ലൂക്കയായി ടൊവിനോ മാത്രം : അരുണ്‍ ബോസ് സംസാരിക്കുന്നു.......

Posted by Rajesh kumar, 25 Jun, 2019

 

 


മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ജേര്‍ണലിസം അധ്യാപകനായിരുന്നു മൂവാറ്റുപുഴ സ്വദേശിയായ അരുണ്‍ ബോസ്. നിരവധി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തുന്ന ലൂക്ക അരുണിന്റെ രണ്ടാമത്തെ ചിത്രമാണ്. ആദ്യം ഒരുക്കിയത് ഒരു തമിഴ് ചിത്രമാണ്. ലൂക്കയുടെ വിശേഷങ്ങളുമായി അരുണ്‍.

 

ത്രില്ലര്‍ സ്വഭാവമുള്ള പ്രണയകഥ

 

ലൂക്ക എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന വളരെ ലളിതമായ സിനിമയാണ്. കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണിത്. ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമാണ്. ലൂക്ക എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. പാഴ്‌വസ്തുക്കളില്‍ നിന്നും സൃഷ്ടികള്‍ ഉണ്ടാക്കുന്ന സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റ് ആണ് ലൂക്ക. ജീവിതം ശരിക്കും ആസ്വദിക്കുന്നയാള്‍. ലൂക്കയോടൊപ്പം വരുന്ന പെണ്‍കുട്ടിയാണ് അഹാനയുടെ കഥാപാത്രം നിഹാരിക. ലൂക്കയുടെയും നിഹാരികയുടെയും പ്രണയമാണ് ലൂക്ക പറയുന്നത്.

 

ടൊവിനോ എക്‌സൈറ്റഡ് ആയി

 

ലൂക്കയുടെ കഥയുമായി 2014 ലാണ് ടൊവിനോയെ കാണുന്നത്. സെവന്‍ത് ഡേയും കൂതറയും കഴിഞ്ഞ സമയം. ലൂക്കയുടെ തിരക്കഥ പൂര്‍ത്തിയായ ശേഷം പ്രധാന കഥാപാത്രത്തിന്റ രൂപത്തിനും ഭാവത്തിനും അനുയോജ്യമായൊരു മുഖം തേടുന്നതിനിടെയാണ് ടൊവിനോയുടെ ഒരു ഫോട്ടോ ശ്രദ്ധയില്‍പ്പെട്ടത്. ബീച്ചില്‍ വൈറ്റ് ഷര്‍ട്ട് ഇട്ടുനില്‍ക്കുന്ന ചിത്രം. ഞാനും സുഹൃത്തും, ലൂക്കയുടെ തിരക്കഥയില്‍ എന്റെ സഹ എഴുത്തുകാരനുമായ മൃദുലും തിരക്കഥയുമായി ടൊവിനോയെ സമീപിച്ചു. കഥ കേട്ട് ടൊവിനോയും വളരെ എക്‌സൈറ്റഡ് ആയി. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ടൊവിനോയുമായി ഞങ്ങള്‍ക്ക് മാനസിക ഐക്യം അനുഭവപ്പെട്ടു. ടൊവിനോ കഠിനാദ്ധ്വാനിയും കാര്യഗ്രഹണശേഷിയുള്ളയാളും സിനിമയോട് ഏറെ താത്പര്യമുള്ളയാളുമാണെന്നു തോന്നി. അന്നു തന്നെ അദ്ദേഹം കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിരുന്നു. കഥാപാത്രത്തെ നന്നായി ഉള്‍ക്കൊണ്ടാണ് ഞങ്ങളോടു സംസാരിച്ചതും. അതോടെ ലൂക്കയായി ടൊവിനോയെ അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാന്‍ പോലും പറ്റാതായി.
ഒരു സിനിമാട്ടോഗ്രഫി വര്‍ക്ക് ഷോപ്പിലാണ് അഹാനയെ പരിചയപ്പെട്ടത്. ടൊവിനോയെ പോലെ തന്നെ അഹാനയും കഥാപാത്രത്തോട് ഏറെ താത്പര്യം കാട്ടി. അങ്ങനെയാണ് അഹാന നിഹാരികയായത്.
ടൊവിനോക്കും അഹാനയ്ക്കുമൊപ്പം പ്രധാനപ്പെട്ട കുറെ കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്. അവയില്‍ ഒന്നിനെ അവതരിപ്പിക്കുന്നത് എന്റെ സുഹൃത്ത് നിതിന്‍ ജോര്‍ജ്ജാണ്. നിതിന്‍ സിനിമയില്‍ ആദ്യമാണ്. അക്ബര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. വിനീത കോശി ഫാത്തിമ എന്ന കഥാപാത്രമായി എത്തുന്നു. അന്‍വര്‍ ഷെരീഫ്, ഹരീശ്രീ അശോകന്‍, പൗളി വില്‍സണ്‍, ശ്രീകാന്ത് മുരളി, തലൈവാസല്‍ വിജയ്, നീന കുറപ്പ്, രാഘവന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

 

ലൂക്ക വന്ന വഴി

മൃദുല്‍ ജോര്‍ജ്ജും ഞാനും ഒരേ നാട്ടുകാരും ഒരേ സ്‌കൂളില്‍ പഠിച്ചവരുമാണ്. എന്റെ ജൂനിയറായിരുന്നു എന്നു മാത്രം. പഠനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവിചാരിതമായി ഞങ്ങള്‍ വീണ്ടും കാണുന്നതും അടുക്കുന്നതും. പന്ത്രണ്ട് വര്‍ഷമായി ഞാന്‍ ചെന്നൈയിലാണ്. ഒരിക്കല്‍ ചെന്നൈ നഗരത്തിലൂടെ മറ്റൊരു സുഹൃത്തിനൊപ്പം നടക്കുന്നതിനിടയില്‍ സംസാരിച്ച ചെറിയൊരു ത്രെഡില്‍ നിന്നാണ് ലൂക്കയുടെ കഥ വികസിച്ചത്. മൃദുലുമായി ചര്‍ച്ച ചെയ്ത് ആദ്യം ഔട്ട്‌ലൈന്‍ രൂപപ്പെടുത്തുകയും പിന്നീട് തിരക്കഥയാക്കുകയുമായിരുന്നു.

 

തുടക്കം തമിഴില്‍

 

ഞാനും നിതിനും നേരത്തെ അലയിന്‍ ദിശൈ എന്നൊരു തമിഴ് ചിത്രം ഒരുക്കിയിട്ടുണ്ട്. ചെന്നൈ മുതല്‍ രാമേശ്വരം വരെ യാത്ര നടത്തി ഒരു വര്‍ഷം കൊണ്ടു ചെയ്ത സിനിമയാണ്. ഞങ്ങള്‍ മാത്രമാണ് ചിത്രത്തിന്റെ ക്രൂ. ഫെസ്റ്റിവല്‍ മൂവിയായാണ് പ്ലാന്‍ ചെയ്തത്. ഇതുവരെ ഒരിടത്തും പ്രദര്‍ശിപ്പിച്ചിട്ടില്ല. ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ടീമാണ് ലൂക്കയ്ക്കും.

 

കൂട്ടായ്മയുടെ ചിത്രം


ലൂക്കയുടെ അഭിനേതാക്കളിലും സാങ്കേതിക പ്രവര്‍ത്തകരിലും ഭൂരിഭാഗവും എന്റെ സുഹൃത്തുക്കളാണ്. എല്ലാവരും ആത്മാര്‍ത്ഥതയോടെ കൂടെ നിന്നു. പ്ലാന്‍ ചെയ്തതിലും പത്തു ദിവസം മുമ്പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനും പറ്റി. പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും ഭയങ്കര പിന്തുണയാണ് കിട്ടിയത്. നിര്‍മ്മാതാക്കളായ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോകുല്‍ നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോജോ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രജീഷ്, പ്രൊഡക്ഷന്‍ ടീം ക്രിയേറ്റീവ് മേഖലയില്‍ ഒട്ടും ഇടപെട്ടതേയില്ല. എടുത്തുപറയേണ്ട മറ്റൊരു പേര് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ചന്ദ്രനാണ്. ഏറ്റവും കഴിവുള്ള അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളാണ് പ്രവീണ്‍.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram