എന്റെ വഴികാട്ടി എം ജി ശ്രീകുമാർ : ചാച്ചാജി സംവിധായകൻ എം.ഹാജാ മൊയ്നു സംസാരിക്കുന്നു.....

Posted by ബിന്ദു, 16 May, 2019

 

 

 

ചെയ്ത രണ്ടു സിനിമകളിലും കൃത്യമായി പ്രേക്ഷകരിലേക്ക് ഒരു മെസ്സേജ് എത്തിക്കാന്‍ സാധിച്ച സംവിധായകനാണ് എം.ഹാജാ മൊയ്‌നു. വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഇദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ട്  സിനിമകളായ  ലവ് ലാന്‍ഡ്, സ്‌കൂള്‍ ഡയറി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ഇതാ ചാച്ചാജി എന്ന നന്മ ചിത്രവുമായി എത്തിയിരിക്കുകയാണ് എം.ഹാജാ മൊയ്‌നു. ദേശീയ അവാര്‍ഡിനുശേഷം സുരഭി ലക്ഷ്മി നായികാ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ചാച്ചാജി .ജൂലൈ അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്. ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ സംവിധായകന്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ വെള്ളിനക്ഷത്രത്തോട് സംസാരിക്കുന്നു എം.ഹാജാ മൊയ്‌നു.




ചാച്ചാജി ഒരു നന്മചിത്രം 

ചാച്ചാജി ഒരു നന്മ നിറഞ്ഞ ചിത്രമാണ് . ഇതിനു മുന്‍പും മലയാള സിനിമയില്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ നിരവധി വന്നിട്ടുണ്ട്. അതില്‍ നിന്നെല്ലാം ഈ ചിത്രത്തെ മാറ്റി നിര്‍ത്തുന്ന ഒരുപാട് മെസേജുകള്‍ ചിത്രം തരുന്നുണ്ട്. തിയേറ്ററില്‍ നിന്ന് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷന്റെ മനസ്സില്‍ സിനിമ വളരെയധികം സ്വാധീനം ചെലുത്തും  എന്നതില്‍ സംശയമില്ല. മുതില്‍ന്നവരും കുട്ടികളും ഒരുപോലെ കണ്ടിരിക്കേണ്ട ചിത്രമാണ് ചാച്ചാജി. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട ചിത്രമാണ്. മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേര്‍ത്തുവെച്ച മനുഷ്യസ്നേഹിയായ ചാച്ചാജിയുടെ നന്മ നിറഞ്ഞ കഥയാണ് ചാച്ചാജി പറയുന്നത്. ചാച്ചാജിയുടെ വളര്‍ത്തുമകളാണ് ശ്രീദേവി. ഗ്രാമത്തിലെ മനുഷ്യരുടെ നന്മയും നിലനില്‍പ്പുമാണ് ചാച്ചാജിയും ശ്രീദേവിയും ആഗ്രഹിക്കുന്നത്. ഇവരെ   ചുറ്റിപറ്റിയാണ്  ചിത്രം മുന്നോട്ട് പോകുന്നത്. 



ഇവരാണ് പുതുമുഖങ്ങള്‍ 

പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടാണ് ചാച്ചാജി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ചാച്ചാജിയായി വേഷമിടുന്നതും  പുതുമുഖം തന്നെയാണ്. ചിത്രത്തിന്റെ നിര്‍മാതാവായ എ.എ.റഹിമാണ് ചാച്ചാജിയുടെ വേഷം ഗംഭീരമായി ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ കുറിച്ച്  പറയാതിരിക്കാന്‍ പറ്റില്ല. ജീവിതതത്തിന്റെ നല്ല കൊറേ കാലങ്ങള്‍ സിനിമ ചെയ്യണമെന്ന് ആഗ്രഹത്തില്‍ ഓടിനടന്ന് ഒടുവില്‍ ഒന്നും സാധിക്കാതെ വന്നു  സിനിമയില്‍ നിന്ന് പൂര്‍ണമായി മാറി നിന്ന മനുഷ്യനാണ് അദ്ദേഹം. എന്നാല്‍ ഇത്രയും വര്‍ഷം  കഴിഞ്ഞ് അദ്ദേഹം നിര്‍മ്മാതാവുന്ന ചിത്രത്തില്‍ അദ്ദേഹം ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുകയാണ്. കഴിവുള്ള നല്ലൊരു അഭിനയേതാവാണ് എ.എ.റഹീം. അദ്ദേഹത്തിന്റെ ഉള്ളിലെ ഒരു തീനാളം പോലെയുള്ള ആഗ്രഹത്തെ ഞങ്ങള്‍ ഒന്ന് ആളിക്കത്തിപ്പിച്ചെടുത്തുവെന്ന് പറയാം. അതുപോലെ ചിത്രത്തില്‍ മാളവിക എന്ന ഒരു കുട്ടി പ്രധാവേഷത്തില്‍ എത്തുന്നു. ആ  കുട്ടിയും ചിത്രത്തില്‍ ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. ആഷിക് അശോക് എന്ന കുട്ടിയും പുതുമുഖമായിരുന്നു.എന്റെ തന്നെ മുന്‍ചിത്രം സ്‌കൂള്‍ ഡയറിയില്‍ അഭിനയിച്ച ദിയ എന്ന കുട്ടിയും ചിത്രത്തില്‍ എത്തുന്നുണ്ട്. 


സുരഭി ലക്ഷ്മി ശ്രീദേവിയായപ്പോള്‍ 

ദേശിയ അവാര്‍ഡിന് ശേഷം സുരഭി ലക്ഷ്മി നായികാവേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രേത്യകതയുണ്ട് ചാച്ചാജിക്ക് . .ചാച്ചാജിയുടെ വളര്‍ത്തുമകളായ  ശ്രീദേവിയുടെ വേഷമാണ് സുരഭി കൈകാര്യം ചെയ്തിരിക്കുന്നത്.ഗ്രാമത്തിലെ മനുഷ്യരുടെ നന്മയും നിലനില്‍പ്പുമാണ് ചാച്ചാജിയും ശ്രീദേവിയും ആഗ്രഹിക്കുന്നത്. ഭര്‍ത്താവ് നഷ്ടപ്പെട്ട ശ്രീദേവിക്ക് പത്തുവയസ്സുകാരി ദേവൂട്ടിയാണ് ഏകബലം. സുരഭിയുടെ രണ്ടു കാലഘട്ടം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. സമൂഹത്തിന് നല്ല ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട് ശ്രീദേവി. പരിസ്ഥിതി പ്രശ്ങ്ങള്‍ക്കായാലും  സാമൂഹ്യ പ്രശ്‌നങ്ങളായാലും ശ്രീദേവി കാര്യമായി ഇടപെടുന്നുണ്ട്. സുരഭിക്ക് തന്നെ ഒരുപാട് ഇഷ്ടപ്പെട്ട കഥാപത്രമാണ് ശ്രീദേവിയുടെന്ന്  പറഞ്ഞിരുന്നു. ചാച്ചാജിയും ശ്രീദേവിയും കടന്നു പോകുന്ന ചില പ്രതിസന്ധികളാണ് ചിത്രത്തിലൂടെ പറയുന്നത്. 

ഗുരുദക്ഷിണ പാട്ട് പാടിയത് വൈഷ്ണവി കുട്ടി 

മലയാളത്തില്‍ ഗുരുദക്ഷിണ പാട്ടുകള്‍ കുറവാണ്. അ എന്ന അക്ഷരം വച്ചൊരു ഗുരു ദക്ഷീണ പാട്ട് സിനിമയിലുണ്ട്. വരികള്‍ എഴുതിയിരിക്കുന്നത് ഞാന്‍ തന്നെയാണ്.  വൈഷ്ണവി കുട്ടിയാണ്  ഗാനം ആലപിച്ചിരിക്കുന്നത്.ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ് സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയില്‍ തിളങ്ങിയ കുട്ടിയാണ് വൈഷ്ണവി .     മലയാള സിനിമക്ക് ഈ ഗാനം ഒരു മുതല്‍ക്കൂട്ടാണ്. നമ്മുടെയെല്ലാം ആദ്യഗുരുവിന് സമര്‍പ്പിക്കാന്‍ സാധിക്കുന്ന ഗുരുദക്ഷീണ പാട്ടാണ്.ഈ ഗാനം എം ജി ശ്രീകുമാറും പാടിയിട്ടുണ്ട്. 


എന്റെ വഴികാട്ടി എം ജി ശ്രീകുമാര്‍ 

എനിക്ക് വര്‍ഷങ്ങളായുള്ള ബന്ധമാണ്  എം ജി ശ്രീകുമാറുമായിട്ട്.  ഞാന്‍ എഴുതിയ ആറേഴ് പാട്ടുകള്‍ പാടിയിട്ടുണ്ട് ശ്രീകുമാര്‍ ചേട്ടന്‍. വളരെ പോസിറ്റീവായ മനുഷ്യനാണ്. ഒരിക്കല്‍ പോലും നെഗറ്റീവായി ഒന്നും പറയില്ല. എന്തിനും ഫുള്‍ സപ്പോര്‍ട്ടായി നില്‍ക്കും. അതുകൊണ്ട് തന്നെ വളരെ പേഴ്സണല്‍ ബന്ധവും ശ്രീകുമാര്‍ ചേട്ടനുമായി ഉണ്ട്. 


എന്റെ സിനിമകളില്‍ ദ്വയാര്‍ത്ഥ പ്രയോഗം ഇല്ല , സ്ത്രീ വിരുദ്ധത ഇല്ല 


എന്റെ സിനിമകളില്‍ കൈയ്യടിക്ക് വേണ്ടി ദ്വയാര്‍ത്ഥ പ്രയോഗമോ , സ്ത്രീ വിരുദ്ധതയോ കൂട്ടിച്ചേര്‍ക്കാറില്ല. ഫീല്‍ ഗുഡ് മൂവീസ് പ്രേക്ഷകരിലേക്ക് എത്തിക്കുയെന്നാണ്  ഏറ്റവും വലിയ ആഗ്രഹം. എന്റെ സിനിമകളില്‍ എന്തെങ്കിലും ചിന്തിക്കാന്‍ ഉണ്ടാവാറുണ്ട്. നല്ല രീതിയില്‍ ഉള്ള  മെസ്സേജ് എപ്പോഴും പ്രേക്ഷകന് ലഭിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നവരോട് പരാതിയൊന്നുമില്ല. 


മണിയന്‍ പിള്ളക്ക് ശേഷം ചാച്ചാജി റഹീം 


മണിയന്‍ പിള്ളക്ക് ശേഷം ഇതാദ്യമായി ഒരു പുതുമുഖം ടൈറ്റില്‍ റോളില്‍ എത്തുന്നു. 1981 ഇറങ്ങിയ മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന  ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് മണിയന്‍ പിള്ള രാജുവിനെ കിട്ടിയത്. ഈ സിനിമ ഇറങ്ങിയാല്‍ ഇനി റഹീം ചാച്ചാജി റഹീം എന്ന്  അറിയപ്പെടും. പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ട കഥാപത്രമായിരിക്കും ചാച്ചാജി എന്ന കാര്യത്തില്‍ ഉറപ്പുണ്ട്. 


ലൊക്കേഷനൊക്കെ എവിടെയായിരുന്നു ?


കഥക്കനുസരിച്ച് നോക്കുകയാണെങ്കില്‍ ഗ്രാമ പശ്ചാത്തലം തന്നെ വേണമായിരുന്നു. തിരുവനന്തപുരത്തായിരുന്നു മുഴുവന്‍ ലൊക്കേഷനുകളും. കണിയാപുരത്ത് ചില ഗ്രാമ പ്രദേശങ്ങളും , വെള്ളായണിയുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. പതിനേഴ് ദിവസം  കൊണ്ട് പൂര്‍ത്തീകരിച്ച ചിത്രമാണ് ചാച്ചാജി. 



മറ്റു അഭിനയേതാക്കളും , അണിയറ പ്രവര്‍ത്തകരും 

സുരഭി ലക്ഷ്മി, എ.എ.റഹിം, ബേബി കൃഷ്ണശ്രീ എന്നിവര്‍ക്കു പുറമെ ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, വി.കെ.ബൈജു, ദീപക്രാജ് പുതുപ്പള്ളി, അഷ്റഫ് പേഴുംമൂട്, ആന്റണി അറ്റലസ്, നൗഫ നജ്മ , തഹത്ത് ബാബു, ഷിബു ഡാസ്ലര്‍, ബിസ്മിന്‍ഷാ, ബിജു ബാലകൃഷ്ണന്‍, എം.ജി.കാവ് ഗോപാലകൃഷ്ണന്‍, ദിയ, ആഷിക് അശോക്, മാളവിക എസ്.ഗോപന്‍, മായ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാനര്‍ ഫാമിലി സിനിമാസ്, നിര്‍മാണം പ്രവാസി റഹിം, രചന, സംവിധാനം എം.ഹാജാ മൊയ്നു, ഛായാഗ്രഹണം പ്രതീഷ് നെന്മാറ, എഡിറ്റിംഗ് രതീഷ് മോഹന്‍, ഗാനങ്ങള്‍ എം.ഹാജാമൊയ്നു, പ്രവാസി റഹിം, സംഗീതം എം.ജി.ശ്രീകുമാര്‍, ആലാപനം എം.ജി.ശ്രീകുമാര്‍, വൈഷ്ണവി (ടോപ്പ് സിംഗര്‍, ഫ്ളവേഴ്സ് ചാന ), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍, എക്സി:പ്രൊഡ്യൂസര്‍ ബി.ചിത്തരഞ്ജന്‍, കല റിഷി എം., ചമയം ബൈജു ബാലരാമപുരം, കോസ്റ്റ്യൂം ശ്രീജിത്ത് കുമാരപുരം, ചീഫ് അസ്സോ:ഡയറക്ടര്‍ സുനി നന്നമ്പ്ര, ഷാന്‍ അബ്ദുള്‍ വഹാബ്, അസ്സോ:ഡയറക്ടര്‍ ഷാജഹാന്‍ തറവാട്ടി , സംവിധാന സഹായി സ്നിഗ്ദിന്‍ സൈമണ്‍ ജോസഫ് എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram