"മാർജാരയിലെ വേറെ ലെവൽ കള്ളൻ ശാന്തനു" ജെയ്‌സൺ ചാക്കോ പറയുന്നു...

Posted by BINDU PP, 27 Dec, 2019

 

 

 

"ഇത് മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത കള്ളനായിരിക്കും" മാർജാര ഒരു കല്ലുവെച്ച നുണ എന്ന ചിത്രത്തിലെ ശാന്തനുനെ കുറിച്ച് ജെയ്‌സൺ ചാക്കോ പറയുന്നു. സി എ പഠിക്കണമെന്ന് ആഗ്രഹിച്ച ജെയ്‌സണിന്റെ ജീവിതത്തിലെ ട്വിസ്റ്റായിരുന്നു സിനിമ. സി എ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചാണ് ഈ ചെറുപ്പക്കാരൻ മുംബൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രൊഡക്ഷൻ പഠിക്കാൻ എത്തുന്നത്. പഠനം പൂർത്തിയായപ്പോൾ പ്രകാശ് വർമ്മയുടെ അസിസ്റ്റന്റായി പല പരസ്യ ചിത്രങ്ങളിൽ, പിന്നിടാണ് ജെയ്‌സൺ അഭിനയത്തിലേക്ക് വഴിത്തിരിക്കുന്നത്. മാണ്ട്രോ തുരുത്തിലെ കേശുവായും ക ബോഡിസ്‌കേപ്സിലെ ഹാരിസായും എത്തിയ ജെയ്‌സൺ ചാക്കോഇപ്പോളിതാ നവാഗതനായ രാകേഷ് ബാലയുടെ ചിത്രം മാർജാര ഒരു കല്ലുവെച്ച നുണയിൽ ശാന്തനുവായി എത്തുന്നു. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ വെള്ളിനക്ഷത്രത്തിനോട് പങ്കുവെക്കുകയാണ് ജെയ്‌സൺ ചാക്കോ.

 


പ്രത്യേകതയുള്ള കള്ളൻ ശാന്തനു


ഇതുവരെ മലയാള സിനിമ കാണാത്തൊരു കള്ളനായിരിക്കും ശാന്തനു . ഈ കള്ളന്റെ മോഷണമെല്ലാം ഒരു പ്രത്യേകതരത്തിലാണ്. ഒരിക്കൽ ശാന്തനു പിടിക്കപ്പെടുകയും പിന്നിട് അവിടെ നിന്ന് നാടുവിട്ട് മറ്റൊരിടത്ത് എത്തുന്നതും പിന്നിട് അവിടെ സംഭവിക്കുന്ന ചില സംഭവ വികാസവുമാണ് മാർജാര ഒരു കല്ലുവെച്ച നുണ. പേരുമായി ഈ ശാന്തനുവിന് പ്രത്യക്ഷത്തിലും അപ്രത്യക്ഷത്തിലും ബന്ധമുണ്ട്. മാർജാര എന്ന് പറഞ്ഞാൽ പൂച്ചയാണല്ലോ...പൂച്ചയുടെ കള്ളത്തരവും മറ്റു ചില സവിശേഷതയും ശാന്തനുവിനുമുണ്ട്. ശാന്തനു വില്ലനാണോ ഹീറോയാണോ എന്ന് സിനിമ കണ്ടിട്ട് പ്രേക്ഷകർ പറയണം. കാരണം ഒരുപാട് നെഗറ്റീവ് ഷേഡുള്ള ഹീറോയാണ് ശാന്തനു. അവൻ പ്രഫഷണൽ കള്ളനുമാണ്. എന്നാൽ അവന്റെ മോഷണം വേറെ ലെവലാണ്. അത് തന്നെയാണ് സിനിമയുടെ പ്രത്യേകത. മലയാള സിനിമ കണ്ടതിൽ ഏറ്റവും ബ്രില്ലിന്റായ കള്ളനായിരിക്കും ശാന്തനു . മാർജാര എന്നാൽ പൂച്ച എന്നലത്തെ മറ്റൊരു അർത്ഥം കൂടിയുണ്ട് അത് ഇപ്പോൾ പറഞ്ഞ സ്പോയിലർ ആകും. എല്ലാവരും തിയേറ്ററിൽ പോയി കണ്ടാൽ അത് മനസിലാവും.

 

പ്രണയമോ ? പ്രതികാരമോ ? പ്രതികാരമോ ? പ്രേതമോ ?


ഇത് പൊതുവെയുള്ള സംശയങ്ങളായിരുന്നു. ട്രെയിലർ കണ്ടിട്ട് കുറേപേർ എന്നെ വിളിച്ചിരുന്നു. ഇത് ഏത് ജോണറെന്ന് സത്യം പറഞ്ഞാൽ പറയാൻ സാധിക്കില്ല. ഇതൊരു മൾട്ടി ജോണർ സിനിമയാണ് . ഹൊറർ , ത്രില്ലർ , ഫാന്റസി , കോമഡി, റൊമാൻസ് , ഇൻവെസ്റ്റിഗേഷൻ അങ്ങനെ എല്ലാം കൂടിച്ചേർന്ന ജോണറാണ് ഇതിന്റേത്. ട്രെയിലർ കണ്ട് സംശയിച്ചവർക്കുള്ള ഉത്തരം സിനിമ കാണുമ്പോൾ അതിൽ നിന്ന് കിട്ടും. കുറെ കാലമായി മലയാള സിനിമയിൽ കാണുന്ന റിയലിസ്റ്റിക് സിനിമകളുടെ ട്രെൻഡ് ബ്രെക്ക് ചെയ്യുന്ന ചിത്രമായിരിക്കും മാർജാര ഒരു കല്ലുവെച്ച നുണ . ഇത്തരത്തിൽ ഒരു ട്രീറ്റ് മെന്റ് മുൻപെങ്ങും ഒരു സിനിമയിലും കണ്ടിട്ടില്ല. ഒരു അമർ ചിത്രകഥ വായിച്ചിരിക്കുന്ന ത്രില്ലറായിരിക്കും ഈ ചിത്രം. പല ലെയറുകളായിട്ടാണ് ഈ ചിത്രം അതിലെ ഓരോന്നും റിവീൽ ചെയ്യുന്നതാണ് ഈ സിനിമ.


പേരിന്റെ കൗതുകവും , തിരക്കഥയും


ചിത്രത്തിന്റെ പേരിലെ കൗതുകം തന്നെയാണ് സ്ക്രിപ്റ്റ് വായിക്കാൻ കാരണമായത്. തിരക്കഥ വായിച്ചപ്പോൾ ത്രില്ലിങ്. എനിക്ക് ഇത് കിട്ടിയത് ഭാഗ്യമായാണ് കാണുന്നത്. ഞാൻ കണ്ട ഒരു സിനിമകളിലും ഇത്തരത്തിൽ ഒരു ട്രീറ്റ് മെന്റ് ഞാൻ കണ്ടിട്ടില്ല. ഇങ്ങനെയുള്ള ഒരു ചിത്രത്തിന്റെ ആവശ്യകത ഇപ്പോൾ മലയാള സിനിമക്ക് ഉണ്ടെന്നും തോന്നി. പല ട്രെൻഡിനെയും പൊളിക്കുന്നത് ഈ ചിത്രമായിരിക്കുമെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ ചിത്രത്തിന്റെ ഭാഗമായത്.

 

ബോൺ വോയേജിയിൽ നിന്ന് മാർജാരയിലേക്ക്


ഫൈനാൻസ് സംവിധായകൻ പി ആർ അരുൺ സംവിധാനം ചെയ്ത ബോൺ വോയേജി എന്ന നാടകത്തിൽ ഞാൻ ഒരു വേഷം ചെയ്തിരുന്നു. അത് കണ്ടിട്ടാണ് മാർജാരയിലേക്ക് എന്നെ വിളിക്കുന്നത്. എന്റെ മുൻ ചിത്രങ്ങളും സംവിധായകൻ നോക്കിട്ടുണ്ട്. മാണ്ട്രോ തുരുത്തിലും സൈക്കോ വില്ലനായിട്ടായിരുന്നു.. എന്റെ മുഖത്ത് ഒരു കള്ള ലക്ഷണമുണ്ട് അതൊക്കെ കൊണ്ട് തന്നെയാണ് ശാന്തനു എനിക്ക് കിട്ടിയത്.


സി എ ആഗ്രഹം കാറ്റിൽ പറത്തി

സത്യം പറഞ്ഞാൽ എനിക്ക് സിനിമ എന്നൊരു സ്വപ്നം ഉണ്ടായിരുന്നില്ല. സി എ പഠിച്ച് ഒരു ജോലിക്കാരനാവണം എന്നൊക്കെയായിരുന്നു ആഗ്രഹം. ഡിഗ്രി കാലഘട്ടത്തിലാണ് നാടകത്തിൽ ആക്റ്റീവ് ആവുന്നത്. പിന്നിടാണ് സിനിമയെ അറിയാനും ഇഷ്ടപ്പെടാനും തുടങ്ങുന്നത്. ഫാമിലിയോട് പറഞ്ഞപ്പോൾ അവരും കട്ട സപ്പോർട്ടായിരുന്നു. അങ്ങനെയാണ് മുംബൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രൊഡക്ഷൻ പഠിക്കാൻ പോവുന്നത്. പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാണ്ട്രോ തുരുത്തിന്റെ ഡിസ്‌ക്യൂഷൻസ് എല്ലാം നടക്കുന്നത്. പഠിത്തം കഴിഞ്ഞ് പ്രകാശ് വർമ്മ സാറുടെ അസിസ്റ്റന്റായി ജോലി ചെയ്തു. പിന്നിടാണ് അഭിനയത്തിലേക്ക് വഴി മാറുന്നത്. ഫാമിലി തന്നെയാണ് എന്റെ ഏറ്റവും വലിയ ധൈര്യം . "നിനക്ക് എന്താണോ ചെയേണ്ടത് അത് നീ ചെയ്യ് " എന്ന് എപ്പോഴും ഫാമിലി പറയാറുള്ളത്. പിന്നിട് ക ബോഡിസ്‌കേപ്സിലും സുപ്രധാന വേഷം ചെയ്തു.


രണ്ടു ചിത്രങ്ങളും അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ

അതൊരു വലിയ നേട്ടമാണ്. ആദ്യം ചെയ്ത മാണ്ട്രോ തുരുത്ത് ഫിലിം ഫെസ്റ്റിവലിൽ എത്തിയിരുന്നു. അതിലും വലിയ സന്തോഷം ഇന്ദ്രൻസ് ചേട്ടന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞുവെന്നാണ്. പിന്നിട് ചെയ്ത ക ബോഡിസ്‌കേപ്സും ഐ എഫ് എഫ് കെ യിൽ ഉണ്ടായിരുന്നു. സ്വവര്‍ഗ്ഗാനുരാഗത്തെ മഹത്വവത്കരിക്കുന്നുവെന്ന പേരിൽ ആ ചിത്രം പലയിടത്തും തടഞ്ഞു. റിലീസ് ചെയ്‌തെങ്കിലും ആ ചിത്രം അധികം പേരിലേക്ക് എത്തിയിട്ടില്ല. ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ രണ്ടു ചിത്രങ്ങളാണ് ഇവ.


ഇന്ദ്രനും ശാന്തനും അഹല്യ

ഈ മൂന്ന് കഥാപാത്രം ചിത്രത്തിൽ ഒരേപോലെ പ്രാധാന്യമുള്ളതാണ്. ഇന്ദ്രനായി പുതുമുഖ താരം വിഹാനാണ് . വിഹാനും ഞാനും തമ്മിൽ കോമ്പിനേഷൻ സീനുകളൊന്നും ഇല്ല. വിഹാൻ വളരെ നന്നായി ഇന്ദ്രൻ എന്ന കഥാപാത്രത്തെ ചെയ്തിട്ടുണ്ട്. അഹല്യ എന്ന കഥാപാത്രമായി എത്തിയത് രേണുവാണ്. അഹല്യയാണ് ചിത്രത്തിന്റെ ബാക് ബോൺ . രേണുവിന്റെ ഇത് ആദ്യ ചിത്രമല്ല. വിധു വിൻസെന്റ് സംവിധാനം ചെയ്ത മാൻഹോളിലെ നായികയായിരുന്നു രേണു. പിന്നിട് ഓട്ടം, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലും രേണു അഭിനയിച്ചിരുന്നു. രേണുവുമായി കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. രേണു തിയേറ്റർ ആർട്ടിസ്റ്റാണ്.


സീനിയേഴ്സ് ആൻഡ് ജൂനിയേഴ്സ്

സീനിയർ താരങ്ങൾ അഭിരാമി ചേച്ചി, സുധീഷ് കരമന, ഹരീഷ് പേരടി, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി, തുടങ്ങിയ സീനിയേഴ്സ് താരങ്ങളുടെ കൂടെ ഞങ്ങൾ പുതിയ പിള്ളേരാണ് . അവരെല്ലാം എല്ലാവരുമായി നല്ല കെമിസ്ട്രിയായിരുന്നു. അഭിരാമി ചേച്ചിയെല്ലാം സെറ്റിൽ നല്ല എനെർജിയായിരുന്നു. ഹരീഷ് ചേട്ടനെല്ലാം ഞങ്ങളെപ്പോലുള്ള പുതിയ ആൾക്കാർക്ക് ഫുൾ സപ്പോർട്ടായിരുന്നു. അവരുടെ കൂടെയൊക്കെ അഭിനയിക്കാൻ സാധിച്ചുവെന്നത് ഭാഗ്യമായാണ് കാണുന്നത്.

 

ടൈറ്റ് ഷെഡ്യുളിലും ലൈവായ സെറ്റ്

 

കഴിഞ്ഞ ഡിസംബറിലാണ് ചിത്രത്തിന്റെ പ്ലാനിങ്ങെല്ലാം നടക്കുന്നത്. ഒറ്റ വർഷം കൊണ്ട് പൂർത്തീകരിച്ച ചിത്രമാണ് മാർജാര. 23 ദിവസമായിരുന്നു ഷൂട്ടിങ്. ഉറക്കം പോയിലുമില്ലാതെയാണ് ചിത്രത്തിനായി എല്ലാവരും ഒരുമിച്ച് നിന്നത്. ഇതിനടിയിലും സെറ്റ് നല്ല ലൈവായിരുന്നു. ക്യാമറ മാൻ ജെറിയുടെ കോമഡിയായിരുന്നു സീറ്റിനെ ഇത്രയും അടിപൊളിയായി കൊണ്ടുപോയത്.

 

രാകേഷ് ബാലയോടൊപ്പം

 

രാകേഷ് ബാല നവാഗത സംവിധായകനാണ്. പുതുമുഖ സംവിധായകനെന്ന് തോന്നുകയില്ല. വളരെ വ്യക്തമായ ധാരണയുള്ള സംവിധായകനാണ്. എല്ലാ ആർട്ടിസ്റ്റുകളെയും അദ്ദേഹം കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്.

ഓഡിഷൻ എനിക്ക് അവസരം തന്നില്ല

ഒരുപാട് ഫേക്ക് ഓഡിഷൻ ഇവിടെയുണ്ട്. ഒരുപാട് ചിത്രങ്ങളുടെ ഓഡിഷനു പോയിട്ടുണ്ട്. വെറുതെ സമയം കളയുക എന്നല്ലാതെ ഒരു പ്രയോജനവുമില്ല. എനിക്ക് വ്യക്തിപരമായി ഓഡിഷൻ എന്ന പരിപാടിയോട് താല്പര്യമില്ല.


അടുത്ത പ്രൊജെക്ടുകൾ

ജനുവരി അവസാനം അടുത്ത സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.എ ജി സുകുമാരൻ എന്ന സംവിധായകന്റെ ഒരു രാത്രിയാണ് അടുത്ത പ്രൊജക്റ്റ്,.

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram