വൈക്കം വിജയലക്ഷ്മിക്ക് വിവാഹം; ജീവിതപങ്കാളിയായെത്തുന്നതും സംഗീതത്തെ സ്‌നേഹിക്കുന്ന സംഗീതത്തെ അറിയുന്ന ഒരാള്‍

Posted by Farsana Jaleel, 26 Nov, 2016


കാറ്റേ കാറ്റേ നീ പൂക്കാമരത്തിലു
പാട്ടും മൂളി വന്നൂ......  

മലയാളികളുടെ കാതുകള്‍ക്ക് കുളിരകി ശ്രോതാക്കളെ കൈയ്യിലെടുത്ത ഈ ഗാനാലാപനത്തിനുടമ വൈക്കം ലക്ഷ്മിക്ക് മംഗല്യം. സെല്ലുലോയിഡ് എന്ന ചിത്രത്തിനു വേണ്ടി പഴമയെ നിലനിര്‍ത്തും തരത്തില്‍ പാടി ഫലിപ്പിച്ച ഈ പാട്ടുകാരി ജനഹൃദയം കവര്‍ന്നത് വളരെ പെട്ടെന്നായിരുന്നു.

വിജയലക്ഷ്മിയുടെ സ്വരമാധുര്യം ആരുടേയും ഹൃദയം കവര്‍ന്നെടുക്കും എന്നതില്‍ സംശയമില്ല. അങ്ങനെ ഹൃദയം കവരാന്‍ ഉടന്‍ തന്നെ കൂട്ടിനൊരാള്‍ കൂടിയെത്തും വിജയലക്ഷ്മിക്കൊപ്പം. വിജയലക്ഷ്മിയുടെ ഗാനങ്ങള്‍ക്ക് പുതിയൊരു ആസ്വാദകന്‍ കൂടിയെത്തുന്നു അതും സംഗീതത്തെ സ്‌നേഹിക്കുന്ന സംഗീതത്തെ അറിയുന്ന ഒരാള്‍.  

പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനുമായ അജീഷ് ആണ് വിജയലക്ഷ്മിയുടെ ജീവിത പങ്കാളിയായെത്തുന്നത്. പീപ്പിള്‍ ചാനലിന്റെ പുരസ്‌കാര ദാന ചടങ്ങിനിടയില്‍ വിവാഹക്കാര്യം വെളിപ്പെടുത്തിയ വിജയലക്ഷ്മി  വിവാഹത്തിന് ഏവരെയും ക്ഷണിക്കുകയും ചെയ്തു. മാര്‍ച്ച് 29 നാണ് വിജയലക്ഷ്മിയുടെ വിവാഹം.

സംഗീതം വിജയലക്ഷ്മിക്ക് ഒരു നേരമ്പോക്കല്ലായിരുന്നു, മറിച്ച് തന്റെ വൈകല്യത്തെ തോല്‍പിക്കാന്‍ വിജയലക്ഷ്മി കണ്ടെത്തിയ ഒരു വഴിയായിരുന്നു. ശാസ്ത്രീയ സംഗീതത്തിലും വിജയലക്ഷ്മിക്ക് അഗാധമായ അറിവുണ്ട്. അധികമാരും കൈവെയ്ക്കാത്ത ഗായത്രി വീണയിലും വിദഗ്ദയാണ് വിജയലക്ഷ്മി.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram