വീണ്ടും പുത്തഞ്ചേരിയുടെ വരികൾ : കൈലാസ് മേനോൻ ഇന്റർവ്യൂ

Posted by ബീനാരഞ്ജിനി, 25 Jun, 2019

 

 




കൈലാസ് ഒരു പാട്ടുകൂടി വേണം. ഒരു പ്രധാനഭാഗം എഡിറ്റ് ചെയ്തു കണ്ടപ്പോൾ പാട്ടു വന്നാൽ നന്നായിരിക്കുമെന്നു തോന്നി. കൈലാസ് എഡിറ്റിംഗ് റൂമിലേക്ക് ഒന്നു വരൂ. ആ സീൻ കാണിച്ചുതരാം.ഫൈനൽസിന്റെ സംവിധായകൻ പി.ആർ. അരുൺ പറഞ്ഞു.കൈലാസ് നേരെ എഡിറ്റിംഗ് റൂമിലേക്കു ചെന്നു. അരുൺ ഒരു സീൻ കാണിച്ചു കൊടുത്തു. ഒറ്റപ്പെടലിന്റെ വേദന നിറഞ്ഞ ഒരു രംഗം. കൈലാസിനിഷ്ടമുള്ള ആരെക്കൊണ്ടെങ്കിലും എഴുതിച്ചു കൊള്ളൂ. കൈലാസിന്റെ മനസ്‌സ് പിന്നിലേക്കു പാഞ്ഞു. 12 വർഷം പിന്നിലേക്ക്. 2007  ലാണ്. കൈലാസിന് അന്ന് ഇരുപത് വയസ്‌സ്. കൈലാസ് ചെന്നൈയിലാണ്. കൈലാസിന്റെ സുഹൃത്തായിരുന്നു ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി.


അച്ഛൻ ചെന്നൈയിലേക്ക് വരുന്നുണ്ട്. ഗിരീഷ് പുത്തഞ്ചേരിയെ കാണാൻ. അജയ് കൈലാസിനോട് പറഞ്ഞു. അതുകേട്ടപ്പോൾ കൈലാസിന്റെ മനസെ്‌സാന്നിളകി. എത്രയോ കാലമായി കാണാൻ കൊതിക്കുന്ന ഒരാളാണ് ഗിരീഷ്. ഇപ്പോൾ അദ്ദേഹം വളരെ അടുത്തു വന്നിരിക്കുന്നു. ഇനി ഇതു പോലൊരു അവസരം വരില്ല. കൈലാസ് ഉടൻ ഡേവിഡ് കാച്ചപ്പിള്ളിയെ വിളിച്ച് മോഹം പറഞ്ഞു. കൈലാസിങ്ങുപോരെ.. ഞങ്ങൾ ഈരാളി ഗസ്റ്റ് ഹൗസിലുണ്ട്.ഡേവിഡ് പറഞ്ഞു.

 

കേട്ടതു പാതി കേൾക്കാത്തതുപാതി കൈലാസ് മേനോൻ ഈരാളി ഗസ്റ്റ്ഹൗസിലെത്തി. കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് കഥകൾ പറയുന്ന ഗിരീഷ് പുത്തഞ്ചേരിയും കേൾവിക്കാരായി ഡേവിഡ് കാച്ചപ്പിള്ളിയും മറ്റുചിലരും. അജയ് കാച്ചപ്പിള്ളിയും ഒപ്പം ഉണ്ടായിരുന്നു. അജയ് കൈലാസിനെ ഗിരീഷിന് പരിചയപ്പെടുത്തി. പതിനാറാം വയസ്‌സിൽ ചിട്ടപ്പെടുത്തിയ രണ്ട് മ്യൂസിക് ആൽബങ്ങൾ കൈലാസ് ഗിരീഷിനെ കേൾപ്പിച്ചു. ഒപ്പം കൈലാസ് ഒരു കാര്യം കൂടി പറഞ്ഞു. എന്നെങ്കിലും ഗിരീഷുമൊത്തൊരു പടം ചെയ്യണം. അതൊരു വലിയ ആഗ്രഹമാണ്. കൈലാസ് പറഞ്ഞു. ഗിരീഷിന് അത് ഇഷ്ടമായി. ഇത്തിരി പൊന്ന ഒരു പയ്യന്റെ വലിയ ആഗ്രഹം. പക്ഷെ അവനിലൊരു പ്രതിഭയുണ്ടെന്ന് ആദ്യനിമിഷങ്ങളിൽ തന്നെ ഗിരീഷ് മനസ്‌സിലാക്കി. നിന്റെ മനസ്‌സിൽ ഈണങ്ങൾ എന്തേലും ഉണ്ടോ? എങ്കിൽ ഒന്നു മൂളൂ ഗിരീഷ് പറഞ്ഞു. സിനിമ ഹരമായി മനസ്‌സിൽ കൊണ്ടു നടക്കുന്നതുകൊണ്ട് കൈലാസിന്റെ മനസ്‌സിൽ നാലഞ്ചു ഈണങ്ങൾ എല്ലായ്‌പ്പോഴും ഉണ്ടാകുമായിരുന്നു.

 


അതിൽ നിന്നൊരെണ്ണം കൈലാസ് മൂളി. ആദ്യവട്ടം മൂളിക്കഴിഞ്ഞപ്പോൾ ഒന്നുകൂടി സ്പീഡ് കുറയ്ക്കാൻ പറഞ്ഞു. ഞാൻ സ്പീഡ് കുറച്ചു. അപ്പോൾ തന്നെ ഗിരീഷ് പേനയും പേപ്പറും കൈയിലെടുത്തു. അതിൽ എന്തോകുത്തിക്കുറിച്ചു. എന്റെ ഹമ്മിംഗ് കഴിഞ്ഞതും അദ്ദേഹംപേപ്പറിൽ കുത്തിക്കുറിച്ചതിനിടയിൽ ഒരൊപ്പിട്ട് എന്റെ കൈയിൽ തന്നു.അർത്ഥസമ്പുഷ്ടമായ അതിമനോഹരമായ വരികൾ. ഒരു വാക്കിലെ മീറ്ററിനുപോലും മാറ്റമില്ലാതെ എഴുതിയിരിക്കുന്നു. കൈലാസിന്റെ മനസ്‌സു നിറഞ്ഞു. ഗിരീഷ്പുത്തഞ്ചേരിയുടെ അനുഗ്രഹവും വാങ്ങി കൈലാസ് പറഞ്ഞു: എന്നെങ്കിലും ഇതൊരു സിനിമാഗാനമാകും, ഉറപ്പ്. ആ ഉറപ്പാണ് ഇപ്പോൾ സഫലമാകുന്നത്. കൈലാസിന്റെ ഈണത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനം മണിയൻപിള്ള രാജുവും പി.ആർ.അരുൺ കൂടി ഒരുക്കുന്ന ഫൈനൽസിലൂടെ ചലച്ചിത്ര പിന്നണിഗാനമാകുന്നു. നീണ്ട 12 വർഷത്തിനുശേഷം. ഈ 12 വർഷം സിനിമയിൽ അവസരം തേടി അലയുകയായിരുന്നു കൈലാസ്. പക്ഷെ ചലച്ചിത്രസംഗീത സംവിധായകനാകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പരസ്യങ്ങളിലും മറ്റും കൈലാസ് പേരെടുക്കുകയുംചെയ്തു.


ഇതിനിടയിൽ ഒന്നു രണ്ടു സിനിമകളിൽ അവസരം വന്നെങ്കിലും ആ ഗാനങ്ങൾ ശ്രദ്ധേയമായില്ല. ശ്രദ്ധിക്കപ്പെട്ട ആദ്യഗാനം സൂപ്പർ ഹിറ്റായ തീവണ്ടിയിലേതാണ്. സിനിമയും പാട്ടും ഒരുപോലെ ഹിറ്റായി. മാത്രമല്ല അതിന്റെ പേരിൽ പിന്നെയും കിട്ടി അഞ്ചാറ് ചിത്രങ്ങൾ.... അതിലൊന്നാണ് പിആർ അരുൺ സംവിധാനം ചെയ്യുന്ന ഫൈനൽസ്.ഫൈനൽസിൽ മൂന്നു പാട്ടുകളാണ് ആദ്യം ഉണ്ടായിരുന്നത്. അതിൽ ആദ്യഗാനം എഴുതിയത് സുന്ദരി നിൻ തുമ്പു കെട്ടിയിട്ട എന്ന ഗാനത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രസിദ്ധനായ എംഡി രാജേന്ദ്രനാണ്. പറക്കാം പറക്കാം എന്നുതുടങ്ങുന്ന മനോഹരമായ ഒരു പ്രണയ ഗാനമാണിത്. രണ്ടാമത്തെ പാട്ട് മനു മഞ്ജിത്ത് എഴുതിയതാണ്. ചലനമോ ജ്വലനമോ എന്നാണ് ഈ ഗാനം തുടങ്ങുന്നത്. മൂന്നാമത്തെ പാട്ടെഴുതിയിരിക്കുന്നത് പത്രപ്രവർത്തകയായ ശ്രീരേഖയാണ്. നീ മഴവില്ലു പോലെ മിഴിയോരം വിരിയവേ എന്നാണ് ഈ പ്രണയ ഗാനം തുടങ്ങുന്നത്. ഈ മൂന്നു ഗാനങ്ങളും നേരത്തെ എഴുതി ഈണമിട്ട ശേഷമാണ് മറ്റൊരു ഗാനം വേണമെന്ന് അരുൺ കൈലാസിനോട് ആവശ്യപ്പെട്ടത്. ഒറ്റപ്പെടലിന്റെ വീർപ്പുമുട്ടലുള്ള ഒരു ഗാനമാണ് വേണ്ടത്. സിറ്റ്വേഷൻ കേട്ടപ്പോൾ മനസ്‌സിൽ ആദ്യം വന്നത് വർഷങ്ങൾക്കു മുമ്പ് ഗിരീഷ് എഴുതിക്കൊടുത്ത പാട്ടായിരുന്നു.

 

ശ്രീനിവാസിനെക്കൊണ്ട് കൈലാസ് പാട്ട് പാടിച്ച് റെക്കാർഡ് ചെയ്തു. പിന്നെയത് ആ രംഗവുമായി ചേർത്തു വച്ചു കണ്ടു. അഞ്ചുമിനിട്ട് ദൈർഘ്യമുള്ള ആ ഗാനം കണ്ടു കഴിഞ്ഞപ്പോൾ സംവിധായകന്റെയും കൈലാസിന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.ഈ സിനിമക്കുവേണ്ടി, ഈ പശ്ചാത്തലത്തിൽ പന്ത്രണ്ട് വർഷം മുമ്പ് ഗിരീഷ് പുത്തഞ്ചേരി എഴുതിവച്ച ഗാനമാണോ ഇതെന്നായിരുന്നു. ചിത്രത്തിന്റെ എഡിറ്ററുടെ സംശയം അതദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തുയെന്ന് കൈലാസ് ഓർമ്മിക്കുന്നു. സംവിധായകനും സംഗീത സംവിധായകനും ചേർന്ന് തന്നെ പറ്റിക്കാൻ പറഞ്ഞതാകും. 12 വർഷം മുമ്പു ചെയ്ത പാട്ടാണെന്ന കഥയെന്ന് എഡിറ്റർ ജിത് സംശയിച്ചു.നിർമ്മാതാവ് മണിയൻപിള്ള രാജുവും പാട്ടുകേട്ടപ്പോൾ തന്നെ കൈലാസിനെ അഭിനന്ദിച്ചു.

 

 

കാലത്തിനൊത്ത മാറ്റമോ കഥയ്‌ക്കൊത്ത മാറ്റമോ ഈ പാട്ടിനു വേണ്ടി വന്നോ?


കൈലാസ് മേനോൻ: ഇല്ല ഒരക്ഷരം പോലും മാറ്റേണ്ടിവന്നില്ല. അത്രത്തോളം കഥയുമായി ചേർന്നു നിൽക്കുന്നുണ്ടായിരുന്നു ഗാനം. അതാണ് രാജുസാറിനെയും അരുണിനെയുമൊക്കെ അത്ഭുതപ്പെടുത്തിയത്.

 

ഗിരീഷിന്റെ ഭാര്യ ബീനയുമായി സംസാരിച്ചിരുന്നോ?

അദ്ദേഹത്തിന്റെ മകൻ ജിതിനും ഞാനും സുഹൃത്തുക്കളാണ്. അമ്മയെ ഫോണിൽ വിളിച്ചു ഞാൻ സംസാരിച്ചിരുന്നു. എന്നിട്ട് പാട്ട് അയച്ചു കൊടുത്തു. അതുകേട്ടപ്പോൾ അമ്മയ്ക്കും സങ്കടം വന്നു. വർഷങ്ങൾക്കുശേഷം വീണ്ടും അദ്ദേഹത്തിന്റെ പാട്ടു കേൾക്കാൻ കഴിഞ്ഞസന്തോഷത്തിലായിരുന്നു അമ്മ. അമ്മയുടെ അനുഗ്രഹത്തോടും അനുമതിയോടും കൂടിയാണ് ഈ പാട്ട് ഉപയോഗിച്ചിരിക്കുന്നത്.

 

ഇതാരാ പാടിയത്?

ശ്രീനിവാസ്

 

ഗാനത്തിന്റെ വരികൾ?

മഞ്ഞുകാലം ദൂരെ മാഞ്ഞു
മിഴിനീർ സന്ധ്യ മറഞ്ഞു
പകലിൻ മൗനം തേങ്ങലായ്
പാർവണയാമം സ്‌നേഹമായ്
ഗസൽ മൂഡിലുള്ള പാട്ടാണ്.

 

പൈതൃകമാണോ സംഗീതം?

അല്ല. എന്റെ കുടുംബത്തിൽ പോലും ആർക്കും സംഗീതവുമയി ഒരു ബന്ധവുമില്ല. കുടുംബത്തെല്ലാവരും മറ്റ് പല ജോലികളാണ് ചെയ്യുന്നത്. അച്ഛൻ രാമചന്ദ്രമേനോൻ ദന്തിസ്റ്റാണ്. അമ്മ ഗിരിജാദേവി. ഒരു ചേട്ടനുണ്ട്. പിന്നെ ചേട്ടന്റെ ഭാര്യ എന്റെ ഭാര്യ ഇവർക്കാർക്കും സംഗീതവുമായി ബന്ധമൊന്നുമില്ല.

 

മൊത്തം എത്ര സിനിമ ചെയ്തു?

ജയരാജിന്റെ പകർന്നാട്ടം എന്ന സിനിമയുടെ പശ്ചാത്തലസംഗീതമാണ് . സിനിമക്കുവേണ്ടി ആദ്യം ചെയ്തത്. മൊത്തം പതിനൊന്നെണ്ണം ചെയ്തു. ആളുകൾ അറിഞ്ഞത് തീവണ്ടിയോടെയാണ്. ഇപ്പോൾ ഫൈനൽസ്, ഇട്ടിമാണി, എടക്കാട് ബറ്റാലിയൻ ജോ ഭരത്തിന്റെ ചിത്രം തുടങ്ങിയവയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഏറ്റവും പ്രയാസപ്പെട്ടു ചെയ്തു സിനിമ?

സിനിമ ചെയ്യാൻ പ്രയാസമൊന്നുമില്ല. പരസ്യമാണ് പ്രയാസം. അതൊരു വെല്ലുവിളിയാണ്. സിനിമയിൽ ഒരാളുടെ മാത്രം അപ്രൂവൽ മതി. ഇതിനതു പോര. ഒരുപാട് പേരുടെ അപ്രൂവൽ വേണം. ഡയറക്ടർ ഏജൻസി, ക്‌ളൈന്റ് ഇങ്ങനെ ഒരു പാടുപേരുടെ പെർമിഷൻ വേണം. അതുകൊണ്ട് ക്‌ളൈന്റിന് എന്താണു വേണ്ടതെന്ന് കൃത്യമായി മനസ്‌സിലാക്കിയിട്ടേ ഞാൻ വർക്കു തുടങ്ങാറുള്ളൂ. നന്നായി ചർച്ച ചെയ്തു ചെയ്താൽ പോലും അതംഗീകരിക്കണമെന്നില്ല. അതുകൊണ്ടാണ് ഈ രംഗത്ത് ആളുകൾ കുറയുന്നത്. എനിക്കു പിന്നെ സിനിമ കിട്ടാത്തതുകൊണ്ട് ഞാനിതിൽ തുടർന്നതാണ്. അതുകൊണ്ടുതന്നെ സിനിമയിൽ എനിക്കു ബുദ്ധിമുട്ട് തോന്നിയില്ല.

 

സംഗീതം പഠിച്ചോ?

സ്‌കൂളിൽ പഠിക്കുമ്പോൾ പഠിച്ചിട്ടുണ്ട്. ശാസ്ത്രീയമായി പഠിച്ചിട്ടില്ല. പഠിക്കുന്നതിനെക്കാൾ സംഗീതമായിരുന്നു ഇഷ്ടം. പക്ഷെ പഠിത്തവും ശരിക്കു നടന്നില്ല. സംഗീത പഠനവും നടന്നില്ല.

 

സംഗീതത്തിലെ ഗുരു ആരാണ്?

എനിക്കേറ്റവും ഇഷ്ടമുള്ള സംഗീത സംവിധായകരാണ് എന്റെ ഗുരുക്കന്മാർ, ഏ.ആർ.റഹ്മാൻ, ഔസേപ്പച്ചൻ, ഇളയരാജ രവീന്ദ്രൻമാഷ്..ഇവരിൽ നിന്നൊക്കെയുള്ള ഒബ്‌സർവേഷൻസാണ് ശരിക്കും എന്റെ ഗുരു. അറിവിനെക്കാൾ ഒബ്‌സർവേഷനാണ് എന്നെ സൃഷ്ടിച്ചത്. നല്ല ഗാനങ്ങൾ ഉണ്ടാകുന്നത് എന്നൊക്കെ മനസ്‌സിലാക്കാനുള്ളശ്രമമാണ് എന്റെ പാട്ടുകൾ.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram