രക്ഷകരായി പൃഥ്വിയും സംഘവും എത്തിയ ആ ദിവസം

Posted by Prashob, 02 Dec, 2018

 

 

 

നായികയായും സഹനടിയായും മലയാള സിനിമയിൽ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കുന്നു ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്ക് ലെനയുടെ കടന്നുവരവ് .ഇരുപത് വർഷത്തിന് ഇടയിൽ നൂറിന് മുകളിൽ സിനിമകൾ; അതിൽ യുവതാരങ്ങളുടെ അമ്മയായും,വളരെ ശക്തമായ കഥാപാത്രങ്ങളുമായി ലെന യാത്ര തുടരുന്നു .തൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ വെള്ളിനക്ഷത്രവുമായി പങ്കുവച്ചപ്പോൾ.

 

ഏറ്റവും പുതിയ ചിത്രം പവിയേട്ടൻ്റെ മധുരച്ചൂ റിലീസിന് എത്തുകയാണ് അതിലെ കഥപാത്രത്തെക്കുറിച്ച്.കഥാപത്രത്തെ അവതരിപ്പിക്കൻ നടത്തിയതയാറെടുപ്പുകൾ? 

പവിയേട്ടൻ്റെ മധുരച്ചൂരൽ ഏറെ നാളുകൾക്ക് ശേഷം ഞാൻ നായികയാവുന്ന ചിത്രമാണ് .ആനി എന്നാണ് കഥാപാത്രത്തിൻ്റെ പേര് സ്കൂൾ ടീച്ചർ ആണ് .ആനി ടീച്ചർ ആകാൻ പ്രത്യേകതയാറെടുപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല.പവിയേട്ടൻ്റെ മധുരച്ചൂരൽ തുടങ്ങുന്നതിന് മുൻപ് ഞാനും ശ്രീനിയേട്ടനും ഒരുമിച്ച് വർക്ക് ചെയ്യുകയായിരുന്നു ഹണീബി ടു വിൽ.ആ സമയത്തുതന്നെ ശ്രീനിയേട്ടൻ ഈ സിനിമയെക്കുറിച്ചും ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചും പറഞ്ഞു തന്നിട്ടുണ്ടായിരുന്നു അതുകൊണ്ട് തന്നെ മെൻ്റെലി തയാറെടുക്കാൻ പറ്റിയിരുന്നു.പിന്നെ പവിയേട്ടൻ ഒരു മലയാളതനിമയുള്ള ചിത്രമാണ് . ന്യൂ ജനറേഷൻ സിനിമകൾക്ക് ഇടയിൽ ഇത്തരത്തിൽ ഉള്ള സിനിമകൾ നമ്മൾ അധികം കണ്ടിട്ടുണ്ടാകില്ല.സത്യത്തിൽ ഇത്തരത്തിൽ മുൻപ് നമ്മൾ കണ്ട് ഇഷ്ട്ടപ്പെട്ടിട്ടുള്ള സിനിമകൾ കണ്ട് അയവിറക്കുക എന്നതായിരുന്നു ഈ ചിത്രത്തിനായുള്ള ഹോംവർക്ക് .വളരെ ആസ്വദിച്ചാണ് ആനി ടീച്ചറായി അഭിനയിച്ചത്. ഒരു പക്ഷെ എനിക്ക് തോന്നുന്നു എൻ്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് വടക്കു നോക്കിയന്ത്രം. ഞാൻ സിനിമയിൽ എത്തിയ സമയത്താണ് ചിന്താ വിഷ്ടയായ ശ്യാമള റിലീസ് ആകുന്നത്. അപ്പോഴൊക്കെആലോചിക്കുന്നത് ശ്രീനിയേട്ടൻ്റെ പടത്തിൽ അഭിനയിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നായിരുന്നു . സത്യത്തിൽ ഇപ്പോഴാണ് അതിനുള്ള അവസരം ഉണ്ടാകുന്നത് .

 

 

 

റ്റ് ശ്രീനിവാസൻ ചിത്രങ്ങളിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണ് പവിയേട്ടൻ്റെ മധുരച്ചൂരൽ ?


ശ്രീനിയേട്ടൻ്റെ എഴുത്ത് രീതിനമുക്ക് അറിയാവുന്നതാണല്ലോ. എപ്പോഴും കറണ്ട്അഫേഴ്‌സ് ആയിട്ടുള്ള കാര്യങ്ങൾ ഉൾപ്പെടുത്തികൊണ്ടാകും അദ്ദേഹം സിനിമകൾ എഴുതുന്നത്.അതുപോലെ തന്നെയാണ് ഈ ചിത്രവും അദ്ദേഹം എഴുതിയിരിക്കുന്നത് .കാലഘട്ടത്തിന് അനുസരിച്ച് ടിപ്പിക്കൽ ഫാമിലി ഓറിയെൻ്റെഡ് സ്റ്റോറി ആണെങ്കിലും അത് കറണ്ടായിരിക്കും അതു പോലെ തന്നെ എവർഗ്രീനും.ശ്രീനിയേട്ടൻ്റെ എഴുത്തിൽ വരുന്ന നല്ല ചിത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് വിശ്വാസം .

 

 

 

സോഷ്യൽ മീഡിയ കാലത്തെ മീ ടൂ പോലെയുള്ള തുറന്ന് പറച്ചിലുകളെ എങ്ങനെ നോക്കി കാണുന്നു



സത്യത്തിൽ ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ല.സോഷ്യൽ മീഡിയ ഒരുപാട് ഫോളോ ചെയ്യുന്ന ആളുമല്ല .ഞാൻ അത്യാവശ്യം ഇൻസ്റ്റഗ്രാമിൽ മാത്രമാണ് ആക്റ്റീവ് ആയിരിക്കുന്നത് അതിനുള്ള കാരണം തന്നെ എൻ്റെ ഒരു പേഴ്‌സണൽ ഡയറികീപ്പ് ചെയ്യുന്നത് പോലെയാണ് ഇൻസ്റ്റഗ്രാം ഞാൻ ഉപയോഗിക്കുന്നത്.എൻ്റെ യാത്രകളുടെ വിശേഷങ്ങൾ പങ്കുവെക്കാനും മറ്റുമായി .ഒരു വർഷം പോയത് എങ്ങനെയായിരുന്നു എന്ന് അറിയാൻവേണ്ടിമാത്രം.അത് ലൈക്സ് കിട്ടാൻ വേണ്ടിയുമല്ല .സത്യത്തിൽ എൻ്റെ നേപ്പാൾ യാത്രക്ക് ശേഷമാണ് കുറെക്കൂടി ആളുകൾ എന്നെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് തുടങ്ങിയത് തന്നെ പറഞ്ഞു വരുന്നത് എന്താണെന്നുവച്ചാൽ വളരെ വൈകി മാത്രമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന പലമൂമെന്റുകളും അറിയുന്നത് പോലും .ശരിക്കും എല്ലാവരും തമ്മിൽ വേൾഡ് വൈഡ് കണക്ഷൻസ് ഉള്ളത് പോലും സോഷ്യൽ മീഡിയ വഴിതന്നെയാണ് എന്നത് അപ്പോഴും അംഗീകരിക്കാതെവയ്യാ .സോഷ്യൽ മീഡിയ ഒരാളുടെ ലൈഫിൽ എത്രത്തോളം ഭാഗമാക്കണം എന്നത് തീരുമാനിക്കേണ്ടത് അവനവൻ തന്നെയാണ് .ഒരു പാട് ആളുകൾ പറയുന്നു ഇപ്പോൾ സോഷ്യൽ മീഡിയ അഡിക്റ്റഡാണ് .ലോകത്തിൻ്റെ പലഭാഗത്തും അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഡി അഡിക്ഷൻ സെന്ററുകൾ പോലും ആരംഭിച്ചു കഴിഞ്ഞു എന്നത് സത്യാമായ കാര്യമാണ് .അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ എഫക്റ്റ് ചെയ്യാൻ സമ്മതിക്കാത്ത ഒരാളാണ് ഞാൻ.അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പല മൂമെന്റ്സുംഒരുപക്ഷേ വളരെ വൈകി മാത്രം അറിയുന്ന ഒരാളും കൂടിയാണ് ഞാൻ .പലമൂമെന്റ്സും നടക്കുന്നുണ്ട്; അതിൽ എല്ലാം നല്ലതും ചിത്തയുമായ വശങ്ങൾ ഉണ്ട് .എന്തും അമിതമായാൽ നല്ലതല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ .ഒരുതരത്തിൽ ഒരു ഈസി പ്ലാറ്റ് ഫോമാണ് ഇത് .ഞാൻ സോഷ്യൽ മീഡിയയിൽ നടക്കുന്ന മീറ്റു പോലുള്ള മൂമെന്റ്സുമായി ടോട്ടലി ഡിറ്റാച്ചിഡാണ് അതിനെ അനുകൂലിക്കുന്നുമില്ല പ്രതികൂലിക്കുന്നുമില്ല ന്യൂട്രലാണ് .

 

 

 

യാത്രകൾ ഓർമ്മകൾ അനുഭവങ്ങൾ ?

 

കുട്ടിക്കാലംമുതൽക്ക് തന്നെ യാത്ര ഹരമാണ് .എന്നുവച്ചാൽ ഒരു സ്ഥലത്തല്ല കൂടുതൽ കാലം ജീവിച്ചിട്ടുള്ളത് .അച്ഛൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് അതുകൊണ്ട് തന്നെ മൂന്ന് വർഷം കൂടുമ്പോൾ സ്ഥലം മാറ്റം ഉണ്ടാകും.അത് ഇന്ത്യയിലെ ഏതുഭാഗത്തേക്കുമാകാം. കുട്ടിക്കാലം മേഘാലയിലും ആസാമിലുംമായിരുന്നു. പിന്നെയാണ് കേരളത്തിലേക്ക് വന്നത് . ബോംബയിൽ പഠിച്ചിട്ടുണ്ട് . ഇപ്പോൾ താമസിക്കുന്നത് ബാംഗ്ലൂരിൽ ആണ് . അപ്പോൾ അങ്ങനെ ഒരു സ്ഥലത്ത് തന്നെ കുട്ടിക്കാലത്ത് താമസിക്കാതിനാൽ ആണെന്ന്തോന്നുന്നു യാത്ര ഹരമായി തീർന്നത്.ഒറ്റയ്ക്ക് യാത്ര ചെയ്ത് തുടങ്ങിയത് ബോബെയിൽ പഠിക്കാൻ പോകുമ്പോഴയിരുന്നു.പിന്നീട് സിനിമാ ലൊക്കേഷനുകളിലേക്ക് ഒറ്റയ്ക്ക് യാത്ര തുടങ്ങി.നമ്മൾ ഷൂട്ടിങ്ങിന് വേണ്ടി ലണ്ടനിലേക്കും സ്കോട്ലാൻഡിലേക്കും മറ്റും പോകുമ്പോൾ ഒരുപാടുസമയം കിട്ടും അവിടെ എക്സ്പ്ലോർ ചെയ്യാനും അങ്ങനെ നമ്മൾ ഒന്ന് യാത്ര ചെയ്ത് അവിടത്തെ സ്ഥലങ്ങളും ആൾക്കാരും കൾച്ചറും ഭക്ഷണങ്ങളും ഒക്കെ ഒന്ന് ആസ്വദിച്ച് വന്ന് കഴിഞ്ഞപ്പോഴാണ് യാത്ര വീണ്ടും ഹരമായി തുടങ്ങുന്നത്.പിന്നെ എവിടെങ്കിലും കുറെ നേരം ഇരിക്കുമ്പോൾ തോന്നും എന്നാൽ ഒരു യാത്രപോയാലോ എന്ന് .ആദ്യം ഒറ്റയ്ക്ക് യാത്ര പോകുന്നത് ബോബെയിലേക്ക് പോസ്റ്റ് ഗ്രാജ്യൂവേഷന് പഠിക്കാൻ പോകുമ്പോഴാണ് .നമുക്ക് നമ്മളെ തന്നെ നോക്കുവാൻ ഉള്ള ഉത്തരവാദിത്തം സെൽഫ് കോൺഫിഡൻസും ക്യാരറ്റർ ഷാർപ്പിനസും ഒക്കെ തരുന്നത് യാത്രകളാണ്.എൻ്റെ യാത്രകളെ ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയത് തന്നെ നേപ്പാൾയാത്രക്ക് ശേഷമാണ് .യാത്രാനുഭവങ്ങൾ പുസ്തകരൂപത്തിൽ ....എനിക്ക് തോന്നുന്നില്ല ഞാൻ ആയിട്ട് ഒരിക്കലും എൻ്റെ യാത്രകളെക്കുറിച്ച് പുസ്തകമെഴുതുമെന്ന് .യാത്രകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത് പോലും ഞാൻ സേഫ് ആണെന്ന് അറിയിക്കുവാൻ കൂടിയാണ് .ഏറെകുറെ നല്ല അനുഭങ്ങളാണ്‌ യാത്രകൾ എനിക്ക് സമ്മാനിച്ചിട്ടുള്ളത് . വായിക്കുന്നവർ എപ്പോഴും ആഗ്രഹിക്കുക രക്ഷപെടലിന്റെ കഥ കേൾക്കുവാൻ ആയിരിക്കും അങ്ങനെ പറഞ്ഞു വരുമ്പോൾ ഈ വർഷം സ്പിറ്റി വാലിയിലേക്ക് പോയ ഒരനുഭവം മറക്കാൻ പറ്റില്ല. അത് ഒരു രക്ഷപെടലിൻ്റെ കഥ കൂടിയാണ് .സംഭവം എന്താണെന്ന് വച്ചാൽ എപ്പോഴും വായനക്കാർ വായിക്കാൻ ആഗ്രഹിക്കുന്നത് രക്ഷപെടലിൻ്റെ കഥകൾ കേൾക്കാൻ ആയിരിക്കും 
അത്തരത്തിൽ ഉള്ള അനുഭവവും ഉണ്ടായി ഈ വർഷം. അതിൽ രക്ഷകനായെത്തിയതോ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജുമായിരുന്നു.നേപ്പാൾ യാത്രക്ക് ശേഷം ഒരു മ്യൂസീക്കൽ ആൽബത്തിൻ്റെ ഷൂട്ടിന് വേണ്ടി ഡൽഹി വഴി മണാലിയിലെത്തി അവിടെ നിന്നും സ്പിറ്റി വാലിയിലേക്കായിരുന്നു യാത്ര.എന്ന് നിൻ്റെ മൊയിദീൻ എന്ന ചിത്രത്തിൻ്റെ അസ്സോസിയേറ്റ് ജിതിൻ ലാൽ ആയിരുന്നു അതിൻ്റെ സംവിധാനം .ആ യാത്രയിൽ ആദ്യത്തെ ദിവസം ഐസ് വീണ് മെൽറ്റാകുന്ന സ്ഥലത്ത് ഞങ്ങൾ യാത്ര ചെയ്ത വണ്ടി സ്റ്റക്കായി .റോത്താങ് പാസ്സ് ഒക്കെ കഴിഞ്ഞാണ് മഞ്ഞോഴുക്കിൽ വണ്ടി കുടുങ്ങിയ സ്ഥലം .എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ആകെപെട്ട് നിൽക്കുന്ന അവസ്ഥ .അവിടെയ്ക്ക് പോകുന്ന വഴി വിജനമാണ് .എന്തെങ്കിലും ആവശ്യം വന്നാലോ; യാത്രക്ക് ഇടയിൽ അപകടം സംഭവിച്ചാലോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ .രാത്രി അവിടെ പെട്ടെത് തന്നെയെന്ന് കരുതി.വളരെകുറഞ്ഞു മാത്രം ആൾ സഞ്ചാരം ഉള്ള പാതയാണത് .എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഇങ്ങനെ പുറത്തോട്ട് നോക്കിയിരിക്കുമ്പോൾ ഇപ്പുറത്തെ വിൻഡോയിൽ പൃഥ്വിരാജ് .എന്താ നടക്കുന്നത് എന്ന് മനസ്സിലായില്ല ഒരു രണ്ട് സെക്കന്റ് നേരത്തേക്ക്.പിന്നെയാണ് അറിഞ്ഞത് നൈൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിഅവർ മടങ്ങുമ്പോഴാണ് ഞങ്ങൾ വഴിയിൽ കുടുങ്ങിയിരിക്കുന്നത് കാണുന്നത്.അങ്ങനെ അവർ എല്ലാവരും ചേർന്നാണ് ഞങ്ങളുടെ വണ്ടി മഞ്ഞിൽ നിന്ന് വലിച്ചുപുറത്തെത്തിക്കുന്നത് .പിന്നീട് അവരോടൊപ്പം ഞങ്ങൾ മണാലിയിലേക്ക് മടങ്ങുകയാണ് ചെയ്തത്.അവർ ആസമയം അവർ അതുവഴി വന്നില്ലായിരുന്നുവെങ്കിൽ ഞങ്ങൾ പെട്ട് പോയേനെ .കൈയ്യിൽ ഭക്ഷണമൊന്നും കരുതിയിരുന്നുമില്ല.വൈകുന്നേരങ്ങളിലാണ് മഞ്ഞുരുക്കത്തിൻ്റെ തീവ്രത കൂടുക.ശരിക്കും പറഞ്ഞാൽ അവിടെ രക്ഷകരായി പൃഥ്വിയും സംഘവും എത്തുകയായിരുന്നു.അതാണ് യാത്രക്കിടയിൽ മറക്കാൻ പറ്റാത്ത അനുഭവം.പിറ്റേ ദിവസമാണ് ഞങ്ങൾ അവിടേക്ക് ഷൂട്ടിന് പോയത്.നേപ്പാളിൽ രണ്ടുമാസം ഒറ്റയ്ക്ക് യാത്ര ചെയ്‌തിട്ടും ഇത്തരം ഭയപ്പെടുത്തുന്ന അനുഭവം ഉണ്ടയിട്ടില്ല.ശരിക്കും യാത്ര ഇപ്പോഴും കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്നു... 

 

 

മറ്റ് ചലച്ചിത്ര പ്രവർത്തകരെ പോലെ ലെനയും സംരംഭകയാണ് അതിനെക്കുറിച്ച്?


കൊച്ചിയിൽ ഞാനും എൻ്റെ സുഹൃത്തുക്കളും ചേർന്നാണ് ആകൃതി എന്ന ഫിസിയോതെറാപ്പി സ്ലിമ്മിങ് സെൻ്റർ നടത്തുന്നത് .വളരെ നന്നയി തന്നെ അത് നടന്നു പോകുന്നു .മെഡിക്കൽ ആയിട്ടുള്ള 
ട്രീറ്റ്മെന്റ്സാണ് കൊടുക്കുന്നത് .ഹെൽത്ത് ഇഷ്യൂസ് കാരണം ബുദ്ധിമുട്ടുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ഇവിടുത്തെ രീതികൾ .ഒരുമാസം കൊണ്ട് വെയിറ്റ് കുറക്കാൻ കഴിയും.മരുന്നുകളോ ഡയറ്റിങ്ങോ സർജറിയോ ഒന്നും ഇല്ലാതെയാണ് ഭാരം കുറയ്ക്കുന്നത്.ബ്യുട്ടി&ഹെൽത്ത് രണ്ടും കംബെയിൻഡാണ് ഇവിടെ . ഇപ്പോൾ ഞാൻ അതിൽ അത്ര ആക്റ്റീവ് പാട്ണർ അല്ല.എൻ്റെ ഫ്രണ്ട് ഡോക്ടർ ലൂയിസായാണ് അത് നടത്തുന്നത്.

 

വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾ ?

 

വിയേട്ടൻ്റെ മധുരച്ചൂരലിനു ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകം, ബി ഉണ്ണികൃഷ്ണൻ ചിത്രമായ കോടതി അലക്ഷ്യം ബാലൻ വക്കീൽ എന്നിവയാണ് റിലീസ് ആകാനുള്ളത് .ഏറെ നാളുകൾക്ക് ശേഷം പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ബാലൻ വക്കീൽ . ഫഹദ് നായകനാകുന്ന പേരിടാത്ത സിനിമയും വിക്രം നായകനാവുന്ന തമിഴ് ചിത്രവുമാണ് ഞാൻ ഇപ്പോൾഅഭിനയിച്ചുകൊണ്ടിരിക്കുന്നത്. പി എഫ് മാത്യൂസ് ആണ് ഫഹദ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.ഊട്ടിയിലാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത് വിവേക് ആണ് ഫഹദ് ചിത്രത്തിന്റെ സംവിധാനം.

 
loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram