വില്ലൻ , കോമേഡിയൻ എല്ലാം ഇവിടെ സേഫ് ; ശ്രീജിത്ത് രവിയുമായി അഭിമുഖം.

Posted by PR, 26 Jan, 2019

   

ശ്രീജിത്ത് രവി ; മലയാളികളുടെ പ്രിയതാരം ടീജി രവിയുടെ മകൻ . അച്ഛനെ പോലെ തന്നെ അഭിനയത്തിന്റെ ഉള്ളുറുപ്പു കൊണ്ട് പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറാൻ കഴിഞ്ഞ നടൻ . അഭിനയ രംഗത്ത് എത്തിയിട്ട് പതിനാല് വർഷം പൂർത്തിയാകുന്നു. ഇത്രയും വർഷത്തിനിടയിൽ മലയാളത്തിലും തമിഴിലുമായി നൂറ്റമ്പതിന് മുകളിൽ സിനിമകൾ പൂർത്തിയാക്കിയിരിക്കുന്നു. പതിനാലു വർഷത്തെ സിനിമാ വഴിയെക്കുറിച്ച് വെള്ളിനക്ഷത്രത്തിന് വേണ്ടി പ്രശോഭ് രവിയുമായി സംസാരിച്ചപ്പോൾ..

 

 

 

 

 

ഉള്ളിൽ ഒരു അഭിനേതാവ് ഉണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞത് എപ്പോഴാണ്?
വളരെ ചെറുപ്പത്തിൽ തന്നെ എനിക്കു തോന്നു എൽ കെ ജി യിൽ ഒക്കെപഠിക്കുന്ന സമയത്താണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. എന്റെ പഴയ ടീച്ചർ നളിനി ചന്ദ്രന് നാടകങ്ങളും സ്‌റ്റേജ് പരിപാടികളും ക്രെയിസായിരുന്നു . ഗോൾഡ് ലോക്സ് ആന്റ് ത്രീബിയേർസ് എന്ന സ്ക്കൂൾ നാടകത്തിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. അതിൽ ഒരു കുട്ടികരടിയുടെ വേഷത്തിലായിരുന്നു അഭിനയിച്ചത്, അതിനുള്ള അവസരം ഒരുക്കി തന്നത് നളിനി ടീച്ചർ ആയിരുന്നു. ആ സമയത്തൊക്കെ സ്റ്റേജിൽ കയറി അർമാദിക്കുവാനുള്ള താൽപര്യം ഉണ്ടായിരുന്നു. അപ്പോ തൊട്ടെ നാടകവും പിന്നീട് മോണോ ആക്റ്റ് മിമിക്രി തുടങ്ങയവയുമായി സ്റ്റേജിൽ ലൈവ് ആകുന്ന അവസ്ഥയായി മാറി. നമ്മൾ നന്നായാലും ഇല്ലെങ്കിലും സ്‌റ്റേജിൽ കയറി എന്തെങ്കിലും കാണിക്കുക എന്ന ആ ഒരു ആറ്റിറ്റ്യൂഡ് തുടക്കം തൊട്ടെ ഉണ്ടായിരുന്നു. എനിക്ക് തോന്നു അത്തരത്തിൽ ഉള്ള ബേസിക്ക് ആയിട്ടുള്ള കഴിവ് ഇൻബോണായി വന്നതാണെന്നാണ് . എൻ്റെ ചേട്ടൻ കലാപരമായ താൽപര്യങ്ങൾ ഒന്നും ഇല്ലാത്ത ആളാണ് സത്യം പറഞ്ഞാൽ അച്ഛൻ്റെ അഭിനയ പ്രാന്ത് മുഴുവൻ കിട്ടിയത് എനിക്ക് മാത്രമാണെന്നാണ് തോന്നുന്നത്.

 

 

 

 

 

അഭിനയത്തെ സീരിയസായി കണ്ടു തുടങ്ങിയത് എപ്പോൾ മുതലായിരുന്നു?
അഭിനേതാവ് എന്ന നിലയിൽ സീരിയസ് ആയി ആദ്യം നാടകത്തെയാണ് സമീപിച്ചത് . അതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത് . ബംഗ്ലൂരുവിൽ എംബിഎ പഠിക്കാൻ പോയ സമയത്ത് പ്രമുഖ തീയറ്റർ ആക്റ്റിവിസ്റ്റ് മഹേഷ് ദത്തായിയുടെ കൂടെ കുറച്ചു നാൾ വർക്ക് ചെയ്യാൻ ഉള്ള അവസരം ലഭിച്ചിരുന്നു.ഞാൻ എം ബി യെ പഠിക്കാൻ ചേർന്ന കോളേജിലേക്ക് പോകുന്ന വഴിയിലാരുന്നു അദ്ദേഹത്തിന്റെ തീയറ്റർ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത്. ആവഴിയിൽ സ്ഥിരമായി യാത്ര ചെയ്യുമ്പോൾ എം ബി യെ പഠനത്തെക്കാൾ മഹേഷ് ദത്തായിയുടെ നാടക സംഘമാണ് എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നത് , ഉള്ളിൽ അഭിനയത്തോടുള്ള ആഗ്രഹം കിടക്കുന്നതിനാൽ പിന്നെ അദ്ദേഹത്തിൻ്റെ തീയറ്റർ ഗ്രൂപ്പിൽ അഭിനയം പഠിക്കുവാനായി ചേരുകയായിരുന്നു. അങ്ങനെ ബെംഗളൂരുവിൽ റഗുലറായി ഇംഗ്ലീഷ് നാടകങ്ങൾ ചെയ്യാൻ സാധിച്ചിരുന്നു . പഠനം കഴിഞ്ഞ് നാട്ടിൽ എത്തിയതിന് ശേഷം നാട്ടിലുള്ള നാടക സൗഹൃദം എന്ന തൃശ്ശൂരിലെ അമേച്വർ നടക സംഘത്തോടൊപ്പം ചേർന്നു.

 

എൻ്റെ വല്ല്യച്ഛൻ്റെ മകനായ ഡോക്ടർ രവിയാണ് ആ കൂട്ടായ്മയിലേക്ക് എന്നെ എത്തിച്ചത്. പുള്ളി ആകൂട്ടായിമയുമായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു. അങ്ങനെ അവിടെ കുറെ നാടകങ്ങളുടെ ഭാഗമാകാൻ പറ്റി .നാടകത്തിൽ ഞാൻ തുടരുന്ന സമയത്തതാണ് പഴയ തലമുറയിലെ താരങ്ങളുടെ മക്കൾ സിനിമയിലേക്ക് വന്നു തുടങ്ങിയത് . പൃഥ്വിരാജ് , ജിഷ്ണു, സിദ്ധാർത്ഥ് ഭരതൻ അങ്ങനെ കുറച്ചുപേർ. പഴയ താരങ്ങളുടെ മക്കളുടെ സിനിമയിലേക്കുള്ള കടന്ന് വരവ് കണ്ടപ്പോൾ ഞാനും വിചാരിച്ചു ഒരു നടൻ്റെ മകനാണല്ലോ ഞാനും എനിക്കും അങ്ങനെ ഒരു സിനിമ സാധ്യത ഉണ്ടല്ലോ എന്ന് . ഒരു സിനിമയെങ്കിലും ചെയ്യാൻ സാധിച്ചാൽ നന്നയിരിക്കും എന്ന് തോന്നിയിരുന്നു ആ സമയം. ശരിക്കും അങ്ങനെ ഒരു തോന്നൽ ഉണ്ടാക്കിയത് നാടകാഭിനയം തന്ന ആത്മവിശ്വാസമാണ് . ആ സമയത്താണ് മയൂഖം എന്ന സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നതായി പത്ര പരസ്യം കണ്ടത്. ആ പരസ്യത്തിൽ കണ്ടനമ്പറിലേക്ക് വിളിച്ചപ്പോൾ കോഴിക്കോട് സ്ക്രീൻ ടെസ്റ്റിന് ചെല്ലാൻ പറഞ്ഞു അവിടെ എത്തിയപ്പോൾ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു അത് കണ്ടപ്പോൾ എനിക്ക് അവസരം കിട്ടുമോയെന്ന് പോലും സംശയമായിരുന്നു.സ്ക്രീൻ ടെസ്റ്റിന് ശേഷം ഒരു നെഗറ്റിവ് ക്യാരക്ടർ ഉണ്ട് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു ഹരിഹരൻ സാർ. ഞാൻ അപ്പോൾ തന്നെ സമ്മതിച്ചു. സാറിനെ പോലെ ഒരാളുടെ പടത്തിൽ തുടങ്ങാൻ പറ്റുക എന്നത് തന്നെ വലിയ കാര്യമാണ്. കുറച്ചേ ഉള്ളു എന്നത് ആദ്യമേ പറഞ്ഞിരുന്നു.അതിന് ശേഷം അങ്ങോട്ട് എങ്ങനെ എന്നറിയില്ലായിരുന്നു.

 
അതാണ് സിനിമയിൽ എൻ്റെ തുടക്കം. ശരിക്കും ആദ്യ സിനിമയിൽ അഭിനയിക്കാൻ ഉള്ള അവസരം പോലും സീരിയസ്സായി തന്നെയാണ് കണ്ടത് ഇപ്പോഴും അത് തുടരുന്നു . ചാന്ത് പൊട്ടിൽ അഭിനയിക്കുന്നത് കമൽ സാറിനെ കാണാൻ പോയതിന് ശേഷമാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നെഗറ്റീവ് കഥാപാത്രം ചെയ്യാൻ ആളെ ആവശ്യമുണ്ടെന്ന് കേട്ടിട്ടാണ് ഒറ്റപ്പാലത്ത് അയോധ്യ ഹോട്ടലിലേക്ക് ചെല്ലുന്നത് .നയൻ താരയുടെ ചേട്ടൻ്റെ വേഷത്തിലേക്കായിരുന്നു അവർ ആളെ നോക്കിയത് എന്നാൽ എൻ്റെ പ്രായം കഥാപാത്രത്തിന് ചേരാതതിനാൽ അത് നടക്കില്ലെന്ന് പറഞ്ഞു. അവിടെ നിന്ന് മടങ്ങാൻ തുടങ്ങുമ്പോഴാണ് നിർമ്മാതാവ് ആന്റോ ചേട്ടൻ (ആന്റോജോസഫ്) ലാലു ചേട്ടൻ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലേക്ക് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ആളെ അന്വേഷിക്കുന്നുണ്ടെന്ന് അറിച്ചത്. ഇന്ദ്രജിത്തിനെയാണ് ആവേഷത്തിലേക്ക് കാസ്റ്റ് ചെയ്‌തതെന്നും എന്നാൽ എന്തോ ഡെയിറ്റ് ഇഷ്യു കാരണം ചിലപ്പോൾ ഇന്ദ്രൻ അത് ചെയ്യുന്നനുണ്ടാവില്ല ചെയ്യുന്നുണ്ടാവില്ല പകരം സൈജു കുറുപ്പിനെ ആവേഷത്തിലേക്ക് നോക്കിയിരിക്കുന്നത് എന്നും എന്നാൽ സൈജുവിനും ഡേറ്റ് നൽകാൻ സാധിക്കാത്താഅവസ്ഥ ആയതിനാൽ അവിടെ ഒരു ഓപ്ക്ഷൻ കിടപ്പുണ്ടെന്നും പുള്ളിയെ ചെന്ന് ഒന്ന് കണ്ടു നോക്കു എന്നറിയിച്ചു. അങ്ങനെ ഞാൻ ലാലു ചേട്ടനെ( ലാൽ ജോസ്) കൊച്ചിയിലെ ഇടശ്ശേരി മാൻഷൻ ഹോട്ടലിൽ ചെന്നു കാണുന്നു അപ്പോഴേക്കും ഇന്ദ്രജിത്തിൻ്റെ ഡേയിറ്റ് ക്ലീയർ ആവുകയും ആവേഷം എനിക്ക് നഷ്ടമാവുകയും ചെയ്തു. എന്നാൽ ലാലുചേട്ടൻ മറ്റൊരു കാര്യം ചോദിച്ചു ഗോവയിൽ നടക്കുന്ന ഷെഡ്യൂളിൽ ഒരു ചെറിയ വേഷമുണ്ട് ചെയ്യാൻ സാധിക്കുമോന്ന് ചോദിച്ചു. ഞാൻ അത് പൂർണ്ണമനസ്സോടെ ഏറ്റെടുത്തു ചെയ്യുകയുമായിരുന്നു. ആ സിനിമയാണ് ചാന്ത് പൊട്ട്. ആ ചിത്രത്തോടു കൂടി അത്യാവശ്യം ആളുകൾ അവരുടെ സിനിമകളിൽ അഭിനയിക്കാനായി വിളിച്ചു തുടങ്ങി.

 

 

 

 

 

സിനിമാ രംഗത്ത് അച്ഛന്റെ പിന്തുണ?
നാളെ ഞാൻ സിനിമ മതിയാക്കുകയാണ് വേറെ ജോലി നോക്കുകയാണെന്ന് പറഞ്ഞാലും അച്ഛൻ അതിന്റെ കൂടെ നിൽക്കും. അന്ന് എനിക്ക് സിനിമ താൽപര്യമാണെന്ന് പറഞ്ഞപ്പോൾ അച്ഛൻ അദ്ദേഹത്തിന് ബന്ധമുള്ള സംവിധായകരുടെ അടുത്തൊക്കെ എനിക്ക് വേണ്ടി സംസാരിക്കുകയും നേരിൽ കാണുകയും ചെയ്തിരുന്നു. അദ്ദേഹം ഞാൻ സിനിമയിൽ വരുന്ന സമയത്ത് സിനിമയിൽ സജീവമല്ല. അദ്ദേഹത്തിന്റെ കാലത്തുള്ളവരിൽ വളരെക്കുറച്ചു പേർ മാത്രമേ സജീവമായി ഉണ്ടായിരുന്നുള്ളു. എന്നെ ഇങ്ങോട്ട് സിനിമയ്ക്കായി ആളുകൾ വിളിക്കുന്ന സമയം വരെ അച്ഛൻ എനിക്ക് പറ്റിയ വേഷങ്ങൾ ഉണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞ് സുഹൃത്തുക്കളായ സംവിധായകരോട് പറഞ്ഞിട്ടുണ്ടായിരുന്നു. അവരിൽ മിക്കവരും എനിക്ക് അവസരങ്ങൾ നൽകുകയും ചെയ്തിരുന്നു.

 

 

 

 

 

ഏറ്റവും അധികം തൃപ്തി തോന്നിയത് ഏത് കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴാണ് ?
അങ്ങനെ ചോദിച്ചാൽ ഓരോ സിനിമയിലെ കഥാപാത്രങ്ങൾക്കും ഓരോ തരത്തിൽ ഉള്ള വ്യത്യസ്തതകൾ ഉണ്ട്അതിൽ തന്നെ. ആദ്യത്തെ സിനിമ ഒരിക്കലും മറക്കാൻ പറ്റാത്തതാണ് മയൂഖം എന്ന സിനിമ . പിന്നീട് അതു കഴിഞ്ഞുവന്ന ചാന്ത്പൊട്ട് എന്ന ചിത്രമാണ് ഇൻഡസ്ട്രിയിൽ ഒരു സ്ഥാനം ഉണ്ടെന്നു മനസ്സിലാക്കി തന്നത്. ഈ രണ്ടു സിനിമകളും എന്നെ സംബന്ധിച്ചെടുത്തോളം വഴിത്തിരുവുകൾ തന്നെയാണ് .മറ്റ് സിനിമകൾ വാലിഡ്‌ അല്ലാ എന്നല്ല പറഞ്ഞു വരുന്നത് നമ്മൾ എപ്പോഴും ഓർത്തിരിക്കുന്നത് വഴിത്തിരിവുകൾ ആണെന്നത് മാത്രമാണ് . അതിനിടയിൽ കഥതുടരുന്നു എന്നസിനിമയാണ് എനിക്ക് ഫാമിലി ഓഡിയൻസിനെ ആദ്യമയായി ഉണ്ടാക്കി തന്നത്.

 

നെറ്റിയിൽ ഒരു മുറിവും വച്ച് ഗുണ്ടയായി അഭിനയിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ കഥ തുടരുന്നു എന്ന സിനിമയിലെ കഥാപാത്രം ജനങ്ങളുടെ ഇടയിൽ ഇഷ്ട്ടമുണ്ടാക്കി. അടൂർ സാറിൻ്റെ നാലുപെണ്ണുങ്ങൾ എന്ന സിനിമയിലെ കഥാപാത്രം എൻ്റെ കരിയറിൻ്റെ തുടക്കത്തിൽ കിട്ടിയത് ഭാഗ്യമായി കാണുന്നു .കിളിപോയി എന്ന സിനിമയിലാണ് ഞാൻ ആദ്യമായി ഹ്യൂമർ കൈകാര്യം ചെയ്യുന്നത് . അതിനുശേഷം ചെയ്‌ത പുണ്യാളൻ അഗർഭക്തിസ് എന്ന സിനമയിലെ അഭയകുമാർ എന്ന കഥാപത്രമാണ് ഏറ്റവും അധികം വഴിത്തിരിവണ്ടാക്കിയത് . അഭയാകുമാറിന് ശേഷമാണ് കുട്ടികൾ പോലും എന്നെ ഇഷ്ട്ട പെട്ടുതുടങ്ങിയത്.

 


എൻ്റെ മോൻൻ്റെ ഫ്രണ്ട്‌സ് പോലും ഞാൻ ഒരു അഭിനേതാവ് എന്ന നിലയിൽ എന്നെ ഇഷ്ട്ടപ്പെട്ടുതുടങ്ങിയത് . അതിനിടയിൽ ഉണ്ടായ സിനിമകൾ ഒന്നും വാലിഡ് അല്ല എന്നല്ല പറഞ്ഞു വരുന്നത് അവയെല്ലാം ഇതിലേക്ക് എത്താൻ ഉള്ള വഴികൾ ആയിരുന്നു . നമ്മൾ എപ്പോഴും ജീവിതത്തിൽ ഉണ്ടാകുന്ന വഴിത്തിരിവുകൾ ആണ് ഓർത്തിരിക്കുക .സെല്ലിലോയിഡ് , മെമ്മറീസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , ചേകവർ, വെടിവഴിപാട് എന്നി ചിത്രങ്ങളിലെ കഥാപാത്രങ്ങളും എനിക്ക് സിനിമാ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടവയാണ് . ചേകവർ എന്ന ചിത്രത്തിലെ കഥാപാത്രം കാരണമാണ് വേട്ടയ് എന്ന ലിങ്കുസാമി ചിത്രത്തിലേക്ക് അവസരം ലഭിച്ചത്.

 

 

 

 


ഗാംബിനോസ് എന്ന ചിത്രത്തിലേക്ക് എത്തപെട്ടത് എങ്ങനെയായിരുന്നു?
ശരിക്കും പറഞ്ഞുകഴിഞ്ഞാൽ എന്താണ് ഇതിന്റെ സബ്ജറ്റ് എന്നത് എനിക്ക് അറിയില്ലായിരുന്നു ആദ്യം . വിനയൻ സാറിന്റെ പടത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചിത്രത്തിൻ്റെ കൺട്രോളർ ആയിരുന്ന രാജൻ ഫിലിപ്പ് ആണ് ഈ സിനിമയിലെ വേഷത്തെ കുറിച്ച് പറയുന്നതും ഗാംബിനോസിലെക്ക് അങ്ങനെയാണ് ഞാൻ എത്തുന്നതും. ശരിക്കു പറഞ്ഞാൽ ഈ സിനിമയിലെ കാസ്റ്റിങ്ങാണ് ആദ്യം എന്നെ ഇതിലേക്ക് ആകർഷിച്ചത് .

 

 

 

ഈ ചിത്രത്തിൽ എൻ്റെ കഥാപാത്രം ഇത്തരത്തിൽ ഉള്ള ഗ്യാങ്ങ്സ്റ്റർ സെറ്റപ്പുകളിൽ നിന്ന് മാറി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ് . ഒരുപാട് പോകുന്ന കഥാപാത്രം ഒന്നുമല്ല എൻ്റെത് സ്ഥിരമായി ചെയ്തുവന്ന കഥാപാത്രങ്ങളിൽനിന്ന് ഇത്തിരികൂടി വ്യത്യസ്തയുള്ളതാണ് ചിത്രത്തിലെ എൻ്റെ വേഷം .ഞാനും മുസ്തഫയും സാലു ചേട്ടനും സമ്പത്തുമാണ് ഈ ചിത്രത്തിൽ രാധിക ശരത് കുമാറിൻ്റെ മക്കളായി അഭിനയിക്കുന്നത്. ഇതൊരു ഗ്യാങ്ങ് സ്റ്റർ ഫാമിലിയുടെ കഥയാണ് പറയുന്നത്. വിനയൻ സാറിൻ്റെ മകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൻ്റെ സംവിധായകൻ ഗിരീഷ് സിനിമയോട് അത്രത്തോളം പാഷൻ ഉള്ള ആളാണ് . ചിത്രത്തെകുറിച്ച് ആൾ അത്രയും സ്റ്റെഡിഡ് ആണെന്ന് ആളുമായി സംസാരിക്കുമ്പോൾ എനിക്ക് മനസ്സിലായി . ചിത്രത്തലെ എൻ്റെ കഥാപാത്രത്തെ കുറിച്ച് ഗിരീഷ് ആദ്യം ഫോണിൽ കൂടിയാണ് വിവരിച്ചുതന്നത് അപ്പോൾ തന്നെ സിനിമ ചെയ്യാൻ വേണ്ടിമാത്രം അദ്ദേഹം ഓസ്‌ട്രേലിയലിൽ നിന്ന് വന്ന ആളാണ് അദ്ദേഹം . അത്തരത്തിൽ പാഷനേറ്റിവ് ആയ ആളുടെ കൂടെ വർക്ക് ചെയ്യാൻ പറ്റുക എന്നത് വളരെ വലിയ സന്തോഷം ഉള്ള കാര്യമാണ്. അദ്ദേഹവും സുഹൃത്തുക്കളും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് അദ്ദേഹത്തിൻ്റെ മുഴുവൻ എനർജിയും ഈ ചിത്രത്തിൽ കാണാൻ കഴിയും .ഈ സിനിമ ജനങ്ങൾ സ്വീകരിക്കുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങൾ .

 

 

 

 

 

 

 

അച്ഛൻ എപ്പോഴെങ്കിലും അഭിനയത്തെ വിലയിരുത്തിയിട്ടുണ്ടോ ?
അച്ഛൻ എനിക്ക് തോന്നുന്നു ഒരു പരിധി വരെ എന്നെ വിലയിരുത്താൻ ശ്രമിച്ചിട്ടില്ല. നന്നയിട്ടുണ്ടെടാ അല്ലങ്കിൽ തരക്കേട്‌ ഇല്ല എന്നൊക്കെ ഉള്ള അഭിപ്രായങ്ങളാണ് പറഞ്ഞിട്ടുള്ളത് .ഇന്നുവരെ മോശം ആണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല .എനിക്ക് തന്നെ മോശം ആയി എന്ന് തോന്നിയ കഥാപാത്രങ്ങളെക്കുറിച്ച് അച്ഛൻ കണ്ടിട്ട് പറയാതിരിക്കുകയാണ് ചെയ്തിട്ടുള്ളത് . എനിക്ക് തോന്നുന്നു നടൻ എന്നുള്ളതിന് അപ്പുറത്തേക്ക് മകൻ എന്നതാണ് അച്ഛൻ്റെ മനസ്സിൽ കയറി കിടക്കുന്നത്.ഒരിക്കലും അച്ഛന് നടൻ എന്ന രീതിയിൽ കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണ് കാര്യം .വളരെ സത്യസന്ധമായി എൻ്റെ അഭിനയത്തെ വിലയിരിത്തുന്നത് എൻ്റെ ഭാര്യയാണ് . അവൾക്ക് ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമായില്ല നിങ്ങൾ അത് ചെയേണ്ടിയിരുന്നില്ല എന്ന് തന്നെ പറയും.

 

 

 

 

 

 

നടൻ എന്ന നിലയിൽ അച്ഛനിൽ നിന്ന് ലഭിച്ച പാഠം എന്താണ് ?
ഒരു സ്വതന്ത്ര വ്യക്തി എന്ന നിലയിൽ സിനിമയിലേക്ക് വരുമ്പോൾ പാലിക്കേണ്ട മര്യാദകളെകുറിച്ചാണ് അച്ഛൻ പറഞ്ഞുതന്നിട്ടുള്ളത് . സിനിമയിൽ ഇങ്ങനെ അഭിനയിക്കണം കഥാപാത്രത്തെ ഈ രീതിയിൽ ആണ് ചെയ്യേണ്ടത് എന്നൊന്നും പറഞ്ഞിട്ടില്ല . ഒരു പരിധി വരെ അച്ഛന്റെ മാനറിസങ്ങളും ശബ്ദവും ലഭിച്ചിട്ടുണ്ട്. പക്ഷെ കഥാപാത്രങ്ങളെ ഇങ്ങനെ അവതരിപ്പിക്കണം എന്നൊന്നും പറഞ്ഞിട്ടില്ല ആദ്യ ചിത്രമായ മയൂഖത്തിൽ അഭിനയിക്കുമ്പോൾ ബീഡി വലിക്കുന്നത് എങ്ങനെയാണ് എന്നത് പറഞ്ഞുതന്നിട്ടുണ്ട് . അതുതന്നെ ഞാൻ വലിക്കാത്ത ഒരാളായത്കൊണ്ട് മാത്രമാണ് .അതുപോലെ തന്നെ ബീഡിയുടെ നൂല് ഊരി നാക്കുകൊണ്ട് കാണിക്കുന്ന ഒരു രീതി അദ്ദേഹമാണ് കാണിച്ചു തന്നത് .

കുട്ടിക്കാലത്ത് പ്രസംഗ മത്സരത്തിൽ ഒക്കെ പങ്കെടുക്കുന്നതിനായി അച്ഛൻ തന്നെയാണ് എന്നെ ട്രെയിൻ ചെയ്യിച്ചിട്ടുള്ളത് .അപ്പോൾ തൊട്ടേ നമ്മളെ കൊച്ചുചെയ്ത് കൊണ്ടിരിക്കുകയാണ് അപ്പൊ പിന്നെ പ്രത്യേകിച്ച് സിനിമയ്ക്ക് വേണ്ടി കൊച്ചുചെയ്യേണ്ടകാര്യമില്ല .പിന്നെ ഒരു പുതിയ സ്ഥലത്ത് ചെല്ലുമ്പോൾ അവിടെ നമ്മൾ ചെയ്യേണ്ട മര്യാദകൾ എന്തൊക്കെയാണെന്ന് അച്ഛൻ കൃത്യമായി പറഞ്ഞുതന്നിട്ടുണ്ട് .നമ്മളെ കാണാൻ ഒരു അതിഥി വന്നാൽ ഏത് സിനിമയുടെ ലൊക്കേഷൻ ആണെങ്കിൽ കൂടി പ്രൊഡക്ഷൻ ചിലവിൽ കൂടി പോയാൽ ഒരു ചായ മാത്രമേ നൽകാവൂ അല്ലാതെ എന്ത് വന്നാലും അത് നിൻ്റെ കൈയിൽ നിന്ന് കൊടുത്തോണം എന്നാണ് അച്ഛൻ എന്നോട് പറഞ്ഞിട്ടുള്ളത് . അങ്ങനെ തുടങ്ങിയ ക്യാരറ്റർ ബെയിസ് ചെയ്ത് സംഗതികളാണ് അച്ഛൻ പറഞ്ഞ് തന്നിട്ടുള്ളത് അത് തന്നെയാണ് ഞാൻ ഇപ്പോഴും പാലിച്ചുപോരുന്നതും.