ആ കച്ചേരി രാത്രിയില്‍ എന്നെ ചുറ്റിവരിയുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞതുപോലെ; വിവാഹം മുടങ്ങാനുണ്ടായ സാഹചര്യം വെളുപ്പെടുത്തി വൈക്കം വിജയലക്ഷ്മി

Posted by Farsana Jaleel, 04 Mar, 2017

സ്വതസിദ്ധമായ കഴിവുകൊണ്ട് അന്ധതയെ തോല്‍പ്പിച്ച് സംഗീത ലോകത്ത് പറന്നുയര്‍ന്ന വൈക്കം വിജയലക്ഷ്മി എന്ന അതുല്യ പ്രതിഭ സ്വന്തം ജീവതത്തിന് മുന്നില്‍ തോറ്റുപോയി. വൈക്കം വിജയലക്ഷ്മിയ്ക്ക് ഒരു ദാമ്പത്യ ജീവിതം ഉണ്ടാകാന്‍ പോകുന്നു എന്ന വാര്‍ത്ത ഏവരേയും സന്തോഷിപ്പിച്ചിരുന്നു. വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ വൈക്കം വിജയലക്ഷ്മി തന്നെ ഈ വിവാഹത്തില്‍ നിന്നും പിന്‍മാറുന്ന സാഹചര്യമാണ് നാം ഏവരും കണ്ടത്. വിവാഹത്തില്‍ നിന്നും പിന്‍മാറാനുള്ള കാരണം വെളിപ്പെടുത്തി വിജയലക്ഷ്മി രംഗത്തെത്തിയിട്ടുണ്ട്.

പ്രവാസിയായ സന്തോഷുമായുള്ള വിവാഹം വേണ്ടെന്ന് വെച്ചത് സന്തോഷുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നെന്ന് വിജയലക്ഷ്മി പറയുന്നു. അയാള്‍ക്ക് തന്നോട് ദേഷ്യം മാത്രമായിരുന്നുവെന്നും തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിജയലക്ഷ്മി വെളിപ്പെടുത്തി. ഇക്കാര്യം തന്റെ മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ അങ്ങനെയൊന്നും ആവില്ലെന്നും ഒരുമിച്ച് ജീവിച്ചു തുടങ്ങുമ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും അവര്‍ തന്നെ ആശ്വസിപ്പിച്ചതായും വിജയലക്ഷ്മി പറഞ്ഞു.

എന്നാല്‍ പിന്നീടയാള്‍ തന്നോട് സിനിമയിലെ ഗാനാലാപനവും കച്ചേരിയും നിര്‍ത്തണമെന്ന് പറയുകയും താന്‍ പാട്ടുനിര്‍ത്താനാവില്ലെന്നും സംഗീതമില്ലെങ്കില്‍ തന്റെ ശ്വാസം നിലച്ചു പോകുമെന്നും വിജയലക്ഷ്മി അയാളോടു പറഞ്ഞിരുന്നു. കൂടാതെ അന്ധതയുടെ പേരില്‍ തന്നെ കളിയാക്കുകയും താനൊരു അന്ധയെന്ന നിലയില്‍ തന്നെ പെരുമാറണമെന്നും തന്റെ ഈ കുറവ് നോക്കിയാല്‍ അയാള്‍ നേടിയത് ഒന്നുമല്ലെന്നും അയാള്‍ പറഞ്ഞതായി വിജയലക്ഷ്മി പറഞ്ഞു.

തന്നെ വിവാഹം ചെയ്യുന്നത് ഔദാര്യം പോലെയായിരുന്നെന്നും ദിവസം ചെല്ലുന്തോറും കയ്‌പ്പേറിയ അനുഭവങ്ങളാണ് ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും ഉണ്ടായതെന്നും തനിക്കും ഫോണിലൂടെ ദേഷ്യപ്പെടേണ്ടി വന്നതായും തളര്‍ന്നു പോയതായും വിജയലക്ഷ്മി തുറന്നു പറഞ്ഞു. അയാളുടെ അധികാരം സ്ഥാപിക്കലും അധിക്ഷേപിക്കലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്നും വിജയലക്ഷ്മി പറഞ്ഞു. വിവാഹം വേണ്ടെന്ന് വെച്ച രാത്രിയില്‍ തനിക്കൊരു കച്ചേരിയുണ്ടായിരുന്നുവെന്നും ആ കച്ചേരിയോളം ആസ്വിദിച്ച് സമീപകാലത്തൊന്നും താന്‍ പാടിയിട്ടില്ലെന്നും അന്ന് താന്‍ സ്വതന്ത്രയായതു പോലെ തോന്നിയെന്നും തന്നെ ചുറ്റിവരിഞ്ഞ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞതുപോലെയും തോന്നിയതായി വിജയലക്ഷ്മി പറഞ്ഞു.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram