ഭാഗ്യം കൊണ്ടു വന്ന സെല്‍ഫി

Posted by Dipin Mananthavady , 27 Oct, 2016

ഊഴത്തില്‍ പൃഥിരാജിന്റെ സഹോദരിയായി ശ്രദ്ധേയയായ രസ്‌ന പവിത്രന്‍ ഇപ്പോള്‍ ദുല്‍ഖറിന്റെ സഹോദരിയാകുന്നു. മാടമ്പ് കുഞ്ഞിക്കുട്ടന്‍ രചന നിര്‍വ്വഹിച്ച മൗനത്തിലൂടെ രംഗത്തെത്തിയ രസ്‌ന പിന്നീട് ഒരു തമിഴ് ചിത്രത്തിലും നായികയായി. ഓണം റിലീസായി തിയേറ്ററില്‍ എത്തിയ ഉഴത്തിലെ സഹോദരി വേഷമാണ് സിനിമയില്‍ രസ്‌നയ്ക്ക് ബ്രേക്കായത്. സത്യന്‍ അന്തിക്കാട്-ദുല്‍ഖര്‍ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളില്‍ അഭിനയിക്കുന്ന രസ്‌ന സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

 


ജോമോന്റെ സുവിശേഷങ്ങളിലെ കഥാപാത്രത്തെക്കുറിച്ച് തന്നെയാകാം ആദ്യം?

സത്യന്‍ സാറിന്റെ സിനിമയില്‍ ദുല്‍ഖറിന്റെ സഹോദരിയാണ്. ടെസ്‌സയെന്നാണ് പേര്. ദുല്‍ഖറിന്റെ കഥാപാത്രത്തെ സപേ്പാര്‍ട്ട് ചെയ്യുന്ന കുട്ടിയാണ് ടെസ്‌സ.

 


ഊഴത്തില്‍ പൃഥിരാജിന്റെ സഹോദരി, ഈ ചിത്രത്തില്‍ ദുല്‍ക്കറിന്റെ സഹോദരി. ഊഴമാണോ ഈ അവസരം കൊണ്ടുത്തന്നത്?

ഊഴം റിലീസ് ചെയ്യും മുമ്പാണ് ഈ അവസരം വന്നത്. സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അവസരം കിട്ടുക എല്‌ളാവരുടെയും സ്വപ്‌നമാണലേ്‌ളാ. ജീത്തു സാറിന്റെ സിനിമയ്ക്ക് തൊട്ടുപിന്നാലെ സത്യന്‍ അന്തിക്കാട് സാറിന്റെ സിനിമ വന്നത് അനുഗ്രഹമായി.

 


ഊഴത്തെക്കുറിച്ച്?

മലയാള സിനിമയില്‍ നല്ലൊരു ഊഴം കാത്തുനില്‍ക്കുന്ന സമയത്താണ് ഊഴം വന്നത്. വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ളൊരു വേഷം ഊഴത്തില്‍ കിട്ടിയത് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ഇത്രയും നാളത്തെ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും ഫലപ്രാപ്തിയായാണ് അതിനെ കാണുന്നത്. ജീത്തു ജോസഫ്-പൃഥിരാജ് കൂട്ടുകെട്ടിന്റെ ഭാഗമായത് അഭിനേത്രിയെന്ന നിലയില്‍ കിട്ടിയ മികച്ച അവസരമാണ്.

 


ഊഴത്തിന്റെ ഭാഗമായത്?

ജീത്തു സാറിന്റെ സിനിമയില്‍ പൃഥിരാജിന്റെ സഹോദരിയായി അധികം ഫെമിലിയറല്‌ളാത്തൊരു മുഖം തേടുന്നതായി കൂട്ടുകാരിപറഞ്ഞറിഞ്ഞു. അങ്ങനെ ഞാന്‍ ഫോട്ടോ അയച്ച് കൊടുത്തു. സാധാരണ നന്നായി മേക്കപ്പെല്ലാം ചെയ്ത് ഒരുങ്ങിയാണലേ്‌ളാ എല്‌ളാവരും അവസരം തേടിയുള്ള ഫോട്ടോ അയക്കുക. ഞാനും അങ്ങനെ തന്നെ ഒരു ഫോട്ടോ അയച്ചു. സ്വാഭാവിക ലുക്കിനാണ് സംവിധായകരെല്‌ളാം പ്രാധാന്യം നല്‍കുന്നതെന്ന് കേട്ടിരുന്നു. അതിനാല്‍ മേക്കപ്പൊന്നുമില്ലാതെ വളരെ സ്വഭാവികമായ മറ്റൊരു ഫോട്ടോയും അയച്ചു. സത്യം പറഞ്ഞാല്‍ സെല്‍ഫി എടുത്ത് അയക്കുകയായിരുന്നു. അത് കണ്ടാണ് ജീത്തു സര്‍ എന്നെ വിളിച്ചത്. തിരഞ്ഞെടുത്തിട്ടുണ്ട്, പക്ഷെ ഒരു ഓഡിഷന്‍ കൂടിയുണ്ട്. അത് കഴിഞ്ഞിട്ട് അവസാന തീരുമാനം പറയാമെന്നാണ് സര്‍ അറിയിച്ചത്. ഭാഗ്യത്തിന് എല്ലാം ശരിയായി..

 

പുതുമുഖമാണെന്നാണ് എല്ലാവരും കരുതുന്നത്?

ഊഴത്തിന് മുമ്പ് ഞാനൊരു മലയാള സിനിമയും തമിഴ് സിനിമയും ചെയ്തിരുന്നു. മാടമ്പ് കുഞ്ഞിക്കുട്ടന്‍ തിരക്കഥ എഴുതി സുരേഷ് സംവിധാനം ചെയ്ത മൗനം. മലയാളത്തിലെ അരങ്ങേറ്റ ചിത്രമതാണ്. അതൊരു ഓഫ്ബീറ്റ് സിനിമയായിരുന്നു. തിലകന്‍, മുല്‌ളനേഴി, മാടമ്പ് കുഞ്ഞിക്കുട്ടന്‍ തുടങ്ങിയവര്‍ക്കെല്‌ളാം ഒപ്പം അഭിനയിക്കാന്‍ സാധിച്ചു. പിന്നീടാണ് തമിഴ് സിനിമ ചെയ്യുന്നത്. തെരിയാമൈ ഉന്നൈ കാതലിച്ചെ ആയിരുന്നു ആദ്യ തമിഴ് സിനിമ. വസന്തന്‍ നിര്‍മ്മിച്ച ആദ്യ ചിത്രമായിരുന്നു അത്. പിന്നീട് വലിയൊരു ബ്രേക്ക് വന്നു. ഇതിനിടയില്‍ വന്ന വേഷങ്ങളില്‍ പലതും ആത്മവിശ്വാസം തോന്നാതിരുന്നതിനാല്‍ വേണ്ടെന്ന് വച്ചു. നല്ലൊരു എന്‍ട്രിക്കായിട്ടാണ് കാത്തിരുന്നത്. ഭാഗ്യത്തിന് കാത്തിരിപ്പ് വിഫലമായില്ല.

 


ആകസ്മികമായിരുന്നോ സിനിമയിലെയ്ക്കുള്ള വരവ്?

സിനിമയില്‍ വരികയെന്നത് ആഗ്രഹിച്ചിരുന്നതാണ്. ഒരു സുപ്രഭാതത്തില്‍ ആകസ്മികമായി സിനിമയില്‍ എത്തപെ്പട്ടതല്ല. സിനിമ കുട്ടിക്കാലം മുതല്‍ മനസ്‌സിലുണ്ടായിരുന്നു. എല്‌ളാക്കാലത്തും അഭിനേത്രി ആകുകയെന്ന ആഗ്രഹത്തോടെയാണ് മുന്നോട്ട് പോയത്.

 


സിനിമാ ഭ്രമത്തോട് വീട്ടുകാരുടെ പ്രതികരണം അനുകൂലമായിരുന്നോ?

എന്റെ സിനിമാ ഭ്രമത്തിന്റെ പേരില്‍ വീട്ടില്‍ വലിയ പൊട്ടിത്തെറി ഉണ്ടായി. എന്നാല്‍ ഇപേ്പാള്‍ അതാലോചിക്കുമ്പോള്‍ ചിരിയാണ് വരുന്നത്. ഞാന്‍ കണ്ണൂര്‍ തോട്ടട സ്വദേശിനിയാണ്. വീട്ടിലോ കുടുംബത്തിലോ നാട്ടിലോ സിനിമയുമായി ബന്ധമുള്ള ആരുമുണ്ടായിരുന്നില്‌ള. അതിനാല്‍ തന്നെ സ്വഭാവികമായും സിനിമയെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും അത് അംഗീകരിക്കാനാകില്ലലേ്‌ളാ. അസാധ്യമായ കാര്യമെന്ന നിലയിലാണ് എന്റെ ആഗ്രഹത്തെ എല്‌ളാവരും കണ്ടിരുന്നത്. സ്വഭാവികമായും ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ നോ എന്നലേ്‌ള പറയൂ. എതിര്‍പ്പുകള്‍ ഉണ്ടായിട്ടും അഭിനേത്രിയാകണമെന്ന ആഗ്രഹത്തില്‍ ഉറച്ചു നിന്നതിനാലാണ് ഇപേ്പാള്‍ ഇങ്ങനെയൊരു അവസരം ലഭിച്ചത്.

 


അടുത്ത സിനിമ ധാരണയായിട്ടുണ്ടോ?

ഉണ്ട്. കമല്‍ സാറിന്റെ ചിത്രത്തില്‍ നലെ്‌ളാരു വേഷത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. മറ്റു സിനിമകളൊന്നും ഇതുവരെ കമ്മിറ്റഡായിട്ടില്ല.

 

കമല്‍ സാറിന്റെ ചിത്രത്തില്‍ മാധവിക്കുട്ടിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത് രസ്‌നയാണോ?

വേഷം സംബന്ധിച്ചൊന്നും ഞാന്‍ പറയുന്നില്ല. അത് കമല്‍ സര്‍ പറയുന്നതാണുചിതം. വേഷമേതായാലും ഏറെ പ്രതീക്ഷയോടെയാണ് കമല്‍ സാറിന്റെ സിനിമ കാത്തിരിക്കുന്നത്.

 


കുടുംബം?


അച്ഛന്‍ പവിത്രന്‍ ഒരു വര്‍ഷം മുമ്പ് മരണമടഞ്ഞു. അമ്മ സുജന പവിത്രന്‍ വീട്ടമ്മയാണ്. രണ്ടു സഹോദരിമാര്‍ ..

 

 Interview with Rasna 

loading...
NEW GEN

Bairavaa joins 100 Crore Club

The year 2017 is going to be huge for the Tamil film industry with films pushing the boundaries in terms of box office collection. Ilayathalapathy Vijay has kick-started the new year on a strong note with Bairavaa, which has joined the prestigious 100-crore club in just four days. Vijaya Productions, which bankrolled the film, has officially confirmed that it has minted more than Rs 100 crore in its opening weekend itself.

Suriya starrer S3 becomes C3

The makers of Suriya-starrer Tamil actioner "S3", due for release on January 26 worldwide, on Tuesday said that the film"s title has been rechristened to "C3". The film is the third part in the popular "Singam" franchise. In an official statement, it was conveyed that the film will be henceforth known as "C3".

Chiranjeevis Khaidi No 150 Breaks Aamir Khans Dangal Records

Right from the day one, when the movie went on to collect a whopping Rs 47 crore gross worldwide to now heading towards the 2 million mark at the US box office, Khaidi no 150 is performing phenomenally. And now, Chiranjeevis Khaidi no 150 can add another feather to its cap as it beat Aamir Khan"s Dangal Day 1 collection in India.