മമ്മൂട്ടി നടനോ വില്ലനോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ; മമ്മൂട്ടിയെ വെച്ച് സിനിമ എടുത്തപ്പോള്‍ ടെന്‍ഷനായിരുന്നു: അങ്കിള്‍ വിശേഷങ്ങളുമായി ഗിരീഷ് ദാമോദര്‍

Posted by Farsana Jaleel , 27 Apr, 2018

മമ്മൂട്ടി-ജോയ് മാത്യു എന്നിവര്‍ തുല്യവേഷങ്ങളില്‍ എത്തുന്ന അങ്കിള്‍ ഇന്ന് തിയേറ്ററുകളിലെത്തുമ്പോള്‍ മനസ്സു തുറന്ന് സംവിധായകന്‍ ഗിരീഷ് ദാമോദര്‍. ക്യാനട ഉള്‍പ്പെടെ ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലെ 110 ഓളം തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. മമ്മൂട്ടി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ ജോയ് മാത്യുവാണ് കഥയും തിരക്കഥയും. 2012ല്‍ പുറത്തിറങ്ങിയ ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് അങ്കിള്‍. മൈ ഡാഡ്‌സ് ഫ്രണ്ട് എന്ന ടാഗ്ലൈനോടു കൂടി പുറത്തിറങ്ങുന്ന ചിത്രം ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ബിജിബാലാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ജോയ് മാത്യു, പ്രതാപ് പോത്തന്‍, ആശാ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്മ, മുത്തുമണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അളഗപ്പനാണ് ഛായാഗ്രഹണം.

17 കാരിയായ ഒരു പെണ്‍കുട്ടിയും അച്ഛന്റെ സുഹൃത്തും ഊട്ടിയില്‍ നിന്നും കോഴിക്കോട്ടേയ്ക്കുള്ള യാത്രയും യാത്രയ്ക്കിടെയുള്ള സംഭവവികാസങ്ങളുമാണ് ചിത്രപശ്ചാത്തലം. അച്ഛന്റെ സുഹൃത്ത് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ അങ്കിളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. വെള്ളിത്തിരയിലെത്തി നാളിത്രയും കാലം പ്രേക്ഷക മനസ്സില്‍ ഇടംപിടിക്കുന്ന കഥാപാത്രങ്ങളെ സമ്മാനിച്ച മമ്മൂട്ടിയുടെ അങ്കിളിലെ കഥാപാത്രം തീര്‍ത്തും നിഗൂഡതകള്‍ നിറഞ്ഞതാണ്. ചിത്രത്തില്‍ നെഗറ്റീവ് ക്യാരക്ടറാണോ പോസിറ്റാവാണോ എന്നത് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാന്‍ വിട്ടുനല്‍യിരിക്കുകയാണ് സംവിധായകന്‍ ഗിരീഷ് ദാമോദര്‍. 18 വര്‍ഷമായി സിനിമയില്‍ സഹസംവിധായകനായിരുന്ന ഗിരീഷ് ദാമോദര്‍ ആദ്യമായി സ്വതന്ത്ര്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അങ്കിള്‍. സഹസംവിധായകനില്‍ നിന്നും ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന്റെ സംവിധായകനായി മാറുമ്പോള്‍ ആദ്യം ടെന്‍ഷന്‍ ഉണ്ടായിരുന്നതായി ഗിരീഷ് പറയുന്നു. വെള്ളിനക്ഷത്രം ഓണ്‍ലൈനിനോടു ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ഗിരീഷ് ദാമോദര്‍ പങ്കുവെയ്ക്കുന്നു.

അങ്കിളിനെ കുറിച്ച് ചുരുക്കി പറഞ്ഞാല്‍?

ജോയ് മാത്യുവിന്റെ രണ്ടാമത്തെ തിരക്കഥയാണിത്. ഷട്ടറിന് ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമെ ചിത്രമാണ് അങ്കിള്‍. മമ്മൂക്ക ഒരു വ്യത്യസ്തമായ റോളില്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ ത്രൂ ഔട്ട് വരുന്നൊരു കഥാപാത്രമാണ്. ഇതൊക്കെയാണ് അങ്കിള്‍.

അങ്കിള്‍ ഉണ്ടാകുന്നത് എങ്ങനെയാണ്......മമ്മൂക്കയിലേയ്ക്ക് വരുന്നതും?

ഞാന്‍ 18 വര്‍ഷമായി സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്ന ആളാണ്. ഈ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതിന് മുമ്പേ ഞാനും ജോയ് മാത്യുവും 26 വര്‍ഷമായി പരിചയമുണ്ട്. കോഴിക്കോടാണ് ഞങ്ങള്‍ രണ്ടു പേരും. പിന്നീട് ഞാന്‍ അസിസ്റ്റഡ് ഡയറക്ടാറി പോയി. ജോയ് മാത്യു വിദേശത്തും. പിന്നീട് വിദേശത്ത് നിന്നും പുള്ളി വന്നു.....ഷട്ടര്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു. ഞാന്‍ രഞ്ജിത്ത്, പത്മകുമാര്‍ അവരുടെ കൂടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്നു. അങ്ങനെ ഷട്ടര്‍ ഇറങ്ങുന്നു. അത് ഹിറ്റാകുന്നു. ആ സമയത്ത് പുള്ളി എന്നോടു ചോദിച്ചു. എന്തായി നിന്റെ സിനിമാ കാര്യങ്ങളൊക്കെ എന്ന്....ഞാന്‍ പറഞ്ഞു ഒന്നും ആയിട്ടില്ല...നല്ല തിരക്കഥയൊന്നും കിട്ടിയില്ലെന്നും. എങ്ങനെങ്കിലും ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നില്ല എനിക്ക്. ഒരു സിനിമ ചെയ്യുമ്പോള്‍ അത് കാലിക പ്രസക്തിയുള്ളൊരു വിഷയം തിരഞ്ഞെടുത്ത് സമൂഹത്തോട് പറയാന്‍ പറ്റുന്ന ഒരു സംഭവം ചെയ്യണം. ഇല്ലെങ്കില്‍ ഇതിന് മുമ്പേ എനിക്കൊരു സംവിധായകനായി മാറാമായിരുന്നു. അതിന് വേണ്ടി കാത്തിരുന്നിട്ടും ഒന്നും ആയില്ലെന്ന് പുള്ളിക്കാരനോടു പറഞ്ഞു. എന്നാല്‍പിന്നെ നിനക്ക് വേണ്ടി ഞാനൊരു സ്‌ക്രിപ്റ്റ് എഴുതി തരാമെന്ന് പുള്ളിക്കാരന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയായി. ആ സമയത്ത് പുള്ളി മറ്റൊരു സ്‌ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അതിന് ശേഷം അദ്ദേഹം എനിക്ക് വേണ്ടി അദ്ദേഹം ഫുള്‍ സ്‌ക്രിപ്റ്റ് എഴുതി. അതിന് ശേഷമാണ് താരങ്ങള്‍ ആരൊക്കെയെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നത്. അങ്ങനെ യാദൃശ്ചികമായാണ് മമ്മൂക്ക ഇതിലേയ്ക്ക് എത്തുന്നത്. പുത്തന്‍പണം എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ജോയ് ചേട്ടനും സിനിമയില്‍ അഭിനയിച്ചിരുന്നു. അതില്‍ അഭിനയിക്കുന്നതിനിടെയാണ് ജോയ് ചേട്ടന്‍ മമ്മൂട്ടിയോട് ഈ കഥ പറയുന്നത്. അങ്കിളില്‍ ജോയ് ചേട്ടനും അഭിനയിക്കുന്നുണ്ട്. ജോയ് മാത്യുവിനും ടൈറ്റില്‍ റോളിലെത്തുന്ന മമ്മൂട്ടിക്കും തുല്യ റോളാണ് ചിത്രത്തില്‍. ഒരു കൊച്ചുപടമെന്ന രീതിയില്‍ ആലോചിച്ച ഈ ചിത്രം പിന്നീട് വലിയ ചിത്രമായി മാറുകയായിരുന്നു. ക്യാനടയിലുള്ള നമ്മുടെ ഒരു സുഹൃത്ത് സജീവ് സെബാസ്റ്റിയനും ചിത്രത്തിന്റെ പാര്‍ട്ടനറായി. അങ്ങനെ ജോയ് മാത്യുവിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി സജീവ് സെബാസ്റ്റ്യന്‍. അങ്ങനെയാണ് ഈ ചിത്രം ഒരുങ്ങുന്നത്.

മമ്മൂക്ക എന്ന നടനെ കുറിച്ച്?

മമ്മൂക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ സംവിധായകര്‍ക്ക് അവസരം നല്‍കിയിട്ടുള്ള സൂപ്പര്‍സ്റ്റാറാണ് അദ്ദേഹം. ലാല്‍ ജോസ്, അന്‍വര്‍ റഷീദ് എന്നിവര്‍ക്കൊക്കെ ആദ്യമായി അവസരം കൊടുത്തതും മമ്മൂക്കയാണ്. പുതിയ ആളുകളെ മുന്നോട്ടു കൊണ്ടു വരാന്‍ സന്നദ്ധത കാട്ടുന്ന താരം കൂടിയാണദ്ദേഹം.

മമ്മൂക്കയുമായുള്ള അനുഭവം?

പത്മകുമാര്‍ രഞ്ജിത്ത് എന്നിവരുടെ ചിത്രങ്ങളില്‍ ഞാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിരുന്നപ്പോള്‍ മമ്മൂക്കയുമായി കുറച്ച് സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. പിന്നീട് ഒരു സംവിധായകനാകുമ്പോള്‍ അതും ഒരു സൂപ്പര്‍ താരത്തെ വെച്ച് ചെയ്യുമ്പോള്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ വളരെ വലുതാണ്. പുതുമുഖങ്ങളെ അല്ലെങ്കില്‍ സാധാരണ താരങ്ങളെ വെച്ച് ചെയ്യുന്നതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് സൂപ്പര്‍ താരങ്ങളെ വെച്ച് ചെയ്യുമ്പോള്‍. അതിന്റെയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നീട് ഷൂട്ടിംഗ് ഒക്കെ തുടങ്ങിയപ്പോള്‍ അതു മാറിയിരുന്നു. കാരണം മമ്മൂക്ക നല്ല സഹകരണമായിരുന്നു. മമ്മൂക്ക ഷെഡ്യൂളില്‍ വന്ന് നമ്മുടെ പടം ഫുള്‍ കഴിഞ്ഞ ശേഷമാണ് ലൊക്കേഷനില്‍ നിന്നും മമ്മൂക്ക പോയത്. അതിനിടെ മമ്മൂക്ക ഒരു ലീവ് പോലും എടുത്തിട്ടില്ലായിരുന്നു.

അങ്കിളിന്റെ പ്രമേയം?

കോഴിക്കോട്, വയനാട്, ഊട്ടി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഈ സിനിമ എന്ന് പറയുന്നത് ഒരു പെണ്‍കുട്ടി അച്ഛന്റെ സുഹൃത്തിനൊപ്പം കാറില്‍ കോഴിക്കോടു നിന്നും ഊട്ടിയിലേയ്ക്ക് വരുന്ന യാത്രയില്‍ നിന്നുള്ള സംഭവ വികാസങ്ങളാണ്. അച്ഛനായി ജോയ് മാത്യുവും മകളായി കാര്‍ത്തിക മുരളീധരനും അച്ഛന്റെ സുഹൃത്ത് അങ്കിളായി മമ്മൂട്ടിയുമാണ് അഭിനയിക്കുന്നത്.

മമ്മൂട്ടിയ്‌ക്കൊരു നെഗറ്റീവ് ഷെയ്ഡാണെന്ന് പറയുന്നതില്‍ വാസ്തവമുണ്ടോ..?

ഇതില്‍ മമ്മൂക്ക നായകനാണോ വില്ലനാണോ നെഗറ്റീവാണോ പോസിറ്റീവാണോ എന്നതറിയാന്‍ കുറച്ചു കൂടി കാത്തിരുന്നാല്‍ മതി. സിനിമ കാണുന്ന പ്രേക്ഷകരാണ് തീരുമാനിക്കണ്ടത്.

മമ്മൂട്ടി നായകനായ ചിത്രങ്ങളില്‍ മുമ്പ് അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തപ്പോഴും ഇന്ന് സ്വന്തം സിനിമയില്‍ മമ്മൂട്ടി നായകനായെത്തുമ്പോഴും തോന്നിയ വ്യത്യാസം?

അസിസ്റ്റന്റ് ഡയറക്ട്‌റാകുമ്പോള്‍ ഒരു സംവിധായകന്റെ അത്ര ടെന്‍ഷനില്ല. എന്നാല്‍ പുതിയ സംവിധായകനായ ഞാന്‍ ഒരു മെഗാ സ്റ്റാറിനെ വെച്ച് ചെയ്യുമ്പോള്‍ അതിന്റേതായ ടെന്‍ഷനുണ്ട്. പക്ഷേ മമ്മൂക്ക വരുന്നതോടെ അത് മാറി. നമ്മള്‍ പ്ലാന്‍ ചെയ്തതിനേക്കാളും മൂന്നു ദിവസം നേരത്തെ ഷൂട്ടിംഗ് തീര്‍ക്കാന്‍ കഴിഞ്ഞു.

കഥ്ക്ക് പിന്നില്‍ യഥാര്‍ത്ഥ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടോ..?

ഇപ്പോഴത്തെ കാലത്തിന്റെ ഒരു ആവശ്യകതയാണെന്ന് കൂടി എനിക്ക് തോന്നി. ഒരു ഇടത്തരം മലയാളി കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം ചൂണ്ടികാട്ടുന്നത്. ഒരു അന്യ ദേശത്ത് പഠിക്കുന്ന പെണ്‍കുട്ടി, അവരുടെ മാതാപിതാക്കള്‍ക്കുണ്ടാകുന്ന വ്യാകുലതകള്‍, അതൊക്കെയാണ് ഈ ചിത്രത്തിന്റെ പ്രമേയം എന്ന് പറയാം. പ്രായപൂര്‍ത്തിയായൊരു പെണ്‍കുട്ടി അവളെ കുറിച്ചുള്ള ഒരു ആധിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ഈ ചിത്രം സമൂഹത്തിന് നല്‍കുന്ന സന്ദേശം?

ഒരു സന്ദേശം ആണോന്നറിയില്ല. എനിക്ക് സിനിമ ചെയ്യണമെങ്കില്‍ നേരത്തെ ചെയ്യാമായിരുന്നു. പക്ഷേ എനിക്ക് സമൂഹത്തോടു സംവദിക്കാന്‍ പറ്റുന്ന രീതിയിലുള്ളൊരു കഥ ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇപ്പോഴത്തെ മലയാളികള്‍ക്ക് കുടുംബസമേതം കാണാന്‍ പറ്റുന്ന നല്ലൊരു ചിത്രമായിരിക്കും അങ്കിള്‍. അത് ഏറെ ചര്‍ച്ചചെയ്യപ്പെടാം. സിനിമ കണ്ടതിന് ശേഷം പറയാം. അത് ചര്‍ച്ച ചെയ്യപ്പെടാന്‍ പറ്റിയ വിഷയമായിരിക്കുമെന്ന്.

സഹസംവിധായകനായിരിക്കെ പെട്ടെന്ന് സംവിധായകനാകുന്നത് എങ്ങനെയാണ്?


ജോയ് മാത്യുവിനെ പോലൊരാള്‍ ഒരു സബ്ഡക്ട് തരാമെന്ന് പറയുമ്പോള്‍ പിന്നൊന്നും ചിന്തിച്ചില്ല.

 

കല്യാണം പാലുകാച്ചല്‍, പാലുകാച്ചല്‍ കല്യാണം! കഥ പറയാന്‍ എന്‍ പി അംബുജാക്ഷന്‍ വീണ്ടും വരും, ചിറകൊടിഞ്ഞ കിനാവുകള്‍ രണ്ടാം ഭാഗം

01 May, 2022

കുഞ്ചാക്കോ ബോബന്‍, റിമ കല്ലിംഗല്‍ താരജോഡികളായെത്തിയ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രം റിലീസായിട്ട് ഏഴു വര്‍ഷം തികയുന്നു. പേരുപോലെ തന്നെ ഏറെ കൗതുകം നിറഞ്ഞ സിനിമയായിരുന്നു അത്. അഴകിയ രാവണനില്‍ എന്‍.പി. അംബുജാക്ഷനായി വേഷമിട്ട ശ്രീനിവാസന്‍, മമ്മൂട്ടിയോടു പറയുന്ന ഒരു കഥയുടെ പേരാണ് ചിറകൊടിഞ്ഞ കിനാവുകള്‍. അഴകിയ രാവണനില്‍ ശ്രീനിവാസന്‍ പറഞ്ഞ കഥയെ ഹാസ്യവും മറ്റു മേമ്പൊടിയും ചേര്‍ത്ത് വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു സംവിധായകന്‍ സന്തോഷ് വിശ്വനാഥ്.

മമ്മൂക്ക ചിത്രം ഉറപ്പായും സംഭവിക്കും

08 Aug, 2021

ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. പ്രേമം, ആക്ഷൻ ഹീറോ ബിജു തുടങ്ങി പതിമൂന്നോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് ജൂഡ്. അടുത്തിടെ അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്‍ത "സാറാസ്" ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. ഒരു "ചിരിപ്പട"മല്ല സാറാസ് മറിച്ച് നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ വളരെ സൂക്ഷ്‍മതയോടെ ഒരു പ്രമേയം അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. മികച്ച പ്രതികരണമാണ് സാറാസ് നേടിയത്. പുത്തൻ സിനിമ വിശേഷങ്ങൾ ജൂഡ് വെള്ളിനക്ഷത്രത്തോട് പങ്കുവെയ്ക്കുന്നു.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids