പ്രവാസികളുടെ ജീവിതം പ്രമേയമാകുന്ന "ദേര ഡയറീസ്" : ആദ്യഗാനം പുറത്തിറങ്ങി

Posted by Sumina, 24 Aug, 2020

മനസ്സിനെ തൊട്ടുണര്‍ത്തുന്ന വരികളും ഹൃദയത്തെ ചേര്‍ത്ത് നിര്‍ത്തുന്ന സംഗീതവുമായി "ദേര ഡയറീസ്" എത്തുന്നു. പ്രവാസികളുടെ ജീവിതം വിഷയമാക്കി പുറത്തിറങ്ങുന്ന "ദേര ഡയറീസ് " എന്ന് പേരിട്ടിരിക്കുന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. "ഹേ....മിന്നണിഞ്ഞ രാവേ..എന്നുമിനി താഴെ കണ്ണെറിഞ്ഞു വീഴാതെ ഈ...വെള്ളിവെയിലാലേ ഉള്ളു നിറഞ്ഞോട്ടെ മുല്ലമലർ വീടാകെ"...എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ജോ പോളാണ്. സിബു സുകുമാരൻ സംഗീതം നൽകിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് നജീം അര്‍ഷാദും ആവണി മൽഹാറും ചേർന്നാണ്.

മലയാളികൾ കേട്ടു മതിവരാത്ത പാട്ടുകളുടെ കൂട്ടത്തില്‍ ചേര്‍ത്തു വെക്കാവുന്നയായിരിക്കും ദേര ഡയറീസിലെ ഗാനങ്ങളെന്ന് കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത ആദ്യഗാനം തെളിയിച്ചു കഴിഞ്ഞു. മലയാള ചലച്ചിത്ര ഗാനങ്ങളില്‍ ഒരുപാടുകാലം വസന്തം വിരിയിക്കാനുള്ള കൂട്ടുകെട്ടാണ് ദേര ഡയറീസിലൂടെ പുറത്തേക്കെത്തുന്നത്. യുവാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന "അടിച്ചുപൊളി"യിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നതെങ്കിലും ഉപകരണങ്ങളുടെ അതിപ്രസരമോ കഠിന പദങ്ങളോ പാട്ടിലില്ലെന്ന പ്രത്യേകതയുണ്ട്. വിജയ് യേശുദാസ്, നജീം അര്‍‍ഷാദ്, കെഎസ് ഹരിശങ്കര്‍, ആവണി എന്നിവരാണ് സിനിമയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

സ്മാര്‍ട്ട് 4 മ്യൂസിക്ക് കമ്പനി യൂട്യൂബ് ചാനലില്‍ പുറത്തിറക്കിയ ഗാനം ആസിഫ് അലി, അനൂപ് മേനോന്‍, നമിത പ്രമോദ്, മിഥുന്‍ രമേഷ്, മെറീന മൈക്കിള്‍, ലിയോണ ലിഷോയ്, അര്‍ഫാസ് ഇഖ്ബാല്‍, മെന്റലിസ്റ്റ് ആദി എന്നിവരുടെ ഫേസ് ബുക്ക് പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.

യുസുഫ് എന്ന അറുപതുകാരൻ ഏതാനും വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനത്തിന്‍റെ കാഴ്ചകളാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു ജീവിതത്തിനപ്പുറത്ത് ഒരുപാട് ജീവിതങ്ങളാണ് സിനിമയുടെ പ്രമേയം. ഗാനത്തിലെ ദൃശ്യങ്ങളിലും നിരവധി പേരുടെ ജീവിതത്തിലെ നിമിഷങ്ങളാണ് വരച്ചിട്ടിരിക്കുന്നത്.നവാഗതനായ മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്‍ രചനയും സംവിധാനവും നിര്‍വഹിച്ച " ദേര ഡയറീസ് "പൂര്‍ണമായും ദുബായിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ അവര്‍ ഫ്രണ്ട്‌സിനു വേണ്ടു മധു കരുവത്ത് സംഘവും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദീന്‍ ഖമര്‍ നിര്‍വ്വഹിക്കുന്നു.

അബു വളയംകുളം, ദുബായിലെ ഹിറ്റ് എഫ്.എം 96.7 ആര്‍.ജെയായ അര്‍ഫാസ് ഇഖ്ബാൽ, ഷാലു റഹീം, നവീന്‍ ഇല്ലത്ത്, ബിന്ദു സഞ്ജീവ്, ഷമീര്‍ ഷാ, രൂപേഷ് തലശ്ശേരി, പ്രശാന്ത് കൃഷ്ണൻ, ജയരാജ്, അഷറഫ് കളപ്പറമ്പിൽ, രാഗേഷ് കുങ്കുമത്ത്, ബെൻ സെബാസ്റ്റ്യൻ, ഫൈസൽ, അബ്രഹാം ജോര്‍ജ്ജ്, സഞ്ജു ഫിലിപ്സ്, അജേഷ് രവീന്ദ്രൻ, വിനയൻ, റോണി അബ്രഹാം, കണ്ണൻ ചന്ദ്ര, കിരൺ പ്രഭാകര്‍, സാൽമൺ, സുനിൽ ലക്ഷ്മികാന്ത്, സന്തോഷ് തൃശൂര്‍, അഷ്റഫ് കിരാലൂര്‍, കൃഷ്ണപ്രിയ, ലതാദാസ്, സംഗീത, സാറ സിറിയക്, അനുശ്രീ തുടങ്ങി യുഎഇയിലെ നിരവധി കലാകാരന്മാര്‍ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

loading...
NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram