ഗായത്രിക്ക് ലോട്ടറിയടിച്ചു

Posted by ബി.വി. അരുൺകുമാർ, 10 Feb, 2020

 


എഫ്എമ്മില്‍ ആര്‍ജെ ആകാനെത്തിയ ഗായത്രി അരുണ്‍ ഒരിക്കലും കരുതിയില്ല  ചലച്ചിത്ര താരമാകുമെന്ന്. ആര്‍ജെയില്‍ നിന്നും  ദിനപത്രത്തിന്റെ ആലപ്പുഴ ബ്യൂറോയിലേക്ക് ഒരു മാറ്റം കിട്ടിയ സമയത്താണ് സീരിയലിൽ അവസരം ലഭിച്ചത്. അതുവരെ പാട്ടുകളുടെയും  വാര്‍ത്തകളുടെ ലോകത്ത് വിഹരിച്ച ഗായത്രി അങ്ങനെയെങ്കില്‍ ഒരുകൈ നോക്കാമെന്നു കരുതി. അവസരം വന്ന കാര്യം ഭര്‍ത്താവ് അരുണിനോട് പറഞ്ഞപ്പോള്‍ പൂര്‍ണ പിന്തുണ. പിന്നെ ഒന്നും നോക്കിയില്ല നേരെ പരസ്പരം സീരിയലിന്റെ ലൊക്കേഷനിലേക്ക്. സ്ഥിരം നായികമാരെ കണ്ടു മടുത്ത പ്രേക്ഷകര്‍ക്കു മുന്നില്‍ ഗായത്രി മിന്നും താരമായി. സാധാരണ കുടുംബത്തില്‍ നിന്നും സിവിൾ സർവീസ് പരീക്ഷ ജയിച്ച് സത്യസന്ധയായ ഐപിഎസ് ഉദ്യോഗസ്ഥയായ ദീപ്തി എന്ന വേഷമാണ് പരസ്പരത്തില്‍ ചെയ്തത്. പ്രേക്ഷകര്‍ ഗായത്രിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
 
 
 
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സീരിയല്‍ 1600 ഭാഗങ്ങൾ, ഏതാണ്ട് 5 വർഷത്തിലധികം നീണ്ടു. ഒറ്റ സീരിയല്‍ കൊണ്ടുതന്നെ ഗായത്രി ലോകമെമ്പാടും അറിയപ്പെടുന്ന താരമായി. മെഗാ സീരിയലില്‍ അഭിനയിക്കുമ്പോള്‍ തന്നെ ഗായത്രിക്ക് ഒരു ബ്രേക്ക് എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ പരസ്പരം സീരിയല്‍ അവസാനിച്ച ഉടൻ ഒരു അവധിയെടുത്തു. ആ സമയത്താണ് സിനിമയിലേക്ക് ക്ഷണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷായുടെ ഫോണ്‍വിളി വന്നത്. സന്തോഷ് വിശ്വസനാഥന്റെ ചിത്രത്തില്‍ 
മമ്മൂട്ടിയാണ് നായകനെന്നു കുടി  കേട്ടപ്പോള്‍ ഗായത്രി പിന്നൊന്നും ആലോചിച്ചില്ല ആ ഓഫർ സ്വീകരിച്ചു. സഞ്ജയ് ബോബി തിരക്കഥ എഴുതുന്ന  വണ്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴത്തെ  രസകരമായ അനുഭവങ്ങൾ ഗായത്രി വെള്ളിനക്ഷത്രവുമായി പങ്കുവയ്ക്കുന്നു...


? എന്തൊക്കെയാണ് പുതിയ വിശേഷങ്ങള്‍ 


മമ്മൂക്കയോടൊപ്പം അഭിനയിച്ചതാണ്  
ജീവിതത്തിലെ ഏറ്റവും വലിയ പുതിയ കാര്യം. 
ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് വണ്‍. മുമ്പ് മൂന്ന് സിനിമ ചെയ്‌തെങ്കിലും ലീഡ് കഥാപാത്രം ആദ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു ആദ്യ സിനിമയുടെ ഫീലാണ്.
 

? വണ്ണിലെ കഥാപാത്രത്തെ കുറിച്ച്?
 

ടീന എന്നാണ് കഥാപാത്രത്തിന്റെ പേര്. 
പൊളിറ്റിക്കല്‍ ചിത്രമാണെങ്കിലും അതിനുള്ളില്‍  കുടുംബ കഥയുമുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായാണ് അഭിനയിക്കുന്നത്.  ബോള്‍ഡായ ക്യാരക്ടറാണ് ടീനയുടേത്. ബാക്കി സിനിമ കാണുമ്പോള്‍ മനസിലാകും.

എങ്ങനെയാണ് വണ്ണിന്റെ ഭാഗമായത്?

പ്രൊഡക്ഷന്‍ കണ്‍ട്രോളല്‍ ബാദുഷാ എന്നെ ഫോണില്‍ വിളിച്ചു. സന്തോഷ് വിശ്വനാഥന്‍ മമ്മൂക്കയെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ടെന്നും ടിവിയില്‍ ഗായത്രി ചെയ്ത സീരിയലുകളും ഷോകളും കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോബി, സഞ്ജയ് എന്നിവരാണ് കഥ എഴുതിയിരിക്കുന്നത്. അവര്‍ വരുമെന്നും ബാക്കി കാര്യങ്ങള്‍ നേരിട്ടു പറയുമെന്നും പറഞ്ഞു. 
 

മമ്മൂട്ടിയാണ് നായകനെന്ന് ബാദുഷ പറഞ്ഞപ്പോള്‍ എന്തു തോന്നി


ആദ്യം കരുതിയത് ഞാന്‍ കേട്ടതിന്റെ കുഴപ്പമാണെന്നാണ്. സിനിമ ചെയ്യണമെന്ന് ഉണ്ടായിരുന്നു. അത് മമ്മൂക്കയോടൊപ്പമോ, ലാലേട്ടനോടൊപ്പമോ ആകണമെന്ന് കരുതിയില്ല. ബാദുക്ക മമ്മൂക്കയുടെ പേര് പറഞ്ഞപ്പോള്‍  
എടുത്തു ചോദിച്ചു. ആരാന്നാ പറഞ്ഞെ... മമ്മൂട്ടി... കേട്ടപ്പോള്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യെന്നൊക്കെ പറയില്ലേ... അതേ ഫീലായിരുന്നു  ബോബിയും സഞ്ജയും ബാക്കി കാര്യങ്ങള്‍ സംസാരിക്കുമെന്നു പറഞ്ഞപ്പോഴും  എങ്കിലും മമ്മൂക്കയോടൊപ്പം സീന്‍ ചെയ്യുന്നതുവരെ എനിക്ക് ഉറപ്പുണ്ടായിരുന്നില്ല അദ്ദേഹത്തോടൊപ്പം ഞാന്‍ അഭിനയിക്കുമെന്ന്.  വളരെയധികം പരിശ്രമിച്ചിട്ടു കിട്ടിയ വേഷമാണെങ്കില്‍ 
നമുക്ക് ഒരു ആത്മധൈര്യമുണ്ടാകും. പക്ഷേ ഒരു ഫോണ്‍കോളിലൂടെ വന്ന ഭാഗ്യമായതിനാൽ അഭിനയിക്കുന്നതുവരെ  ആശങ്കയുണ്ടായിരുന്നു.
 

?മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോള്‍ എന്തു തോന്നി


സിനിമയില്‍ കാണുന്നതിനേക്കാള്‍ സുന്ദരനാണ് മമ്മൂക്കയെ നേരില്‍ കാണാന്‍.  അദ്ദേഹത്തോടൊപ്പമുള്ള അഭിനയം എക്‌സൈറ്റിംഗ് ആയിരുന്നു. ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. അഭിനയിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ ലൊക്കേഷനില്‍ ചെന്ന് കണ്ടിരുന്നു.
 
രാഷ്ട്രപതിയെ നേരിട്ടു കണ്ടപ്പോള്‍ ഹൗ ഓള്‍ഡ് ആര്‍ യുവിലെ നിരുപമയുടെ അനുഭവമുണ്ടായോ

അങ്ങനെയൊന്നും സംഭവിച്ചില്ല. അച്ചടക്കമുള്ള 
വലിയ നടനാണ് അദ്ദേഹം. ഇത്രയും വലിയൊരു നടനെ നേരിട്ടു കാണുമ്പോള്‍ ആര്‍ക്കായാലും ഒരു ആശ്ചര്യമുണ്ടാകും. ഇന്ത്യന്‍ സിനിമയുടെ മുഖമെന്നൊക്കെ പറയുന്നത് വെറുതെ അല്ലെന്ന് നേരിട്ടു കണ്ടപ്പോഴാണ് മനസിലായത്.

മമ്മൂട്ടിയെ മുമ്പ് അടുത്ത് കണ്ടിട്ടുണ്ടോ


ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് വിതരണത്തിന് മമ്മൂക്ക എത്തിയിരുന്നു. മികച്ച നടനും നടിക്കുമുള്ള ഉപഹാരം അദ്ദേഹമാണ് നല്‍കാനിരുന്നത്. എനിക്കായിരുന്നു മികച്ച നടിക്കുള്ള അവാര്‍ഡ്. എന്നാല്‍ മമ്മൂക്ക നടനുള്ള അവാര്‍ഡ് കൊടുത്തു. നടിക്കുള്ള പുരസ്‌കാരം നല്‍കിയില്ല. അദ്ദേഹത്തിന് പോകാന്‍ സമയമായതിനാല്‍ മടങ്ങിപ്പോയി. ഞാന്‍ അവിടെ വന്നപ്പോള്‍ മമ്മൂട്ടി പോയി. അത് വല്ലാത്ത വിഷമമുണ്ടാക്കി. പക്ഷേ അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു ലീഡ് വേഷം ചെയ്യാന്‍ ഭാഗ്യം ലഭിച്ചു.

മമ്മൂട്ടിയോട് ആദ്യമായി സംസാരിച്ചത് എന്താണ്


വണ്ണിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ നടന്നപ്പോഴാണ് ഞാന്‍ പോയത്. സംവിധായകന്‍ സന്തോഷ് വിശ്വനാഥും കൂടെയുണ്ടായിരുന്നു. ഒരു സീന്‍ ചെയ്യുന്നതിന്റെ ഇടവേളയിലാണ് മമ്മൂക്കയുമായി സംസാരിച്ചത്. നമസ്‌കാരം ഇക്കാ എന്നാണ് ആദ്യമായി അദ്ദേഹത്തോട് പറഞ്ഞത്. അതു കേട്ടതും ആ നമ്മള്‍ സിനിമയുടെ പൂജയ്ക്ക് കണ്ടിരുന്നല്ലോ എന്ന് ഇക്ക മറുപടി പറഞ്ഞു. പരസ്പരം സീരിയലിലെ വിവേക് ഗോപന്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും ഈ സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നുണ്ടല്ലേ എന്നും മമ്മൂക്ക ചോദിച്ചു. സംവിധായകന്‍ സന്തോഷേട്ടന്‍ കഥാപാത്രത്തെ കുറിച്ച് മമ്മൂക്കയോട് പറഞ്ഞു. അങ്ങനെ കാഷ്വലായ സംസാരം മാത്രമേ നടന്നിട്ടുള്ളു. പിന്നെ ഷൂട്ടിംഗിനിടയ്ക്കു വച്ചാണ് കാണുന്നത്. അദ്ദേഹവും ഞാനുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ വളരെ കുറവാണ്.
 
 
 
loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram