ഓർമ്മയിലെ പ്രണയ ശിശിരം !!!

Posted by ടി.എല്‍.രാജേഷ് കുമാര്‍, 06 May, 2019

 

 

 

കൗമാരപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഓര്‍മ്മയില്‍ ഒരു ശിശിരം പ്രണയത്തിന്റെ കുളിര്‍മ്മയും ആര്‍ദ്രതയും നിറയു ചിത്രമാണ്. നവാഗതനായ വിവേക് ആര്യനാണ് സംവിധായകന്‍. സൈറാ ബാനു, സൺഡെ ഹോളിഡെ, ബിടെക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷീന്‍ ഹെലന്‍ നിര്‍മ്മിക്കുന്ന ചിത്രം പ്രണയമഞ്ഞ് പൊഴിച്ച് മേയ് ആദ്യവാരം പ്രദര്‍ശനത്തിനെത്തും. ആദ്യ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ വിവേക് ആര്യന്‍ സംസാരിക്കുന്നു .


ശിശിരകാല മേഘമിഥുന

 

2006 ല്‍ നടക്കു കഥയാണ്. സൗഹൃദം, ഗൃഹാതുരത്വം, ആദ്യ പ്രണയം എിവയെക്കുറിച്ചൊക്കെയാണ് സിനിമ പറയുന്നത്. നിഥിന്‍ മോഹന്‍ പതിനൊന്നാം ക്ലാസില്‍ പുതിയ സ്‌കൂളില്‍ എത്തുന്നു . അവിടെ അവന്റെ ജീവിതത്തിലേക്കുകടുവരുന്ന പുതിയ സുഹൃത്തുക്കളില്‍ ഒരാളാണ് വര്‍ഷ. അവളോടു തോന്നുന്ന അടുപ്പം വളർന്ന് പ്രണയമാകുന്നു . അതിനുശേഷം അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഓര്‍മ്മയില്‍ ഒരു ശിശിരം പറയുന്നത്. ദീപക് പറമ്പോളാണ് നിഥിന്‍. വര്‍ഷയായി എത്തുന്നത് അനശ്വര പൊമ്പത്താണ്. അശോകന്‍, അലന്‍സിയര്‍, മാല പാര്‍വതി, നീന കുറുപ്പ്, സുധീര്‍ കരമന, ശ്രീജിത്ത് രവി, ദിനേശ് പണിക്കര്‍, വിജയ് വര്‍ഗീസ്, കോട്ടയം പ്രദീപ്, എല്‍ദോ, സാം, ജയിംസ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും വേഷമിടുന്നു .

 

മേക്കോവറില്‍ ദീപക്, അനശ്വര ഗംഭീരം

വളരെ ഗംഭീരമാണ് ദീപക്കിന്റെ പ്രകടനം. പ്ലസ് ടൂകാരനായി മാറാന്‍ നായി ഭാരം കുറച്ചു. ഷൂട്ടിംഗ് നടക്കുമ്പോള്‍, ദീപക്കിനൊപ്പം സ്‌കൂള്‍ ക്ലാസുകളില്‍ പഠിച്ചവര്‍ ആ സമയത്തെ ദീപക്കിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ചിത്രത്തില്‍ ദീപക്കിന്റെ അതേ രൂപം. ഒരു വ്യത്യാസവും ഇല്ല. ദീപക് ബോ ആക്ടര്‍ ആണ്. ഈ ചിത്രത്തിലെ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവാകും.
വര്‍ഷയായി അനശ്വരയുടെ പ്രകടനം കണ്ടാല്‍ പുതുമുഖമാണെന്നു തോന്നില്ല. പരിചയസമ്പയായ ഒരു നടിയുടെ പ്രകടനമാണ് അനശ്വരയുടേത്. അനശ്വര കഴിഞ്ഞ അഞ്ചുവര്‍ഷമായി കണ്ണൂര്‍ ജില്ലയിലെ കലാതിലകമാണ്. നൃത്തത്തിന്റെ പശ്ചാത്തലം അനശ്വരയുടെ അഭിനയം മെച്ചപ്പെടുത്താന്‍ സഹായിച്ചു.

 

രണ്ട് അച്ഛന്‍മാര്‍


അശോകന്റെ കഥാപാത്രം എടുത്തുപറയണം. വര്‍ഷയുടെ അച്ഛനായാണ് അഭിനയിക്കുത്. സ്വന്തം അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യം ഒരു കുട്ടിക്കുണ്ടെങ്കില്‍ അവള്‍ ഒരിക്കലും വഴിതെറ്റിപ്പോകില്ലെന്ന പോളിസിക്കാരനാണ് ഈ കഥാപാത്രം. മകളോട് അത്രയും സൗഹൃദത്തോടെ ഇടപെടു കഥാപാത്രം. മകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയും ആത്മവിശ്വാസത്തോടെ മകളെ വളര്‍ത്തുകയും ചെയ്യുന്ന
അച്ഛന്‍ മനസ്സില്‍ തങ്ങിനില്‍ക്കു കഥാപാത്രമാവും.
ദീപക്കിന്റെ അച്ഛന്‍ വേഷമാണ് അലന്‍സിയറിന്. ഇതുവരെ നമ്മള്‍ കാണാത്ത വ്യത്യസ്തനായൊരു അച്ഛന്‍. തുടക്കത്തില്‍ മകനെ മനസ്സിലാക്കാത്ത ഒട്ടും സ്വാതന്ത്ര്യം നല്‍കാതെ അച്ചടക്കത്തോടെ വളര്‍ത്തുന്നു തന്റെ ഇഷ്ടങ്ങള്‍ മകനില്‍ അടിച്ചേല്‍പ്പിക്കുന്നു . സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹമാണ് മകന്. എന്നാല്‍, എന്‍ജിനീയറാക്കാനാണ് അച്ഛന്റെ മോഹം. അത്തരത്തില്‍ കര്‍ക്കശ്ശക്കാരനായൊരു അച്ഛന്‍ ഒടുവില്‍ മകനെ മനസ്സിലാക്കുന്നു . മാത്രമല്ല, മകന്റെ ഇഷ്ടത്തിനൊപ്പം അയാള്‍ നില്‍ക്കുകയും ചെയ്യുന്നു .

 

ആദ്യ ചിത്രം

ജീത്തുജോസഫിന്റെ സംവിധാന സഹായിയായിരുന്നു . സ്വതന്ത്രസംവിധായകനാവാന്‍ ഒരു പ്രോജക്ടുമായി മാക്ട്രോയെ സമീപിച്ചു. അതിഷ്ടപ്പെടുകയും ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. പക്ഷേ പിന്നിട് പല കാരണങ്ങള്‍ കൊണ്ട് ആ പ്രോജക്ട് നടന്നില്ല . പിന്നിട് മാക്ട്രോ ഒരു കഥ പറഞ്ഞിട്ട് എന്നോട് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുു. ജീത്തുജോസഫിനൊപ്പം ഉണ്ടായിരു സി ജി ശിവപ്രസാദും എന്റെ സഹപാഠിയായ അപ്പു ശ്രീനിവാസ് നായരുമാണ് തിരക്കഥയും സംഭാഷണവും.

 

പുതുമുഖങ്ങളുടെ മാക്ട്രോ

ഷീന്‍ ഹെലന്റെ നേതൃത്വത്തിലുള്ള മാക്ട്രോയെ പോലെ ഇത്രയധികം പുതുമുഖ സംവിധായകരുടെ ചിത്രങ്ങള്‍ നിര്‍മ്മിച്ച മറ്റൊരു നിര്‍മ്മാണ കമ്പനി മലയാളത്തില്‍ ഉണ്ടാവില്ല. മാക്ട്രോയുടെ നാലാമത്തെ ചിത്രമാണിത്. മഞ്ജുവാര്യരും അമലയും ഷെയിന്‍ നിഗവും പ്രധാന വേഷത്തില്‍ എത്തിയ സൈറാ ബാനു, ആസിഫലി നായകനായ സൺഡെ ഹോളിഡേ, ബിടെക് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ഇനി വരാനുള്ള പ്രോജക്ടുകളും നവാഗതരാണ് സംവിധാനം ചെയ്യുത്.


ഇതാണ് ടീം

ജോസഫിലെ പൂമൂത്തോളെ എ ഹിറ്റ് ഗാനം ഒരുക്കിയ രഞ്ജിന്‍ രാജാണ് സംഗീതം. ഗാനങ്ങള്‍ ബി കെ ഹരിനാരായണന്‍. നാലു ഗാനങ്ങളാണുള്ളത്. അവയില്‍ രണ്ടു ഗാനങ്ങള്‍ യൂട്യൂബില്‍ വൈറലായി. ഗംഭീരമാണ് സംഗീതം. പ്രണയചിത്രമായതിനാണ് സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. കാമറ അരു ജയിംസ് ആണ്. വി കെ പ്രകാശിന്റെ നെത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിന്റെ ക്യാമറമാനാണ്. സമീര്‍ താഹിറിനൊപ്പം ക്യാമറ സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരുപാട് വര്‍ഷത്തെ പരിചയമുണ്ട്.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram