കാഴ്ച്ച തിരിച്ചുകിട്ടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വൈക്കം വിജയലക്ഷ്മി

Posted by FJ, 14 Jan, 2017

തനിക്ക് ചികിത്സയിലൂടെ കാഴ്ച തിരിച്ചുകിട്ടി എന്ന മട്ടില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഗായിക വൈക്കം വിജയലക്ഷ്മി പറഞ്ഞു. "കുറച്ചുനാളായി ഒരു ഹോമിയോ ഡോക്ടറുടെ ചികിത്സയിലാണ്. ആകെ നൂറ് ഡോസാണ് മരുന്ന്. മാസം ഒരു ഡോസെന്ന തോതിലാണ് കഴിയ്ക്കുന്നത്. 10 ഡോസ് കഴിച്ചു. ട്യുബ് ലൈറ്റിലേക്കും മറ്റും നോക്കുമ്പോള്‍ വെളിച്ചം തോന്നുന്നുണ്ട്. ഈ നേരിയ മാറ്റത്തെപ്പറ്റിയാണ് ഞാനും അച്ഛനും പറഞ്ഞത്. അത് വാര്‍ത്തയായപ്പോള്‍ എനിക്ക് കാഴ്ച തിരികെ കിട്ടിത്തുടങ്ങി എന്ന മട്ടിലായി. അതെപ്പറ്റി ധാരാളം ഫോണ്‍ വിളികള്‍ വരുന്നു. അതുകൊണ്ടാണ് ഇക്കാര്യം പറയുന്നത്" വിജയലക്ഷ്മി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നത്. വൈദ്യശാസ്ത്രപരമായ ആധികാരികത ഉറപ്പുവരുത്താതെ ഇത്തരത്തില്‍ പ്രചരണം നടത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായി. വിജയലക്ഷ്മിയെ ചികിത്സിയ്ക്കുന്ന ഡോക്ടര്‍ അവകാശപ്പെട്ട മറ്റു ചില "ചികിത്സാ വിജയ"ങ്ങളും വിവാദമായി. ഈ സാഹചര്യത്തിലാണ് വിജയലക്ഷ്മിയും കുടുംബവും കാര്യങ്ങള്‍ വിശദീകരിച്ചത്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram