കാർ വാങ്ങി ഇനി കല്യാണം ? സൂരജ് തേലക്കാട് തുറന്നു പറയുന്നു......

Posted by ബിന്ദു പി പി, 25 Jan, 2020

 

 

 

 

"എന്റെ പുതിയസിനിമയിൽ ടൈറ്റിൽ വേഷം ഒരു റോബോട്ടാണ് , നീ ചെയ്താൽ നന്നായിരിക്കും  ..."  രതീഷേട്ടൻ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞപ്പോൾ ആദ്യം ഞെട്ടലായിരുന്നു...മുഖം കാണിക്കുമോ ? എന്നായിരുന്നു എന്റെ ചോദ്യം, മുഖം കാണിക്കാൻ ബുദ്ധിമുട്ടാവും...പക്ഷെ സിനിമയെല്ലാം കഴിഞ്ഞ് നമുക്ക് നിന്നെ പുറത്തു കാണിക്കാം..." വലിയ ആശങ്കയുണ്ടായിരുന്നെങ്കിലും സൂരജ് തേലക്കാട് ആ ഒറ്റ ഫോൺ വിളിയിൽ രതീഷ് പൊതുവാളിനോട് "ഓക്കേ" പറഞ്ഞു. 2019 മലയാളക്കര ഏറ്റെടുത്ത കഥാപാത്രമായിരുന്നു  ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ കുഞ്ഞപ്പനെ. കുട്ടികൾ മാത്രമല്ല അമ്മമാരും യൂത്തന്മാരും എല്ലാവരും ഒരേപോലെ നെഞ്ചിലേറ്റിയ കഥാപാത്രമായിരുന്നു കുഞ്ഞപ്പൻ. സിനിമ തിയേറ്ററുകളിൽ എത്തി മാസങ്ങൾ കഴിഞ്ഞാണ് കുഞ്ഞപ്പനെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്. യാന്ത്രികമായ ചലനങ്ങളോടെ, മനുഷ്യരെപ്പോലെ ഇടപെടുന്ന കുഞ്ഞപ്പൻ ശരിക്കും റോബോട്ടാണോ അതോ ആരെങ്കിലും റോബോട്ടിന്റെ വേഷം കെട്ടിയതാണോ എന്നു തുടങ്ങി നിരവധി സംശയങ്ങളായിരുന്നു പ്രേക്ഷകർക്ക്. ഇപ്പറഞ്ഞ സംശയങ്ങൾക്കെല്ലാം ഉത്തരമായാണ് കുഞ്ഞപ്പനെ 90 % ശതമാനം ബിഗ് സ്‌ക്രീനിൽ എത്തിച്ച സൂരജിനെ പുറത്തുവിടുന്നത്. നാൽപത്തിയഞ്ച് ദിവസത്തെ കുഞ്ഞപ്പന്റെ ലൊക്കേഷൻ വിശേഷങ്ങളും , അനുഭവിച്ച യാതനകളും ഇതാദ്യമായി സൂരജ് വെള്ളിനക്ഷത്രത്തിനോട് തുറന്നു പറയുന്നു......

 

യെസ് ...അത് ഞാൻ തന്നെ

 

അതെ ഞാൻ തന്നെയാണ് നിങളുടെ കുഞ്ഞപ്പൻ. നിങ്ങളെയെല്ലാം പൊട്ടിച്ചിരിപ്പിച്ച , കുട്ടികളുടെ കളിക്കൂട്ടുകാരൻ റോബോട്ട് കുഞ്ഞപ്പൻ ശെരിക്കും ഞാനാണ്. ഇപ്പോഴാണ് എനിക്ക് ആശ്വാസമായത്. സിനിമ കമ്മിറ്റ് ചെയ്ത അന്നുമുതലുള്ള പേടിയായിരുന്നു "ഇനി എങ്ങാനും എന്നെ കാണിക്കാതിരിക്കോ എന്നത്"(ചിരിക്കുന്നു ) . ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകൻ രതീഷേട്ടൻ ഒരുപാട്പേരെ നോക്കിയതിന് ശേഷമാണ് എന്നെ വിളിക്കുന്നത്. വിളിച്ചിട്ട് എന്റെ ഹൈറ്റും , വെയിറ്റുമെല്ലാം ചോദിച്ചു. അതെല്ലാം പറഞ്ഞതിന് ശേഷം രതീഷേട്ടൻ എന്നോട് കുഞ്ഞപ്പന്റെ കാര്യം പറയുന്നത്. സിനിമയാണ് എന്റെ സ്വപ്നം . ഇത്രയും കാലം സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. ഇതേപോലെ ഒരു ക്യാരക്ടർ റോൾ എനിക്ക് ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. ഇപ്പോൾ അത് സഫലമായി.

 

എന്തെ കുഞ്ഞപ്പനെ  കാണിക്കാൻ ലേറ്റായത് ?

 

കുഞ്ഞപ്പനെ ഇതേപോലെ സർപ്രൈസാക്കി വച്ചതുകൊണ്ടാണ് ആ കഥാപാത്രം ഇത്രയും വിജയകരമായത്. ആദ്യമേ എന്നെ പുറത്തു കാണിച്ചിരുന്നെങ്കിൽ കുട്ടികളാക്കിടയിൽ ഇത്രയധികം കയതുകം ഉണ്ടാകില്ല. എന്നാലുംആദ്യം മുതലേ എന്നെ കാണിക്കാത്തതില്ല ഒരു ചെറിയ  വിഷമം ഉണ്ടായിരുന്നു. ആ ആശങ്കയും വിഷമവും ഞാൻ രതീഷേട്ടനോടും ബാക്കി അണിയറ പ്രവർത്തകരോടും പറഞ്ഞുകൊണ്ടേയിരുന്നിരുന്നു. സിനിമ റിലീസ് ആയി കുഞ്ഞപ്പൻ പ്രേക്ഷകർ ഏറ്റെടുത്തു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. കുഞ്ഞപ്പൻ കുറിച്ചുള്ള സോഷ്യൽ മീഡിയ റിവ്യൂകളെല്ലാം കാണുമ്പോൾ അഭിമാനം തോന്നിയിരുന്നു. ഞാൻ ഇടക്ക് ഇടക്ക് രതീഷേട്ടനെ വിളിച്ച്  ചോദിക്കുമായിരുന്നു " ചേട്ടാ ...എപ്പോഴാ എന്നെ പുറത്തു കാണിക്കുന്നതെന്ന് " . ഇതിന് മുൻപ് ചില ഫോട്ടോകളെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു, പക്ഷെ അതത്ര വൈറലായില്ല. പിന്നെ ഇപ്പോഴാണ് സുരാജേട്ടനും, സൗബിനിക്കയും , രതീഷേട്ടനുമെല്ലാം ചേർന്ന് എന്നെ പുറത്ത് വിട്ടത്. ഇപ്പോൾ അടിപൊളി ത്രില്ലിനാണ്. ഒരുപാട്കാളുകളെല്ലാം വരുന്നുണ്ട്. കുട്ടികളെല്ലാം വിളിച്ചിരുന്നു. ഗിന്നസ് ചേട്ടനും , വിനയ് ചേട്ടനുമെല്ലാം വിളിച്ചിരുന്നു.

 

കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല !!!

 

സ്ക്രിപ്റ്റ് വായിച്ചപ്പോഴേ ഏറ്റവും കൂടുതൽ ചിരിച്ച സംഭാഷണമായിരുന്നു ഭാസ്കരൻ പൊതുവാളുമായുള്ള ആദ്യത്തെ കോമ്പിനേഷൻ സീനുകൾ. ഭാസ്കരൻ പൊതുവാളിന് ചായ കൊടുക്കുന്ന കുഞ്ഞപ്പനോട് അദ്ദേഹം പറയുന്ന എന്ന ഡയലോഗിനും അടിക്കടി മറുപടി കൊടുക്കുന്ന കുഞ്ഞപ്പൻ. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ ചിരിച്ചപോലെ തന്നെ തിയറ്ററുകളിലും പ്രേക്ഷകർ ചിരിച്ചിരുന്നു. ഏറ്റവും എന്ജോയ് ചെയ്ത സീനുകൾ അതായിരുന്നു. ആ രംഗം ഇപ്പോഴും ആലോചിക്കുമ്പോൾ ആദ്യം ചിരിയാണ് വരുന്നത്. എല്ലാം സ്ക്രറിപ്റ്റഡായ ഡയലോഗുകളായിരുന്നു അത്. ചേട്ടനാണ്  ഫുൾ ക്രെഡിറ്റ്.

 

ആദ്യ ദിവസം കഷ്ടപ്പാടർന്നു, പിന്നെ സെറ്റായി

 

മുബൈയിൽ പോയിട്ടായിരുന്നു കുഞ്ഞപ്പന്റെ കോസ്റ്യൂമിന്റെ  അളവെല്ലാം എടുത്തത്. അതിനെ ശേഷം ഷൂട്ടിന്  കുറച്ച് താമസം വന്നിരുന്നു. ഞാൻ ആണെങ്കിൽ ഫുഡ് കഴിച്ച്  വെയിറ്റ്  കൂടിയിരുന്നു. ഷൂട്ട് തുടങ്ങുന്ന ഡേ കോസ്റ്യൂ ഇട്ടു നോക്കിയപ്പോൾ ടൈറ്റ്. ഇപ്പോൾ ആലോചിക്കുമ്പോൾ കോമഡിയാണ്, പക്ഷെ അപ്പോൾ ശ്വാസം വിടാൻ പോലും സാധിക്കാതെ ഞാൻ ബുദ്ധിമുട്ടി. എനിക്കാണേൽ ചെറിയ കുറ്റബോധവും തോന്നി. ഇങ്ങനെ ഒരു പ്രോജക്ടിന്  വേണ്ടി ഞാൻ കോസ്റ്യൂ എല്ലാം സെറ്റാക്കിയിട്ട് ഞാൻ ഒന്നും ശ്രദ്ധിക്കാതെ ബോഡി മൈന്റൈൻ ചെയ്യാൻ സാധിക്കാത്തതിൽ വിഷമം തോന്നി. പിന്നെ കടുത്ത ഡയറ്റായിരുന്നു. പെട്ടന്ന് തന്നെ തടിയെല്ലാം  കുറച്ച് സെറ്റാക്കി. ആദ്യ ദിവസം ചൂട്   സഹിക്കാൻ പറ്റാത്ത പോലെയായിരുന്നു. പിന്നെ കോസ്റ്യൂമിന് അഞ്ചര കിലോ വെയിറ്റുണ്ടാർന്നു. അതുകൂടെയായപ്പോൾ ഞാൻ തീർന്ന്. പിറ്റേന്ന്  മുതൽ എനിക്ക് പ്രത്യേക കൂളറും എ സി റൂമുമെല്ലാം ഉണ്ടായിരുന്നു. പിന്നെ അതിൽ അഡ്ജസ്റ്റായി. പക്ഷെ ആദ്യത്തെ രണ്ടു ദിവസം ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

 

കുഞ്ഞപ്പന്  വേണ്ടിയുള്ള തയ്യാറെടുപ്പുകൾ

 

സത്യം പറഞ്ഞാൽ കുഞ്ഞപ്പന്  വേണ്ടി വലിയ തയ്യാറെടുപ്പുകളൊന്നും ഉണ്ടായിരുന്നില്ല. രതീഷേട്ടൻ റഫറൻസിന് വേണ്ടി ഒരുപാട് വീഡിയോസ് അയച്ചു തന്നിരുന്നു. അതെല്ലാം നന്നായി നോക്കി പഠിച്ചിരുന്നു. മൂവ്മെന്റസെല്ലാം കൃത്യമായി നോക്കി  പ്രാക്റ്റീസ്  ചെയ്തു നോക്കിയിരുന്നു. ഓരോ റോബോട്ടുകളുടെയും മൂവ്മെന്റ്സ്  വ്യത്യസ്തമായിരുന്നു. അതിന് നിന്ന് ഒരു മൂവ്മെന്റ് രതീഷേട്ടൻ സെലക്ട് ചെയ്യുകയായിരുന്നു. ഡയറ്റ് കാര്യമായി ശ്രദ്ധിച്ചിരുന്നു തടി വിനയായി വന്നപ്പോൾ. ഡയലോഗുകൾ കാണാപാഠം പഠിച്ചു. പത്താം  ക്ലാസ്സിൽ പോലും ഞാൻ ഇങ്ങനെയിരുന്നു പഠിച്ചിട്ടില്ല. കാരണം എന്റെ കൂടെ അഭിനയിക്കുന്നവരെല്ലാം സീനിയർ നടന്മാരാണ്. അവർക്ക് ഞാൻ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ  ഞാൻ ശ്രമിച്ചിരുന്നു.

 

സുരാജേട്ടന്റെ ഞെട്ടൽ സെറ്റിൽ ഫുൾ ചിരിയാക്കി

 

സുരാജേട്ടനും ഞാനും കൂടെയുള്ള ഒരു കോമ്പിനേഷൻ സീനുണ്ട്. കറന്റ് ബില്ല്  അടക്കാൻ പോവുന്ന ഒരു  സീൻ. പെട്ടന്ന് ഞാൻ പറയുന്ന ഡയലോഗിൽ സുരാജേട്ടൻ ഞെട്ടുന്നുണ്ട്. അത് കണ്ടതും ഞാൻ ചിരി തുടങ്ങി.നിർത്താതെയുള്ള ചിരിയായിരുന്നു.ആ ഒരു സീൻ മാത്രമാണ് ഇത്തിരിയധികം റീ ടേക്ക് പോയത്. എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയിരുന്നില്ല അത്രയധികം ചിരിച്ചു . ആ ഞെട്ടൽ ആലോചിക്കുമ്പോൾ  ഇപ്പോഴും ചിരി വരും.

 

സ്ക്രിപ്റ്റ് , സുരാജേട്ടൻ , സൗബിനിക്ക

 

ഈ മൂന്നും തന്നെയാണ് എന്നെ ഇതിലേക്ക് കൂടൊരുത്തൽ ആകർഷിപ്പിച്ചത്.  ആദ്യമായാണ് ഞാൻ ഒരു സ്ക്രിപ്റ്റ് മുഴുവൻ വായിക്കുന്നത്. വായിച്ചപ്പോൾ തന്നെ ഇത് ഒരു വെറൈറ്റി സംഭവമെന്ന് മനസിലായി. ഇങ്ങനെ ഒരു സിനിമ മലയാള സിനിമയിൽ ഇന്നേവരെ വന്നിട്ടില്ല , മുഖം കാണിച്ചില്ലെങ്കിൽ എന്താ ഇത്രയും നല്ല പ്രോജക്ടിന്റെ ഭാഗമാവാലോ എന്നാണ് ഞാൻ ചിന്തിച്ചത്. പിന്നെ മറ്റൊരു കാരണം സുരാജേട്ടനും , സൗബിനിക്കയും ..സുരാജേട്ടനും സൗബിനും ഇപ്പോൾ മലയാള സിനിമയിലെ  ഏറ്റവും പ്രോമിസിംങ്ങായ നടന്മാരാണ്. സൗബിനിക്കാന്റെ കൂടെ അമ്പിളിയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. സുരാജേട്ടന്റെ കൂടെ ഒരുപാട് സ്റ്റേജ് ചെയ്തിട്ടുണ്ട്.

 

സുരാജേട്ടൻ വഴക്ക് പറഞ്ഞ് മൊട്ടയടിച്ചു

 

ഫസ്റ്റ് ഡേ കോസ്റ്യൂമിൽ എന്റെ തലയാകെ വിയർത്തു കുളിച്ചിരുന്നു. സുരാജേട്ടനാണ് എന്റെ തലയൊക്കെ തോർത്തി തന്നത്.ചേട്ടൻ  മൊട്ടയടിക്കാൻ പറഞ്ഞു. ആദ്യം വിഷമം തോന്നി. എന്റെ സൗന്ദര്യം എന്റെ മുടിയാണെന്നാണ് എന്റെ ഒരു വിശ്വാസം.  പിന്നെ വിയർപ്പ് ഇറങ്ങി വല്ല അസുഖവും വരുമോ എന്ന പേടിയിൽ ഞാൻ മൊട്ടയടിച്ചതാണ്.

 

ക്ലൈമാക്സ് രംഗം എല്ലാവരെയും പേടിപ്പിച്ചു

 

ക്ലൈമാക്സിൽ രാജേഷേട്ടൻ എന്റെ തലക്കടിച്ച സീൻ എടുക്കുമ്പോൾ എല്ലാവർക്കും പേടിയുണ്ടായിരുന്നു. നിലത്തു വീണ ഞാൻ കട്ട്  പറയുന്നത് കേട്ടിലായിരുന്നു. എല്ലാവരും ഓടിവന്നു പേടിച്ചിട്ട് .

 

മിമിക്രിയിൽ തുടങ്ങി ഇപ്പോൾ കുഞ്ഞപ്പനിലെത്തി നിൽക്കുന്നു

 

സ്കൂൾ കാലഘട്ടം മുതലേ മിമിക്രി ചെയ്യാറുണ്ട്.അന്നും സിനിമ തന്നെയാണ് എന്റെ സ്വപ്നം. മിമിക്രി ഈ സിനിമയിൽ ഒരുപാട് സഹായകമായിട്ടുണ്ട്. കുഞ്ഞു കുഞ്ഞു വേഷങ്ങൾ  ചെയ്തു ഇപ്പോഴാണ് ഒരു ടൈറ്റിൽ റോൾ കിട്ടിയത് . സന്തോഷമുണ്ട്.

 

സെറ്റിൽ രാജകീയം

 

ഈ കോസ്റ്റും എല്ലാം ഇട്ടത് കൊണ്ട് എനിക്ക് സെറ്റിൽ വി ഐ പി ട്രീറ്റമെന്റായിരുന്നു. എനിക്ക് വേണ്ടി എല്ലാവരും വെയിറ്റ് ചെയ്തു നിൽക്കുമായിരുന്നു. എനിക്ക് മാത്രമായി എ സി റൂം. എന്റെ കാര്യം മാത്രം നോക്കാൻ ഒരു പി എ. ഞാൻ കഴിച്ചോ വെള്ളം കുടിച്ചോ എന്നൊക്കെ ചോദിക്കാനും പറയാനും ഒരുപാടുപേർ.

 

കുഞ്ഞപ്പനെ മിസ് ചെയ്യുന്നുണ്ടോ ?

 

മിസ് ചെയ്യുന്നില്ല , പക്ഷെ ആ കഥാപാത്രം മുഴുവനായി ചെയ്തപ്പോൾ ആശ്വാസമായിരുന്നു.

 

കാർ  വാങ്ങി ഇനി കല്യാണം ?

 

അയ്യോ ...ഞാൻ കുഞ്ഞല്ലേ ....അഭിമുഖത്തിൽ ചുമ്മ തമാശ പറഞ്ഞതാണ് ഇപ്പോൾ അത്  എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തു. കല്യാണത്തിനൊന്നും സമയമായില്ല. ഇപ്പോൾ സിനിമ മാത്രമാണ്.

 

 കൂടുതൽ വായിക്കുവാൻ വെള്ളിനക്ഷത്രം വരിക്കാരാകുക 

 

 

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram