യെസ് ആം കുങ്ഫു ഗേൾ..!

Posted by BINDU PP, 17 Feb, 2020

 

 

"പൂമരത്തിൽ എന്നെ പോലെ ഒരുപാട് പുതുമുഖങ്ങൾ ഉണ്ടായിരുന്നു ...എന്നിട്ടും എബ്രിഡ് സാറിന്റെ ഇങ്ങനെയൊരു സിനിമയിലേക്ക് എന്നെ എന്തുകൊണ്ട് തിരഞ്ഞെടുത്തുവെന്ന് ഞാൻ ഒരിക്കൽ പോലും സാറിനോട് ചോദിച്ചിട്ടില്ല...സാർ ഒരിക്കലും എന്നോട് അതിനെ സംബന്ധിച്ച് പറഞ്ഞിട്ടുമില്ല, സത്യം പറഞ്ഞാൽ എനിക്ക് ഇത് ഒരു ഭാഗ്യമായിട്ടാണ് തോന്നിട്ടുള്ളത് .അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു ഓഫർ വന്നപ്പോൾ ഞാൻ ചാടി കയറി ഓകെ  പറയുകയായിരുന്നു." -മലയാള സിനിമയുടെ  കുങ്ഫു ഗേൾ പറയുന്നു.  സിനിമയെ ഒരിക്കൽ പോലും സ്വപ്നം കാണാത്ത നിത പിള്ള 2018ൽ എബ്രിഡ് ഷൈനിന്റെ പൂമരത്തിൽ  പെൺ  പടയുടെ ക്യാപ്റ്റനായി യാദൃശ്ചികമായി മലയാള സിനിമയിൽ എത്തി. ആദ്യ സിനിമയുടെ റിലീസിന് മുൻപേ തന്നെ ഈ മിടുക്കി എബ്രിഡിന്റെ രണ്ടാമത്തെ ചിത്രം കുങ് മാസ്റ്ററിന്റെ ട്രെയിനിങ് ആരംഭിച്ചു.  തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക്  വേണ്ടി ഒരു വർഷത്തോളം മാർഷ്യൽ ആർട്സ് ട്രെയിൻ ചെയ്ത നിത പിള്ള തന്റെ പുതിയ ചിത്രം കുങ് ഫു മാസ്റ്ററിന്റെ വിശേഷങ്ങൾ വെള്ളിനക്ഷത്രത്തിനോട് പങ്കുവെക്കുന്നു....

 

ഈ കൊച്ച് എവിടെയായിരുന്നു ?

 

(ചിരിക്കുന്നു ) ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു . നമ്മുടെ കൊച്ചിയിൽ. സത്യം പറഞ്ഞാൽ ഞാൻ ഒരിക്കൽ പോലും പ്ലാൻ ചെയ്യാത്ത കാര്യങ്ങളാണ് എന്റെ ലൈഫിലൂടെ കടന്നുപോവുന്നത്. എന്റെ സ്വപ്നത്തിൽ പോലും സിനിമ എന്ന ഓർ കാര്യം വന്നിട്ടില്ലായിരുന്നു. അമേരിക്കയിൽ ഞാൻ മാസ്റ്റേഴ്സ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് സ്റ്റഡി ലീവിന് നാട്ടിൽ വന്നപ്പോൾ ബോറടിച്ച് ഇരിക്കുമ്പോഴാണ് ഒരു ഫ്രണ്ട് പൂമരത്തിന്റെ കാസ്റ്റിംഗ് കാൾ  അയക്കുന്നത്. സംഭവത്തെ കണ്ടപ്പോഴേ ചുമ്മാ ഒരു രസത്തിന് അയച്ചതായിരുന്നു. എന്നെ വിളിക്കുമെന്ന് ഞാൻ വിചാരിച്ചില്ല.പക്ഷെ ട്വിസ്റ്റ് സംഭവിക്കുന്നത് അവിടെ നിന്നുള്ള കാൾ ആയിരുന്നു. ഞാൻ ഭയങ്കര കൂൾ ആയി ഓഡിഷൻ അറ്റൻഡ് ചെയ്തു. സെലക്ട് ആയപ്പോഴേക്കും സന്തോഷം തോന്നി. രണ്ടു മാസത്തെ വെക്കേഷൻ ലൊക്കേഷനിൽ അടിച്ചു പൊളിക്കലോ വിചാരിച്ചു. പൂമരത്തിലാണെങ്കിൽ ടീമിനെ മുഴുവൻ മോട്ടിവേറ്റ് ചെയ്യുന്ന ടീം ക്യാപ്റ്റൻ . ഞാൻ  എന്ജോയ് ചെയ്താണ്  ഞാൻ ചെയ്തത്. സിനിമയുടെ ഷൂട്ടിംഗ് ടൈമിൽ തന്നെ കുങ്ങ്ഫു മാസ്റ്ററിൽ കമ്മിറ്റ് ചെയ്തു ഞാൻ. ഇങ്ങനെ ഒരു കഥയുണ്ട് നിത അഭിനയിക്കുമല്ലോ എന്ന് ഷൈൻ സാർ ചോദിച്ചപ്പോൾ ഒരു കൺഫ്യൂഷനും ഇല്ലാതെയാണ് ഞാൻ ഓകെ  പറഞ്ഞത്. അപ്പോൾ പറഞ്ഞു വന്നത് കഴിഞ്ഞ ഒരു വർഷം  ഞാൻ കുങ്ങ്ഫു ഗേൾ ആവുന്നതിന്റെ തയ്യാറെടുപ്പിലായിരുന്നു. കൊച്ചിയിൽ മാർഷ്യൽ ആർട്സ് ട്രൈനിങ്ങിലായിരുന്നു.

 

യെസ് ആം കുങ്ഫു ഗേൾ

 

ഹ..ഹ ...ഹ ....ഷൈൻ സാർ പറഞ്ഞത് ആക്ഷൻ ജോണറാണ് എന്ന്  മാത്രമാണ്. ആക്ഷൻ എനിക്ക് ചെറുപ്പം മുതലേ ഇഷ്ടമുള്ള ജോണറാണ്.ജാക്കി ചാന്‍, ജെറ്റ് ലി സിനിമകളുടെയെല്ലാം കട്ട ഫാനാണ് ഞാൻ. ചെറുപ്പം മുതൽ സ്പോർട്സിനോട് താല്പര്യം ഉണ്ടെങ്കിലും പ്രൊഫഷണലി ഞാൻ ഒന്നും പഠിച്ചിലായിരുന്നു.  സംഭവം എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഞാൻ ഒരു കാര്യത്തിന് വേണ്ടി എത്ര റിസ്ക് എടുത്തായാലും പെർഫെക്ഷൻ വരുത്തൽ ശ്രമിക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് എനിക്ക് ഋതു റാം എന്ന കഥാപാത്രം ആത്മവിശ്വാസത്തോടെ ഏറ്റെടുക്കാൻ സാധിച്ചത്. മാർഷ്യൽ ആർട്സിലെ പല ഫോംസും ട്രെയിൻ ചെയ്തു. കൂടുതൽ ചെയ്തത് കുങ്ഫു ഖുഷ്‌വാണ് ഏറ്റവും കൂടുതൽ പഠിച്ചത്.

 

കൊടും തണുപ്പിൽ 170 ദിവസങ്ങൾ

 

ജനുവരി മുതൽ ഏപ്രിൽ വരെ 170 ദിവസങ്ങൾ. കൊടും തണുപ്പിലുള്ള ആ  ദിവസങ്ങൾ ജീവിതത്തിൽ നിന്ന് ഒരിക്കലൂം മറക്കില്ല. യൂണിറ്റിന്റെ എല്ലാ സെക്ഷനും ഒരു ഫാമിലി പോലെയുള്ള ദിവസങ്ങളായിരുന്നു അത്. ഞങ്ങളൊക്കെ തന്നെയായിരുന്നു ക്യാമറ  ടീമിന്റെ എക്വിപ്മെന്റ്‌സെല്ലാം ഞങ്ങൾ തന്നെ എടുത്ത്  ഷൂട്ടിംഗ്  സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്നത്. ഉത്തരാഘട്ട് മുഴുവനായി ഞങ്ങൾ കവർ ചെയ്തിരുന്നു. ചമോലി ജില്ലയിലെ മാനയായിരുന്നു പ്രധാന ലൊക്കേഷൻ. പല ലൊക്കേഷനിലേക്കും വണ്ടി പോലും പോവില്ലായിരുന്നു. എല്ലാവരും ഒരേ മനസോടെ ഒരുമിച്ച് നിന്നൊരു സിനിമയാണ് കുങ് ഫു മാസ്റ്റർ.   സാധാരണ നമ്മൾ സ്നോ സ്പോട്ടിലേക്ക് പോകുമ്പോൾ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ എടുക്കും. പക്ഷെ ഇവിടെ നമ്മുടെ കോസ്റ്റുംസെല്ലാം തണുപ്പിൽ സർവൈവ് ചെയ്യാൻ പറ്റാത്തതായിരുന്നു. മാർഷ്യലിന്റെ യൂണിഫോം തന്നെയാണ് ചിത്രത്തിൽ ഭൂരിഭാഗവും ധരിച്ചിരിക്കുന്നത്. മാർഷ്യൽ എല്ലാം എത്ര ട്രെയിൻ ചെയ്തവരാണെങ്കിലും മഞ്ഞിൽ കാലു സ്കീപ്പാവും. അതുകൊണ്ട് തന്നെ ടീം മുഴുവൻ ഒരുപാട് വിഷമിച്ചിരുന്നു. ഇത്രേം ഡെയ്‌സിന്റെ ഇടയിൽ നാല് ഗ്യാപ്പ് എങ്ങാനും വന്നിരുന്നു. ഫുൾ ടീം ഈ സിനിമക്ക് വേണ്ടി 100 % നിന്നിരുന്നു. അതുകൊണ്ട് തന്നെ എത്ര ബുദ്ധിമുട്ടിയാലും എല്ലാവരും ഒരേ മനസോടെ ഷൂട്ട് മുഴുവനാക്കിയത്. ഇപ്പോൾ അതിനെല്ലാമുള്ള  നല്ല റിസൾട്ട് കിട്ടി അതാണ് തിയേറ്ററിൽ ഉയർന്നു വന്ന ഓരോ കൈയ്യടികളും. 

 

 

വെല്ലുവിളികൾ

 

വെല്ലുവിളികളെ ഉണ്ടായിരുന്നുള്ളൂ. കഷ്ടപ്പെട്ട് ഇതെല്ലം പഠിച്ചിട്ട് സിനിമയിൽ നമുക്ക് അത് കൺവിൻസ്‌ സെഹ്‌യാ സാധിച്ചില്ലെങ്കിൽ ഇത്രയും റിസ്ക് എടുക്കുന്നതിൽ ഒരു കാര്യവും ഇല്ലാതാവില്ലേ. ഒരു വർഷം  മാർഷ്യൽ ട്രെയിൻ ചെയ്‌തെങ്കിലും കൊടും തണുപ്പിൽ ഇതെല്ലാം  ചെയ്യുക എന്നത് വലിയ റിസ്‌ക്കുള്ള പരിപാടിയായിരുന്നു. കൂടെ ഉള്ളവരെല്ലാം വിദഗ്ദ്ധ പരീശീലകർ. അതുകൊണ്ട് തന്നെ ഞാൻ ഒന്ന് ഉഴപ്പിയാൽഇത്രയും പേരുടെ കഠിനാധ്വാനം ഇല്ലാതാവും. ഉള്ളിൽ നല്ല പേടിയായിരുന്നു.

 

 

ബോഡി ലാംഗ്വേജ് റഫറൻസ് എടുത്തു

 

 

ഞാൻ ആക്ഷൻ മൂവീസ് കാണാറുണ്ടെങ്കിലും . സീരിയസായൊന്നും കണ്ടിട്ടില്ലായിരുന്നു. കഥാപാത്രത്തെ . കുറിച്ച്  ഷൈൻ സാർ പറഞ്ഞപ്പോൾ ജാക്കി ചാന്‍, ജെറ്റ് ലി ,ബ്രൂസ്‌ലി സിനിമകളൊക്കെ  കണ്ട്  അതിലെ ബോഡി ലാംഗ്വേജ് റഫറൻസ്  എടുക്കാൻ പറഞ്ഞിരുന്നു. ഒരുപാട് ആക്ഷൻ മൂവീസ് കണ്ടു തീർത്തിരുന്നു. മാക്സിമം അതിൽ നിന്നെല്ലാം ഉൾകൊണ്ട് കൊണ്ട് എന്ത് കഥാപത്രം ചെയ്യാൻ സാധിച്ചുവെന്ന വിശ്വാസം ഉണ്ട്. ഇത് പഠിക്കുന്ന സമയത്ത് നാഷണൽ മെഡലിസ്റ്റ് ആയ പെണ്കുട്ടികളുമായി സംസാരിച്ചിരുന്നു. അവരെ ഞാൻ റെഫെറൻസിന് വേണ്ടി എടുത്തിരുന്നു.

 

 

മഞ്ഞിലെ ക്ലൈമാക്സ് ഫൈറ്റ് ഏറ്റവും കൂടുതൽ ടേക്ക് പോയി

 

ടേക്ക്  പോവുന്നതിന് വലിയ കുഴപ്പൊന്നുമില്ല, ഏറ്റവും പെർഫെക്ഷനിൽ സീൻ ചെയ്യുക എന്നതാണ് വലിയ കാര്യം. ഞാൻ ടേക്ക്  പോവുന്നതൊന്നും ശ്രദ്ധിക്കാറില്ല.സാറിനും എനിക്കും സംതൃപ്തി വരുന്നതുവരെ ഞങ്ങൾ ഓരോ സീൻ ചെയ്തിട്ടുണ്ട്. ക്ലൈമാക്സ് സംഘട്ടനം ഷൂട്ട് ചെയ്യാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്.ഐസിലുള്ള അടിക്ക് കാല് സ്കീപ്പായികൊണ്ടിരിക്കും. ബാലൻസ് കിട്ടാനാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട്.ഇത് എന്റെ കാര്യം മാത്രമല്ല ബാക്കി കോ ആക്ടർസും ഇതേ അവസ്ഥയിലായിരുന്നു. കാമറ  യൂണിറ്റും അതെ ഹാൻഡ് ഹെൽഡ് ക്യാമെറയായത്കൊണ്ട് അവർക്കും ബുദ്ധിമുട്ടായിരുന്നു.ഐസിലൂടെ  ഓടി നടക്കുമ്പോൾ ബാലൻസ് കിട്ടാതെ അവറം ഒരുപാട് വിഷമിച്ചിരുന്നു.

 

ഇപ്പോൾ ഉണ്ടായ മാറ്റങ്ങൾ

 

 

അത് ഒരിക്കലും പറഞ്ഞു മനസിലാക്കാൻ പറ്റില്ല. തടി കുറഞ്ഞു ഞാൻ ,അല്ലാതെ തന്നെ  നമുക്ക് ഉള്ളിലൊരു ആത്‌മവിശ്വാസം വരും.ബോഡി ബാലൻസും , ഹെൽത്ത് എല്ലാം ഒന്നുകൂടെ സെറ്റ് ആയി.  മാർഷ്യൽ ആർട്സെല്ലാം  ഒരു വർഷം  ട്രെയിൻ ചെയ്തു കഴിഞ്ഞപ്പോൾ എന്റെ ശരീരത്തിന് മാത്രമല്ല മനസിന് പോലും ആ ഉണർവ് വന്നു. എല്ലാ പെൺകുട്ടികളും അത് അനുഭവിച്ചറിയണം. നമ്മളുടെ കോൺഫിഡൻസ് ലെവൽ ഒറ്റയടിക്ക് കൂടും. നമുക്ക് ധൈര്യം വരും. സിനിമ ഒന്നുകൂടെ സീരിയസായി കാണുന്നു. ആദ്യ സിനിമ കണ്ടീട്ട് ആരും അങ്ങനെ തിരിച്ചറിഞ്ഞില്ല. എന്നാൽ ഇപ്പോൾ എല്ലാവരും തിരിച്ചറിയുന്നു. ഒരുപാട് ഫോൺ കാളുകൾ വരുന്നു. എല്ലാം കൊണ്ടും ഹാപ്പിയാണ് അത് തന്നെയാണ് മെയിൻ സന്തോഷം.

 

പരിക്കുകൾ , വേദനകൾ

 

പരിക്കുകളൊക്കെ ഒരുപാട് ഉണ്ടായി. ആക്ഷൻ മൂവീസ് ആവുമ്പോൾ പരിക്കുകൾ  സ്വാഭാവികമാണ്. അതുകൊണ്ട് അതൊന്നും കാര്യമാക്കേണ്ട ആവശ്യമില്ല. മെയിൻ ആയിട്ട് സംഭവിച്ചത് ഷോൾഡർ ഡിസ് ലൊക്കേഷനായിരുന്നു. വലുത് കൈയുടെ കൊഴ തെറ്റി. വീഴുന്ന ഒരു സീനായിരുന്നു. എനിക്ക് കറക്റ്റായി ലാൻഡിയാൻ  സാധിച്ചില്ല. അങ്ങനെ കൈകുത്തി വീണിട്ടാണ് കൈ കൊഴ തെറ്റിപോയത്. പിന്നെ കാലിൽ രക്തയോട്ടം നിന്നിട്ട് അകെ നീല നിറം കേറിയിരുന്നു. വിരൽ ഒന്നും ഇളക്കാൻ പോലും സാധിക്കുന്നിലായിരുന്നു. വലിയ ബുദ്ധിമുട്ടായിരുന്നു അത്. ശെരിക്കും ഇത് ഇതിനൊരു താളമുണ്ട്, അതോടൊപ്പം നല്ല സ്പീഡ് വേണം. ആ  താളം എവിടെങ്കിലും പിഴച്ചാൽ ഇടി കൊള്ളും . ഇത് ശരിക്കും മത്സരത്തിന് എങ്ങനെ നിൽക്കുന്നു അങ്ങനെ തന്നെ ഇടിച്ചു നിൽക്കുന്നപോലെയാണ് എടുത്തത്. അതുകൊണ്ട് തന്നെ സൂക്ഷിച്ചില്ലെങ്കിൽ ഇടി  കിട്ടും.

 

വില്ലൻ എന്നെ  അടിച്ചു ഇട്ടു , ഞാനും കൊടുത്തിട്ടുണ്ട്

 

വില്ലനുമായുള്ള ഫൈറ്റിൽ എന്റെ കണ്ണ് ഇടിച്ചിട്ടുണ്ട് . പെട്ടന്ന്സംഭവിച്ചതാണ്. കണ്ണൊക്കെ ചുവന്ന കേറി. എനിക്ക് ആ ഒരു ദിവസം റസ്റ്റ് തന്നു. മനഃപൂർവം അല്ലങ്കിലും ഞാനും എല്ലാവരെയും ഇടിച്ചിട്ടുണ്ട്. അവരെല്ലാം മാസ്റ്റേഴ്‌സാണ് അതുകൊണ്ട് അവർക്ക് അത് എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് അറിയില്ല. പക്ഷെ സ്പീഡ് തണുപ്പ് ഇതൊക്കെ കൂടുമ്പോൾ ബാലൻസ് തെറ്റി പോവുമ്പോൾ അടികൾ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം കിട്ടാറുണ്ട്. എന്ത് ഐഡി ഒന്നും അവർക്ക് വിഷയമേ അല്ല(ചിരിക്കുന്നു )

 

 

ഡ്യൂപ്പ് വേണ്ടേ വേണ്ട

 

സത്യം പറഞ്ഞാൽ ഡ്യൂപ്പ്  എന്ന കാര്യം ഞങ്ങൾ ഓർത്തത് പോലുമില്ല. ഇത്രയും സമയം എടുത്ത് ഞാൻ പഠിച്ചിട്ടുണ്ടെങ്കിൽ അതൊരിക്കലും ഡ്യൂപ്പ്  വച്ചു ചെയ്യാനല്ലല്ലോ. അങ്ങനെ ഒരു സംഭഷണം  പോലും ഞാനും സംവിധായകനും തമ്മിൽ ഉണ്ടായിട്ടില്ല. എനിക്ക് തോന്നുന്നു ഷൈൻ സാറും തീരുമാനിച്ചിരുന്നു ഡ്യൂപ്പ് ഇല്ലാതെ ഇത് ചെയ്യണമെന്ന്. ആ ഒരു മൈൻഡ് സെറ്റിൽ തെങ്ങെനയാണ് ഞാൻ ട്രെയിൻ ചെയ്തത്.

 

 

ജിജി സ്ക്കറിയ, സനൂപ്, പിന്നെ എന്റെ വില്ലന്മാർ

 

ജിജിയുടെയും സനൂപിന്റെയും ഫസ്റ്റ് മൂവിയാണ് ഇത്. ജിജി ബെന്ചിങ് ഇൻസ്ട്രക്ടറാണ്. ജിജിയെ കണ്ടിട്ടാണ് കുങ്ങ്ഫു മാസ്റ്റർ ചെയ്യാൻ  സംവിധായകൻ തീരുമാനിക്കുന്നു. വില്ലന്മാരാണെങ്കിലും ഞങ്ങളയാലും ഒരു ഫാമിലി പോലെയാണ്. ഒരുപാട് കാലം ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. സനൂപ് ഒരു എൻജിനിറാണ്. ഒരുപാട് വർഷം  ദുബൈയിൽ നിന്ന് ജോലി ചെയ്തു. പിന്നീട് അഭിനയത്തിനോടുള്ള പാഷൻ കാരണം തിരിച്ചു വന്നതാണ്. സനൂപ് തിയേറ്റർ ആര്ടിസ്റ്റാണ്. അതുകൂടാതെ ബ്ലാക്ക് ബെൽറ്റ് ഹോൾഡറുമാണ് കരാട്ടെയിൽ .സനൂപിനെ ഓഡിഷൻ വഴി എടുത്തത്. ഇവർ രണ്ടുപേരും നല്ല കൺവിൻസിങ്ങായി ആക്ട് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വില്ലന്മാരെല്ലാം ഫാമിലി പോലെ തന്നെയായിരുന്നു. എന്നെ ഒരുപാട് ഹെല്പ് ചെയ്ത്തിട്ടുണ്ട്.

 

 

അമ്മക്ക് ടെൻഷനായിരുന്നു , അനിയത്തിയാണ് എന്റെ എല്ലാം

 

 

പരിക്കൊക്കെ പറ്റുമ്പോൾ ഒരിക്കൽ പോലും ഫാമിലി എന്നെ ഡിമോട്ടിവേറ്റ് ചെയ്തിട്ടില്ല. പക്ഷെ എല്ലാര്ക്കും നല്ല ടെൻഷനുണ്ടായിരുന്നു. ശ്രദ്ധിക്കാൻ പറയുമായിരുന്നു. എന്റെ ചേട്ടനും ചേച്ചിയും അനിയത്തിയും എല്ലാം എന്ത് അനിയത്തിയാണ്. എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ്.മാർഷ്യൽ ആർട്സെല്ലാം തുടർന്ന് പഠിക്കാനാണ് എന്നോട് എല്ലാവരും പറയുന്നു.അച്ഛൻ റിട്ടയേഡ് എൻജിനീയറാണ് , അമ്മ  ബാങ്ക് ഉദ്യോഗസ്ഥയാണ്, അനിയത്തി മാസ്റ്റേഴ്സ് ചെയ്യുകയാണ്.നാട് തൊടുപുഴയാണ്.

 

 

കൂടുതൽ വായിക്കുവാൻ വെള്ളിനക്ഷത്രം വരിക്കാരാകുക

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram