ഇത് ബിലഹരിയുടെ പോരാട്ട ഗാഥ

Posted by ബിന്ദു , 02 Feb, 2019 


അവന്‍ പണ്ടേ ഒരു അള്ളാണ്... കൂട്ടുകാര്‍ ബിലഹരിയെപ്പറ്റി ഇങ്ങനെ പറയും. സിനിമാ സ്വപ്നവും കഠിനാധ്വാനവും കൊണ്ട് അയാള്‍ സിനിമാ സുഹൃത്തുക്കളുടെ ഹൃദയത്തില്‍ അള്ളിപ്പിടിച്ചിട്ട് വര്‍ഷങ്ങളായി. അള്ള് രാമേന്ദ്രന്‍ തിയേറ്ററിലെത്തുമ്പോള്‍ കൂട്ടുകാര്‍ കൈയ്യടിക്കുന്നത് ഈ യുവ സംവിധായകന്റെ പോരാട്ട വിജയത്തിന്. പ്രേക്ഷകരുടെ കൈയ്യടി രാമേന്ദ്രനും. ഒരു വര്‍ഷം മുമ്പ് പോരാട്ടത്തിലൂടെ സിനിമാ സ്വപ്നങ്ങള്‍ നെയ്തു തുടങ്ങിയ ബിലഹരി ആദ്യ ചിത്രത്തിന്റെ വിജയാഹ്ലാദം വെള്ളിനക്ഷത്രവുമായി പങ്കുവയ്ക്കുന്നു.പോരാട്ടം എന്ന ലോ ബജറ്റ് സിനിമയിലൂടെയാണ് ബിലഹരിയുടെ തുടക്കം. എന്നാല്‍ ആദ്യം തിയേറ്ററിലെത്തിയിരിക്കുന്നത് കുഞ്ചാക്കോ ബോബന്റെ അള്ള് രാമേന്ദ്രനും. കഠിനാധ്വാനത്തിന്റെയും കൂട്ടുകാര്‍ക്കൊപ്പം കണ്ട സിനിമാ സ്വപ്നങ്ങളുടെയും കഥകളുടെ കെട്ടഴിക്കുന്നു ബിലഹരി.

 

സംവിധാനം: ബിലഹരി

 

 

 

 

അതൊരു വല്ലാത്തൊരു ഫീലായിരുന്നു. പ്രിവ്യു ഷോ കാണുമ്പോള്‍ ഉള്ളില്‍ പേടിയായിരുന്നു , ജനങ്ങളിലേക്ക് ഇത് എത്തിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രതികരണം എന്താകുമെന്നതിനെക്കുറിച്ച് നല്ല പേടിയുണ്ടായിരുന്നു. റിലീസ് ദിവസം ആദ്യ ഷോ അച്ഛന്റെയും അമ്മയുടെയും കൂടെയായിരുന്നു കണ്ടത്. അതുകൊണ്ട് തന്നെ ഇമോഷണലി എന്നെ വല്ലാതെ ബാധിച്ചിരുന്നു. ഹാപ്പിയാണ്.... പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉള്ള സ്വപ്നമാണ് ഇപ്പോള്‍ പൂവണിഞ്ഞത്. അന്ന് പരിഹരിച്ചവരെല്ലാം ഇന്ന് ചിത്രം കണ്ട് നല്ല പ്രതികരണം അറിയിക്കുന്നു. ഞാന്‍ സിനിമ എടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പോയ വര്‍ഷങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ ഒരുപാട് ദൂരം ഞാന്‍ സഞ്ചരിച്ചുവെന്ന് പറയാം.

 

പ്രേക്ഷക ഹൃദയത്തില്‍ രാമേന്ദ്രന്‍ അള്ളിയോ ?

 

 

 

 

 

സാധാരണ പ്രേക്ഷകനുവേണ്ടിയുള്ള ചിത്രമാണ് അള്ള് രാമേന്ദ്രന്‍ . കോമഡി ത്രില്ലറുമെല്ലാം നിറഞ്ഞ ക്ലീന്‍ എന്റര്‍ടൈന്‍ ചിത്രമായതുകൊണ്ട് പ്രേക്ഷകന് ചിത്രം ഇഷ്ടപെടും. മലബാര്‍ ഭാഗങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് അള്ള് രാമേന്ദ്രന് കിട്ടുന്നത്. കൊച്ചിയിലെ തന്നെ മാളുകളിലും പത്മയിലുമൊക്കെ ചിത്രം ഹൗസ് ഫുള്ളായി തുടങ്ങിയിട്ടുണ്ട്. പ്രേക്ഷകര്‍ ചാക്കോച്ചന്റെ ഈ വ്യത്യസ്ത ഗെറ്റപ്പ് ഏറ്റെടുത്തുവെന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാവുന്നതാണ്. റിലീസ് ദിവസം മാളുകളിലേക്ക് ഇടിച്ചുകയറുന്നത് യൂത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരുപാട് ഫാമിലികള്‍ വരുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ വരുന്നത്. ചാക്കോച്ചനെ അള്ള് രാമേന്ദ്രനായി പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു ഇപ്പോള്‍ അത് മാറി. പ്രേക്ഷകര്‍ തന്നെയാണ് നല്ല ചിത്രമാണോ എന്ന് വിധിയെഴുതേണ്ടത് അതുകൊണ്ട് പ്രേക്ഷകര്‍ക്ക് മുഴുവനായി വിട്ടുകൊടുക്കുന്നു.

 

 

പ്രേക്ഷകപ്രതികരണം ?

 

 

തിയേറ്ററില്‍ നിന്ന് വന്ന കൈയ്യടിതന്നെയാണ് ചിത്രത്തിന് കിട്ടിയ ബെസ്‌ററ് കോംപ്ലിമെന്റ്. ഇന്റെര്‍വെല്‍ സമയത്ത് തിയേറ്ററില്‍ നിറഞ്ഞ ആര്‍പ്പുവിളിയും കൈയ്യടിയുമായിരുന്നു . ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പിനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്ന് ആ കൈയ്യടിയോടെ മനസിലായി . ഓരോ കോമഡിക്കും പ്രേക്ഷകര്‍ പൊട്ടിച്ചിരിക്കുമ്പോള്‍ സന്തോഷം തോന്നിയിരുന്നു . ഒരുപാട്‌പേര്‍ വിളിച്ചിരുന്നു, നല്ല പ്രതികരണമാണ് അറിയിച്ചതെല്ലാം. ഒരു നവാഗതനെന്ന നിലയില്‍ അള്ള് രാമേന്ദ്രന് കിട്ടുന്ന നിറഞ്ഞ കൈയ്യടി തന്നെയാണ് ഏറ്റവും വലിയ സന്തോഷം.

 

ചാക്കോച്ചന്‍ രാമേന്ദ്രനായപ്പോള്‍ ?

 

 


അള്ള് രാമേന്ദ്രന്‍ എന്ന കഥാപത്രം വേറെ ആര്‍ക്കും ചെയ്യാവുന്നതാണ് പക്ഷെ ചാക്കോച്ചന്‍ അള്ള് രാമേന്ദ്രനായപ്പോള്‍ പ്രേക്ഷകര്‍ കൈയ്യടിച്ചു . ചാക്കോച്ചന്റെ ഇങ്ങനെ ഒരു വേഷം പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചിരുന്നു . പ്രണയ നായകനായി മലയാള സിനിമയിലേക്ക് വന്ന ചാക്കോച്ചന്റെ മേക്കോവര്‍ കാണാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ചാക്കോച്ചന്റെ എല്ലാ രൂപമാറ്റവും ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ അള്ള് രാമേന്ദ്രനെയും സ്വീകരിച്ചു. ഒരു സീനിയര്‍ നടനെന്ന ഒരു ജാഡയും കൂടാതെയാണ് ചാക്കോച്ചന്‍ സെറ്റില്‍ പെരുമാറിയിരുന്നത്. സ്‌ക്രിപ്‌റ്റെല്ലാം കൃത്യമായി പഠിച്ചിട്ടാണ് ചാക്കോച്ചന്‍ ക്യാമറക്ക് മുന്നിലേക്ക് വരുന്നത്. സീനിയര്‍ നടനെ മേനേജ് ചെയ്യാന്‍ പറ്റുമോ എന്നൊരു പേടി ഉണ്ടായിരുന്നു പക്ഷെ അത് ആദ്യ ദിവസം തന്നെ പോയി. വളരെ ഈസിയായിരുന്നു ചാക്കോച്ചനെ സെറ്റില്‍ ഡീല്‍ ചെയ്യാന്‍. പ്രേക്ഷകര്‍ ചാക്കോച്ചന്റെ ഈ പുതിയ ഗെറ്റപ്പ് സ്വീകരിച്ചതില്‍ ചാക്കോച്ചനും ഹാപ്പിയാണ്.

 

പോരാട്ടത്തില്‍ നിന്ന് അള്ള് രാമേന്ദ്രനിലേക്ക് ?

 

 

ഷോര്‍ട്ട് ഫിലിമും മ്യൂസിക് വീഡിയോയുമാണ് ആദ്യം ചെയ്തത്. പിന്നീട് കുറച്ച് പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പരസ്യ ചിത്രങ്ങളില്‍ നില്‍ക്കുമ്പോഴും സിനിമ എന്ന ഒരു സ്വപ്നം മാത്രമായിരുന്നു മനസ്സില്‍. അത് കഴിഞ്ഞ് ഫിലിം വര്‍ക്ക് ഷോപ്പ് നടത്തി. ഇങ്ങനെയായിരുന്നു യാത്രകള്‍. സിനിമ അകലെ നില്‍ക്കുന്ന ഒന്നാണെ&