ശ്രീജിയുടെ വിശേഷങ്ങള്‍ ....

Posted by Online Desk , 12 Jan, 2019

 
 
 
ജലം ജീവനാണ് എന്ന ബോധവും ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായെത്തുന്ന ചിത്രമാണ് നല്ല വിശേഷം. ചിത്രത്തിലെ പ്രകൃതിസ്‌നേഹിയായ കാശിയെന്ന നായകതുല്യവേഷം അവതരിപ്പിക്കുന്നത് കോപ്രൊഡ്യൂസര്‍ കൂടിയായ ശ്രീജിയാണ്.


സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ നാടകവേദികളില്‍ സജീവമായിരുന്ന ശ്രീജി നൃത്തയിനങ്ങളിലും അതീവനൈപുണ്യം ഉള്ളവനായിരുന്നു. ഭരതനാട്യം നർത്തകനായിരുന്നു ശ്രീജി. യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഫോക്ക് ഡാൻസിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ശ്രീജിയെ വെല്ലാന്‍ ആരുമില്ലെന്നുതന്നെ പറയണം. നര്‍ത്തകനാണ്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും അപൈ്‌ളഡ് ഇലക്‌ട്രോണിക്‌സില്‍ ബിരുദവും യുകെയിലെ എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്നും എം.ബി.എ.യും കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. മാനേജ്‌മെന്റ് പ്രൊഫഷണലായ ശ്രീജി ഇപ്പോള്‍ ഗുര്‍ഗാവനിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ഡയറക്ടറാണ്. ഏകദേശം പതിമൂന്ന് കൊല്ലത്തോളം യുകെയിലും ഹോളണ്ടിലുമായിരുന്നു. യുകെയിലെ മലയാളികളെ കോര്‍ത്തിണക്കി ശ്രുതി എന്ന സാംസ്‌ക്കാരിക സംഘടന സജീവമാക്കിയത് ശ്രീജിയും സുഹൃത്തുക്കളും ചേർന്നായിരുന്നു. ഹോളണ്ടിലായിരുന്നപ്പോള്‍, ശ്രീജിയും ഭാര്യ ദിവ്യയും രചനയും സംവിധാനവും നിര്‍വ്വഹിച്ച നിരവധി കോമഡി സ്‌കിറ്റുകളും മറ്റു ഷോകളും പല വേദികളിലും അരങ്ങേറിയിട്ടുണ്ട്.


തുടക്കം?

കാപ്പുചീനോ എന്ന ചിത്രത്തിലാണ് തുടക്കം. 2017 ലാണ് ഈ ചിത്രം റിലീസായത്. പ്രവാസജീവിതം മതിയാക്കി ദില്ലിയില്‍ സ്ഥിരതാമസമായപ്പോഴാണ് നല്ല വിശേഷത്തിന്റെ കഥയുമായി അജിതന്‍ എത്തുന്നത്. ജലമലിനീകരണത്തിനെതിരെ പോരാടുന്ന ഗ്രാമീണരുടെ കഥയാണത്. കഥ കേട്ടപ്പോഴേ ഇഷ്ടമായി. പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വിഷയം എന്നതും ആകര്‍ഷിച്ചു. പ്രവാസജീവിതത്തിലൂടെ, ജലത്തിന് പൊന്നിനെക്കാള്‍ വിലയുണ്ടെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. ജലത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വിഷയമായതുകൊണ്ടുതന്നെ കൂടുതല്‍ ആലോചിക്കാനില്ലായിരുന്നു. സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കുന്ന ചിത്രത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ട്. സെന്‍സറിംഗ് കഴിഞ്ഞു. ക്‌ളീന്‍യു സര്‍ട്ടിഫിക്കറ്റ് ആണ്.


ഭാവി?

ഒരേസമയം അഭിനയത്തിലും നിര്‍മ്മാണത്തിലും ചുവടുറപ്പിക്കാനാണ് തീരുമാനം. എല്ലാത്തരം പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങളാണ് മനസ്‌സില്‍.റിട്ട.പിഡബ്‌ള്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ഗോപിനാഥന്‍ പിതാവും കമലമ്മ മാതാവുമാണ്. ഭാര്യ ദിവ്യാ ശ്രീജി ദില്ലിയില്‍ ദി കേക്കറി എന്ന പേരില്‍ കേക്ക് ബിസിനസ്‌സ് നടത്തുന്നു. ഗൗതം, ആര്‍ച്ച എന്നിവര്‍ മക്കളാണ്.

തയ്യാറാക്കിയത് : അജയ് തുണ്ടത്തില്‍
loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram