രാജേഷില്‍ നിന്ന് ധനേഷ് ആനന്ദിലേക്കുള്ള ദൂരം.... : ലില്ലി യിലെ വില്ലന്റെ ജീവിതം !!!

Posted by BINDU PP , 13 Oct, 2018

 

 

ഗുഡ് ഈവെനിംഗ് മിസ്സിസ് പ്രഭാ നരേന്ദ്രന്‍ ..... നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികളുടെ കാതുകളിലേക്ക് ഇരമ്പിക്കേട്ട ആ  ശബ്ദം മലയാളികള്‍ ഒരിക്കലും മറക്കില്ല. വില്ലന്‍ വേഷത്തില്‍ മലയാള സിനിമയിലേക്ക് കാലുകുത്തിയ മോഹന്‍ലാല്‍ എന്ന നടന്‍ പിന്നിട് മലയാളികളുടെ മഹാനടനായി മാറി. പ്രശോഭ് വിജയന്‍ ആദ്യമായി ലില്ലിയെ കുറിച്ച്  ധനേഷ് ആനന്ദിനോട്  പറയുമ്പോള്‍ ,ധനേഷിന്റെ മനസിലേക്ക് ഓടിക്കയറിയ കഥാപാത്രം രാജേഷ് തന്നെയാണ്. സിനിമയുടെ കാമുകനായ ഒരു ചെറുപ്പക്കാരന്‍. അവന്റെ കഥ തുടങ്ങുന്നത് ലില്ലിയിലെ രാജേഷില്‍ നിന്നല്ല. അച്ഛന്‍ ജോലിചെയ്യുന്ന തീയേറ്ററിലെ പ്രൊജക്ടര്‍ റൂമില്‍ നിന്നാണ് ആ പത്തുവയസുകാരന്‍ ആദ്യമായി സിനിമ സ്വപ്നം കണ്ടു തുടങ്ങിയത്. സിനിമ അന്നമാവുമ്പോള്‍ അതിനോടുള്ള ആത്മബന്ധവും ധനേഷിനെ സിനിമയിലേക്ക് എത്തിപ്പെടാനുള്ള കാരണങ്ങളിലേക്ക് എത്തിച്ചു. ഒരു വെള്ളിയാഴ്ച്ച ബാലുശ്ശേരിയിലെ അച്ഛന്റെ തിയേറ്ററില്‍ അച്ഛന്‍ മകന്റെ സിനിമ കാണണമെന്ന സ്വപ്നം സാക്ഷത്കരിച്ചിരിക്കുകയാണ് ആ യുവാവ്. എറണാംകുളം ശ്രീധര്‍ തിയേറ്ററില്‍ നിന്നും ലില്ലി നൂണ്‍ ഷോ കഴിഞ്ഞിറങ്ങിയ രാജേഷ് എന്ന വില്ലനെ എടുത്തുപൊക്കി, ധനേഷിന്റെ കണ്ണുനിറഞ്ഞ വിഡിയോകള്‍  സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കെപ്പെടുകയും ചെയ്തിരുന്നു. ധനേഷ് ആനന്ദ് എന്ന ചെറുപ്പക്കാരന്‍ തന്റെ  ജീവിതവും സിനിമയും വെള്ളിനക്ഷത്രത്തിനോട് പറയുന്നു......

 

സിനിമാ കഥപോലെ ഒരു ജീവിതം 

 

ബാലുശ്ശേരിയിലാണ് വീട്.  അച്ഛന്‍ തിയേറ്റര്‍ തൊഴിലാളിയായത്  കൊണ്ട് തന്നെ ചെറുപ്പം മുതല്‍ സിനിമ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. വെള്ളിയാഴ്ച്ചകളിലെ സിനിമ ആഘോഷമാക്കാറുണ്ട്.തിയേറ്ററില്‍ എത്തിയാല്‍ അച്ചന്റെ കൂടെ പ്രൊജക്ടര്‍ റൂമിലേക്ക് ഓടിക്കയറും. അതെല്ലാം അന്ന്  അത്ഭുമായിരുന്നു. വലിയ സ്‌ക്രീനില്‍ മോഹന്‍ലാലും മമ്മൂട്ടിയും മാറി മാറി വരുമ്പോള്‍ , ഒപ്പം ഉള്ളവരുടെ  കൈയ്യടിയും ആവേശവുമെല്ലാം ലഹരിയായി മാറി. സ്‌കൂള്‍ കാലഘട്ടങ്ങളില്‍ നാടകങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. നീളം കൂടുതലെന്ന് പരാതിയില്‍ പല നാടകങ്ങളില്‍ നിന്ന് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ വാശിക്ക് സ്വന്തമായി ഒരു നാടകം തട്ടയില്‍ കയറ്റി . അത് ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. സ്റ്റേജില്‍ നിന്ന് വേദിയിലേക്കുള്ള എന്റെ കണ്ണുകള്‍ പതിഞ്ഞത് എന്റെ അച്ഛനിലും അമ്മയിലും മാത്രമാണ് . അന്ന്  അവരുടെ മുഖത്ത് കണ്ട ആ  സന്തോഷമാണ് ഇന്ന് എന്നെ ഇവിടെവരെ എത്തിച്ചത്. ജീവിതത്തില്‍ പല പ്രതിസന്ധികളിലും പിടിച്ചു നിര്‍ത്തിയത് അവരുടെ ആ  മുഖങ്ങളായിരുന്നു. അന്ന് നേരിട്ട കഷ്ടപ്പാടിനാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി സിനിമാ സ്വപ്‌നവുമായി കോഴിക്കോട് നിന്ന്  എറണാകുളത്ത് എത്തിയിട്ട്, അന്നുമുതല്‍ അവസരങ്ങള്‍ക്കായി ഞാന്‍ ഒരുപാട് അലഞ്ഞിട്ടുണ്ട്. അഭിനയം എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സിനിമയില്‍ ഞാന്‍ ചെയ്യാത്ത പണികളൊന്നുമില്ല. വിഷ്വല്‍ എഞ്ചിനീയറിങ് ഡിപ്ലോമയും, എഡിറ്റിങുമാണ് പഠിച്ചത്. ചില സിനിമകളില്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. ആ സമയങ്ങളില്‍ കഷ്ടപ്പാട് എന്താണെന്ന് ശരിക്കും അറിഞ്ഞിട്ടുണ്ട്. പക്ഷെ ഒരു വിശ്വാസത്തിന്റെ മുകളില്‍ മുന്നോട്ടു പോകുകയായിരുന്നു. ആ  വിശ്വാസം തന്നെയാണ് എന്നെ ലില്ലി  എന്ന വിജയ ചിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചത്.

 

ലില്ലിയില്‍ എത്തിപ്പെട്ടത് ...

 

ലില്ലി സിനിമയുടെ സംവിധായകനുമായി ആറു വര്‍ഷത്തെ പരിചയമുണ്ട്.ഞങ്ങള്‍ ഒരുമിച്ച് ഒറ്റമുറി ഫ്‌ലാറ്റില്‍ കഴിച്ചുകൂട്ടിയ ദിനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു പ്രശോഭ്. ലില്ലിയുടെ കഥ പ്രശോഭ് ആദ്യമായി പറയുന്നത് എന്നോടാണ്. അന്നേ  രാജേഷ് എന്ന നെഗറ്റീവ് കഥാപത്രത്തോട് നല്ല താല്പര്യം തോന്നിയിരുന്നു. എനിക്ക് അത് പ്രശോഭിനോട് പ്രകടിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. സിനിമ സെറ്റ് ആയി വരുന്നത് പെട്ടന്നായിരുന്നു .ഓഡിഷനില്‍ അറിയാതെ എത്തിപ്പെട്ട എന്നെ സെലക്ട് ചെയ്യുകയായിരുന്നു പ്രശോഭ്. രാജേഷ് എന്ന കഥാപാത്രത്തിലേക്ക് തന്നെ തിരഞ്ഞെടുത്തത് പ്രശോഭിനും ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. എന്നെപോലെ ഒരാള്‍  ക്രൂരനായ രാജേഷ് എന്ന കഥാപത്രത്തെ എങ്ങനെ ചെയ്യുമെന്നത് എല്ലാവരുടെയും ടെന്‍ഷന്‍ ആയിരുന്നു. എന്നാല്‍ പ്രശോഭിന്റെ വിശ്വാസമാണ് ആ കഥാപത്രം ചെയ്യാന്‍ എനിക്ക് ആത്മവിശ്വാസം തന്നത്. എന്റെ ബോഡി രാജേഷ് എന്ന കഥാപത്രത്തിന് യോജിക്കുമോ എന്നത് വലിയ ആശങ്കയായിരുന്നു. എങ്കിലും പ്രശോഭ് എന്നില്‍ ഏല്‍പ്പിച്ച രാജേഷിനെ മനോഹരമാക്കാന്‍ ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. അത് വിജയമായി എന്ന് തന്നെ വിശ്വസിക്കുന്നു.

 

കട്ട വില്ലനിസം ! തയ്യാറെടുപ്പുകള്‍....

 

ഒരു വില്ലന്റെ ആകാരം ഒന്നും ഇല്ലാത്തത്  കൊണ്ട് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പ്രശോഭ് എന്ന സംവിധായകന്റെ മുഖമല്ല എന്റെ മനസ്സില്‍, പ്രശോഭ് എന്ന സുഹൃത്തിന്റെയായിരുന്നു. അതുകൊണ്ട് തന്നെ ഈ കഥാപാത്രം എനിക്ക് തികച്ചും വെല്ലുവിളിയായിരുന്നു.  വളരെ സ്വാഭാവികമായ ഭാവ പ്രകടനങ്ങളിലൂടെയും ക്രൂരത നിറഞ്ഞ ശരീര ഭാഷയിലൂടെയുമാണ്  രാജേഷ് എന്ന വില്ലന്‍ കടന്നുപോകുന്നത്. അപ്പ് ആന്‍ഡ് ഡൌണ്‍ ആയ ഗ്രാഫുള്ള  കഥാപാത്രമാണ് രാജേഷിന്റേത്. അതുകൊണ്ട് തന്നെ നല്ല  ബുദ്ധിമുട്ടിയായിരുന്നു. രാജേഷ് എന്ന വില്ലന്‍ ഓരോരുത്തരോട് ഓരോ രീതിയിലാണ് പെരുമാറുന്നത് ലില്ലിയോടുള്ള രാജേഷിന്റെ സമീപനമല്ല സുഹൃത്തായ ഫിലിപ്പിനോട് കാണിക്കുന്നത്. തികച്ചും സൈക്കോ വില്ലനാണ് രാജേഷ്. അതുകൊണ്ട് തന്നെ മാനസികമായുള്ള ഒരു തയ്യാറെടുപ്പ് നടത്തിയിരുന്നു. രാജേഷിന് വേണ്ടി ബോഡി ഫിറ്റാക്കി ,മുടിയും താടിയും വളര്‍ത്തി.

 

രാജേഷ് നേരിട്ട തുറിച്ചുനോട്ടങ്ങള്‍

 

രാജേഷിന് നേരിട്ട തുറിച്ചുനോട്ടങ്ങള്‍ തന്നെയാണ് എന്റെ വിജയം. എന്നെ നേരിട്ട് അറിയാവുന്നവര്‍ ഒരുപാട് പേര്‍ വിളിച്ചു ചോദിച്ചു നിന്നെപ്പോലെ ഒരു പാവത്തിന് എങ്ങനെ  ഇത് സാധിച്ചെടാ.... എന്നൊക്കെ, വൈക്കത്ത് ഒരു തിയേറ്ററില്‍ നിന്ന് സിനിമ കണ്ട്  ഇറങ്ങിയ  പയ്യന്‍ എന്നെ വന്നു കെട്ടിപ്പിടിച്ചു. പക്ഷെ അത് സ്‌നേഹം കൊണ്ടുള്ള കെട്ടിപ്പിടിത്തം അല്ലായിരുന്നു , വലിച്ചുമുറുക്കി കെട്ടിപിടിച്ച് എനിക്ക് ശ്വാസം മുട്ടുന്നപോലെ.... ആ പയ്യന്‍ എന്നോട് പറഞ്ഞു ചേട്ടനെ എനിക്ക് അടിക്കാന്‍ പറ്റില്ല അത്‌കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന്. അത്രക്ക് ദേഷ്യമായി രാജേഷ് എന്ന കഥാപത്രത്തെ. രാജേഷിന്റെ വിജയമാണ് അതെല്ലാം.സുഹൃത്തും അമ്മയും കൂടെ സിനിമ പോയി കണ്ടതിനുശേഷം അവള്‍ എന്നെ വിളിച്ചു .സുഹൃത്തിന്റെ   അമ്മയ്‌ക്കെന്നെ അറിയില്ല. ഫ്രണ്ടാണെന്നും അറിയില്ല. എന്റെ സീക്വെന്‍സ് വരുമ്പോളൊക്കെ തിയേറ്ററില്‍ ഇരുന്ന് ഇവനെയൊക്കെ എന്തു ചെയ്യണം എന്ന് പറഞ്ഞ് അമ്മ ആകെ പ്രശ്‌നമാക്കി, പിന്നെ ലില്ലി എന്നെ അടിക്കുന്ന സമയത്ത് അവന് അങ്ങനെ തന്നെ വേണം എന്നു പറഞ്ഞ് അമ്മ കൈയ്യടിച്ചു എന്ന് പറഞ്ഞു. വല്ലാത്ത സന്തോഷം തോന്നി അതുകേട്ടപ്പോള്‍. എന്നെ അടിക്കുന്ന സമയത്ത് തിയേറ്ററില്‍ മുഴുന്‍ കൈയ്യടിയായിരുന്നുവെന്ന്. നമുക്ക് അടി കിട്ടുമ്പോള്‍ ആളുകള്‍ കൈയ്യടിക്കുന്നത് കാണേണ്ടി വരുന്നത് വല്ലാത്തൊരു അവസ്ഥയാണ്. അതുപോലെ ഒരുപാട് പെണ്‍കുട്ടികള്‍ ഫോണില്‍ വിളിച്ച് ചീത്ത വിളിച്ചിരുന്നു. അതെല്ലാം രാജേഷിന്റെ വിജയമായി തന്നെയാണ് ഞാന്‍ കൂട്ടിയത്.

 

അഭിനയം മാത്രമാണോ ?

 

അഭിനയം  മാത്രമാണ് ആഗ്രഹം , അഭിനയത്തിലേക്ക് എത്തിപ്പെടാന്‍ പല ജോലികളും  ചെയ്തുവെന്നതാണ് സത്യം. അസിസ്റ്റന്‍ഡ് ഡയറക്ടറായും , എഡിറ്ററായും ജോലി  ചെയ്തു. ലില്ലിയുടെ തന്നെ അസിസ്റ്റന്‍ഡ് ഡയറക്ടറായി ജോലി ചെയ്തിരുന്നു.  കഴിഞ്ഞ എട്ടു വര്‍ഷമായി സിനിമ മോഹവുമായി കൊച്ചിയില്‍ നില്‍ക്കുന്നു. അതുകൊണ്ട് തന്നെ സിനിമയില്‍ പിടിച്ചുനില്‍ക്കണം എന്ന ആഗ്രഹം കൊണ്ട് തന്നെ പല ജോലികളും ചെയ്തിട്ടുണ്ട്.

 

രാജേഷിലേക്ക് എത്തിപ്പെടാന്‍ എടുത്ത ദൂരം

 

കഴിഞ്ഞ എട്ടുവര്‍ഷമായി കൊച്ചിയില്‍ സിനിമ മോഹവുമായി ഉണ്ടെന്ന് പറയുമ്പോഴേ മനസിലാക്കാമല്ലോ എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന്. ഒരുപാട് ഓഡിഷനില്‍ പോയി . അതില്‍ കൂടുതലും ഫേക്ക് ആയിരുന്നു. പലപ്പോഴും വിഢിയെ പോലെ തിരിച്ചു വന്നിട്ടുണ്ട്. മടുത്ത സമയങ്ങള്‍ ഉണ്ടായിട്ടുണ്ട് , പക്ഷെ  സിനിമ എന്ന സ്വപ്നം തന്നെയാണ് ഇത്രയും ദൂരം സഞ്ചരിച്ചപ്പോള്‍ കൂടെയുണ്ടായ ഊര്‍ജം. ഒരിക്കല്‍ ഒരു ഓഡിഷന് വേണ്ടി ഒബ്രോണ്‍ മാളില്‍ പോയിരുന്നു. പബ്ലിക്കായി ഡാന്‍സ് ചെയ്യാനാണ് പറഞ്ഞത്. ചെയ്യുകയും ചെയ്തു. ഒരുപാട് ആള്‍ക്കാര്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥലമായിരുന്നു. ആരെയും ശ്രദ്ധിക്കാതെ അങ്ങ് ഡാന്‍സ് ചെയ്തു തുടങ്ങി. പിന്നിടാണ് അറിഞ്ഞത് അത് ഫേക്ക് ഒഡിഷനായിരുന്നുവെന്ന് . നല്ല വിഷമം തോന്നിയ സമയമായിരുന്നു അത്. ഒരുപാട് സിനിമ ബന്ധങ്ങള്‍ ഉണ്ട്. ചെറിയ റോളുകള്‍ക്കൊക്കെ ഒരുപാട് പേര്‍ വിളിച്ചിട്ടുമുണ്ട്. പക്ഷെ പോയില്ല,  ഒരാഗ്രഹം ഉണ്ടായിരുന്നു ഇതേപോലെ ശക്തമായി കഥാപാത്രത്തിലൂടെ സിനിമയിലേക്ക്  എന്‍ട്രി ചെയ്യണമെന്ന്. ആ ആഗ്രഹം നടന്നുവെന്ന സന്തോഷമുണ്ട്  ഒരുപാട്.

 

അടുത്ത പ്രൊജെക്ടുകള്‍

 

ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷെ ഒന്നും ഇപ്പോള്‍ കമ്മിറ്റ് ചെയ്യുന്നില്ല. ഇപ്പോള്‍ ലില്ലിയുടെ പ്രൊമോഷന്‍ പരിപാടികളുമായി തിരക്കിലാണ്. അധികം വൈകാതെ ഒരുപാട് നല്ല കഥാപത്രവുമായി വരുമെന്ന് പ്രതീക്ഷിക്കാം.  

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram