ഫണ്‍, ട്രാവല്‍ പിന്നെ റൊമാന്‍സുമായി കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് :മനസുതുറന്നു ജിയോ ബേബി

Posted by Online Desk, 07 Mar, 2020

 

എം.എ. ധവാന്‍: അങ്കിള്‍, അവനാണോ അമേരിക്കയില്‍ ഞാനാണോ അമേരിക്കയില്‍ എന്നു ഞാന്‍ തെളിയിക്കും.  ഹൗമെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിംഗ്ടണ്‍ ഡിസി ടു മിയാമി ബീച്ച് ..?

ശംഭു: ഹ ഹ... അം ആം ദ ആന്‍സര്‍... കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്....!!!

പ്രിയദര്‍ശന്റെ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ ശംഭുവിനെയും എം.എ.ധവാനെയും സര്‍ദാര്‍ കൃഷ്ണകുറുപ്പിനെയും എങ്ങനെ മറക്കും. മോഹന്‍ലാലും ശ്രീനിവാസനും ജഗതിയും "കാവിലെ പാട്ടുമല്‍സരം" നടത്തിയ ഈ സീന്‍ മറക്കാനേ പറ്റില്ല. ടൊവിനോ നായകനായി എത്തുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന്റെ പഞ്ചും ഈ പേരുതന്നെ. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത് ശംഭുവായി തകര്‍ത്ത മോഹന്‍ലാലാണ്.

 

മാഡം, ഈ ബന്ധങ്ങളുടെ വെല, പ്രൈസ് ഓഫ് ദ റിലേഷന്‍ഷിപ്പ്, യു നോ ഐഡിയ. യു സീ ഫിലിം മലയാളം വാത്സല്യം, മമ്മൂട്ടി വാത്സല്യം... യൂ സീ...

നോ...

ആഹാ... അതാ ബന്ധങ്ങളുടെ വെലയറിയാത്തെ... ആ... ഇന്‍ മൈ ഹോം, ഐ വാത്സല്യം മമ്മൂട്ടി. ഇന്‍ ഇന്ത്യ എവരി ഹോം വണ്‍ വാത്സല്യം മമ്മൂട്ടി ഷുവര്‍...

വോട്ട്...

ഒന്നൂല്ല, നത്തിങ്... അല്ല വാത്സല്യം കണ്ടിട്ടില്ലെങ്കില്‍പ്പിന്നെ എന്നാ പറഞ്ഞിട്ടെന്നാ കാര്യം...

മലയാളിക്കു വല്യേട്ടനെ സമ്മാനിച്ച ചിത്രം വാത്സല്യത്തെയും മമ്മൂട്ടിയെയും പരാമര്‍ശിക്കുന്ന ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.പ്രണയദിനത്തില്‍ എത്തിയ സ്‌പെഷ്യല്‍ ടീസറും ഗംഭീരമായി.

പ്രാരാബ്ധത്തിനിടക്ക് നമുക്കെങ്ങനെ ഗേള്‍ ഫ്രെണ്ട്... ഇന്‍ ഇന്ത്യ, ലൗ, ഗേള്‍ ഫ്രെണ്ട് വെരി വെരി എക്‌സ്‌പെന്‍സീവ്... നിക്കറ് കീറിപ്പോവും... അപ്പോ നമ്മള്‍ക്ക് നോ ഗേള്‍ ഫ്രെണ്ട്...

ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച അഭിപ്രായം നേടിയ രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അദ്ദേഹം. പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ജിയോ പറയുന്നു.

 

സിനിമയിലേക്കുള്ള യാത്ര


ചിത്രത്തിന്റെ കഥ 2015 ലാണ് ഞാന്‍ ടൊവിനോയോട് പറഞ്ഞത്. അന്നു മുതല്‍ ഞങ്ങള്‍ സിനിമ ചെയ്യാന്‍ ശ്രമിക്കുന്നു. പ്രൊഡ്യൂസര്‍മാര്‍ പല കാരണങ്ങളാല്‍ പിന്‍മാറി. ടൊവിനോക്ക് ഈ സിനിമയില്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. നമ്മള്‍ ഈ സിനിമ ചെയ്യും. ടൊവി എനിക്കു തന്ന വാക്കാണത്. അങ്ങനെയാണ് ടൊവി സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഒപ്പം സുഹൃത്തായ റംഷി അഹമ്മദും ചേര്‍ന്നു. മറ്റൊരു സുഹൃത്ത് സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രാഹകനായി വന്നു.

 




നായികയായി ഇന്ത്യ


ഇന്ത്യ എന്നാണ് നായികയുടെ പേര്. ന്യൂയോര്‍ക്കുകാരിയാണ്. അവിടുത്തെ ആക്ടിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് സിനിമയില്‍ അഭിനയിച്ചത്. ഏറെ ആത്മാര്‍ത്ഥതയോടെയാണ് ഇന്ത്യ, ചിത്രത്തില്‍ സഹകരിച്ചത്. ഷൂട്ടിംഗിനായി മുപ്പത്തിയാറു ദിവസം ഞങ്ങള്‍ യാത്ര ചെയ്തു. ടൊവിനോ ഉള്‍പ്പെടെയുള്ളവര്‍ ഒരു ബസിലാണ് യാത്ര ചെയ്തത്. ഇത്രയും ദിവസം ബസില്‍ യാത്ര, അതിനിടയില്‍ നേരിടേണ്ടി വന്ന പല പല പ്രശ്‌നങ്ങള്‍. എല്ലാ ദിവസവും മുറിയെടുത്തു താമസിച്ചിട്ടില്ല. പല രാത്രികളിലും യാത്രയിലായിരുന്നു. ബസ് ശരിക്കും വീടുപോലെയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല്‍ നേരെ ബസിലേക്കുവരും.

 

 


ഇന്ത്യ, അമേരിക്കയില്‍ നിന്ന് ഇവിടെ വന്നതാണ്. മറ്റൊരു നാട്, വ്യത്യസ്ത ഭക്ഷണം. എന്നാല്‍, ഇന്ത്യ എല്ലാക്കാര്യത്തിലും നന്നായി സഹകരിച്ചാണ് ഇത്രയും ദിവസം ഞങ്ങളോടൊപ്പം നിന്നത്.
ഇന്ത്യയുടെ അമ്മ ഗര്‍ഭിണിയായിരിക്കുമ്പോള്‍, ഇന്ത്യയെപ്പറ്റി ഒരു പുസ്തകം വായിക്കാനിടയായി. അങ്ങനെയാണ് മകള്‍ക്ക് ഇന്ത്യ എന്നു പേരിട്ടത്.

സിനിമയില്‍ കിലോമീറ്ററുകള്‍ താണ്ടി


മറിമായം, ഉപ്പും മുളകും, എംഐടി മൂസ തുടങ്ങിയ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്ക് സ്‌ക്രിപ്ട് എഴുതി കൊണ്ടാണ് തുടക്കം. ഏതാണ്ട് 2010 മുതല്‍ ഞാന്‍ എഴുതുന്നു. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് 2010 മുതല്‍ ആലോചിച്ചുതുടങ്ങിയ സിനിമയാണ്. മലയാളത്തിലെ ഏതാണ്ട് എല്ലാ യുവ താരങ്ങളോടും കഥ പറഞ്ഞു. എന്നാല്‍, പല പ്രശ്‌നങ്ങള്‍ കൊണ്ട് ഒന്നും ശരിയായില്ല. സിനിമ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലുമായി. മൂന്നോളം സിനിമകളില്‍ ഞാന്‍ അസോസിയേറ്റ് ഡയറക്ടറായി. അങ്ങനെയാണ് സ്വന്തമായി ആദ്യ സിനിമ ചെയ്യാം എന്ന തീരുമാനത്തില്‍ എത്തിയത്.

സിനിമയുടെ അടുത്തേക്കു ഞാന്‍..


സുഹൃത്തുക്കളുമായി ചേര്‍ന്നാണ് രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമ ചെയ്തത്. പിന്നീട് ഓഷ്യന്‍ പിക്‌ചേഴ്‌സ് നിര്‍മ്മാണത്തില്‍ സഹായിച്ചു. രണ്ടു പെണ്‍കുട്ടികള്‍ക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തിയേറ്ററില്‍ ഓടിയില്ലെങ്കിലും ആ സിനിമ നന്നായി ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യക്കു പുറത്തുള്ള കുട്ടികളുടെ ചലച്ചിത്ര മേളകളില്‍ അവാര്‍ഡുകള്‍ കിട്ടി. രണ്ടാമത്തെ ചിത്രം കുഞ്ഞുദൈവം നിര്‍മ്മിച്ചതും ഓഷ്യന്‍ പിക്‌ചേഴ്‌സാണ്. രണ്ടു പെണ്‍കുട്ടികളില്‍ നിന്നു കിട്ടിയ പണം കൊണ്ടാണ് രണ്ടാമത്തെ സിനിമ ചെയ്തത്.


രണ്ടു പെണ്‍കുട്ടികള്‍ കഴിഞ്ഞപ്പോള്‍ കിലോമീറ്റേഴ്‌സ് തുടങ്ങാമായിരുന്നു. പക്ഷേ, നിര്‍മ്മാതാക്കള്‍ പിന്‍മാറിയതിനാല്‍ വീണ്ടും വൈകി. ആ ഇടവേളയിലാണ് കുഞ്ഞുദൈവം ചെയ്തത്. കുഞ്ഞുദൈവത്തിനു നാഷണല്‍ അവാര്‍ഡ് കിട്ടി. കുറെ ഫെസ്റ്റിവലുകളിലും പോയി. മികച്ച അഭിപ്രായമുള്ള സിനിമയായിരുന്നു. ആദ്യ രണ്ടു സിനിമയും, സിനിമ ഇങ്ങോട്ടുവരാത്തതിനാല്‍ അങ്ങോട്ടുപോയി ചെയ്തതാണ്. രണ്ടും വളരെ ചെലവു കുറഞ്ഞ സിനിമകളാണ്

യാത്രയുടെ ഫീല്‍ തരും


സിനിമയില്‍ അഞ്ചോളം പാട്ടുകളുണ്ട്. പാട്ടിനു സിനിമയില്‍ പ്രാധാന്യമുണ്ട്. സൂരജ് എസ്. കുറുപ്പാണ് സംഗീതം. ഫെസ്റ്റിവല്‍ മൂഡുള്ള പാട്ടുകളാണെല്ലാം.
സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ തിയേറ്ററിലിരുന്ന് ചിരിക്കണം. അവര്‍ക്ക് സിനിമ ഫീല്‍ ചെയ്യണം. ഈ ലക്ഷ്യത്തോടെ ഒരുക്കിയ സിനിമയാണ്. യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ആസ്വദിക്കാവുന്ന സിനിമയാണ്. ഒരു യാത്ര പോയി വരുന്ന ഫീല്‍ തരുന്ന ചിത്രമായിരിക്കുമിത്. ഫണ്‍ ട്രാവല്‍ റൊമാറ്റിക് മൂവി എന്നുപറയാം.

 

 

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram