ചാർമിളക്ക് മലയാളത്തിൽ അഭിനയിക്കണം..!!

Posted by ബി.വി.അരുണ്‍കുമാര്‍, 28 Jan, 2020

 


ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ ചോലക്കുരുവികളെ ........പറമ്പിലൂടെ പാട്ടുപാടി ഓടി നടക്കുന്ന ആ പാവാടക്കാരിയെ ഓര്‍മ്മയില്ലേ? വിടര്‍ന്ന വലിയ കണ്ണുകളും കാല്‍മുട്ടില്‍ തട്ടില്‍ കിടക്കുന്ന കറുത്തിരുണ്ട തലമുടിയും ചിരിക്കുമ്പോള്‍ വിരിയുന്ന നുണക്കുഴിയുമുള്ള സുന്ദരീയെ.....

മോഹന്‍ലാലിന്റെ നായികയായി ധനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്‌സിലേക്കു കടന്നുവന്ന ശാലീനസുന്ദരി.... പിന്നെയും ധാരാളം മലയാള ചിത്രങ്ങളിലൂടെ ചാര്‍മ്മിള മലയാളികളുടെ മനം കുളിര്‍പ്പിച്ചു. അങ്കിള്‍ ബണ്‍, പ്രിയപ്പെട്ട കുക്കു, കേളി, കാബൂളിവാല തുടങ്ങി എത്രയെത്ര ഹിറ്റുകളിലാണ് ചാര്‍മ്മിള നായികയായത്. ചാര്‍മ്മിള ഇപ്പോള്‍ തിരിച്ചുവരികയാണ്. മഞ്ജിത്ത് ദിവാകര്‍ സംവിധാനം ചെയ്യുന്ന കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03 എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട്്.നിരവധി അവസരങ്ങള്‍ വന്നെങ്കിലും അതൊന്നും അത്ര പ്രാധാന്യമുള്ളതായിരുന്നില്ല. അതിനാല്‍ സ്വീകരിച്ചില്ല. ഇത് അങ്ങനെയല്ല. ഭര്‍ത്താവ് നഷ്ടപ്പെട്ട വീട്ടമ്മ മകളെ വളര്‍ത്താന്‍ ജോലിക്കു പോകുന്നു. അവള്‍ക്ക് ഒരു കുറവും വരുത്താതെ വളര്‍ത്തുന്നു. വളരെ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രം.

 


കഥകേട്ടപ്പോള്‍ എന്ത് തോന്നി?

 

യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവമാണ് പശ്ചാത്തലം. ഫോണിലൂടെയാണ് മഞ്ജിത്ത് തോട്ട് പറഞ്ഞത്. അതെനിക്ക് ഇഷ്ടപ്പെട്ടു. കഥ മുഴുവന്‍ കേട്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. അങ്ങനെ ആ സിനിമയിലേക്ക് ആകൃഷ്ടയാവുകയായിരുന്നു.

 

സെലക്ടീവാകന്‍ കാരണം?

 

വരുന്ന സിനിമകളെല്ലാം ഏറ്റുപിടിക്കേണ്ട ആവശ്യമില്ല. പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രമായിരിക്കണം. ഞാന്‍ കുറച്ചു സിനിമകളേ ചെയ്തിട്ടുള്ളുവെങ്കിലും അതിലെല്ലാം നായികയായിരുന്നു. എന്നെക്കുറിച്ച് പ്രേക്ഷകര്‍ക്ക് നന്നായി അറിയാം. അഭിനയിക്കാന്‍ അറിയാത്ത ആളൊന്നുമല്ലല്ലോ ഞാന്‍.

 

കൊച്ചിന്‍ ശാദി ഐറ്റ് ചെന്നൈ 03 സിനിമയിലെ സെറ്റ് എങ്ങനെയായിരുന്നു?

 

ഞങ്ങളെല്ലാം ഷൂട്ടിംഗ് പൂര്‍ത്തിയാകുംവരെ ഒരു ഫാമിലിയായിരുന്നു. അവിടെ ഒരു ഈഗോക്‌ളാഷും ഉണ്ടായിരുന്നില്ല. ക്യാമറാമാന്‍ അയ്യപ്പന്‍ സാറായാലും സംവിധായകന്‍ മഞ്ജിത്തായാലും എല്ലാവരും പരസ്പരം നന്നായി സഹകരിച്ചായിരുന്നു നിന്നത്. മഞ്ജിത്തിനെ സംബന്ധിച്ച് എല്ലാം കണക്കുകൂട്ടി ചെയ്യുന്ന ആളാണ്. ഒരു ടീം വര്‍ക്കാണ് ഈ സിനിമയുടെ വിജയം. ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസം കഴിയുമ്പോഴേ ഈഗോക്‌ളാഷുകളാണ് പലയിടത്തും കണ്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ അങ്ങനെയല്ലായിരുന്നു. സീനിയര്‍ സംവിധായകര്‍ക്കൊപ്പം മുമ്പ് വര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെയൊക്കെ ക്യാമാറാമാന്റെ ഐഡിയ ആയിരിക്കില്ല സംവിധായകന്റേത്. അതുപോലെ സംവിധായകന്റെ ഐഡിയക്കൊത്ത് ക്യാമറാമാന്‍മാരും പ്രവര്‍ത്തിക്കില്ല. അപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇവിടെ അങ്ങനെയില്ല. എല്ലാത്തിനും ഒരു യൂണിഫോമിറ്റി ഫീല്‍ ചെയ്തിട്ടുണ്ട്.

 

നായികയില്‍ നിന്നും അമ്മവേഷത്തിലേക്കുള്ള മാറ്റം എങ്ങനെ കാണുന്നു?

 

അമ്മ വേഷം ചെയ്‌തെന്നു കരുതി എനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല. ഇപ്പോഴും എന്റെ പ്രായത്തിനൊത്ത നായികാ കഥാപാത്രം കിട്ടിയാല്‍ ചെയ്യും. ഇപ്പോള്‍ ശോഭന ചേച്ചി സിനിമയിലേക്ക് തിരിച്ചു വരുന്നില്ലേ. അതുപോലെ എത്രയോ പേര്‍ ഇപ്പോഴും സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഇതുവരെ ഇത്തരം നല്ല വേഷങ്ങള്‍ കിട്ടാത്തതുകൊണ്ടാണ് ഈ വേഷം ചെയ്തത്. ചലഞ്ചിംഗായ വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തമിഴില്‍ ചെയ്യുന്നുണ്ട്. അതിലും അമ്മ വേഷമാണ്.

 

ഇത്രയും നാള്‍ എവിടെയായിരുന്നു?

 

ഞാനൊരിടത്തും പോയിട്ടില്ല. എന്റെ മകനും അമ്മയ്ക്കുമൊപ്പം ചെന്നൈയിലാണ് താമസം. അമ്മയ്ക്ക് ചെറിയ ചെറിയ അസുഖങ്ങളുണ്ട്. അവരെ നോക്കാനും മകന്റെ പഠനം ശ്രദ്ധിക്കാനുമാണ് ചെന്നൈയില്‍ വന്നത്.
കാബൂളിവാല ഇറങ്ങിയ കാലഘട്ടവും ഇപ്പോഴത്തെ കാലഘട്ടവും എങ്ങനെ കാണുന്നു?

അന്നൊക്കെ ലൈലയെ പോലുള്ള നായികയെയാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നത്. ആ സമയത്തിറങ്ങിയ സിനിമകള്‍ നോക്കിയാലറിയാം. ഇപ്പോള്‍ കാലം മാറി. ഗ്‌ളാമറിന് കൂടുതല്‍ പ്രാധാന്യം വന്നു. മുമ്പ് ഇത്രയധികമുണ്ടായിരുന്നില്ല. നാടന്‍ ലുക്കായിരുന്നു അന്ന് നായികമാര്‍ക്ക്. ഇന്ന് ബിക്കിനിയും ഷോര്‍ട്ടും ഇടുന്ന നായികമാരാണ് കൂടുതല്‍. അതിഷ്ടപ്പെടുന്ന പ്രേക്ഷകരുമുണ്ട്. ഇതിനെയാണ് ജനറേഷന്‍ ഗാപ്പെന്നു പറയുന്നത്. ഇപ്പോള്‍ ഒരാള്‍ക്ക് ഏതു വസ്ത്രം വേണമെങ്കിലും ധരിക്കാം. ആര്‍ക്കും ഒരു പരാതിയുമില്ല. എന്നാല്‍ കാബൂളി വാലയിലെ ലൈല ഷോര്‍ട്ടോ, ബിക്കിനിയോ ഇട്ടാല്‍ പ്രശ്‌നമാകും. എന്തിനാ ഇങ്ങനെ ചെയ്യുന്നത്, ഇതൊക്കെ മോശമല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളാണ്. നൂറു ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥ. ഇന്നിപ്പോള്‍ ആര്‍ക്കും എവിടെയും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് പോകാം.

 

എത്ര ചിത്രങ്ങള്‍ ചെയ്തു?

 

38 ചിത്രത്തില്‍ നായികയായി. തെലുങ്കില്‍ മൂന്നും തമിഴില്‍ 11ഉം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം എന്റെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അതുകൊണ്ട് വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചു. എനിക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. ഇനിയും അവര്‍ സ്വീകരിക്കുമെന്നാണ് വിശ്വാസം.


ചെയ്യാന്‍ താത്പര്യമുള്ള വേഷങ്ങള്‍?

 

നെഗറ്റീവ് റോളുകള്‍ ചെയ്യാനാഗ്രഹമുണ്ട്. ഇതുവരെ ചെയ്തിട്ടില്ല. അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും എന്ന ചിത്രത്തില്‍ നായികയാണെങ്കിലും ചെറിയ രീതിയില്‍ വില്ലത്തിയായിട്ടുണ്ട്. പക്ഷേ ഒരു സിനിമയില്‍ ഫുള്ളായും വില്ലത്തിയാകാന്‍ സാധിച്ചിട്ടില്ല. ക്രോണിക് ബാച്ചിലറില്‍ ഇന്ദ്രജ ചെയ്ത വേഷം എന്നെ ആകര്‍ഷിച്ചു. ചെയ്യാന്‍ ആഗ്രഹിക്കുന്നതും അത്തരത്തിലുള്ള വേഷമാണ്.

 

ഇപ്പോള്‍ ഒരു നായികാ വേഷം കിട്ടിയാല്‍ ചെയ്യുമോ?

 

ജോളിയായി ചെയ്യും. ആരാണ് നായികയാകാന്‍ ഇഷ്ടപ്പെടാത്തത്. എനിക്കത്ര പ്രായമൊന്നും ആയിട്ടില്ല. കുറച്ചുനാള്‍ ഈ മേഖലയില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നിട്ടുണ്ട്. അത് കുടുംബത്തെ നോക്കാനായിരുന്നു. ഇപ്പോള്‍ വീണ്ടുമൊരു എന്‍ട്രി എന്തെന്നു ചോദിച്ചാല്‍ സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ്. ആദ്യ സിനിമ ചെയ്തതു പോലും സാമ്പത്തികം നോക്കിയല്ല. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബമാണ് എന്റേത്. സിനിമ പാഷനായതിനാലാണ് ചെയ്തത്. ഇപ്പോഴും ആ പാഷന്‍ എന്നിലുണ്ട്.


നായികയായ ഒരാളിന് എന്തുകൊണ്ട് ഫാന്‍സുകാരില്ല?

 

നായികയായി കത്തിനിന്ന സമയം ഫാന്‍സ് അസോസിയേഷനുകളൊന്നും ശക്തമായിരുന്നില്ല. അതുകൊണ്ട് ചിന്തിച്ചുമില്ല.

 

ബി.വി.അരുണ്‍കുമാര്‍
(അരുണ്‍കുമാറിന്റെ മൊ.നമ്പര്‍:
9633522135)

 

 

 

കൂടുതൽ വായിക്കുവാൻ വെള്ളിനക്ഷത്രം വരിക്കാരാകുക 

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram