മൊട്ട അടിച്ചതില്‍ പ്രശ്‌നമില്ല...പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല: രമേശ് പിഷാരടി

Posted by Farsana Jaleel, 14 Apr, 2018

വിഷുകൈനീട്ടമായി ചിരിച്ചും ചിരിപ്പിച്ചും പഞ്ചവര്‍ണ്ണത്ത തിയേറ്ററില്‍ എത്തിക്കഴിഞ്ഞു. രമേഷ് പിഷാരടി ആദ്യമായി സംവിധാനയകനാകുന്ന ചിത്രം കൂടിയാണ് പഞ്ചവര്‍ണ്ണതത്ത. ആദ്യ സംവിധാന സംരംഭത്തില്‍ പിറക്കുന്ന ചിത്രമായിരുന്നിട്ട് കൂടിയും അതിന്റെയൊരു ടെന്‍ഷനോ പരിഭവമോ ഒന്നുമില്ല ഈ സംവിധായകന്റെ മുഖത്ത്.....ഇനിയെന്തിന് ടെന്‍ഷന്‍ അടിക്കണം എന്നാണ് പിഷാരടി പറയുന്നത്. വെള്ളിനക്ഷത്രം ഓണ്‍ലൈനിനോടു പഞ്ചവര്‍ണ്ണതത്ത വിശേഷങ്ങള്‍ പങ്കുവെച്ച് രമേഷ് പിഷാരടി.

പഞ്ചവര്‍ണ്ണതത്ത റിലീസിനെത്തിയ സാഹചര്യത്തില്‍ എന്താണ് പറയാനുള്ളത്?

ഇപ്പോള്‍ വെക്കേഷനാണ്. കുട്ടികളും കുടുംബങ്ങളുമൊക്കെയായി കാണാന്‍ പറ്റിയ നല്ലൊരു കുടുംബ ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. ഇങ്ങനെയൊരു കഥ തുടങ്ങിയിട്ട് എട്ട് മാസമായിക്കാണും. ഇത് സത്യത്തില്‍ വേറൊരു കഥയായിരുന്നു. അതിനെ മാറ്റി മറിച്ച് ഇങ്ങനെ ആക്കിയതാണ്. കഥയല്ല വേറൊരു പശ്ചാത്തലമായിരുന്നു.

യഥാര്‍ത്ഥ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടോ?

യഥാര്‍ത്ഥ ജീവിതത്തില്‍ ജീവികളെയൊക്കെ വളരെ ഇഷ്ടമാണ്. മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു....ഞാനൊരു ബിസിനസ് തുടങ്ങുവാണേല്‍ അത് ജീവികളുടെ ബിസിനസ്സ് ആയിരിക്കും തുടങ്ങാന്‍ പോകുന്നതെന്ന്. അതിനോടുള്ള ഒരു താത്പര്യമാണിത് തുടക്കം

സംവിധായകന്‍ ആകുന്നത് എങ്ങനെയാണ്. എങ്ങനെയാണ് അങ്ങനെയൊരു ആശയം വരുന്നത്?

പത്ത് പതിനഞ്ച് വര്‍ഷം മിമിക്രിയൊക്കെ ചെയ്തു. പ്രായം കൊണ്ടും അനുഭവം കൊണ്ടും കൂടുതല്‍ കൂടുതല്‍ മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായി തീരുമാനിച്ചതാണിത്.

ഈ സിനിമയില്‍ ജയറാമും ചാക്കോച്ചനും എത്തുന്നത് എങ്ങനെയാണ്?

ഈ കഥയില്‍ ജീവികളുമായി കുറച്ചു അടുപ്പം വേണം. സമയം വേണം. കഴുയുടെയും ഒട്ടകത്തിന്റെയും പുറത്തു കയറണമെന്ന് പറയുമ്പോള്‍ അതൊക്കെ മടിയില്ലാതെ ചെയ്യാന്‍ കഴിയണം. ജയറാമേട്ടനും ചാക്കോച്ചനും കുറച്ചു സിമ്പിളാണ്. അവര്‍ക്കറിയാം ജീവികളെ തൊടുന്നതും മറ്റും. മൃഗങ്ങളോടും മറ്റും അടുത്തിടപഴകാന്‍ ജയറാമേട്ടന് നന്നായി അറിയാം. ചാക്കോച്ചനോടും ജയറാമേട്ടനോടും അവരുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിച്ച് അവര്‍ക്കിഷ്ടപ്പെട്ട ശേഷമാണ് ചിത്രവുമായി മുന്നോട്ടു പോകുന്നത്.

ഈ ചിത്രത്തില്‍ എലിക്കും ഓന്തിനുമൊക്കെ എന്താണ് സ്ഥാനം...? സെല്‍ഫി കണ്ടിരുന്നല്ലോ...

എലി അവിടെ ചില ഷോട്ടുകളില്‍ അഭിനയിക്കാന്‍ വേണ്ടി വന്നതാണ്. ജയറാമേട്ടന്റെ ബിസിനസ്സിന്റെ ഭാഗമായാണ് എലിയും മറ്റും അവിടെയെത്തിയത്. തിരുവനന്തപുരത്തുള്ള എന്റെ സുഹൃത്തുക്കളുടെയും പക്ഷിവളര്‍ത്തുകാരില്‍ നിന്നുമൊക്കെ ഇവറ്റകളെയൊക്കെ കിട്ടിയത്.

ഈ സിനിമയില്‍ മൃഗങ്ങള്‍ക്കുള്ള സ്ഥാനം?

മൃഗങ്ങളുടെ പശ്ചാത്തലമാണ് ചിത്രത്തിന്. ഒരു പക്ഷി വളര്‍ത്തുകാരന്റെ കഥ ആയതു കൊണ്ട് മൃഗങ്ങളും അനിവാര്യമാണ് ചിത്രത്തിന്.

പഞ്ചവര്‍ണ്ണതത്തയ്ക്കായി ജയറാം ആദ്യം മൊട്ടയടിച്ചു....പിന്നീട് താങ്കളും മൊട്ടയടിച്ചല്ലോ....ഇതേ കുറിച്ച് എന്താണ് പറയാനുള്ളത്?

ജയറാമേട്ടന്‍ മൊട്ട അടിച്ച സമയത്ത് ഒരു ആവേശത്തിന് ഞാനും മൊട്ട അടിക്കാമെന്ന് പറഞ്ഞിരുന്നു. പുള്ളി ഇത് മനസ്സില്‍ വെച്ചിരുന്നു. പിന്നീട് ഞാനത് ചെയ്തുമില്ല. സ്റ്റേജില്‍ വെച്ച് കണ്ടപ്പോള്‍ മൊട്ട അടിച്ചോട്ടെയെന്ന് ജയറാമേട്ടന്‍ ചോദിച്ചു. സ്‌റ്റേജില്‍ വെച്ച് മൊട്ടയടിക്കുക എന്നത് ഒരിക്കലും പ്രാക്ടിക്കലായ കാര്യമല്ല. മൊട്ട അടിക്കുന്നതിലോ അടിച്ചതിലോ പ്രശ്‌നമില്ല. അതിന് ഞാന്‍ പ്രിപ്പയേഡായിരുന്നു. പക്ഷേ സ്റ്റേജില്‍ വെച്ച് അടിക്കുമെന്ന് കരുതിയിരുന്നില്ല.

ധര്‍മ്മജന്‍ എവിടെയുണ്ടോ....അവിടെ പിഷാരടിയും ഉണ്ടെന്ന് പറഞ്ഞാല്‍ അതിനോടു എങ്ങനെ പ്രതികരിക്കും?

എന്നെ കണ്ടാല്‍ അവന്‍ എവിടെയെന്നും അവനെ കണ്ടാല്‍ ഞാന്‍ എവിടെയെന്നും ആളുകള്‍ ചോദിക്കുന്ന കാലത്തോളം ഒന്നിച്ചുണ്ടായിരിക്കും. പത്ത് പതിനഞ്ച് വര്‍ഷം മുമ്പാണ് കണ്ടുമുട്ടുന്നത്. സിനിമാല, സ്‌റ്റേജ് ഷോകള്‍ അങ്ങനെ തുടങ്ങിയ ബന്ധമാണ്.

ഇനി ഏതൊരു സ്‌റ്റേജ് ഷോ അല്ലെങ്കില്‍ സിനിമ എടുത്താലും നിങ്ങളൊന്നിച്ച് ഉണ്ടാകുമോ?

ധര്‍മ്മജന്‍ ഇല്ലാതെയും സ്‌റ്റേജ് ഷോകളും ചിത്രങ്ങളും ചെയ്തിട്ടുണ്ട്. ഏതൊരു പ്രോജക്ട് എടുത്താലും എന്നും ഒരുമിച്ച് ഉണ്ടാകുമെന്ന് പറയാനാകില്ല. പക്ഷേ നമ്മുടെ സൗഹൃദമുണ്ടാകും അവസാനം വരെ.

പഞ്ചവര്‍ണ്ണതത്തയിലൂടെ ആദ്യമായി സംവിധായകനാകുകയാണല്ലോ..... ഇനിയൊരു സിനിമ ഉണ്ടായാല്‍ അതില്‍ സംവിധായകനായിരിക്കുമോ അതോ നടനായിരിക്കുമോ?

വരുന്നത് പോലെ.. എനിക്ക് എല്ലാം ഓക്കെയാണ്...അഭിനയം ആയാലും, സ്‌റ്റേജ് ഷോ ആയാലും, മിമിക്രി ആയാലും, സംവിധാനം ആയാലും എല്ലാം ഓക്കെയാണ്.

പുതിയ ചിത്രങ്ങള്‍?

പുതിയത് ഒന്നും സംവിധാനവുമില്ല, നിലവില്‍ ഒന്നും അഭിനയിച്ചിട്ടുമില്ല.

പഞ്ചവര്‍ണ്ണതത്ത വിജയിക്കും എന്നു തന്നെയാണോ പ്രതീക്ഷിക്കുന്നത്?

ആയിരിക്കണമല്ലോ....ആത്മവിശ്വാസവും പ്രതീക്ഷയുമില്ലാതെ ഒന്നും ചെയ്യാനാകില്ലല്ലോ....

എഫ്.ബി.ലൈവ് കണ്ടിരുന്നു. അതിലാരോ ചോദിച്ചിരുന്നു.. സിനിമ തിയേറ്ററുകളിലെത്തുന്നതിന്റെ യാതൊരു ടെന്‍ഷനും മുഖത്ത് കാണുന്നില്ലല്ലോ എന്ന്...എന്താണ് അതിന് കാരണം?

ഞാനിന്ന് ടെന്‍ഷന്‍ അടിച്ചാലും ഇല്ലെങ്കിലും സിനിമ അതുപോലെ തന്നെ തിയേറ്ററുകളിലെത്തും. ഇനി ടെന്‍ഷനടിച്ചിട്ട് കാര്യമില്ല... സ്‌ക്രീപ്റ്റ് എഴുതേണ്ട സമയത്തും സംവിധാനം ചെയ്യുന്ന സമയത്താണ് ടെന്‍ഷന്‍ അടിക്കടിക്കേണ്ടത്.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram