ഹാപ്പി സർദാറായി കാളിദാസ് ജയറാം: സംവിധാനം, കഥ സുദീപും ഗീതികയും !!

Posted by ബിന്ദു, 14 Feb, 2019

 

 

സർദാർ ലുക്കിൽ തിളങ്ങാൻ കാളിദാസ്. അച്ചിച്ച സിനിമാസിന്റെ ബാനറിൽ ഹസീബ് ഹനീഫ് നിർമിക്കുന്ന ഹാപ്പി സർദാർ എന്ന ചിത്രത്തിലാണ് നായക കഥാപാത്രമായ ഹാപ്പി സിങ് എന്ന സർദാറായി കാളിദാസ് എത്തുന്നത്. കാളിദാസിന്റെ കിടിലം മേക്കോവർ തന്നെ ചിത്രത്തിൽ പ്രേക്ഷകന് കാണാൻ സാധിക്കും. ഹാപ്പി സിങ് എന്ന സർദാറായി കാളിദാസ് എത്തുന്നത്. മലയാളികൾ ഇതിനു മുൻപ് കണ്ട ഇടിയൻ   സർദാർമാരിൽ നിന്ന് തികച്ചും വ്യത്യസ്തനായി നിൽക്കുന്ന കഥാപത്രമായിരിക്കും ഹാപ്പി സിങ് .ദമ്പതികളായ സുദീപും ഗീതികയും ചേർന്നാണ് ചിത്രം എഴുതി  സംവിധാനം ചെയ്യുന്നത്. ഒരു ക്നാനായ പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ളപ്രണയ കഥ നർമത്തിൽ ചാലിച്ചു പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മെറിൻ ഫിലിപ്പ് ആണ് നായിക. ഹാപ്പി സർദാർ’ കോമഡി റോമാറ്റിക് മ്യൂസിക്കൽ ചിത്രമാണ് . പൂമരം എന്ന ചിത്രത്തിൽ കാളിദാസും മെറിനും ഒന്നിച്ച് അഭിനയിച്ചിരുന്നു.

 

കാളിദാസ് ഇനി പഞ്ചാബി വേഷത്തില്‍

റൗഡിയായും അര്‍ജന്റീന ഫാനായും അഭിനയിച്ച കാളിദാസ് ഇനി പഞ്ചാബി വേഷത്തില്‍. പൂമരത്തിലൂടെ തുടങ്ങിയ കാളിദാസ് തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി,മിഥുന്‍ മാനുവലിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. രണ്ട് സിനിമകളും ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിങ്ങിനൊരുങ്ങുകയാണ്. മലയാളികൾ ഇതുവരെ കണ്ട സർദാർമാരിൽ നിന്ന് വ്യത്യസ്തനായാണ് കാളിദാസിന്റെ സർദാർ വേഷം    എത്തുന്നത്. മല്ലുസിങ്ങിലെ ഇടിയൻ സർദാറിനെ കണ്ട മലയാളികൾക്ക്  ഹാപ്പി സിങ് ഒരു പുതുമയുള്ള കഥാപാത്രമാവും.

 

 

ഹാപ്പി സർദാർ കോമഡി റോമാറ്റിക് മ്യൂസിക്കൽ ചിത്രം

ഹാപ്പി സർദാർ കോമഡിയും പ്രണയവും മനോഹരമായ ഗാനങ്ങളും കൂട്ടി ഇണക്കിയ മനോഹരമായ ചിത്രമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നു. ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ചിത്രം പറയുന്നത്. ഇടവേളക്ക് ശേഷം കോമഡി കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ സിദ്ധിഖ്,ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്,ശാന്തി കൃഷ്ണ,വിശാഖ് നായര്‍,രമേഷ് പിഷാരടി,ധര്‍മ്മജന്‍,പ്രവീണ, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ആനന്ദത്തിലൂടെ ശ്രദ്ധേയായ നടി സിദ്ധി  എന്നിവർ പ്രധാനവേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ ഗോപി സുന്ദർ ഒരുക്കിയ മനോഹരമായ അഞ്ച് ഗാനങ്ങൾ ചിത്രത്തിലുണ്ട്. ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ആദ്യപകുതി പഞ്ചാബിലും രണ്ടാം പകുതി കേരളത്തിലുമാണ്.

 

ബോളിവുഡ് സാന്നിധ്യം

 കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കാളിദാസ് അവതരിപ്പിക്കുന്ന കഥാപത്രത്തിന്റെ അച്ഛൻ വേഷത്തിലാണ് ജാവേദ് എത്തുന്നത്. മുന്‍പ് മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 എന്ന പൃഥ്വിരാജ് ചിത്രത്തില്‍ ജാവേദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബോളിവുഡിൽ നിന്ന്  ദിനേശ് മോഹനാണ് വില്ലൻവേഷത്തിൽ എത്തുന്നത്.

 

സിനിമ ചെയ്യാൻ  ജീവിതത്തിലും ഒന്നിച്ച ദമ്ബതികൾ

ഹാപ്പി സർദാർ എന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം  ചിത്രം എഴുതി  സംവിധാനം ചെയ്യുന്നത് ദമ്പതികളായ സുദീപും ഗീതികയും ചേർന്നാണ്. കഴിഞ്ഞ പത്തുവർഷത്തെ സിനിമകൂട്ടാണ് ഇരുവരും. ഒടുവിൽ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുമ്പോൾ സിനിമ തന്നെയായിരുന്നു  ഇരുവരുടെയും സ്വപ്നം. നിരവധി പരസ്യചിത്രങ്ങൾ ,എസ്പീരിമെന്റൽ ചിത്രങ്ങളും, തിരക്കഥകളും   ഡോക്യൂമെന്ററി എല്ലാം ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഇതാദ്യമായി മുഴുനീള ചിത്രം ഒരുക്കാൻ തയ്യാറായിരിക്കുകയാണ് സുദീപും ഗീതികയും.

 

ഹാപ്പി സർദാർ  റിലീസ്

 

ഓണ ചിത്രമായി ഹാപ്പി സർദാർ  പ്രേക്ഷകരിലേക്ക് എത്തും.

 

ചിത്രത്തിന്റെ അണിയറയിൽ

 കോ പ്രൊഡ്യൂസേഴ്സ് : നൗഷാദ് ആലത്തൂർ , അജി മേടയിൽ. ക്യാമറ : അഭിനന്ദൻ രാമാനുജം. സംഗീതം: ഗോപി സുന്ദർ. എഡിറ്റിങ്: ഷമീർ മുഹമ്മദ്. വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്ണൻ . കല : ജിത്തു . സ്റ്റണ്ട് : സുപ്രീം സുന്ദർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ഷെറിൻ സ്റ്റാൻലി , പ്രൊ‍ക്‌ഷൻ കൺട്രോളർ : ബാദുഷ. ചിത്രം ഓണത്തിന് റഹാ ഇന്റർനാഷണൽ തീയറ്ററുകളിൽ പ്രദർശനത്തിന്  എത്തിക്കും.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram