പൂവള്ളി ഗ്രാമത്തിന്റെയും കുഞ്ഞാടിന്റെയും കഥ : ഫാറൂഖ് അഹമ്മദലി സംസാരിക്കുന്നു....

Posted by Bindu PP , 29 Jul, 2019

 

 



മലയാള സിനിമയ്ക്ക് എവിടേയോ വച്ച് മറന്നുപോയ നാട്ടിൻപുറം ഗ്രാമവും , കവലയും , നടപ്പാതകളും , വയലുകളും , തയ്യൽ കടയും  മീൻകാരിയും  നന്മനിറഞ്ഞ കുറെ കഥാപാത്രങ്ങളെയും  ഒരിക്കൽ കൂടി തിരികെ കൊണ്ടുവരുകയാണ് നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിലൂടെ. പൂവള്ളി എന്ന ഗ്രാമത്തിലെ നന്മ നിറഞ്ഞ ഒരുകൂട്ടം കഥാപാത്രങ്ങളുടെയും ഒപ്പം ഒരു കുഞ്ഞാടിന്റെയും കഥയുമാണ് പൂവള്ളിയും കുഞ്ഞാടുമെന്ന് ഫാറൂഖ് പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ വെള്ളിനക്ഷത്രത്തോട് സംസാരിക്കുന്നു ....




പൂവള്ളിയും കുഞ്ഞാടും 




പൂവള്ളിയും കുഞ്ഞാടും ഈ കാലഘട്ടത്തിൽ നടക്കുന്ന മനോഹര ചിത്രമാണ്. മലയാള സിനിമക്ക് എവിടേയോ വച്ച് നഷ്‌ടമായ ഗ്രാമീണ തനിമ തിരികെ കൊണ്ടുവരാൻ ഈ സിനിമക്ക് സാധിക്കുമെന്ന് ഉറപ്പാണ്. പൂവള്ളി ഗ്രാമവും അവിടുത്തെ പ്രണയവും  ബന്ധങ്ങളും ഒപ്പം ഒരു കുഞ്ഞാടും , ഒരു കോഴിയും ഉള്ള ഒരു മനോഹര എന്റർടൈൻമെന്റായിരിക്കും ചിത്രം. ചിത്രത്തിലെ കഥാപാത്രങ്ങളെപോലെ പ്രാധാന്യം ചിത്രത്തിലെ ആടിനും , കോഴിക്കും നൽകുന്നുണ്ട്. കോഴിയാണ് പൂവള്ളി ഗ്രാമത്തെ ദിവസവും വിളിച്ചുണർത്തുന്നത്. ചിത്രത്തിൽ ആടിനു വലിയ പ്രാധാന്യം ഉണ്ട്. ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ കുഞ്ഞാടാണ്. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും പിന്നിട് അവരുടെ മക്കളുടെ പ്രണയവുമൊക്കെയാണ് ചിത്രത്തിൽ പറയുന്നത്. 


നഷ്ടപ്പെട്ടുപോയ ഗ്രാമങ്ങളെ തിരികെ കൊണ്ടുവരുന്നു ? 


മലയാള സിനിമയിൽ എവിടേയോ വച്ച് മറന്നുപോയ ഗ്രാമഭംഗിയെല്ലാം ചിത്രത്തിലൂടെ തിരികെ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. പണ്ടത്തെ സിനിമകളിലെ നന്മ നിറഞ്ഞ ചില കാഴ്ചകൾ ഉള്ളു നിറക്കുന്നതായിരുന്നു. എന്നാൽ അതെല്ലാം എവിടേയോ വച്ച് നഷ്ടപ്പെട്ടിരുന്നു. പൂവള്ളിയിലും കുഞ്ഞാടിലും കാളവണ്ടിയും , വയലും , പാടവരമ്പുകളും , അമ്ബലത്തറയും , കവലയും , മീൻക്കാരിയും ,നാട്ടിൻ പുറത്തെ നടപ്പാതകളുമെല്ലാം തിരികെ കൊണ്ടുവരുകയാണ്. നന്മ നിറഞ്ഞ ഒരുപാട് നല്ല കഥാപത്രങ്ങളെയും പൂവള്ളിയിലും കുഞ്ഞാടിലും കാണാം. ഇതൊക്കെ തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 


അപ്പുവിന്റെ ശ്രീക്കുട്ടി
 

ശാലീന സുന്ദരിയായ ശ്രീക്കുട്ടിയെ ആരും കൊതിക്കുന്ന നായികയാണ്. ശ്രീക്കുട്ടിയെ നിഷ്കളങ്കമായി പ്രണയിക്കുന്ന കഥാപാത്രമാണ് അപ്പു. പുതുമുഖങ്ങളായ ബേസില്‍ ജോര്‍ജ് ,ആര്യ മണികണ്ഠനുമാണ് നായികാ നായക വേഷത്തിലേക്ക് എത്തുന്നത്.  തുളസിക്കതിർ തലയിൽ ചൂടി അമ്ബലത്തിൽ നിന്ന് വരുന്ന നായികയെ കാത്തിരിക്കുന്ന നായകനാണ് അപ്പു. വാട്സ് ആപ്പും ഫേസ്ബുക്കൊന്നും ഇല്ലാത്ത പ്രണയം. പഠനം പൂർത്തിയായി ജോലിക്ക് ശ്രമിക്കുന്ന നായികയും നായകനും. പുതുമുഖങ്ങളായിട്ടും ഇരുവരും തങ്ങളുടെ കഥാപാത്രം ഗംഭീരമായി ചെയ്തിട്ടുണ്ട്. രണ്ടുപേർക്കും ചിത്രം നല്ലൊരു തുടക്കമാകുമെന്ന് ഉറപ്പാണ്. ഓഡിഷൻ വഴിയാണ് ഇരുവരെയും കണ്ടെത്തിയത് . 


 

നിഷ്കളങ്കമായ പ്രണയവും , സൗഹൃദവും ,കുടുംബന്ധവും 

 
നിഷ്കളങ്കമായ പ്രണയവും സൗഹൃദവും മനോഹരമായി ചിത്രത്തിൽ ചിത്രീകരിക്കാൻ സാധിച്ചിട്ടുണ്ട്. ചിത്രത്തിൽ സൗഹൃദത്തിനും കുടുംബ ബന്ധങ്ങൾക്കും  വേണ്ട വിധത്തിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ചിത്രത്തിലെ നായകനായി എത്തുന്ന അപ്പു നല്ലൊരു കാമുകനും മകനും സുഹൃത്തുമാണ്. നായികയായി എത്തുന്ന ശ്രീകുട്ടിക്ക് അച്ഛൻ മാത്രമേയുള്ളു അവരുടെ ബന്ധവും അത്ര ശക്തമായ ഒന്നാണ് . ഇവരുടെ പ്രണയത്തിൽ വലിയ പ്രതിസന്ധിയായി വരുന്നതും കുടുംബത്തോടുള്ള അടുപ്പം തന്നെയാണ്. എല്ലാ ബന്ധങ്ങൾക്കും ഒരേപോലെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. സുഹൃത്തുക്കളുടെ കൂടെ അമ്പലത്തറയിൽ ഇരിക്കുന്ന നായകനാണ് അപ്പു. ഇവർക്കിടയിൽ ഫാസ്റ്റ് ഫുഡോ , അടിപൊളി മോഡേൺ ചിന്തിഗതിയോ ഒന്നും തന്നെയില്ല. ചങ്ക് പറിച്ചുകൊടുക്കുന്ന സൗഹൃദമാണ് ഇവർക്കിടയിൽ ഉള്ളത്. ഇതിലെ ബന്ധങ്ങളെല്ലാം ജെനുവിനായ ബന്ധങ്ങളാണ്. 


 

ഷമ്മി തിലകന്റെ ശക്തമായ കഥാപാത്രം ?


ശ്രീക്കുട്ടിയുടെ അച്ഛൻ വേഷത്തിലാണ് ഷമ്മിച്ചേട്ടൻ എത്തുന്നത്. ശ്രീക്കുട്ടി എന്ന കഥാപത്രത്തിന്  അച്ഛൻ മാത്രയൊള്ളു അതുകൊണ്ട്  തന്നെ ഒരേസമയം ശ്രീക്കുട്ടിയുടെ അമ്മയാകുന്നുണ്ട് , സഹോദരിയാവുണ്ട് , സുഹൃത്താവുന്നുണ്ട്.വളരെ പ്രധാനപ്പെട്ട കഥാപത്രം തന്നെയാണ് ഷമ്മി തിലകന്റെത് . എല്ലാത്തരം ഇമോഷൻസിലൂടെ കടന്നുപോകുന്ന ഷമ്മി തിലകന്റെ കഥാപത്രം മലയാളികൾക്ക് പുതുമയുള്ളതാവും . ഇത്തരത്തിലുള്ള ഒരു കഥാപാത്രം മുൻപ് ചെയ്തിട്ടില്ല. 



വി എം കുട്ടിയുടെ പാട്ടിന്റെ റീമിക്സ് 



പാട്ടുകൾകൊണ്ടും സമ്പന്നമാണ് പൂവള്ളിയും കുഞ്ഞാടും. അഞ്ചു പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. പ്രണയഗാനവും , ഫാസ്റ്റ് സോങുമെല്ലാം ഉണ്ട്. കോഴിക്കോട് മാപ്പിള പാട്ട് ഗായകൻ വി എം കുട്ടിയുടെ പാട്ട് റീമിക്സ് ചിത്രത്തിലുണ്ട്. ശ്രേയ കുട്ടി , മധു ബാലകൃഷ്ണൻ , വിധു പ്രതാപ് , സിത്താര തുടങ്ങിയവരെല്ലാം ചിത്രത്തിൽ പാടിയിട്ടുണ്ട്. 

മറ്റു താരങ്ങൾ 

കോട്ടയം നസീര്‍, നീന കുറുപ്പ്, പ്രദീപ് കോട്ടയം, അംബിക മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോട്ടയം നസീറിന്റെ വ്യത്യസ്ത കഥാപാത്രമാണ്. മലയാളികൾ ഇന്നേവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായാണ് കോട്ടയം നസീർ എത്തുന്നത്.  അപ്പുവിന്റെ കഥാപാത്രത്തിന്റെ അച്ഛനായാണ്  കോട്ടയം നസീർ എത്തുന്നത് . 


ചിത്രത്തിന്റെ അണിയറയിൽ 


ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മണി പ്രസാദാണ് .മ്യൂസിക് ചെയ്തിരിക്കുന്നത് നവാഗതനായ റഷീദാണ് .എഡിറ്റർ ലിന്റോ തോമസ് ,മേക്കപ്പ് പട്ടണം ഷായാണ് . 

ലൊക്കേഷനൊക്കെ ?


ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ  തൊടുപുഴയിലായിരുന്നു . പാലക്കാടിന്റെ ചില ഭാഗങ്ങളും ലൊക്കേഷൻ ഉണ്ടായിരുന്നു. 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram