സ്വപ്‌നതുല്യമായ അരങ്ങേറ്റം

Posted by Online desk , 17 Sep, 2019

 
 

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍ മലയാള സിനിമയിലേക്ക് അവതരിപ്പിച്ച അറുപത്തിയഞ്ചോളം പുതുമുഖങ്ങളില്‍ ഒരാളാണ് വെങ്കിടേഷ്. സിനിമാ മോഹവുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രാസിലെത്തിയ രാമു മംഗലപ്പള്ളിയുടെ മകന്‍. കാലം മാറിയതിനനുസരിച്ച് സിനിമയും മാറിയെങ്കിലും രാമു മംഗലപ്പള്ളി എന്ന കലാകാരന് സിനിമയോടുള്ള താത്പര്യത്തിനും ഇഷ്ടത്തിനും യാതൊരു മാറ്റവും സംഭവിച്ചില്ല. സ്വപ്‌നതുല്യമായ അരങ്ങേറ്റവുമായി അച്ഛന്റെ വഴിയേ തന്നെ മകനും ഇപ്പോള്‍ സിനിമാലോകത്തേക്ക് എത്തിയിരിക്കുകയാണ്. പതിനെട്ടാം പടി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം അവതരിപ്പിച്ച വെങ്കിടേഷിന്റെ വിശേഷങ്ങളിലേയ്ക്ക്..

പതിനെട്ടാം പടിയിലേക്ക് എത്തിയത്..

ഒരു സുഹൃത്ത് പറഞ്ഞാണ് പതിനെട്ടാം പടിയുടെ കാസ്റ്റിംഗ് കോളിനെപ്പറ്റി അറിയുന്നതും അതിന് അപ്ലൈ ചെയ്യുന്നതുമൊക്കെ. അങ്ങനെ ഓഡിഷന് വേണ്ടി വിളിക്കുകയായിരുന്നു. ഓഡിഷന് എങ്ങനെ അഭിനയിക്കണമെന്നുള്ളതിനെപ്പറ്റി ചില കാര്യങ്ങള്‍ അച്ഛന്‍ പറഞ്ഞു തന്നിരുന്നു. അതൊക്കെ മനസ്സില്‍വെച്ചായിരുന്നു ഓഡിഷന് പെര്‍ഫോം ചെയ്തത്. ഓഡിഷന് സെലക്ട് ആയി. അതിനുശേഷം അഞ്ച് ദിവസത്തെ ഒരു ആക്ടിംഗ് ക്യാമ്പ് ഉണ്ടായിരുന്നു. അങ്ങനെയായിരുന്നു പടത്തിലേക്ക് എത്തുന്നത്.

ശങ്കര്‍ സാറും ഷാജി സാറും..

ശങ്കര്‍ സാറിന്റെ പടത്തിലൂടെ തന്നെ അരങ്ങേറ്റം കുറിക്കാനായി എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. ശങ്കര്‍ സര്‍ ഭയങ്കര കൂള്‍ ആയിരുന്നു. ഷോട്ട് പെര്‍ഫെക്ട് ആകുന്നത് വരെ എത്ര ടേക്ക് പോകാനും സര്‍ റെഡി ആയിരുന്നു. അത്രയും കംഫര്‍ട്ടബിള്‍ ആയി ഞങ്ങള്‍ക്ക് അഭിനയിക്കാന്‍ പറ്റിയത് തീര്‍ച്ചയായും ശങ്കര്‍ സര്‍ കാരണമാണ്. അതുപോലെ തന്നെ ഷാജി സാറും, ഇത്രയും വലിയ പടമാണെന്നുള്ളതിന്റെ ടെന്‍ഷനൊന്നും സാറിനും  ഇല്ലായിരുന്നു. ആഗസ്റ്റ് സിനിമാസിന്റെ ഒരു പടത്തില്‍ തന്നെ തുടക്കം കുറിക്കാനായതും എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്.

മമ്മൂക്കയോടൊപ്പം..

എനിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങളായിരുന്നു മമ്മൂക്ക സെറ്റില്‍ ഉണ്ടായിരുന്ന ദിവസങ്ങള്‍. ആദ്യമൊക്കെ ഭയങ്കര പേടിയായിരുന്നു. പക്ഷേ, പിന്നീട് മനസ്സിലായി, പറഞ്ഞ് കേട്ടിട്ടുള്ളതു പോലെയൊന്നുമല്ല മമ്മൂക്ക എന്ന്. ഭയങ്കര സിമ്പിളായിരുന്നു മമ്മൂക്ക. അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഞങ്ങള്‍ക്ക് പറഞ്ഞു തന്നിരുന്നു. അദ്ദേഹം അഭിനയിക്കുന്നത് കാണുന്നത് തന്നെ ഞങ്ങള്‍ക്കൊക്കെ വലിയ അനുഭവമായിരുന്നു. അതില്‍ നിന്ന് തന്നെ പഠിക്കാന്‍ ഒരുപാടുണ്ടായിരുന്നു.

പതിനെട്ടാം പടി ഗ്യാങ്..

എല്ലാവരും വളരെ ഫ്രണ്ട്‌ലി ആണ്. ക്യാമ്പിന്റെ സമയത്തും പിന്നീട് ഷൂട്ടിങ്ങിനുമൊക്കെ ഒരുമിച്ച് ഉണ്ടായിരുന്നതല്ലേ എല്ലാവരും. ആ ഒരു ബന്ധം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഇടയ്‌ക്കൊക്കെ വിളിക്കുകയും, പറ്റുമ്പോഴൊക്കെ ഒരുമിച്ച് കൂടുകയും ചെയ്യാറുണ്ട്.

അച്ഛന്‍ എന്ന വഴിക്കാട്ടി..

അച്ഛന്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ ധൈര്യം. സിനിമയില്‍ ഒരുപാട് വര്‍ഷങ്ങളുടെ അനുഭവമുണ്ട് അച്ഛന്. ശ്രദ്ധിക്കേണ്ട പല കാര്യങ്ങളെയും പറ്റി അച്ഛന്‍ പറഞ്ഞു തന്നിരുന്നു. ശരിക്കും ഞാന്‍ ആദ്യം അഭിനയിക്കുന്നതും അച്ഛനൊപ്പമാണ്. രണ്ടര വയസ്സുള്ളപ്പോഴാണ് ആദ്യമായി ഞാന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പി.എന്‍ മേനോന്‍ സാറിന്റെ പടത്തില്‍ അച്ഛനോടൊപ്പമായിരുന്നു  അത്. ഇപ്പോള്‍, പതിനെട്ടാം പടിയിലെത്തിയപ്പോഴും അച്ഛന്റെ വാക്കുകളും ഉപദേശങ്ങളും തന്നെയായിരുന്നു എനിക്ക് ആത്മവിശ്വാസം നല്‍കിയത്. ചെയ്യുന്ന ജോലി നൂറ് ശതമാനം ആത്മാര്‍ഥമായി ചെയ്യണമെന്നും നമ്മള്‍ കാരണം മറ്റൊരാള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും അച്ഛന്‍ ആദ്യം തന്നെ പറഞ്ഞിരുന്നു. അതനുസരിച്ച് തന്നെയായിരിക്കും അവസാനം വരെയും ഞാന്‍ പ്രവര്‍ത്തിക്കുന്നതും.

എല്ലാ സംവിധായകരോടും ഇഷ്ടം..

അത്യാവശ്യം എല്ലാ സിനിമകളും ഇപ്പോള്‍ കാണാറുണ്ട്. എല്ലാവരുടെയും പടങ്ങള്‍ ഇഷ്ടമാണ്. പഴയ സംവിധായകരെന്നോ പുതിയ സംവിധായകരോ എന്നുള്ള വ്യത്യാസമൊന്നും ഇല്ല. എല്ലാവരുടെയും പടങ്ങളില്‍ വര്‍ക്ക് ചെയ്യണമെന്നും ആഗ്രഹമുണ്ട്. എന്നാലും, ശങ്കര്‍ സാറിനോട് ഒരു പ്രത്യേക ഇഷ്ടവുമുണ്ട്.

ഭാവി പരിപാടികള്‍..

ഡിഗ്രി ചെയ്യാനൊരുങ്ങുകയാണ്. പഠനത്തോടൊപ്പം, ശ്രദ്ധിക്കപ്പെടുന്ന, ആളുകളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന തരത്തിലുള്ള നല്ല വേഷങ്ങള്‍ ചെയ്യണമെന്നും ആഗ്രഹമുണ്ട്.  

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram