സിനിമ ഒടുവിൽ എന്നെ തേടിയെത്തി : ഒറ്റക്കൊരു കാമുകൻ വിശേഷങ്ങളുമായി അരുന്ധതി നായർ

Posted by Bindu PP, 27 Nov, 2018

ഇത്  അരുന്ധതി നായർ , തിരുവനന്തപുരത്തുക്കാരിയായ അരുന്ധതിയുടെ ആദ്യ മലയാള സിനിമയാണ് ഒറ്റക്കൊരു കാമുകൻ. തെന്നിന്ത്യൻ ആരാധകരുടെ മനം കവർന്ന അരുന്ധതിക്ക് ഏറെ ഇഷ്ടം മലയാള സിനിമയുടെ ഭാഗമാവാനാണ്. കുഞ്ഞുനാൾ മുതൽ അഭിനയം പാഷനായി കൊണ്ടുനടക്കുന്ന സുന്ദരിയുടെ സിനിമാരംഭം തമിഴിലായി.  വിജയ് ആന്റണി ചിത്രം സെയ്ത്താനിൽ പ്രധാന കഥാപത്രം ചെയ്ത മുൻനിര നായികമാരിലേക്ക് എത്തിയിരിക്കുകയാണ് അരുന്ധതി നായർ. സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടുയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമ ആരാധകരെ കൈയിലെടുത്ത അരുന്ധതി ഇപ്പോൾ അജിൻ ലാലും ജയൻ വന്നേരിയും ഒരുക്കിയ ഒറ്റക്കൊരു കാമുകനിലെ ആനി എന്ന കഥാപാത്രമായി തിയേറ്ററിൽ കൈയ്യടിനേടിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായ അരുന്ധതി വെള്ളിനക്ഷത്രത്തിനോട് മനസ് തുറക്കുന്നു.  

സിനിമയിലേക്കുള്ള  അരങ്ങേറ്റം ?

ചെറുപ്പം മുതൽ അഭിനയത്തോട് താത്പര്യം ഉണ്ട്. മലയാള സിനിമയിലൂടെയാവണം അരങ്ങേറ്റമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പ്ലസ് ടു കഴിഞ്ഞ സമയത്തായിരുന്നു തമിഴിലേക്ക് അവസരം ലഭിച്ചത്. ആദ്യം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കണമെന്ന ആഗ്രഹം മാറ്റിവച്ച് തമിഴ് പടം ഉഗേ മനോഹര ചെയ്യുന്നത്. അതിനുശേഷം രണ്ട് തമിഴ് സിനിമ ചെയ്തു. അതിനുശേഷമാണ് സെയ്താൻ ചെയ്തത്. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്തതായിരുന്നു സെയ്താൻ. സെയ്താനിലെ പെർഫോമൻസ് കണ്ടിട്ടാണ് ഒറ്റക്കൊരു കാമുകനിലേക്ക്   അഭിനയിക്കുവാന്‍  ക്ഷണം ലഭിച്ചത്.

ഒറ്റക്കൊരു കാമുകനെ കുറിച്ച് ?

ഒറ്റവാക്കിൽ പറഞ്ഞാൽ ഇതൊരു വല്ലാത്ത പ്രണയ ചിത്രമെന്ന് തന്നെ പറയാം. നാല് തരത്തിലുള്ള നാല് കാലഘട്ടത്തിലുള്ള പ്രണയ കഥ പറയുന്ന ചിത്രമാണ് ഒറ്റക്കൊരു കാമുകൻ. അതിലെ ഒരു പ്രധാന കാമുകിയാണ് ഞാൻ. നാല് വ്യത്യസ്ത കഥ പറയുന്ന ചിത്രമാണ് ഇത്. മലയാളത്തിൽ ഇതുവരെയും ഇത്തരത്തിലുള്ള പ്രണയ കഥകൾ ഉണ്ടായിട്ടില്ല.

തിയേറ്റർ പ്രതികരണം എങ്ങനെ ?

സിനിമ കണ്ട് ഒരുപാടുപേർ വിളിച്ചു. എല്ലാവരും നല്ല അഭിപ്രായം പറയുന്നുണ്ട്. വല്ലാത്ത പ്രണയ കഥയെന്ന് എലാരും പറഞ്ഞു. പ്രതക്ഷിക്കാത്ത ട്വിസ്റ്റുകളാണ് ചിത്രത്തിലെന്നാണ് പൊതുവെ എല്ലാവരും പറയുന്നത് . കേൾക്കുമ്പോൾ സന്തോഷം തോന്നിയിരുന്നു.

ഒറ്റക്കൊരു കാമുകന്റെ ടീം ?

വളരെ മികച്ച ഒരു ടീമായിരുന്നു ഒറ്റക്കൊരു കാമുകൻ. ഡയറക്ടർസ് എല്ലാം നല്ല സഹായമായിരുന്നു. ഒരുപാട് സീനിയറായ ജോജു ചേട്ടനും അഭിരാമി ചേച്ചിയുമെല്ലാം ഉള്ളത്കൊണ്ട്  ചെറിയ പേടി ഉണ്ടായിരുന്നു. പക്ഷെ എല്ലാവരും നല്ല സപ്പോർട്ടായിരുന്നു. ജോജു ചേട്ടൻ ഒരുപാട്  ടിപ്സോക്കെ  പറഞ്ഞു തന്നു. ടീം നല്ല കംഫോര്ട് ആയിരുന്നു. ആദ്യ മലയാള സിനിമ ഒറ്റക്കൊരു കാമുകൻ ആയതിൽ വലിയ സന്തോഷമുണ്ട്.

ചെയ്യാൻ ആഗ്രഹമുള്ള കഥാപാത്രം ?

സ്ത്രീ പ്രാധാന്യമുള്ള നല്ലൊരു കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം. ഒറ്റക്കൊരു കാമുകനിൽ ബെസ്റ് പെർഫോമൻസിനുള്ള സ്പേസ് ഉണ്ടായില്ല. കാമ്പുള്ള സ്ത്രീ കഥാപത്രം കിട്ടിയാൽ അത്രെയും സന്തോഷം. മലയാള സിനിമയിൽ ഒരുപാട് നല്ല സ്ത്രീ പ്രാധാന്യമുള്ള കഥാപത്രങ്ങൾ വരുന്നുണ്ട്.  അങ്ങനെയുള്ള നല്ല പവറുള്ള കഥാപത്രം ചെയ്യണമെന്നാണ് ആഗ്രഹം.

പഠനം, കുടുംബം ?

അച്ഛനും അമ്മയുമാണ് സിനിമയിലേക്ക് ഞാൻ എത്തിപ്പെടാനുള്ള പ്രധാന കാരണക്കാർ.  അവർ നല്ല രീതിയിൽ പ്രോത്സാഹിപ്പിച്ചിരുന്നു.  തമിഴ് അവസരം വന്നപ്പോൾ ഞാൻ ഒന്ന് മടിച്ചപ്പോഴേക്കും അവരാണ് എന്നോട് എന്നെ പ്രോത്സാഹിപ്പിച്ച് സിനിമയിലേക്ക് വിട്ടത്. എന്നേക്കാൾ ആഗ്രഹമായിരുന്നു അവർക്ക് എന്നെ ബിഗ് സ്‌ക്രീനിൽ കാണണം എന്നത്. കുടുംബത്തിൽ നിന്ന് ആദ്യമായി സിനിമ മേഖലയിലേക്ക് എത്തിപ്പെടുന്ന ഒരാൾ ഞാനാണ്. അതുകൊണ്ട് തന്നെ എല്ലാവരും  നല്ല സപ്പോർട്ട് ആണ്.  പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി ചെയ്ത് സമയത്തായിരുന്നു തമിഴിലേക്ക് അവസരം ലഭിച്ചത്. പിന്നീട് പഠനം ഡ്രോപ്പ് ചെയ്യേണ്ടി വന്നു. ഇപ്പോൾ ഡിസ്റ്റൻസായി ചെയ്യുന്നു.

ഇനി തമിഴിലേക്ക് തിരിച്ചു പോകുമോ ?

അടുത്ത പ്രൊജെക്ടുകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.  തമിഴായാലും മലയാളമായാലും നല്ല ഡെപ്ത്തുള്ള കഥാപത്രം ചെയ്യണമെന്നാണ് ആഗ്രഹം. തമിഴ്,  മലയാളം ഇന്ടസ്ട്രിയിലും ഞാൻ കംഫോര്ട്ടാണ്. മലയാളത്തിൽ ചെയ്യണമെന്ന് കൂടുതലൊരു ആഗ്രഹം ഉണ്ട്. നല്ല കഥാപത്രം കിട്ടിയാൽ അതിന് ഭാഷ ഒരു പ്രശനമല്ലലോ.

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram