വൈകിവന്ന താരോദയം.. ബിജുമേനോന്‍ സംസാരിക്കുന്നു...

Posted by Dipin Mananthavady , 03 Oct, 2017

ബിജു മേനോന്‍ നിറഞ്ഞാടിയിരിക്കുകയാണ് ഷെര്‍ലക് ടോംസില്‍. വെള്ളിമൂങ്ങ, സ്വര്‍ണ്ണക്കടുവ, അനുരാഗക്കരിക്കിന്‍ വെള്ളം, രക്ഷാധികാരി ബൈജു എന്നിവയുടെ വലിയ വിജയം നായകനെന്ന നിലയില്‍ ബിജുമേനോന് കുടുംബപ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നല്‍കിയിട്ടുണ്ട്. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ബിജു മേനോന്റെ മാനറിസങ്ങള്‍ തന്നെയാണ് ഷെര്‍ലക് ടോംസിന്റെ വിജയത്തില്‍ നിര്‍ണ്ണായകമാകുന്നത്. ഹ്യൂമര്‍ വേഷങ്ങളിലും സീരിയസ് വേഷങ്ങളിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന ബിജു മേനോന്റെ അഭിനയ സാധ്യതകള്‍ ചിത്രത്തില്‍ സംവിധായകന്‍ ഷാഫി മനോഹരമായി ഉപയോഗിച്ചിട്ടുണ്ട്.

 

ഷെര്‍ലക് ടോംസിനെക്കുറിച്ച് ബിജുമേനോന്‍ സംസാരിക്കുന്നു...


ഷെര്‍ലക് ടോംസിനെ എങ്ങനെയാണ് കാണുന്നത്?
ബിജുമേനോന്‍: എന്റെ അഭിനയ ജീവിതത്തെ പുതിയൊരു തലത്തിലേയ്ക്ക് കൊണ്ടുപോകുന്ന ചിത്രമാണ് ഷെര്‍ലക് ടോംസ്. എന്റെ കരിയറിലെ നാഴികക്കല്‌ളാണ് ഈ ചിത്രമെന്നും പറയാം. ആദ്യമായാണ് ഇത്ര വലിയ ബജറ്റുള്ളൊരു ചിത്രം ഞാന്‍ ചെയ്യുന്നത്. ബിഗ്ബജറ്റ് ചിത്രമെന്ന് വിളിക്കാവുന്ന സിനിമയാണിത്. സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതില്‍ അഭിനേതാവെന്ന നിലയില്‍ ഏറെ സന്തോഷവും ആത്മവിശ്വാസവും തോന്നുന്നു.

 


സിനിമയില്‍ ഷെര്‍ലക് ഹോംസിന്റെ പ്രാധാന്യം എന്താണ്?
ഷെര്‍ലക് ഹോംസിന്റെ കട്ട ഫാനാണ് ടോംസ്. ചെറുപ്പത്തില്‍ ഷെര്‍ലക് ഹോംസിന്റെ പുസ്തകങ്ങള്‍ വായിച്ചു വളര്‍ന്നതിനാല്‍ അതിന്റേതായൊരു ബ്രില്യന്‍സ് ഈ കഥാപത്രത്തിനുണ്ട്. ഷെര്‍ലക് ഹോംസില്‍ നിന്നുള്ള പ്രചോദനം ജീവിതത്തില്‍ പല പ്രശ്നങ്ങളില്‍ നിന്നും രക്ഷപെടാന്‍ ടോംസിനെ തുണയ്ക്കുന്നുണ്ട്. ഒരു കുറ്റാന്വേഷകന്‍ എന്ന നിലയിലലെ്‌ളങ്കിലും വ്യക്തിപരമായ വിഷയങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് ഷെര്‍ലക്ഹോംസിന്റെ കഥകള്‍ ടോംസിനെ സഹായിക്കുന്നത്. ജീവിതത്തില്‍ പ്രതിസന്ധിയില്‍പെടുമ്പോള്‍, ഒരു ഡിറ്റക്ടീവ് എങ്ങനെ ആ സാഹചര്യത്തെ തരണം ചെയ്യുമോ അതേ രീതികളാണ് ടോംസ് ബുദ്ധിപരമായി ഉപയോഗിക്കുന്നത്.

 


ചിത്രത്തിലെ ഹ്യൂമറാണോ ആളുകളെ ആകര്‍ഷിക്കുന്നത്?
ഹ്യൂമര്‍ മാത്രമല്‌ള. ഒരു ക്‌ളീഷേ ഹ്യൂമര്‍ ചിത്രമായി ഷെര്‍ലക് ടോംസിനെ വിലയിരുത്താന്‍ സാധിക്കില്‌ള. ത്രില്‌ളര്‍ സ്വഭാവമുള്ള ഒരു ഹ്യൂമര്‍ പാക്ക്ഡ് സിനിമയാണിത്. മാത്രമല്‌ള കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമ കൂടിയാണ്. തീര്‍ച്ചയായും ഷെര്‍ലക് ടോംസിന്റെ വിജയഫോര്‍മുല പ്രേക്ഷകരെ ആകര്‍ഷിക്കും. വ്യത്യസ്തമായ ട്രീറ്റ്മെന്റാണ് ഷെര്‍ലക് ടോംസിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

 


ഷാഫിയെന്ന സംവിധായകന്റെ കൈയ്യില്‍ ബിജുമേനോന്‍ എന്ന അഭിനേതാവ് എപേ്പാഴും സുരക്ഷിതനാണല്ലോ?
എന്നെ മലയാള സിനിമയില്‍ ഏറ്റവും നന്നായി ഉപയോഗിച്ച സംവിധായകനാണ് ഷാഫി. അഭിനേതാവെന്ന നിലയില്‍ എന്റെ സാധ്യതകള്‍ ഷാഫിക്ക് നന്നായി അറിയാം. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ കഥാപാത്രം മാത്രം മതി അത് ബോധ്യമാകാന്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ഹ്യൂമര്‍ വേഷങ്ങളും ഗൗരവസ്വഭാവമുള്ള വേഷങ്ങളും ചെയ്യാനുള്ള എന്റെ കഴിവിനെ ഇത്ര മനോഹരമായി സംയോജിപ്പിച്ച മറ്റൊരു സിനിമയുണ്ടോയെന്ന് സംശയമാണ്. ഈ സിനിമയിലും എന്റെ അഭിനയത്തിന്റെ സാധ്യതകള്‍ ഷാഫി മനോഹരമായി ഉപയോഗിച്ചിട്ടുണ്ട്.

 


തിരക്കഥാകൃത്ത് സച്ചിയെക്കുറിച്ചും സൂചിപ്പിക്കേണ്ടതല്ലേ?
തീര്‍ച്ചയായും. സച്ചി എനിക്ക് വേണ്ടി എഴുതിയ കഥാപാത്രങ്ങളുടെ ബ്രില്യന്‍സ് ഷെര്‍ലക് ടോംസിലെ കഥാപാത്രത്തിനുമുണ്ട്. നേരത്തെ അനാര്‍ക്കലിയിലും റണ്‍ ബേബി റണ്ണിലും എനിക്ക് വേണ്ടി മികച്ച കഥാപാത്രങ്ങള്‍ സച്ചി ഒരുക്കിയിട്ടുണ്ട്. ഒരു ട്രിക്കി കഥാപാത്രമാണ് ടോംസ്. ത്രില്‌ളര്‍ എലമെന്റിന്റെ ആകാംക്ഷ ചോര്‍ന്നു പോകാതെ നര്‍മ്മത്തിന്റെ അകമ്പടിയോടെ സിനിമ എഴുതാന്‍ സച്ചിക്കും നജീം കോയയ്ക്കും സാധിച്ചിട്ടുണ്ട്. ആളുകളെ രസിപ്പിക്കുന്ന എല്‌ളാ എലമെന്റ്സുമുള്ളൊരു സിനിമയാണ്. കൈ്‌ളമാക്സാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഹ്യൂമറിനൊപ്പം പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് തിയേറ്ററില്‍ ഇരുത്താന്‍ സാധിക്കുന്നു എന്നതും ഷെര്‍ലക് ടോംസിന്റെ വിജയത്തിലെ നിര്‍ണ്ണായക ഘടകമാണ്. തീര്‍ച്ചയായും തിയേറ്ററില്‍ പോയി കാണേണ്ട ഫാമിലി എന്റര്‍ടെയ്നറാണ് ഷെര്‍ലക് ടോംസ്.

 


ഇത് ബിജുമേനോന് വേണ്ടി മാത്രം ഉണ്ടാക്കിയ കഥാപാത്രമാണോ?
ആയിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് വേണ്ടി ഉണ്ടാക്കിയ കഥാപാത്രം എന്നതില്‍ ഉപരി എനിക്കായി തീരുമാനിക്കപെ്പട്ട കഥാപാത്രമാണ് ഇതെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായുള്ള നിയോഗം എനിക്ക് കിട്ടി. ഓരോ കഥാപാത്രത്തിനും ഇത്തരം ചില നിയോഗങ്ങളുണ്ടാകാം. ഷാഫി കഥപറഞ്ഞപ്പോള്‍ നല്ലൊരു എലമെന്റായി തോന്നി. എന്നെ കേന്ദ്രകഥാപാത്രമായി സച്ചിയും ഷാഫിയും തീരുമാനിക്കുമ്പോള്‍ എനിക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. കഥകേട്ടപേ്പാള്‍ തന്നെ ഇത് ചെയ്യാമെന്ന് സമ്മതിച്ചു. സച്ചിയും ഷാഫിയും ചേര്‍ന്നപേ്പാള്‍ നേരത്തെയും ഹിറ്റ് സിനിമകള്‍ ലഭിച്ചിട്ടുണ്ട്. മേക്കപ്പ്മാനും ചോകേ്‌ളറ്റും ഇതിനുദാഹരണമാണ്. പ്രേക്ഷകരുടെ ഈ പ്രതീക്ഷ കാക്കാന്‍ ഷെര്‍ലക് ടോംസിന് സാധിക്കുന്നു.

 


സിനിമയിലെ മറ്റു അഭിനേതാക്കളും ഗംഭീരമായിട്ടുണ്ട്?
ഒപ്പം അഭിനയിച്ച അഭിനേതാക്കളുടെ കൂടി വിജയമാണ് ഷെര്‍ലക് ടോംസ്. ചിത്രത്തില്‍ കുട്ടേട്ടന്‍ (വിജയരാഘവന്‍) ഗംഭീരമായിട്ടുണ്ട്. സലിം കുമാര്‍, ഹരീഷ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി ഒപ്പം അഭിനയിച്ചവരെല്ലാം മികച്ച് നിന്നത് സിനിമയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി.

loading...
NEW GEN

Box Office: Velipaadinte Pusthakam to Ramaleela

Heres the box office collection of latest releases. The collection notes most of the recent releases had marked hit status in boxoffice despite its reviews.

Kangana Ranaut Injured On Manikarnika Set

Kangana Ranaut Injured On Manikarnika Set

Tamil Nadu State Film Award Winners List (2009 - 2014)

The Tamil Nadu State government has announced film awards for six years, from 2009 to 2014, in various categories including Best Picture, Best Actor, Best Actress, Best Villain, Best Comedian, Best Character Artist (Male), Best Character Artist (Female), Best Director, Best Scriptwriter and Best Dialogue Writer. A jury led by former judge A. Raman chose the winners from numerous entries for each year; 2014 saw the maximum of 59 entries of films.

Gangnam Style is no longer the most-watched video on YouTube

Theres a new record-breaking, most-watched YouTube video ? Wiz Khalifa and Charlie Puth?s ?See You Again.? PSYs song had been on top for the past five years, taking over from Justin Bieber?s ?Baby? in November 2012. Both artists are