ജോഷി സാറുടെ മൂന്ന് വെരി ഗുഡ് കിട്ടി : ഹാപ്പിയാണ് ഡിസ്കോ ബാബുവും സുധി കോപ്പയും !!!

Posted by Bindu PP , 14 Sep, 2019 

അടി അപ്പാ ജോസേട്ടന്റെ പാട്ട്....പൊറിഞ്ചു മറിയം ജോസിലെ ക്ലൈമാക്സ് രംഗത്തിലെ ഡിസ്കോ ബാബുവിന്റെ ഈ ഒറ്റ ഡയലോഗ് കഴിഞ്ഞതും കൂടി നിന്നവരെല്ലാം കൈയ്യടിച്ചു. ആ കൈയ്യടിയിൽ അതീയായ സന്തോഷത്തിൽ സുധി കോപ്പ ജോഷി സാറുടെ മുഖത്തേക്ക് നോക്കി. ചിരിച്ച മുഖത്തോട് കൂടി ജോഷി സാർ പറഞ്ഞു വെരി ഗുണ്ടെന്ന് . ഇത് മൂന്നാമത്തെ വെരി ഗുണ്ടെന്ന്സുധി കോപ്പ പറയുന്നു. സെറ്റിൽ കൈയ്യടി നിറയുമ്പോൾ ജോഷി പറഞ്ഞുതിയേറ്ററിലെ ഈ കൈയ്യടിയൊക്കെ കണ്ട മതിയായിരുന്നുവെന്ന് .. പിന്നെയവിടെ കൂട്ടച്ചിരി ഉയർന്നു.

 

പുതിയ സൈക്കിള് ആര്ക്കും തൊടാന് പോലും കൊടുക്കാത്ത, സ്വര്ണനിറമുള്ള ഷര്ട്ടിന് വേണ്ടി ചേട്ടനുമായി വഴക്കടിക്കുന്ന ഡിസ്കോ ബാബു...പുത്തൻ പള്ളി ജോസിന്റെ അനിയൻ . വികാരഭതിരമായ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ കണ്ണ് നനയിച്ച് ഡിസ്കോ ബാബുവും സുധി കോപ്പയും പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ്. അമല് നീരദിന്റെ ചിത്രത്തിലൂടെ സിനിമ യാത്ര തുടങ്ങിയ സുധി കോപ്പ ഇപ്പോൾ ഹിറ്റ് മേക്കർ ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസിൽ ഡിസ്കോ ബാബുവായി തകർത്തിരിക്കുകയാണ്. പൊറിഞ്ചു മറിയം ജോസിന്റെ വിശേഷങ്ങൾ സുധി കോപ്പ വെള്ളിനക്ഷത്രത്തോട് സംസാരിക്കുന്നു......


മിഥുന് ചക്രവര്ത്തിയും ഡിസ്കോ ബാബുവും

ഹ ...ഹ ... മിഥുന് ചക്രവര്ത്തിയും ഞാനും കഞ്ഞി കുടിക്കുന്നത് ഡാന്സു കൊണ്ടല്ലേ തിയേറ്ററിൽ ഏറ്റവും കൂടുതൽ കൈയ്യടിക്കിട്ടിയ ഡയലോഗായിരുന്നു ഇത്. ഡിസ്കോ ബാബുവിനെ മലയാളികൾ ഏറ്റെടുത്തു. കുറേപേർ ചിത്രം കണ്ടു വിളിക്കുന്നുണ്ട്.നല്ല അഭിപ്രായമാണ് എല്ലാവരും പറയുന്നത്. 1985 കാലഘട്ടങ്ങളിലാണല്ലോ കഥ നടക്കുന്നത് .അന്നൊക്കെ മിക്കവരും മിഥുന് ചക്രവര്ത്തിയുടെ കട്ട ഫാനാണ്. ഓരോ നാട്ടിലും ഡിസ്കോ ബാബുവിനെ പോലെ ഡിസ്കോ ഡാൻസുകാരൻ ഉണ്ടാവും . അന്നൊക്കെ പള്ളി പെരുന്നാളിലും , പൂരങ്ങൾക്കും ഡിസ്കോ ഡാൻസ് നിർബന്ധമാണല്ലോ. ജോഷി സാറിനെ സിനിമക്ക് വേണ്ടി ആദ്യം കണ്ടപ്പോൾ ഡാൻസിന്റെ കാര്യമാണ് പറഞ്ഞത്. ഉള്ളിൽ ചെറുതായി പേടി ഉണ്ടായിരുന്നു , പക്ഷെ പുറത്ത് കോൺഫിഡൻസോടെ പറഞ്ഞു

സാർ ഡാൻസൊന്നും കാര്യായി അറിയില്ല
കൊഴപ്പിക്കോ എന്ന് സാർ
അതില്ല സാർ ... ( ചിരിച്ചു )

എന്റെ നിഖണ്ടുവിൽ ഇല്ല പറ്റില്ല എന്ന വാക്ക് . ആരും കൊതിക്കുന്ന തരത്തിൽ ഉള്ള ഒരു കഥാപാത്രം , എനിക്ക് ഡാൻസ് അറിയില്ലെന്ന് പേരിൽ കൈവിട്ടു പോവാൻ പാടില്ലല്ലോ. എന്റെ ഒരു സുഹൃത്തുണ്ട് ശ്രീജിത്ത് (ഡാൻസ് സിറ്റി സ്കൂൾ ). അറിയപ്പെടുന്ന ഡാൻസാറാണ് , അവന്റെ അടുത്ത് പോയി കാര്യം പറഞ്ഞു. അവൻ കുറെ ടിപ്സ് എല്ലാം പറഞ്ഞുതന്നപ്പോഴക്കും ആത്മവിശ്വാസമായി. എന്നെകൊണ്ട് ചെയ്യാൻ സാധിക്കുമെന്ന് മനസിലായി. എന്റെ മറ്റൊരു സുഹൃത്ത് ജെയ്സൺ ഉണ്ട് , അവൻ ജിം ട്രെയ്നറാണ്. അവന്റെ അടുത്ത് കൃത്യമായി വർക്ക്ഔട്ട് കൂടെ ചെയ്തപ്പോൾ പെർഫെക്ടലി ഒകെ ആയി. എന്നാലും സെറ്റിലേക്ക് പോവുമ്പോൾ ഒരു പേടി ഉണ്ടായിരുന്നു. ഞാൻ താടിയൊക്കെ വച്ചിട്ടായിരുന്നു അപ്പോൾ. എങ്ങനെ ഒരു മേക്കോവർ ആവുക എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. ഡിസ്കോ ബാബുവിന്റെ ലുക്കിന്റെ ഫുൾ ക്രെഡിറ്റ് മേക്കപ്പ് മാൻ റോളക്സ് സേവ്യയർക്കാണ് .മേക്കപ്പ് ഇട്ട് കണ്ടപ്പോൾ ശെരിക്കും കോൺഫിഡൻസ് ആയി. പിന്നെ വിചാരിച്ചത് ഒരു പാട്ട് മുഴുവനായും കളിക്കേണ്ടി വരുമെന്നാണ്. എന്നാല് അതിന്റെ ഒരു ബിറ്റ് മാത്രമേ ഭാഗ്യത്തിന് കളിക്കേണ്ടി വന്നുള്ളൂ. പ്രിയപ്പെട്ട കഥാപാത്രങ്ങളിലെ ഒരു കഥാപത്രമായി മാറി ഡിസ്കോ ബാബു.

 

 

ജോഷി സാറുടെ മൂന്ന് വെരി ഗുഡ് കിട്ടി

ജോഷി സാറുടെ റോബിൻഹുഡിൽ അവസരം ചോദിച്ചു പോയി ചെയ്തു. പിന്നീട് റൺ ബേബി റണിൽ അഭിനയിക്കാൻ പോയപ്പോൾ സർ ചോദിച്ചു ആ നീയാണോ എന്ന് എന്നെ സാർക്ക് ഓർമ്മയുണ്ടെന്ന് തന്നെ വല്യേ ഭാഗ്യമായാണ് ഞാൻ കൂട്ടുന്നത്. സാർ എല്ലാ സിനിമകളും ഫസ്ററ് ഷോ കാണാറുണ്ട്. എല്ലാവരെയും സാർക്ക് അറിയും ചെയ്യാം. പൊറിഞ്ചുവിന് വേണ്ടി വിളിച്ചപ്പോൾ വല്യേ സന്തോഷമായി. സാറെ പോലെ ഒരു മാസ്റ്ററുടെ ഇത്രയും വലിയ ഒരു ചിത്രത്തിന്റെ ഭാഗമായത് തന്നെ എന്റെ കരിയറിലെ വലിയ സംഭവമാണ്. റോബിൻഹുഡിലും , റൺ ബേബി റണിലും അഭിനയിക്കുമ്പോഴും ഇതിൽ അഭിനയിക്കുമ്പോഴും സാറുടെ കൈയ്യിന്ന് വഴക്കൊന്നും കേട്ടിട്ടില്ല. സാർ സെറ്റിലെല്ലാം കൂൾ ആണ്. എന്റെ മൂന്ന് സീനിൽ സാറുടെ വെരി ഗുഡ് കിട്ടി. ഇമോഷണൽ ആയ മൂന്ന് സീനിലാണ് സാർ വെരി ഗുഡ് പറഞ്ഞത്. ക്ലൈമാക്സിലെ എന്റെ രംഗത്തിൽ (അടി അപ്പാ ജോസേട്ടന്റെ പാട്ട് ) എല്ലാവരും കൈയ്യടിച്ചു. സാർ ചിരിച്ചിട്ട് പറഞ്ഞു തിയേറ്ററിലെ ഈ കൈയ്യടികിട്ടിയ മതിയായിരുന്നുവെന്ന് .അതുകേട്ട് അവിടെ കൂടിയവരെല്ലാം കൂട്ടച്ചിരിയായിരുന്നു.

 

ചങ്കാണ് പൊറിഞ്ചുവും മറിയവും ജോസും

ഇവരെ മൂന്ന്പേരെ കുറിച്ചൊന്നും പറയേണ്ട ആവശ്യമില്ലല്ലോ? പൂണ്ടുവിളയാടിയിരിക്കുകയാണല്ലോ മൂന്നുപേരും. നൈലയെ അറിയാവുന്നത് മുൻപ് ചിത്രങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി കണക്ട് ചെയ്തിട്ടുണ്ട്. നല്ല കമ്പനിയുമായിരുന്നു. നല്ല സുന്ദരിയായ നടിയാണ് നൈല. പക്ഷെ അഭിനയം ഒന്നും അത്രക്ക് ശ്രദ്ധിച്ചിട്ടില്ലായിരുന്നു. പക്ഷെ മറിയമായുള്ള നൈലയുടെ വരവ് ഗംഭീരം തന്നെയാണ്. ഇനി മറിയമായി വേറെ ആരെയും കാണാൻ പോലും പറ്റൂല്ല. പുത്തൻപള്ളി ജോസ് പറഞ്ഞത് പോലെ മറിയം .അവൾ അങ്ങ് വന്നു നിന്നാൽ ഉണ്ടല്ലോ പള്ളിപെരുന്നാൾ പോലെയാണെന്ന്. അതന്നെയാണ് എനിക്കും പറയാനുളളത്. മറിയം നൈലക്ക് വലിയ ബ്രേക്ക് ആയിരിക്കും. ഞങ്ങൾ കോമ്പിനേഷൻ സീനുകളെല്ലാം കുറവായിരുന്നു.

 

പൊറിഞ്ചുവായിട്ട് ഇനി വേറെ ആരെയും ആലോചിക്കാൻ പോലും പറ്റില്ല. അത്രക്ക് മാസ്സ് ആയിട്ടുണ്ട് പൊറിഞ്ചു. ജോജുവുമായി മുൻപ് കുറെ സിനിമകളിൽ ഞങ്ങൾ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു സൗഹൃദവും ഞങ്ങൾക്കിടയിൽ ഉണ്ട്. പുത്തൻ പള്ളി ജോസ് എന്ത് അടിപൊളിയായിട്ടാണ് ചെമ്പൻ വിനോദ് ചെയ്തിരിക്കുന്നത്. ചെമ്പനും ഞാനും നല്ലൊരു സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. ഞങ്ങൾ തമ്മിൽ നല്ലൊരു സിങ്ക് ഉണ്ടായിരുന്നു. ശെരിക്കും ഏട്ടനും അനിയനും പോലെയുണ്ടെന്ന് കുറേപേർ പറഞ്ഞിരുന്നു.

 

കൊച്ചി സ്ലാങ് പണി തന്നോ ?

ഹേയ്.... ഇല്ല ! ഞാൻ പ്രോപ്പർ കൊച്ചിയാണ്. കൊച്ചിയും തൃശ്ശൂരും സ്ലാങ്ങൊന്നും വല്യേ വ്യത്യസമൊന്നുമില്ല. കഥാപത്രത്തിന് വേണ്ടി ഏത് സ്ലാങ് പറയാനും ഞാൻ റെഡിയാണ്. പടയോട്ടത്തിൽ ഞാൻ തിരുവനന്തപുരത്തെ സ്ലാങ് പറഞ്ഞിട്ടുണ്ട്. ഈടയിൽ കണ്ണൂർ സ്ലാങ് പറഞ്ഞിട്ടുണ്ട്. അതൊക്കെ നോക്കുമ്പോൾ തൃശ്ശൂർ സ്ലാങ് എളുപ്പമായിരുന്നു. ഞങ്ങടെ സ്ലാങ് ഇത്തിരി നീട്ടി സംസാരിച്ചാൽ തൃശ്ശൂർ സ്ലാങ്ങായി. അതൊക്കെയാണോ വല്യേ പാട് ? ഞാൻ സിനിമയെ സ്നേഹിക്കുന്ന ഒരാളാണ് സോ സിനിമക്ക് വേണ്ടി എന്തു പഠിക്കാനും ചെയ്യാനും തയ്യാറാണ്. സിനിമയിൽ എത്തിപ്പെടുക എന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. ഇതിൽ എത്തിപ്പെട്ടാൽ കഥാപത്രങ്ങൾക്ക് വേണ്ടി നടത്തുന്ന മാറ്റമൊന്നും വല്യേ കാര്യമേയല്ല.

 

ടി .ജി രവിയും വിജയ രാഘവനും

ടി .ജി രവി സാറൊക്കെ നമ്മൾ സെഹ്റുപ്പത്തിൽ സിനിമ കാണുമ്പോൾ വില്ലൻ കഥാപത്രങ്ങളായി പേടിപ്പിച്ചിട്ടുണ്ട്. സിഗരറ്റും , മദ്യവുമൊക്കെ മണക്കുന്ന കിടിലൻ വില്ലൻ. എന്നാൽ ഏറ്റവും അത്ഭുതം ഈ മനുഷ്യൻ ഇതൊന്നും ജീവിതത്തതിൽ ഇതുവരെയും ഉപയോഗിച്ചിട്ടില്ലെന്നാണ്. ഞാൻ ആദ്യമായി പൊറിഞ്ചുവിന്റെ സെറ്റിലാണ് കാണുന്നത്. ഞങ്ങൾ സിനിമ കഴിഞ്ഞപ്പോഴും അപ്പനും മകനുമാണ്. എന്നെ മകനെന്നും ഞാൻ അപ്പനെന്നുമാ ഇപ്പോഴും വിളിക്കുന്നത്. ഇത്രയും സീനിയർ നടനായി സെറ്റിൽ എല്ലാവരോടും നല്ല സൗഹൃദവും ,അത്രക്കും സിമ്പിളായ വ്യക്തിയാണ്. എന്ന ഇപ്പോഴും വിളിക്കാറുണ്ട്.ജീവിതത്തിൽ ഒരിക്കൽ പോലും ടി .ജി രവിയെ പോലൊരു നടന്റെ കൂടെ അഭിനയിക്കാൻ പറ്റുമെന്ന് പോലും വിചാരിച്ചിട്ടില്ലായിരുന്നു.


പിന്നെ വിജയരാഘവൻ ഞങ്ങടെ കുട്ടേട്ടൻ. ചിത്രത്തിൽ ഐപ്പ് മുതലാളിൽ അടിപൊളിയാണല്ലോ. ഞങ്ങൾ തമ്മിൽ കോമ്പിനേഷൻ സീനുകളൊക്കെ കുറവാണ്. പക്ഷെ എന്നോട് വലിയ കാര്യമാണ് കുട്ടേട്ടന്. എന്നെ ഫോണിലെല്ലാം വിളിക്കും. ഇത്രയും സീനിയർ നടന്മാർ നമ്മളോട് കാണിക്കുന്ന അടുപ്പമുണ്ടല്ലോ അതൊക്കെ ഭാഗ്യമായാണ് കൂട്ടുന്നത്.


പ്രൊഡക്ഷൻ കൺട്രോളർ ഷഫീർക്കായുടെ മരണം ഷോക്കായി


പൊറിഞ്ചുവിന്റെ സെറ്റിൽ വച്ച് പ്രൊഡക്ഷൻ കൺട്രോളർ ഷഫീർക്കായുടെ മരണം ശെരിക്കും ഷോക്കായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് വിളിച്ച് കോമഡിയൊക്കെ പറഞ്ഞിരുന്നു. പിറ്റേന്ന് ആണ്ഷഫീർക്ക മരിച്ചെന്ന വാർത്തയാണ് കേട്ടത്. ഈ പ്രോജെക്ടിന് വേണ്ടി ഫുൾ ഡെഡിക്കേഷനിൽ നിന്ന ഒരു വ്യക്തിയായിരുന്നു. ഷൂട്ട് കഴിഞ്ഞ് റൂമിലേക്ക് പോവുന്നവഴി അറ്റാക്ക് ആയി ഹോസ്പിറ്റൽ കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം. എല്ലാര്ക്കും ഷോക്കായിരുന്നു അത്.

സെബി,കഞ്ചാവ് സോമന്, ജയന്,അയ്യപ്പന്,സുധി,താമര, ഡിസ്കോ ബാബു

ഇത് ഭയങ്കര കൺഫ്യൂഷനാക്കുന്ന ചോദ്യമാണ്. ഞാൻ ചെയ്ത എല്ലാ കഥാപത്രങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. എല്ലാം ഓരോ സമയങ്ങളിലെ സന്തോഷമാണ്. ഓരോ കഥാപത്രം ചെയ്ത കഴിഞ്ഞ് പ്രേക്ഷകർ ആ കഥാപത്രത്തെ കുറിച്ച് വിളിച്ചു പറയുമ്പോൾ ഓരോ സന്തോഷമാണ്. സാഗർ ഏലിയാസ് ജാക്കിയിലെ ചെറിയ വേഷം മുതൽ മുതൽ പൊറിഞ്ചുവിലെ ഡിസ്കോ ബാബു വരെ എന്നോട് ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രമാണ്.

 

അമൽ നീരദ് , ലിജോ ജോസ് പല്ലിശ്ശേരി ഇപ്പോൾ ജോഷി

അതൊരു ഭാഗ്യമാണ്...അമൽ നീരദിന്റെ സാഗർ ഏലിയാസ് ജാക്കിയിലൂടെ സിനിമയിലേക്ക് എത്തിയത്. അവസരങ്ങൾ ചോദിച്ച് കുറെ നടന്നിട്ടുണ്ട്. സാഗർ ഏലിയാസ് ജാക്കിയിൽ ഓഡിഷൻ വഴിയാണ് കിട്ടിയത്, ബിഗ് ബി എല്ലാം കണ്ട് അമൽ നീരദിന്റെ കട്ട ഫാൻ ആയിരുന്നു ഞാൻ. പിന്നെയും കുറെ ഓഡിഷൻ പോയിട്ടുണ്ട്. അവസരം ചോദിച്ചൊക്കെ നടന്നിട്ടുണ്ട്. അമേനിൽ അവസരം പോയി ചോദിച്ചിട്ടാണ് കിട്ടിയിട്ടുള്ളത്. ഇപ്പോഴും അവസരം പോയി ചോദിക്കാറുണ്ട്. നമ്മൾ പോയി ചോദിക്കാഞ്ഞിട്ട് അവസരം കിട്ടാത്തത് എന്ന് തോന്നാൻ പാടില്ലാലോ.

 

ഐഡന്റിറ്റി ക്രിസിസ്

അതിപ്പോൾ പൊതുവെ എല്ലാവരും പറയാറുണ്ട്. ഓരോ ചിത്രത്തിലും ഓരോ ലുക്കാണെന്ന് . ഓരോ കഥാപാപത്രത്തിന് സംവിധായകർ പറയുന്നപോലെ മാറ്റം വരുത്തും ലുക്കിൽ. അതിപ്പോൾ സാധാരണ കാര്യമല്ലേ. ലാസ്റ് ചെയ്ത താമര എന്ന കഥാപാത്രവും ഡിസ്കോ ബാബുവും നല്ല അന്തരമുണ്ട്. ഓരോ സിനിമക്ക് വേണ്ടി അങ്ങനെയാവുന്നു എന്ന് മാത്രം. പേർസണലി എല്ലാവർക്കും എന്നെ കണ്ടാൽ ഇപ്പോൾ മനസിലാവാറുണ്ട്. ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്നെല്ലാം എല്ലാവരും വന്നു സംസാരിക്കാറുണ്ട്.

 

കോമഡിയാണോ ? ഇമോഷണൽ കഥാപത്രങ്ങൾ ആണോ ?

എന്നെകൊണ്ട് ചെയ്യാൻ സാധിക്കുന്ന എല്ലാ കഥാപത്രങ്ങളും ചെയ്യും. ഇതുവരെയും കിട്ടിയ എല്ലാ കഥാപാത്രങ്ങളിലും ഞാൻ ഹാപ്പിയാണ്. കൂടുതൽ കിട്ടിയത് കോമഡി കഥാപത്രങ്ങളാണ് .ഇമോഷണൽ കഥാപത്രം കിട്ടിയാലും മാക്സിമം നന്നായി ചെയ്യും. ഇനി ആക്ഷൻ ചെയ്യണമെങ്കിൽ അതും ചെയ്യും.


കുമ്പളങ്ങി , തണ്ണീർ മത്തനും

 

കുമ്പളങ്ങി നെറ്റ്സും തണ്ണീർ മത്തനുമൊക്കെ കണ്ടപ്പോൾ അതിന്റെയൊക്കെ ഭാഗമാവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ടായിരുന്നു. ഇത് മാത്രമല്ല നമ്മൾ ഇല്ലാത്ത ചിത്രങ്ങളെല്ലാം നമ്മൾ പ്രേക്ഷകനാണല്ലോ അപ്പോൾ ഓരോ സിനിമ കാണുമ്പോൾ അതിന്റെയൊക്കെ ഭാഗമാവാൻ പറ്റിയിരുന്നെങ്കിൽ ഓർക്കാറുണ്ട്. മിക്ക ചിത്രങ്ങളും കാണാറുണ്ട്.കണ്ടിട്ട് അവരെയൊക്കെ വിളിച്ച് പറയാറുണ്ട്.

മോഹൻലാൽ , മമ്മൂട്ടി , ദിലീപ് , ദുൽഖർ , പ്രത്വിരാജ് ....

സിനിമയിൽ ഉള്ള ആരെപോലെ തന്നെ എന്റെയും ഏറ്റവും വലിയ ആഗ്രഹം മോഹൻലാൽ , മമ്മൂട്ടി ചിത്രങ്ങളിൽ ക്യാരക്ടർ റോൾ ചെയ്യുക എന്ന് തന്നെയാണ്. എല്ലാവരുടെ കൂടെയും അഭിനയിക്കണം ദിലീപ് , ദുൽഖർ , പ്രത്വിരാജ്, ജയറാം ... തുടങ്ങിയ എല്ലാ നടന്മാരോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹം ഉണ്ട്. എല്ലാം സാധിക്കട്ടെ.

 

കൊച്ചിക്കാരൻ സുധികോപ്പ സിനിമ നടൻ ആയില്ലായിരുന്നെങ്കിൽ ?

സിനിമ നടൻ ആയില്ലായിരുന്നെങ്കിൽ ചാൻസ് ചോദിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നേനെ ഞാൻ (ചിരിക്കുന്നു ) തമാശയല്ല പറഞ്ഞത് , സീരിയസ്സായി പറഞ്ഞതാണ്. ഞാനൊരു സിനിമ മോഹിയാണ് അതുകൊണ്ട് ഞാൻ സിനിമയിൽ എത്തിയില്ലെങ്കിൽ സിനിമയിലെ എത്താൻ വേണ്ടി ഞാൻ പരിശ്രമിച്ചുകൊണ്ടേയിരുന്നേനെ. എട്ടാം ക്ലാസ് മുതൽ മനസിൽ കൂടിയ മോഹമാണ് സിനിമ. സിനിമയിൽ എത്താൻ വേണ്ടി നാടകം കളിച്ചു. തടസങ്ങളൊന്നും എന്നെ ബാധിച്ചിരുന്നില്ല. ഞാൻ ഒരു നടനാവാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതായിരിക്കും. അതിന് വേണ്ടി ഏതറ്റം വരെ പോവും. സുധികോപ്പ സിനിമ നടൻ ആയില്ലായിരുന്നെങ്കിൽ സിനിമയിൽ അവസരം ചോദിച്ച് നടക്കുന്ന ഒരു ചെറുപ്പക്കാരനാവുമായിരുന്നു (വീണ്ടു ചിരിക്കുന്നു ).

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram