വയനാടൻ ചുരം ഇറങ്ങി ചരിത്രമാകാന്‍ ഒരു സംവിധായിക : കരിന്തണ്ടന്റെ വിശേഷങ്ങളുമായി ലീല സന്തോഷ്

Posted by BINDU PP, 06 Jul, 2018

 

 

കാടിന്റെ കാഴ്ചകൾ പകർത്താൻ കാടിന്റെ മകൾക്കല്ലാതെ ആർക്കാകും ...കഥകൾ കേൾക്കാൻ ലീലക്ക് ഏറെ ഇഷ്ടമായിരുന്നു. കുട്ടികാലത്തെ വൈകുന്നേരങ്ങളിൽ കഥകൾക്ക് കാത് കൂർപ്പിക്കാനായിരുന്നു അവൾക്കേറെ ഇഷ്ടം. കേട്ട കഥകളെല്ലാം കാടിന്റെ മക്കളുടെതായിരുന്നു. അന്നേ മനസിൽ എവിടേയോ നിറഞ്ഞു നിന്നിരുന്നു കരിന്തണ്ടൻ .കാലങ്ങൾക്കിപ്പുറം സിനിമ എന്ന സ്വപ്നത്തിലേക്ക് കാൽ വെക്കുമ്പോൾ കാടിൻറെ മൂപ്പൻ കരിന്തണ്ടൻ അല്ലാതെ മറ്റാരാണ് ലീലയുടെ സിനിമക്ക് വിഷയമാക്കുക .ആദ്യ ആദിവാസി സംവിധായികയായി മലയാള സിനിമയിലേക്ക് വയനാടൻ ചൂരം ഇറങ്ങി വരുന്ന ലീലക്ക് മുൻപിൽ കാലം ക്ലാപ്പ് അടിച്ചു കഴിഞ്ഞു. വയനാട്ടിലെ പണിയ സമുദായത്തിലെ ലീല ചരിത്രത്തിൽ ഇടം പിടിക്കാൻ പോവുകയാണ്...

കരിന്തണ്ടനിലേക്ക് എത്തിയത്

ചെറുപ്പം മുതൽ കേൾക്കുന്ന പേരാണ് കരിന്തണ്ടൻ  എന്നത്. ചരിത്രത്തിൽ ഇടം പിടിക്കാത്ത ആരും അറിയാത്ത ഒരു കഥാപത്രമാണ് കരിന്തണ്ടൻ. പണിയസമുദായമാണ് എന്റേത്. മുതിര്‍ന്നവര്‍ പറഞ്ഞ കാര്യങ്ങള്‍, കേട്ടറിഞ്ഞ കരിന്തണ്ടന്‍റെ കഥകളൊക്കെത്തന്നെയാണ് ഞാൻ റെഫെറൻസിന് വേണ്ടി ഉപയോഗിച്ചത്. കരിന്തണ്ടന്റെ ആത്മാവിനെ ചങ്ങലയിലാണ് തളച്ചിട്ടിരിക്കുന്നത്. അത്രയും ശക്തമായ കഥാപത്രമാണ് കരിന്തണ്ടൻ. കൂടുതൽ കഥയെ കുറിച്ച് പറയുന്നില്ല. തിരക്കഥ പൂർത്തിയാക്കിയതിനുശേഷം കളക്റ്റീവ് ഫേസിലെ രാജീവ് ഏട്ടനുമായി സംസാരിക്കുകയായിരുന്നു .അവർക്ക് തിരക്കഥ ഇഷ്ടപ്പെട്ടപ്പോൾ കരിന്തണ്ടൻ എന്ന എന്റെ സ്വപ്ന സിനിമ സാക്ഷാത്കരമാവുന്നു.

 

ആരാണ് കരിന്തണ്ടൻ ?

വയനാട്ടിലെ പണിയ സമുദായത്തിലെ തലവനായിരുന്ന കരിന്തണ്ടന്‍ 1750 മുതല്‍ 1799 വരെയുള്ള കാലഘട്ടത്തിലാണ് കരിന്തണ്ടന്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. കരിന്തണ്ടനെക്കുറിച്ച് ആധികാരികമായി പറയാന്‍ ഇന്നും എഴുതപ്പെട്ട ചരിത്രമോ രേഖകളോ ഇല്ല. വയനാടന്‍ അടിവാത്തുള്ള ചിപ്പിലിത്തോട് ഭാഗത്ത് പണിയയെന്ന ആദിവാസി വിഭാഗത്തിന്‍റെ മൂപ്പനായിരുന്നു കരിന്തണ്ടന്‍. പൊന്നും മണ്ണും ഏലവും കുരുമുളകും തേയിലയും എല്ലാം തേടി ബ്രിട്ടീഷുകാർ കോഴിക്കോടുമെത്തി. താമരശ്ശേരി അടിവാരം വരെ എത്തിയ ബ്രിട്ടീഷുകാർക്ക് അവിടെ ഉയർന്നു നിൽക്കുന്ന മല നിരകൾ അവരുടെ മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞു. മല കയറിയാൽ വയനാട്ടിലെ സുഗന്ധദ്രവ്യങ്ങൾ എളുപ്പത്തിൽ കൈക്കലാക്കാമെന്ന് മനസിലായ അവർ അതിനുള്ള വഴികൾ ആരാഞ്ഞു. ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ സാമ്രാജ്യം കീഴടക്കാനുള്ള മാര്‍ഗ്ഗമായാണ് അവര്‍ ഈ പാതയെ നോക്കിക്കണ്ടത്. പക്ഷേ അതൊരു സ്വപ്‌നമായി തന്നെ അവശേഷിച്ചു. പാതക്ക് വേണ്ടി ഇറങ്ങിത്തിരിച്ച പല ഇംഗ്ലീഷുകാരും വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി. അടിവാരത്ത് ആടുമേച്ചു നടന്നിരുന്ന ആജാനുബാഹുവായ കരിന്തണ്ടനാണ് അവര്‍ക്ക് ആ വഴി തുറന്നുകൊടുത്തത്. കാടിന്‍റെ മുക്കും മൂലയും അറിയാമായിരുന്ന കരിന്തണ്ടന്‍റെ സഹായത്തോടെ ഇംഗ്ലണ്ടില്‍ നിന്നെത്തിയ എഞ്ചിനീയറുടെ നേതൃത്വത്തില്‍ അടിവാരത്തില്‍ നിന്നും ലക്കിടിയിലേക്കുള്ള ആ എളുപ്പവഴി കണ്ടെത്തി. ഈ പാത കരിന്തണ്ടന്‍ മറ്റാര്‍ക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന് ചിന്തിച്ച ബ്രിട്ടീഷുകാർ കരിന്തണ്ടനെ ചതിയിലൂടെ കൊലപ്പെടുത്തി. വായ്‌മൊഴിയായി പറയപ്പെടുന്ന ഈ ചരിത്രം ആധികാരികമല്ലെങ്കിലും ചങ്ങലമരവും അതിലുറങ്ങുന്ന കരിന്തണ്ടന്‍റെ ആത്മാവും വയനാട് ചുരത്തിലിപ്പോഴും കാണാം.

 

എന്ത് കൊണ്ട് കരിന്തണ്ടനായി വിനായകൻ ?

വിനായകന് മാത്രമാണ് കരിന്തണ്ടന്റെ വേഷം ചെയ്യാൻ സാധിക്കുകയുള്ളു. കളക്റ്റീവ് ഫേസ് ആണ് വിനായകൻ എന്ന നടനിലേക്ക് എത്തിച്ചത്. ആഴത്തിലുള്ള കഥാപത്രമാണ് കരിന്തണ്ടൻ . വിനായകന്റെ ശക്തമായ കഥാപത്രമായിരിക്കും കരിന്തണ്ടന്റെ വേഷം. കരിന്തണ്ടനെ വീരനായകനായിട്ടാണ് എല്ലാവരും കാണുന്നത്. പശുക്കളെ മേയ്ക്കാന്‍ വേണ്ടി വയനാട്ടില്‍ നിന്നും താമരശ്ശേരിയിലേക്ക് കാടിനുള്ളില്‍ കൂടി കരിന്തണ്ടന്‍ കണ്ടെത്തിയ വഴിയായിരുന്നു ഇപ്പോഴത്തെ താമരശ്ശേരി ചുരം. 14 കിലോമീറ്റര്‍ ദൂരത്തില്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയുടെ വിരുന്നൊരുക്കിയ താമരശ്ശേരി ചുരത്തിന് കരിന്തണ്ടന്റെ ജീവന്റെ വിലയാണുള്ളത്. ഇത്രയും വലിയൊരു കണ്ടുപിടുത്തം നടത്തി എന്നതിന്റെ പേരിലായിരുന്നു ബ്രിട്ടൂഷുകാര്‍ അദ്ദേഹത്തെ വെടിവെച്ച് കൊന്നത്. ചരിത്രത്തിൽ ആരും എഴുതിവെക്കാത്ത കഥാപത്രമാണ് കരിന്തണ്ടൻ. കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വിനായകനെ തേടി എത്തിയത്. വിനായകന് കരിന്തണ്ടൻ എന്ന കഥാപത്രം ധൈര്യമായി ഏൽപ്പിക്കാൻ കഴിയും. അതുകൊണ്ട് തന്നെ വ്യക്തമാണ് എന്ത് കൊണ്ട് വിനായകൻ എന്നത്.


ഊരിൽ നിന്ന് കനവിലേക്ക്

ഊരിൽ ഒരു സാധാരണ പെൺകുട്ടിയായി ജീവിച്ചു വളരേണ്ട എന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത് കനവ് ആണ്.കനവ് എന്നത് 1994 ല്‍ ആദിവാസികളുടെ ഗദ്ദിക എന്ന നാടന്‍ കലാരൂപത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കെ.ജെ ബേബി പനമരത്ത് ആരംഭിച്ച കനവ് എന്ന ഗുരുകുലത്തില്‍ നിന്ന് ബദല്‍ വിദ്യഭ്യാസം നേടാനായി. കനവിന്റെ മുഖ്യ ഉത്തരവാദിത്തം പിന്നോക്കത്തിൽ നിൽക്കുന്ന ആദിവാസി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്നാണ്.കനവിലെ ഒരു പാഠ്യവിഷയമായിരുന്നു സിനിമ . സിനിമയെ ഇഷ്ടപെട്ടതും , സിനിമയെ അറിയാൻ ശ്രമിച്ചതും ഞാൻ കനവിലൂടെയാണ്. കനവിൽ ഞാൻ എത്തിപെട്ടില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലൂം ഒരു സംവിധായികയിലേക്ക് എത്തില്ലായിരുന്നു. കൂടുതൽ സിനിമയെ പഠിക്കാനും ,അറിയാനും കഴിഞ്ഞത് കനവിൽ വന്നതിനു ശേഷമാണ്. എന്റെ സിനിമയിലേക്കുള്ള വഴി തെളിയിച്ചത് കനവ് തന്നെയാണ്. കനവിൽ ഞാൻ രണ്ട് ഡോക്യൂമെന്ററി പൂർത്തീകരിച്ചു. സാമ്പത്തികമായും സാങ്കേടതികമായും ഒരുപാട് ബുദ്ധിമുട്ടിയിട്ടാണ് ഈ രണ്ട് ഡോക്യൂമെന്ററിയും ചെയ്തത്.തണലുകള്‍ നഷ്ടപ്പെടുന്ന ഗോത്രഭൂമി എന്ന പേരില്‍ സ്വന്തമായി ഒരു ഡോക്യുമെന്‍ററി ചെയ്യുന്നത്. അവിഹിതരായ അമ്മമാരേ കുറിച്ച് ചീരു  എന്ന ഡോക്യൂമെന്ററിയും ചെയ്തു. ഒരു സിനിമയിൽ അസിസ്റ്റൻഡ് സംവിധായികയാവാൻ സാധിച്ചു. അതിലൂടെ ഒരുപാട് ടെക്‌നിക്കൽ കാര്യങ്ങൾ പഠിച്ചു .


ആദ്യ ആദിവാസി സംവിധായിക

എനിക്ക് ആദ്യ ആദിവാസി സംവിധായക എന്ന ലേബൽ വേണ്ട മറിച്ച് നല്ല സിനിമകൾ എടുക്കുന്ന സംവിധായക എന്ന് കേൾക്കാനാണ് കൂടുതൽ ഇഷ്ടം. സ്ത്രീ എന്ന രീതിയിൽ സിനിമ മേഖലയിലേക്ക് എത്തിപെടുമ്പോൾ ആശങ്കയില്ല. സിനിമ മേഖലയിൽ ഇപ്പോൾ കഴിവുള്ള എല്ലാവര്ക്കും അവസരങ്ങൾ ഉണ്ട്. നല്ലൊരു പ്ലാറ്റഫോം ഇപ്പോൾ ഒരുക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് താൻ പരിമിതിക്കുളിൽ നിന്ന് ഇവിടെ എത്തിപ്പെട്ടത്. ആദിവാസി സമൂഹത്തിന് ഒരുപാട് കഥകൾ പറയാനുണ്ട് അതെല്ലാം കാമറ കണ്ണുകൾക്ക് ഒപ്പിയെടുക്കാൻ സാധിക്കണം. മലയാളത്തിൽ ഇപ്പോൾ ഒരുപാട് നല്ല സിനിമകൾ വരുന്നുണ്ട് . അത്തരം സിനിമകൾ സിനിമയെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരു പ്രചോദനമാണ്.

സിനിമ സൗഹൃദങ്ങൾ

കനവ് വഴി വന്ന നല്ല സൗഹൃദങ്ങൾ മാത്രമേ ഉള്ളു. കനവ് ആണ് എനിക്ക് സിനിമ എടുക്കാനുള്ള ധൈര്യം തന്നത്.അതുകൊണ്ട് തന്നെ സിനിമയിലെ സൗഹൃദങ്ങൾ ആദ്യം മുതൽ അവസാനം വരെ സഹായിച്ചിട്ടുണ്ട്. സിനിമ സിനിമ ചർച്ചകളും , നല്ല സിനിമ പറഞ്ഞു തന്നതും എല്ലാം ഇത്തരത്തിലുള്ള സുഹൃത്തുക്കൾ വഴിയാണ്.


ടൈറ്റിലിനെചൊല്ലിയുള്ള വിവാദം

അറിഞ്ഞിരുന്നു എന്നാൽ ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല . ഇത്തരം വിവാദങ്ങൾ ഡീൽ ചെയ്യുന്നത് കളക്റ്റീവ് സ്പേസ് ആണ് .

കരിന്തണ്ടൻ ഷൂട്ട്

കരിന്തണ്ടന്റെ ഷൂട്ട് എല്ലാം അടുത്ത വർഷമേ ആവുകയുള്ളൂ. ഇപ്പോൾ അതിനുള്ള തയ്യാറെടുപ്പുകളാണ്. താമരശ്ശേരിയും വായനാടുമൊക്കെ കുറെ മാറ്റം വന്നതുകൊണ്ട് ലൊക്കേഷൻ സ്ഥലങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. പഴയ കഥ ആയത് കൊണ്ട് അതിനനുസരിച്ച ലൊക്കേഷനുകൾ കണ്ടുപിടിക്കണം. അടുത്ത വർഷത്തിന്റെ ആദ്യത്തോടുകൂടി കൂടുതൽ വിവരങ്ങൾ തീരുമാനിക്കും. ഇപ്പോൾ അതിനെ കുറിച്ചൊന്നും ആലോചിക്കുന്നില്ല.


കനവിലെ സുഹൃത്ത് പിന്നെ ജീവിതത്തിലേക്ക്...

കനവിൽ എന്റെ കൂടെ ഉണ്ടായിരുന്ന വ്യക്തിയാണ് സന്തോഷ്. സുഹൃത്തായിരുന്നു പിന്നിട് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി.ഭര്‍ത്താവ് സന്തോഷ് എല്ലാത്തിനും കൂടെയുള്ളത് കൊണ്ട് മനസ്‌ കൊണ്ട് ഒരു ബുദ്ധിമുട്ടും ഇതുവരെയില്ല. ഇനി ഉണ്ടാവുകയുമില്ല.കനവില്‍ നിന്ന് തന്നെ കൂട്ടായി ലഭിച്ച സന്തോഷ്‌ ക്‌ളേ മോഡലിംഗ് ആര്‍ട്ടിസ്റ്റാണ്.കളരി സ്കൂള്‍ നടത്തുന്നുമുണ്ട്.മൂന്നു കുട്ടികള്‍ ഉണ്ട്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram