ഫ്രാൻസിസിന്റെ ബര്ത്ഡേ ഗിഫ്റ്റായിരുന്നു "അന്വേഷണം " : ശ്രുതി രാമചന്ദ്രൻ

Posted by BINDU PP, 07 Jan, 2020

 

 

 

" 2018 ബര്ത്ഡേക്ക് ഫ്രാൻസിസ് എനിക്ക് തന്ന സർപ്രൈസ്‌ ഗിഫ്റ്റാണ് അന്വേഷണത്തിന്റെ സ്ക്രിപ്റ്റ് ,ഞാൻ ശെരിക്കും ഞെട്ടി....എനിക്ക് ഒരു സൂചനപോലും തന്നിട്ടില്ലായിരുന്നു ....എന്റെ ലൈഫിലെ ബെസ്ററ് ഗിഫ്റ്റും അതായിരുന്നു " ശ്രുതി രാമചന്ദ്രൻ പറയുന്നു. പിറന്നാൾ സമ്മാനമായി ശ്രുതിക്ക് ഫ്രാൻസിസിൽ നിന്ന്  കിട്ടിയ ആ സ്ക്രിപ്റ്റാണ് ഈ പുതുവർഷത്തിൽ റിലീസിന് ഒരുങ്ങുന്നത്. ശ്രുതി സൂപ്പർ എക്സൈറ്റഡാണ് ...ഭർത്താവിന്റെ ആദ്യ സിനിമയിൽ തന്നെ പ്രധാനവേഷത്തിൽ എത്താൻ കഴിഞ്ഞതിന്റെ  സന്തോഷത്തിലാണ്.പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന  അന്വേഷണം ശ്രുതിക്ക് ഒരു ഫാമിലി സിനിമ പോലെയാണ്. സിനിമയുടെ ആദ്യ ചർച്ച മുതൽ ഇതാ ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത് വരെ ശ്രുതി അന്വേഷണത്തിന്റൊപ്പമുണ്ട്. സിനിമയുടെ വിശേഷങ്ങൾ വെള്ളിനക്ഷത്രത്തിനോട് ശ്രുതി തുറന്നു സംസാരിക്കുന്നു......

 

അതെ ..അതൊരു ...ബര്ത്ഡേ ഗിഫ്റ്റാണ്...!

 

2018 എന്റെ ബര്ത്ഡേക്ക് ഫ്രാൻസിസ് തന്ന കിടിലം സർപ്രൈസ്‌ ഗിഫ്റ്റാണ് അന്വേഷണത്തിന്റെ സ്ക്രിപ്റ്റ്. ഞാൻ ഒരിക്കലും അങ്ങനെ ഒരു കാര്യം പ്രതീക്ഷിച്ചിരുന്നില്ല. സിനിമക്ക് വേണ്ടി ഒരു സ്ക്രിപ്റ്റ് എഴുതിക്കൂടെ എന്ന്  ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം "ഹേയ് ...അത്  വേണ്ട" എന്ന് പറയുന്ന കക്ഷിയാണ് ഫ്രാൻസിസ്. ഫുൾ സ്ക്രിപ്റ്റായി എന്റെ കൈയ്യിൽ വച്ച് തന്നപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ നിമിഷമായിരുന്നു അത്. അന്ന്  മുതൽ ഇന്ന് വരെ ഞങ്ങളുടെ പ്രധാന ചർച്ചകളെല്ലാം അന്വേഷണം തന്നെയാണ്. എന്റെ ലൈഫിൽ കിട്ടിയ ബെസ്ററ്  ഗിഫ്റ് ഇത് തന്നെയാണ്. രണ്ടു വർഷമായി ഞങ്ങൾ അന്വേഷണത്തിന്റൊപ്പമുണ്ട്. ഇതുവരെ സിനിമയുടെ പിന്നാമ്പുറങ്ങൾ കുറിച്ച്  അറിയില്ലായിരുന്നു. ഇപ്പോൾ അത് നന്നയി പഠിക്കാൻ സാധിച്ചു. ഹാപ്പിയാണ് ഒപ്പം നല്ല ടെൻഷനുമുണ്ട്.

 

കവിത ഞാൻ തന്നെ

 

അന്വേഷണത്തിലെ എന്റെ കഥാപാത്രത്തിന്റെ പേര് കവിതയാണ്. കവിത എന്നെ കണ്ടിട്ട് എഴുതിയ കഥാപാത്രം തന്നെയാണ്. കുറേപേർ ചോദിച്ചിരുന്നു ഇത് ചോദിച്ചു വാങ്ങിയ കഥാപാത്രമാണോ എന്ന് (ചിരിക്കുന്നു ). എന്നാൽ ഞാൻ ഇത് ചോദിച്ചു വാങ്ങിയതല്ല. എനിക്ക് വേണ്ടി ഫ്രാൻസിസ് എഴുതിയതാണ് . ആദ്യമേ ജയേട്ടനെയും എന്നെയും കാസറ്റ് ചെയ്തിരുന്നു. എന്ത് സിനിമ കരിയറിലെ സുപ്രധാന കഥാപാത്രം തന്നെയാണ് കവിത.  പ്രേക്ഷകനും അത് ഇഷ്ടവുമെന്ന് ഉറപ്പാണ്.

 

ജയേട്ടനാണ് ഞങ്ങളുടെ താരം

 

ഞങ്ങളുടെ രണ്ടുപേരുടെയും സിനിമ ജീവിതത്തിൽ വലിയൊരു പങ്കുള്ള നടനാണ് ജയസൂര്യ. ജയേട്ടൻ ഞങ്ങളുടെ ഫാമിലി പോലെ തന്നെയാണ്. ജയേട്ടനാണ് ഫ്രാൻസിസിനോട്  ചോദിച്ചത് "  ഒരു സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തൂടെയെന്ന് " അങ്ങനെയാണ് ഫ്രാൻസിസ് ആ  കാര്യം വളരെ സീരിയസായി ചിന്തിച്ചു തുടങ്ങിയത് .ഫ്രാൻസിസിന്റെ മനസിൽ എപ്പോഴോ  കയറിക്കൂടിയ വിഷയമാണ് ഇത്.ജയേട്ടൻ സംസാരിച്ചതിന് ശേഷമാണ് ഫ്രാൻസിസിന് ധൈര്യമായതും. എന്റെ കാര്യവും അങ്ങനെ തന്നെയാണ്. ദുൽഖറിന്റെ " ഞാൻ " ആയിരുന്നു എന്റെ ആദ്യ സിനിമ. അത് കഴിഞ്ഞപ്പോൾ പിന്നെ മാസ്റ്റേഴ്സ് ചെയ്യാൻ  പോവുകയായിരുന്നു. സിനിമയോട് വലിയ ഇഷ്ടം ഒന്നുമില്ലായിരുന്നു. ജയേട്ടൻ തന്നെയാണ് എന്നെ പ്രേതത്തിലേക്ക് വിളിക്കുന്നത്. അതൊരു  സ്പെഷ്യൽ   എക്സ്പിരിയന്സായിരുന്നു . നല്ല ജോളിയായിരുന്ന പ്രേതത്തിന്റെ സെറ്റ്. സത്യം പറഞ്ഞാൽ പ്രേതത്തിന് ശേഷമാണ് ഞാൻ സിനിമയെ സീരിയസായി കണ്ടു തുടങ്ങിയത്. സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഇനി സിനിമ മതിയെന്ന് തീരുമാനിച്ചത്. ഞങ്ങളുടെ രണ്ടു പേരുടെയും സിനിമ  ജീവിതത്തിൽ ജയേട്ടന്റെ സ്ഥാനം വലുതാണ്. 

 

ഫ്രാൻസിസിന്റെ സിനിമയിൽ നായിക

 

യെസ് ...അത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഫ്രാൻസിസ് ഒരു സിനിമ എപ്പോഴെലും ചെയ്യുമ്പോൾ അതിലെ നായികയാവണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്റെ ആ സ്വപനമാണ് ഇപ്പോൾ നടന്നത്. അദ്ദേഹത്തിന്റെ നായിക എന്ന രീതിയിലും ഭാര്യയെന്ന രീതിയിലും ഞാൻ ഹാപ്പിയായണ്.

 

പ്രശോഭ് വിജയനെകൊണ്ട് പറ്റും ...!

 

ഫ്രാൻസിസ് ആദ്യം ജയേട്ടനോടാണ് സ്ക്രിപ്റ്റ് സംസാരിച്ചത്. ജയേട്ടനാണ് ഇ ഫോർ എന്റെർറ്റൈന്മെന്റുമായികണക്ട് ചെയ്യിപ്പിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള ചിത്രമായതുകൊണ്ട് ഒരുപാട് സംവിധായകരെ ഫ്രാൻസിസ് പോയി  കണ്ടിരുന്നു.  അപ്പോഴാണ് പ്രശോഭിന്റെ ലില്ലി കാണുന്നത്. പ്രശോഭിന് ത്രില്ലർ ജോണറിലുള്ള സിനിമകൾ ബ്രില്ലിന്റായി മേക്ക് ചെയ്യാനുള്ള ക്രാഫ്റ്റുള്ള സംവിധായകനാണ്. പ്രശോഭിനെ സ്ക്രിപ്റ്റ് ഏൽപ്പിക്കുമ്പോൾ എല്ലാവർക്കും കോൺഫിഡൻസ് ഉണ്ടായിരുന്നു. പ്രശോഭ് വിജയൻ അത് തെറ്റിച്ചില്ലെന്ന അഭിപ്രായമാണ് എല്ലാവർക്കും ഉള്ളത്. ഇനി പ്രേക്ഷകർ കണ്ട്  വിലയിരുത്തട്ടെ.

 

ഈ സസ്പെൻസ് തിയേറ്ററിൽ പോയി പൊട്ടിക്കാം ...!

 

ഇതൊരു ഫാമിലി ത്രില്ലർ ആയതുകൊണ്ട് കഥയെ കുറിച്ച്  നമുക്ക് എവിടെയും തുറന്നു പറയാൻസാധിക്കില്ല . എന്റെ ഭർത്താവിന്റെ സ്ക്രിപ്റ്റായതുകൊണ്ട് പറയുകയല്ല , ഇതിന്റെ സ്ക്രിപ്റ്റ് വളരെ വ്യത്യസ്തത നിറഞ്ഞതാണ്. സിനിമ കാണുമ്പോൾ  പ്രേക്ഷകർക്ക് മനസിലാവും. മലയാളത്തിൽ മുൻപും ഒരുപാട് ഫാമിലി ത്രില്ലർ വന്നിട്ടുണ്ട് . അതുകൊണ്ട് ഫാമിലി ത്രില്ലർ എടുക്കാൻ എല്ലാവർക്കും പേടിയായിരിക്കും. അതിൽ നിന്നെല്ലാം വ്യത്യസ്തമായ എന്തെങ്കിലും കഥയിൽ വേണം. അത് അന്വേഷണത്തിൽ  ഉണ്ടെന്നു നമുക്ക് ഉറപ്പിച്ചുപറയാം. വ്യത്യസ്തമായ കഥയും സുജിത് വാസുദേവിന്റെ ക്യാമെറയുമാണ് അന്വേഷണത്തിനെ അന്വേഷണമാക്കുന്നത്. ഇങ്ങനെ ഒരു കഥയെ കാമറ കണ്ണുകൾകൊണ്ട് സുജിത്തേട്ടൻ   അത്ഭുതപ്പെടുത്തുന്നുണ്ട്. ത്രില്ലർ സ്വഭാവമുള്ള ചിത്രങ്ങൾക്ക് എപ്പോഴും ക്യാമറക്ക് വലിയ സ്ഥാനം ഉണ്ട്. സുജിത്തേട്ടൻ തന്നെയാണ് അന്വേഷണത്തിന്റെ കിംഗ്. ട്രെയിലറിൽ കണ്ട പോലെ ഇതൊരു കിടിലം സസ്പെൻസ് ത്രില്ലറായിരിക്കും.അത് ഇപ്പോൾ പറഞ്ഞാൽ ശെരിയാവില്ല ..തിയേറ്ററിൽ പോയി അത് പൊട്ടിക്കാം.

  

രണ്‍ജീത് കമലയും സലില്‍ വിയും

 

ഫ്രാൻസിസ് തിരക്കഥ ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. ഫ്രാൻസിസ് തമിഴാണ് , മലയാളം ഒട്ടും അറിയില്ല. ഈ സ്ക്രിപ്റ്റിന്റെ അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് രണ്‍ജീത് കമലയും സലില്‍ വിയുമാണ് . ഇവർ ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ട് .ഫ്രാൻസിസീനും സംതൃപ്തിയായി ഇവരുടെ വർക്കിൽ.

 

കവിതയും അരവിന്ദും

കവിതയും അരവിന്ദും ഭാര്യ ഭർത്താവാണ്. ഇതിൽ നായികയെന്നോ നായകനെന്നോ ഇല്ല. അഞ്ചു കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ അഞ്ചും പ്രധാനപ്പെട്ടതാണ്. ലെന ചേച്ചിയുണ്ട്. ലിയോണയുണ്ട് , നന്ദുചേട്ടനുണ്ട്. ഇവർക്കൊന്നും പകരം മറ്റൊരാളെ കാസറ്റ് ചെയ്യാൻ പോലും പറ്റില്ല. വളരെ കുറച്ച് കഥാപാത്രം ഉള്ളതെങ്കിലും, ഉള്ളവരെല്ലാം ഇതിൽ വളരെ പ്രധാനപെട്ടവരാണ്.ക്ലൈമാക്സിൽ അരവിന്ദ് പറയുന്ന ഒരു ഡയലോഗുണ്ട് "നമ്മള് മനുഷ്യന്മാരല്ലേ, നമുക്ക് തെറ്റൊക്കെ പറ്റില്ലേ..."  എന്നത്. ഇത് മനുഷ്യന്മാരുടെ കഥയാണ്. മനുഷ്യൻ കറുത്തവനുമല്ല വെളുത്തവനുമല്ല ഗ്രെ ആണെന്ന് ചിത്രം പറയുന്നുണ്ട്. ഒരു സ്ഥലത്ത് നടക്കുന്ന കഥയെങ്കിലും ചർച്ച ചെയ്യുന്ന വിഷയം വളരെ സീരിയസായ ഒന്നാണ്.

 

ഞാൻ "തേപ്പ്ക്കാരി"യല്ല

 

സൺ‌ഡേ ഹോളിഡേ  ഇറങ്ങിയപ്പോൾ എല്ലാവരും എന്നെ തേപ്പ് ക്കാരിയെന്ന്  വിളിച്ചു. സത്യം പറഞ്ഞാൽ അന്നൊരുപാട് വിഷമിച്ചിട്ടുണ്ട് അതിന്. ട്രോളന്മാരെല്ലാം ആ  തേപ്പുകാരിയെ ആഘോഷിച്ചിട്ടുണ്ട്. പിന്നെ ഇപ്പോൾ എനിക്ക് മനസിലായി ആ  കഥാപാത്രത്തെ എല്ലാവരും ഉൾകൊണ്ടാണല്ലോ എന്നെ തേപ്പ് കാരി എന്ന്  വിളിച്ചത്. അത് നടി എന്ന രീതിയിൽ എന്റെ വിജയമല്ലേ  ....പിന്നെന്തിന് ഞാൻ വിഷമിക്കുന്നു...പക്ഷെ എന്നെ തേപ്പ് ക്കാരിയെന്ന്  ആരും വിളിക്കണ്ട...

 

 

ഡിയര്കോമ്രേഡിലെ ജയയെ കുറിച്ച് ?

 

ഡിയര്‍ കോമ്രേഡ് എന്‍റെ തെലുങ്കിലെ ആദ്യ ചിത്രമാണ്. ജയ എന്ന കഥാപാത്രമായാണ് ഞാൻ ചിത്രത്തിൽ. ക്ലാസിക്കൽ ഡാൻസറൊക്കെയാണ് ഈ കഥാപാത്രം. ഒരു പാവം പെൺകുട്ടിയായിട്ടാണ് ഞാൻ ഡിയര്‍ കോമ്രേഡിൽ എത്തിയത് . കുറേപേർ വിളിച്ചു  നല്ല അഭിപ്രായം പറഞ്ഞിരുന്നു.

 

അസൂയയില്ല പക്ഷെ അത്യഗ്രഹം ഉണ്ട്

 

(ചിരിക്കുന്നു ) ആരുടെയും കഥാപാത്രം കണ്ട്  അസൂയ തോന്നിയിട്ടില്ല . പക്ഷെ എനിക്ക് നല്ലോം അത്യാഗ്രഹമുണ്ട്. എല്ലാ തരത്തിലുള്ള കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമുണ്ട്. എല്ലാ ടൈപ്പ് ക്യാരക്ടർ കിട്ടിയാലും ഞാൻ അത് ചെയ്തിരിക്കും.

 

ശ്രുതി ഫ്രാൻസിസ് തിരക്കഥ പ്രതീക്ഷിക്കാമോ ?

 

നമുക്ക് ഒന്നും പറയാൻ പറ്റില്ല. ഇപ്പോൾ പ്ലാനൊന്നുമില്ല ..പക്ഷെ നാളെ അത് സംഭവിച്ചുകൂടാ എന്ന്  പറയാൻ സാധിക്കില്ല. ഈ സ്ക്രിപ്റ്റിന്റെ എല്ലാ ചർച്ചയിലും ഇരുന്നത്കൊണ്ട് ഒരുപാട് പഠിക്കാൻ പറ്റി. പുതിയൊരു എക്സ്പിരിയന്സായിരുന്നു.

 

പുതിയ പ്രൊജക്റ്റ്

 

പുതിയ പ്രൊജെക്ടുകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. അന്വേഷണം കഴിഞ്ഞിട്ട് നോക്കാം.

 

 കൂടുതൽ വായിക്കുവാൻ വെള്ളിനക്ഷത്രം വരിക്കാരാകുക 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram