ആരേയും ചിരിപ്പിക്കുന്ന അടിപൊളി ഗാനവുമായി കാളിദാസനിപ്പോള്‍ ലൈവിലാണ്

Posted by Farsana Jaleel, 04 Nov, 2016

 
ആരേയും ചിരിപ്പിക്കുന്ന അടിപൊളി ഗാനവുമായി കാളിദാസനിപ്പോള്‍ ലൈവിലാണ്. നഗരത്തില്‍ അടിച്ചു പൊളിക്കുന്ന ഒരു ചുള്ളന്‍ ചുണക്കുട്ടനായാണ് ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. "മീന്‍ കൊഴമ്പും മണ്‍ പാനൈയും" എന്ന ചിത്രത്തിലെ "ഹേയ് പുത്ര ജയ പൂവേ" എന്നു തുടങ്ങുന്ന ഗാനമാണിത്.

ആരുകണ്ടാലും ചിരിച്ചുപോകുന്ന കാണാന്‍ അതിലേറെ രസമുള്ള ഈ ഗാനം യുവതലമുറയെ ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല. യുവത്വത്തിന്റെ കുസൃതികളടങ്ങിയ ഈ ഗാനം തികച്ചും വ്യത്യസ്തമാണ്. മഥന്‍ കര്‍ക്കിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ഇമ്മാനാണ്.

 

അമുദേശ്വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ പ്രഭുവിന്റെ മകനായാണ് കാളിദാസ് ഈ ചിത്രത്തിലെത്തുന്നത്. ദുഷ്യന്ത് രാംകുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബാലതാരത്തില്‍ നിന്നു നടനായി മാറിയ കാളിദാസ് നേരത്തെ തന്നെ ചര്‍ച്ചകളിലിടം നേടിയിരുന്നു. അഷ്‌ന സവേരിയും പൂജാ കുമാറുമാണ് മറ്റു നായികമാര്‍. ചിത്രം ഈ മാസം 11നു തിയേറ്ററുകളിലെത്തും.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram