ലില്ലി ഒരു പരീക്ഷണ ചിത്രം , മലയാളികൾക്ക് ഇത് പുതിയ അനുഭവം :മനസ്സ് തുറന്ന് സംവിധായകന്‍ പ്രശോഭ് വിജയന്‍

Posted by BINDU PP , 22 Sep, 2018

 

 

 

നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ലില്ലി സെപ്റ്റംബർ 28 ന് തിയേറ്ററുകളിലേക്ക്. സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സ്വീകാര്യത നേടിയ പോസ്റ്ററുകളും ട്രെയിലറുംമാണ് ചിത്രത്തിന്റേത്. ലില്ലി എന്ന പുഷ്പത്തോളം മനോഹരവുമായ പെണ്ണിന്റെ കഥപറയുന്ന ചിത്രം.ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയ ലില്ലി മലയാളി ആരാധകർക്ക് പുതിയ അനുഭവമെന്ന് സംവിധായകൻ പ്രശോഭ് വിജയൻ പറയുന്നു . സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് എ സര്‍ട്ടിഫിക്കറ്റ് നേടിയ ലില്ലിയെ കുറിച്ച് പ്രശോഭ് വിജയൻ വെള്ളിനക്ഷത്രത്തിനോട് പറയുന്നു....

 

ലില്ലിയിൽ എത്തിപ്പെട്ടത്....


ലില്ലി മനോഹരമായ പെണ്ണിന്റെ കഥപറയുന്ന ചിത്രമാണ്. ഒരു സ്ത്രീ ഗർഭിണിയാവുന്ന സമയത്താണ് അവൾ മറ്റുള്ളവരിൽ നിന്ന് ഏറ്റവുംകൂടുതൽ കരുതലും സ്നേഹവും ലഭിക്കുന്നത്. കഥയിലെ ലില്ലിക്ക് ആ സമയത്ത് ഉണ്ടാക്കുന്ന ചില നെഗറ്റീവ് അനുഭവമാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. തടസ്സമായി വരുന്ന പ്രതികൂലസാഹചര്യങ്ങളെ അവര്‍ തരണം ചെയ്യുന്നതാണ് ഈ ത്രില്ലറിന്റെ ഇതിവൃത്തം. ഒരു ഗര്‍ഭിണിയുടെ വയറിലേക്കുള്ള തുറിച്ചുനോട്ടം പോലും വയലന്‍സാണ്.

 

ആദ്യ സിനിമ സ്ത്രീപ്രാധാന്യമുള്ളത്


മലയാള സിനിമയിൽ പ്രിയങ്ക ചോപ്രയും, കങ്കണ റണാവത്‌  ഉണ്ടാവാത്തത്തിനുള്ള കാരണം മലയാളികൾ അത്തരത്തിലുള്ള ചിത്രങ്ങൾ ഉണ്ടാക്കുന്നില്ല എന്നതാണ്. സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങൾ മലയാളത്തിൽ വളരെ കുറവാണ്. വ്യക്തിപരമായി പറയുകയാണ് ആൺ, പെൺ വ്യത്യാസം ഇല്ലാത്ത ചിത്രങ്ങൾ വരണം. നല്ല കഥാപാത്രങ്ങൾ മുന്നോട്ട് വരണം. സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളെ എന്റെർറ്റൈൻ ചെയ്താൽ മാത്രമേ അത്തരത്തിലുള്ള കഥാപാത്രങ്ങൾ ഉണ്ടാവുകയുള്ളു. അങ്ങനെ വന്നാൽ മാത്രമേ പുതിയൊരു ഇൻഡസ്ടറി തുറന്നു വരുകയുള്ളു. ലില്ലി നല്ലൊരു പ്രതീക്ഷയാണ്.പ്രേക്ഷകർ ചിത്രം സ്വീകരിച്ചാൽ ഇത് പുതിയൊരു മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. ഇതൊരു പരീക്ഷണ ചിത്രമായി പറയാം.

 


ലില്ലിയുടെ അണിയറയിൽ അകത്തും പുറത്തും പുതുമുഖങ്ങൾ

 

നവാഗതനായ ഞാൻ തന്നെ റിസ്ക് ആണ്. പ്രൊഡ്യൂസഴ്സ് എന്റെ റിസ്ക് എടുത്തു പിന്നെ പുതുമുഖങ്ങളുടെ റിസ്ക് ഞാനും എടുത്ത്. സിനിമ സ്വപ്നം കാണുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് സിനിമയുടെ അകത്തും പുറത്തുമായി ഉണ്ടായിരുന്നത്. തീവണ്ടി നായിക സംയുക്ത മേനോനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം .  നേരത്തെ അറിയാവുന്ന സിനിമ സുഹൃത്തുക്കൾ ലില്ലിക്കൊപ്പം ഉണ്ടായിട്ടുണ്ട്. കണ്ണൻ നായരേ പോലെ തിയേറ്റർ അനുഭവ സമ്പത്തുള്ള നടനൊക്കെ തന്റെ സിനിമയിൽ അഭിനയിച്ചത് ഭാഗ്യമായി കണക്കാക്കുന്നു. സംയുക്താ മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍,കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. പുതുമുഖങ്ങൾ ചിത്രത്തിന് പുതുമ ഉണ്ടാക്കട്ടെ.

 


തീവണ്ടി നായിക സംയുക്തയിലേക്ക് എത്തിയത്

 

സംയുക്ത മേനോന്റെ ആദ്യചിത്രം അനീഷ് ഉപാസന സംവിധാനം ചെയ്ത പോപ്‌കോണാണ്  .സംയുക്ത അറിയാവുന്ന കുട്ടി ആയിരുന്നു. അത്തരത്തിലുള്ള ഫ്രഷ് ഫേസ് വേണം എന്നത്കൊണ്ട് തന്നെയാണ് ലില്ലിയിലേക്ക് സംയുക്തയെ ക്ഷണിച്ചത്. ചിത്രത്തിൽ സംയുക്ത നൽകുന്ന പ്രാധാന്യത്തെ കുറിച്ച് നടിക്ക് പോലും അറിയില്ല. നല്ല വിശ്വാസത്തോടെയാണ് ലില്ലി എന്ന കഥാപത്രം നടിയുടെ കൈകളിലേക്ക് നൽകിയത്. അത് പരമാവധി നല്ല രീതിയിൽ ചെയ്യാൻ സംയുക്തക്ക് കഴിഞ്ഞിട്ടുണ്ട്.

 

സോഷ്യൽ മീഡിയ കൂട്ട്


സാമൂഹ്യ മാധ്യമങ്ങളിൽ പണ്ടുമുതലേ ആക്ടിവാണ്. സിനിമ തന്നെയാണ് തന്റെ രാഷ്ട്രീയം. തുറന്ന് എഴുതാറുണ്ട്. നല്ല ഒരുപാട് സിനിമ സുഹൃത്തുക്കളുണ്ട്. ലില്ലിയുടെ പോസ്റ്ററുകളെല്ലാം ഫ്രണ്ട്സ് പല സ്ഥലങ്ങളിൽ നിന്ന് അയച്ചുതരാറുണ്ട്. അതുകൊണ്ട് തന്നെ നല്ല ഒരുപാട് സൗഹൃദങ്ങൾ കൊണ്ടുപോവാറുള്ള വ്യക്തിയാണ് ഞാൻ.

 

സസ്പെൻസ് ത്രില്ലറാണോ ?


ട്രെയിലർ കണ്ട് ഒരുപാട് പേർ വിളിച്ചിരുന്നു. ട്രെയിലറിൽ കണ്ട സസ്പെൻസ് ചിത്രം കാണുമ്പോൾ നിങ്ങൾക്ക് മനസിലാവും. ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് ലില്ലി. പ്രേക്ഷകർക്കിടയിൽ ട്രെയിലർ നല്ല സ്വീകാര്യത നേടിയിരുന്നു. പോസ്റ്ററുകളെ കുറിച്ചു നല്ല അഭിപ്രായങ്ങളാണ് അറിയാൻ കഴിയുന്നത്. സിനിമ മേഖലയിൽ നിന്ന് ഒരുപാട് പ്രമുഖർ വിളിച്ചിരുന്നു ട്രെയിലർ കണ്ടതിനുശേഷം. ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ലില്ലി എന്നത് എല്ലാവരുടെ ഇടയിലും ഒരു സംസാര വിഷയമായി മാറിയതിന്. ചിത്രത്തിന്റെ അണിയറയിൽ ഉള്ളവർ ആരും ചിത്രം കണ്ടിട്ടില്ല. എല്ലാവർക്കും ഇത് പുതിയ അനുഭവമായി മാറട്ടെ.

 


ഇ ഫോര്‍ എക്സ്പിരിമെന്റ്സിനെക്കുറിച്ച്

 

ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ് എന്ന് പറയുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സഹോദരസംരംഭമാണ്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ഗോദ, ഗപ്പി, എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും സുഡാനി ഫ്രം നൈജീരിയയുടെ വിതരണം ഏറ്റെടുക്കുകയും ചെയ്ത കമ്പനിയാണ്. സിനിമയോട് താത്പര്യമുള്ള പുതുമുഖങ്ങളെ ഈ രംഗത്തേക്ക് കൊണ്ടുവരുന്ന പ്രസ്ഥാനമാണ് ഇ ഫോര്‍ എക്‌സ്പിരിമെന്റ്. ഈ വര്‍ഷം ലില്ലി ചെയ്തു അടുത്ത വര്‍ഷം ഇതുപോലെ വേറെ ഏതെങ്കിലുമൊരു ചിത്രം അവര്‍ ചെയ്യും.

 


എ സര്‍ട്ടിഫിക്കറ്റ് കുടുംബപ്രേക്ഷകരെ മാറ്റി നിർത്തുമോ

 

എ സര്‍ട്ടിഫിക്കറ്റ് കുടുംബപ്രേക്ഷകരെ മാറ്റി നിര്‍ത്തുമോ എന്നത് ജനങ്ങളുടെ ചിന്താഗതിയെ ആശ്രയിച്ചാണിരിക്കുന്നത്. അവര്‍ എന്താണ് എ സര്‍ട്ടിഫിക്കറ്റ് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന കാര്യത്തിലാണ് ഇതിന്റെ ഉത്തരം അടങ്ങിയിരിക്കുന്നത്. എന്തു കൊണ്ട് എ സര്‍ട്ടിഫിക്കറ്റ് എന്ന് ചോദിച്ചാല്‍ അത്രയും വയലന്‍സ് ചിത്രത്തില്‍ ഉണ്ട്. കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതാണ് എന്നാല്‍ അത് കുടുംബപ്രേക്ഷകര്‍ തള്ളിക്കളഞ്ഞ ചിത്രമായിരുന്നില്ല. പിന്നെ പണ്ട് എന്താണ് എ സര്‍ട്ടിഫിക്കറ്റ്, സെൻസറിങ് ഇതൊന്നും അറിയാത്ത പ്രേക്ഷകരായിരുന്നു .എന്നാൽ ഇപ്പോൾ അതിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ ഉണ്ട്. ജനങ്ങൾക്കറിയാം അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യത്തിൽ പേടിയില്ല. നല്ല സിനിമ പ്രേക്ഷകർ സ്വീകരിക്കും.

 

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram