പക്ഷേ നടപ്പിലാക്കാന്‍ അത്ര എളുപ്പമല്ലായിരുന്നു. എന്റെ ഒപ്പം അഭിനയിച്ചവരൊക്കെ ക്‌ളീന്‍ സേ്‌ളറ്റും ഞാന്‍ കുത്തിവരച്ച സേ്‌ളറ്റുമാണെന്ന് എനിക്കു തോന്നി.


ലോഹം കണ്ടപ്പോള്‍ എന്തു തോന്നി?
ഞാന്‍ എന്‍ജോയ് ചെയ്തു. ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ഇല്ലാതെയാണ് ആദ്യം ഞങ്ങള്‍ സിനിമ കണ്ടത്. പിന്നെ റിലീസ് ചെയ്തിട്ടു വീട്ടിലെല്ലാവരും കൂടി കണ്ടു. ആരും വലിയ അഭിപ്രായമൊന്നും പറഞ്ഞില്ല. പക്ഷെ രണ്‍ജി അങ്കിള്‍ പറഞ്ഞു: അഭിപ്രായം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു. ""തുടക്കക്കാരിയായി തോന്നില്ല. എന്തായാലും ഇനി നീ അഭിനയിക്കുമോ എന്നൊന്നും അറിയില്ല. പക്ഷെ ഈ റോള്‍ റിമാര്‍ക്കബിള്‍ ആണ്.’’


ലോഹം കഴിഞ്ഞ് സിനിമയൊന്നും വന്നില്ലേ?
ഒരു പാട് ഓഫറുകള്‍ വന്നു. പക്ഷെ കുറച്ചു കഴിയട്ടെ എന്നിട്ടു സ്വീകരിക്കാം എന്നാണ് രഞ്ജിത്ത് മാമന്‍ പറഞ്ഞത്. അതുവരെ പോയിരുന്ന് വല്ലതും പഠിക്കൂ എന്നു പറഞ്ഞു. പള്‌സു ടു ആയപ്പോഴാണ് വീണ്ടും അഭിനയിക്കണമെന്നു തോന്നിയത്. അമ്മയുടെ ഒരു സ്റ്റുഡന്റുണ്ട് റീജ. മാതൃഭൂമിയിലെ ആര്‍.ജെ.ഷാനിന്റെ ഫ്രണ്ട് ആണ്. ഷാന്‍ സ്‌ക്രിപ്ട് എഴുതുന്ന ഒരു ചിത്രമുണ്ട്. അതിലേക്ക് എന്റെ ഫോട്ടോ അയച്ചോട്ടെ എന്നും അമ്മയോടു ചോദിച്ചു. രഞ്ജിത്ത് മാമനും സമ്മതിച്ചു. അങ്ങനെ ഞാന്‍ ഫോട്ടോ റീജയ്ക്കു കൊടുത്തു. ഇതേ സമയത്ത് നടി പാര്‍വതി മേനോന്‍ വീട്ടില്‍ വന്നു. പാര്‍വതി എന്നോട് ചോദിച്ചു. "നീ നായകന് ഉമ്മ കൊടുക്കുമോ’ എന്ന്. ഞാന്‍ കൊടുക്കാമെന്നു പറഞ്ഞു. എന്നാല്‍ പുതിയ ഒരു സിനിമയുണ്ട്. അതിന്റെ സംവിധായകനു കൊടുക്കാന്‍ ഒരു ഫോട്ടോ തരാമോ എന്നു ചോദിച്ചു. ഞാന്‍ കൊടുത്തു. രണ്ടു പേര്‍ക്കും ഞാന്‍ കൊടുത്തത് ഒരേ ഫോട്ടോയാണ്. രണ്ടും എത്തിയത് ഒരേ സംവിധായകന്റെ
മെയിലില്‍. അദ്ദേഹം മെയില്‍ നോക്കുമ്പോള്‍ ഒരാള്‍ക്കുവേണ്ടി രണ്ടു പേര്‍. അദ്ദേഹത്തിനിഷ്ടമായി എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. അതിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് കെയര്‍ ഒഫ് സൈരാ ഭാനു. മുന്‍പൊരിക്കല്‍ മഞ്ജുവാര്യര്‍ വീട്ടില്‍ വന്നപ്പോള്‍ അവരെ കാണാന്‍ ഈ ചിത്രത്തിന്റെ സംവിധായകന്‍ സോണി വീട്ടില്‍ വന്നിട്ടുണ്ട്. അന്ന് അവര്‍ക്കു ചായയും മറ്റും കൊടുത്തതു ഞാനായിരുന്നുവെങ്കിലും എന്നെ അദ്ദേഹം ശ്രദ്ധിച്ചില്ലായിരുന്നു. മഞ്ജു ചേച്ചി ഡേറ്റ് കൊടുക്കുമോ എന്ന ടെന്‍ഷനിലായിരുന്നു അവരപ്പോള്‍. ഫോട്ടോ ഇഷ്ടപ്പെട്ട സോണി വീണ്ടും വീട്ടില്‍ വന്നു. കഥയും കഥാപാത്രവും പറഞ്ഞു. രഞ്ജിത്ത് മാമനോട് ഈ സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇനി തീരുമാനമൊക്കെ നീ തന്നെ എടുത്താല്‍ മതി എന്നാണ്.


സൈരാഭാനുവിലെ കഥാപാത്രം?
അരുന്ധതി എന്നാണ് പേര്. കിസ്മത്തില്‍ അഭിനയിച്ച ഷൈന്‍ നിഗമാണ് എന്റെ ഓപ്പോസിറ്റ്. ജ്വോഷ എന്നാണ് ഷൈനിന്റെ കഥാപാത്രത്തിന്റെ പേര്. അരുന്ധതി നിയമവിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. ഒരു ബോള്‍ഡായ കഥാപാത്രം. ഏതു സാഹചര്യത്തെയും നേരിടുകയും അഭിപ്രായം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രം.


ശരിക്കുമുള്ള നിരഞ്ജന എങ്ങനെയാണ് ?
അത്ര വലിയ ബോള്‍ഡ് ഒന്നുമല്ല. ശാന്തമായ പ്രകൃതം. കാം ആന്‍ഡ് ക്വയറ്റ്. എന്നാല്‍ എന്റെ കാര്യങ്ങളെക്കുറിച്ച് എനിക്ക് അഭിപ്രായമുണ്ട്. മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് അഭിപ്രായം പറയില്ല.


ഡാന്‍സറാണെന്നു പറഞ്ഞല്ലോ സ്‌പോര്‍ട്‌സ്?
എനിക്കിഷ്ടമല്ലാത്ത ഒരേയൊരുകാര്യം സ്‌പോര്‍ട്‌സ് ആണ്. ലോഹത്തിന്റെ ലൊക്കേഷനില്‍ ഞാന്‍ പെട്ടുപോയി. അതില്‍ മൈത്രി ടെന്നീസ് കളിക്കുന്ന സീനുണ്ട്. രഞ്ജിത്ത് മാമന്‍ പറഞ്ഞു ടെന്നീസ് പഠിക്കണമെന്ന്. ഷൂട്ടിംഗിനു മുമ്പ് സ്‌കൂള്‍ ടൈം കഴിഞ്ഞ് ഞാന്‍ ടെന്നീസ് പഠിക്കാന്‍ പോയി. സീന്‍ എടുക്കുന്ന ദിവസം ഇത്തിരി ഉഡായിപ്പിലൂടെ അഭിനയിച്ചൊപ്പിച്ചു. ഇപ്പോള്‍ അഭിനയിക്കുന്ന സൈരാ ഭാനുവിലും എനിക്കൊരു പണി കിട്ടിയിട്ടുണ്ട്.


എന്താ അത്?
അതില്‍ സ്‌കൂട്ടര്‍ ഓടിക്കണം. 23 വയസ്‌സുവരെ വാഹനം ഓടിക്കാന്‍ പാടില്ലെന്ന് ഒരു ജ്യോത്സന്‍ പറഞ്ഞിട്ടുള്ളതു കൊണ്ട് ഡ്രൈവിങ് പഠിച്ചിട്ടില്ല. വണ്ടി ഓടിച്ചാല്‍ തട്ടിപ്പോകും എന്നാ പ്രവചനം. പക്ഷെ അരുന്ധതി സ്‌കൂര്‍ ഓടിക്കണം. അതു പറഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞു വേറെ അരുന്ധതിയെ തപ്പേണ്ടി വരുമെന്ന്.

ജ്യോത്സന്റെ പ്രവചനം അത്രയ്ക്കങ്ങോട്ട് മുഖവിലക്കെടുക്കണോ?
വേണം വേണം ആ ജ്യോത്സന്‍ എന്റെ കുടുംബത്തിലെ പലരുടെയും കാര്യം പറഞ്ഞത് അച്ചട്ടാണ്. മാത്രവുമല്ല വേറെയും ചില ജ്യോത്സന്മാര്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പോരെങ്കില്‍ എന്റെ അച്ഛന്റെയച്ഛന്‍ കാര്‍ ആക്‌സിഡന്റിലാണ് മരിച്ചത്. അതുകൊണ്ടാണ് കൂടുതല്‍ വിശ്വാസം.


യാത്രകള്‍?
അധികം യാത്രകളൊന്നുമില്ല. യാത്ര പോയാലും ഒരിക്കല്‍ കണ്ട സ്ഥലങ്ങള്‍ വീണ്ടും ചുറ്റി നടന്നു കാണാനൊന്നും പോകില്ല. അമ്മയും അതുപോലെയാണ്. ഞങ്ങള്‍ക്ക് ഊട്ടിയില്‍ സ്ഥലവും വീടുമുണ്ട്. അവിടെ പോയാല്‍ അച്ഛനെത്ര കണ്ടാലും മതിയാകില്ല. ചുറ്റിക്കറങ്ങി നടക്കും. ഞാനും അമ്മയും വീട്ടില്‍ കിടന്നുറങ്ങും. പക്ഷെ ഏതു സ്ഥലത്തു പോയാലും ആ സ്ഥലത്ത് മാത്രം കിട്ടുന്ന ചില ഫുഡുകള്‍ ഉണ്ട്. അ
തൊക്കെ കഴിക്കാന്‍ ഇഷ്ടമാണ്.. പെട്ടെന്ന് ഓര്‍മ്മ വരുന്ന ഇഷ്ടവിഭവം കോഴിക്കോടന്‍ ചിക്കന്‍ ബിരിയാണിയാണ്. ഒപ്പം ഒരു ബോട്ടില്‍ തണുത്ത പെപ്‌സി കൂടിയാല്‍ സൂപ്പര്‍.


കുക്ക് ചെയ്യുമോ?
അതിലും ഞാന്‍ അമ്മയുടെ മോളാണ്. എനിക്കും അമ്മക്കും വീട്ടില്‍ ഏറ്റവും ഇഷ്ടമില്ലാത്ത സ്ഥലം അടുക്കളയാണ് പക്ഷെ ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണ്. വീട്ടില്‍ ആഹാരം പാചകം ചെയ്യാന്‍ ഒരു ചേച്ചിയുണ്ട്. നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കിതരും. അമ്മയുടെ വീട്ടിലാര്‍ക്കും പാചകം ഇഷ്ടമല്ല. അച്ഛന്റെ വീട്ടുകാര്‍ നന്നായി പാചകം ചെയ്യും.


ഭക്തയാണോ?
അതെ. മൂകാംബികയില്‍ ധാരാളം പ്രാവശ്യം പോയിട്ടുണ്ട്.


പുതിയ സിനിമ?
രഞ്ജിത്ത് മാമന്റെ പുത്തന്‍ പണം. മൂന്നാം തീയതി അതില്‍ ജോയിന്‍ ചെയ്തു. പതിനഞ്ചു ദിവസം ഷൂട്ടിംഗ് ഉണ്ടാകും. ഗണപതിയാണ് എന്റെ ജോഡി.


ശരിക്കും പേരെന്താ?
നിരഞ്ജന അനൂപ് എന്നാണ് ശരിയായ പേര്. രഞ്ജിത്ത് മാമന്‍ അത് ചുരുക്കി നീരു എന്നിട്ടു. ഇപ്പോള്‍ എല്ലാവര്‍ക്കും ഞാന്‍ നീരുവാണ്. അമ്മ മാത്രം നീരു, അമ്മുക്കുട്ടി ചിന്നുക്കുട്ടി എന്നൊക്കെ വിളിക്കും. ദേഷ്യം വരുമ്പോള്‍ നിരഞ്ജന എന്നു വിളിക്കും. വീട്ടില്‍ഞാനൊറ്റ മോളാണ്.


അമ്മയെക്കുറിച്ച് ഇത്രയുമൊക്കെ പറഞ്ഞു. പേരു പറഞ്ഞില്ല?
നാരായണിയെന്നാ അമ്മേടെ പേര്. എറണാകുളത്ത് കൊച്ചിയില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നു. പുനര്‍ജനി സ്‌കൂള്‍ ഒഫ് ഡാന്‍സ്.


എവിടെയാ താമസം?
എറണാകുളത്ത്. അച്ഛന്റെ നാട് എറണാകുളമാണ്. കല്യാണം കഴിഞ്ഞപ്പോള്‍ തന്നെ അമ്മ ഇവിടെ സെറ്റില്‍ ചെയ്തു...

loading...
NEW GEN

Bairavaa joins 100 Crore Club

The year 2017 is going to be huge for the Tamil film industry with films pushing the boundaries in terms of box office collection. Ilayathalapathy Vijay has kick-started the new year on a strong note with Bairavaa, which has joined the prestigious 100-crore club in just four days. Vijaya Productions, which bankrolled the film, has officially confirmed that it has minted more than Rs 100 crore in its opening weekend itself.

Suriya starrer S3 becomes C3

The makers of Suriya-starrer Tamil actioner "S3", due for release on January 26 worldwide, on Tuesday said that the film"s title has been rechristened to "C3". The film is the third part in the popular "Singam" franchise. In an official statement, it was conveyed that the film will be henceforth known as "C3".

Chiranjeevis Khaidi No 150 Breaks Aamir Khans Dangal Records

Right from the day one, when the movie went on to collect a whopping Rs 47 crore gross worldwide to now heading towards the 2 million mark at the US box office, Khaidi no 150 is performing phenomenally. And now, Chiranjeevis Khaidi no 150 can add another feather to its cap as it beat Aamir Khan"s Dangal Day 1 collection in India.