ഓൾഡ് ഈസ് ഗോൾഡ് : മലയാള സിനിമയിൽ ആദ്യമായി അന്ധയായ നായികാ ,നായകൻ

Posted by ബിന്ദു, 25 Feb, 2019

 
 
 
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നായികാ ,നായകൻ അന്ധയായി എത്തുന്നു. അന്ധത ഒരിക്കലൂം ഒരു വൈകല്യമല്ലെന്ന് ഓൾഡ് ഈസ് ഗോൾഡിലൂടെ  തുറന്നു കാണിക്കാൻ ഒരുങ്ങിയിരിക്കുകയാണ്    പ്രകാശ് കുഞ്ഞന്‍ മൂരായില്‍  പറയുന്നത്. മലയാള സിനിമയിൽ  ഇന്നേവരെ കണ്ട അന്ധയായ കഥാപത്രങ്ങളെ ഇതാദ്യമായി ഓൾഡ് ഈസ് ഗോൾഡിലൂടെ  പ്രകാശ് പൊളിച്ചെഴുതുകയാണ്. ഇത് സ്നേഹത്തിന്റെ ലോകമാണ് , കഴിവിന്റെ ലോകമാണ് .....അന്ധത വൈകല്യമായി കാണുന്നവരെ മാറ്റിച്ചിന്തിപ്പിക്കാനുള്ള ചിത്രമാണ് ഇതെന്ന് നവ സംവിധായകൻ  പ്രകാശ് കുഞ്ഞന്‍ മൂരായില്‍ പറയുന്നു. 
 
 
എന്ത്കൊണ്ട് ഓൾഡ് ഈസ് ഗോൾഡ് ? 
 
ഒരു കാലത്ത് മലയാളികള്‍ മൂളി നടന്ന ഒരു പിടി ഗാനങ്ങള്‍ പുനര്‍ജ്ജനിക്കുന്നു  ഓള്‍ഡ് ഈസ് ഗോള്‍ഡിലൂടെ.മൈലാഞ്ചി എന്ന ചിത്ത്രതില്‍ പി ഭാസക്കരന്‍ മാഷ് എഴുതി എ ടി അബു ഈണം നല്‍കി ദാസേട്ടനും അമ്പിളിയും ചേര്‍ന്നാലിപിച്ച കോളേജ് ലൈല ഗോളടിച്ചു മുതല്‍ അതിമനോഹരങ്ങളായ ഒരു പിടി ഗാനങ്ങളാണ് ചിത്രത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. ഇത് ഒരു കോമഡി -മ്യൂസിക്കൽ -ഡ്രാമയാണ്. ഇതിലെ നായകനായി എത്തുന്ന അന്ധ ഗായകൻ മ്യൂസിക്കൽ ബാൻഡ്‌ നടത്തുന്ന യുവാവാണ്. അയാളുടെ മ്യൂസിക്കൽ ബാൻഡിന്റെ പേരാണ് ഓൾഡ് ഈസ് ഗോൾഡ്. എന്നാൽ ചിത്രത്തിൽ പഴയെ പാട്ടുകൾ പഴയപടി അവതരിപ്പിക്കാതെ പുതിയ വേർഷനിൽ അവതരിപ്പിക്കുകയാണ് ഈ ചെറുപ്പക്കാരനും കൂട്ടുകാരും. ചിത്രത്തിലെ ഇറങ്ങിയ  കോളേജ് ലൈല ഗോളടിച്ചു,,,, എന്ന ഗാനത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ നല്ല സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് . 
 
 
അന്ധയായ നായകനും നായികയും ?
 
 
ചിത്രത്തിലെ അന്ധയായ നായകനെയും നായികയെയും കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടി. ഒരുപാട് ഓഡിഷൻ വച്ച് സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് തൊട്ടു മുൻപാണ് നായികയെ കണ്ടെത്തിയത്. രണ്ടുമുഖങ്ങളും പുതുമുഖങ്ങളായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. ചിത്രത്തിലെ നായികാ കഥാപത്രം കല്യാണിയായി നേഹയിലേക്ക് എത്തിച്ചേർന്നു.  കന്നഡ , തെലുങ്ക് ചിത്രങ്ങളിൽ  ചെറിയ വേഷങ്ങളിൽ  ശ്രദ്ധിക്കപ്പെട്ട മലയാളി  താരമാണ് നേഹ. കല്യാണി എന്ന കഥാപത്രത്തിന് അനുയോജ്യമായ മുഖമായിരുന്നു നേഹയുടേത് എന്നാൽ നായകനെ കണ്ടുപിടിക്കാൻ പിന്നെയും കഴിഞ്ഞിരുന്നില്ല. ഒഡിഷനിൽ എത്തിയവരിലൊന്നും അഭിനയത്തിൽ  സ്വാഭാവികത കണ്ടെത്താൻ കഴിഞ്ഞില്ല. അവസാനം അന്ധഗായകൻ ദേവന്റെ കഥാപത്രം ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ഹനീഫ് കേച്ചേരിയിലേക്ക് എത്തുകയായിരുന്നു. ചിത്രത്തിൽ അന്ധ ഗായകനായ ദേവനും, കാഴ്ചയില്ലെങ്കിലും വിജയത്തിന്റെ ഉന്നതങ്ങളിലേക്ക് സ്വ പ്രയത്‌നം കൊണ്ട് എത്തിപെട്ട കല്യാണി എന്ന യുവ വ്യവസായിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് പറയുന്നത്. ഇരുവരും പ്രതീക്ഷച്ചതിലും മികച്ചതായി ചെയ്തു. ചിത്രത്തിന്റെ ട്രൈയിലറിലും, ഗാനത്തിലെയും ഇവരുടെ പ്രകടനത്തെ കുറിച്ച് നല്ല  പ്രതികരണമാണ് ലഭിക്കുന്നത്. നെഹക്ക് ഇപ്പോൾ പുറത്ത് നിന്ന് ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. 
 
 
  ജുബൈർ മുഹമ്മദിന്റെ പാട്ടുകൾ...
 
 
ജുബൈർ മുഹമ്മദിനെ എല്ലാവര്ക്കും സുപരിചിതമായ മുഖമാണ്. കഴിഞ്ഞ വർഷം ഹിറ്റായ ഗാനം മാണിക്യ മലരായ ഹൂറി....തുടങ്ങുന്ന ഗാനത്തിൽ  ഗായകനായി അഭിനയിച്ച ആ മുഖമാണ്   ജുബൈർ മുഹമ്മദ്. ഒരു ബാൻഡിന്റെ ഭാഗമായാണ് ജുബൈർ മുഹമ്മദിനെ അറിയുന്നത് . ഇതാദ്യമായി അദ്ദേഹം സ്വാതന്ത്യമായി പാട്ടുകൾ ഒരുക്കുകയാണ് ഓൾഡ് ഈസ് ഗോൾഡിന് വേണ്ടി . ഇതൊരു മ്യൂസിക്കൽ ചിത്രംകൂടിയായതിനാൽ   ജുബൈർ മുഹമ്മദിന്റെ പങ്ക് വളരെ വലുതാണ്. 
 
 
ലൊക്കേഷൻ വിശേഷങ്ങൾ 
 
 
 മൂന്ന് ഷെഡ്യൂളായാണ് ചിത്രത്തിന്റെ  ഷൂട്ടിങ്  നടന്നത്. തൊടുപുഴയും, തൃശൂരുമായിരുന്നു പ്രധാന ലൊക്കേഷനുകൾ . 30  ദിവസങ്ങൾക്കുള്ളിൽ  ചിത്രീകരണം പൂർത്തീകരിച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ചിത്രീകരണം നടന്നിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ അവസാന സമയത്തായിരുന്നു കേരള പ്രളയത്തിന്റെ തുടക്കം. ഉത്സവത്തിന്റെ സെറ്റ് ഒരു അമ്ബലത്തിൽ ഇട്ടിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് പാക്ക് ആപ് പറഞ്ഞതിന്റെ പിറ്റേദിവസം ആ സ്ഥലമെല്ലാം മുങ്ങിപ്പോയി. ഒരു ദിവസം മുൻപ് അത് സംഭവിക്കുകയാണെങ്കിൽ സിനിമ മുഴുവൻ വെള്ളത്തിലാവുമായിരുന്നു. ദൈവത്തിന്റെ അനുഗ്രഹമെന്നാണ് വിചാരിക്കുന്നത്. 
 
 
 
പരീക്ഷ കഴിഞ്ഞ് റിലീസ് 
 
സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷ കഴിഞ്ഞ് ചിത്രം റിലീസിനൊരുങ്ങും. ആദ്യം മാർച്ച് ഒന്നിനാണ് റിലീസ് ഒരുങ്ങിയത് എന്നാൽ ഇപ്പോൾ അത് 15 ലേക്ക് മാറ്റി , കാരണം സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷ കഴിഞ്ഞ് റിലീസ് മതിയെന്ന തിരുമാനത്തിലെത്തിയായത്.  ഈ ചിത്രം എല്ലാ മാതാപിതാക്കളും, കുട്ടികളും  കാണേണ്ട ചിത്രമാണ്. ചിത്രത്തിലെ നായികാ  നായകൻ എല്ലാ പ്രേക്ഷകരുടെ ഒരു നൊമ്പരമായിമാറും എന്ന് ഉറപ്പാണ്. കേരളത്തിലെ 75 തിയേറ്ററുകളിൽ ചിത്രം 15 നെത്തും. ലോ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . 
loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram