എസ്പിബി എന്ന അനശ്വര ഗായകന് ഗാനോപഹാരവുമായി അഫ്‌സല്‍; ശ്രദ്ധേയമായി "നലം വാഴ"

Posted by online desk, 04 Jun, 2021

 

 

ഇന്ത്യന്‍ സംഗീത ലോകത്തെ അനശ്വര ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് ഗാനോപഹാരവുമായി മലയാളത്തിന്റെ പ്രിയ ഗായകന്‍ അഫ്‌സല്‍. എസ്പിബി ആലപിച്ച "നലം വാഴ" എന്ന ഗാനമാണ് അഫ്‌സല്‍ അദ്ദേഹത്തിന് ഗാനോപഹാരമായി അവതരിപ്പിക്കുന്നത്. സംഗീതസംവിധാന രംഗത്തെ ഇതിഹാസമായ ഇളയരാജയുടെ കമ്പോസിങ്ങില്‍ "മറുപടി"  എന്ന ചിത്രത്തിനായി എസ്പിബി ആലപിച്ച  "നലം വാഴ" എന്ന ഗാനം അതേ നൈര്‍മല്യത്തോടു കൂടി തന്നെയാണ് അഫ്‌സല്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ 1946 ജൂണ്‍ നാലാം തീയതിയായിരുന്നു എസ്പിബിയുടെ ജനനം. എങ്കേയും എപ്പോതും സംഗീതം സന്തോഷം എന്നു നമ്മെ പാടിയുണര്‍ത്തിയ എസ്പിബി നമ്മെ വിട്ടുപിരിഞ്ഞ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ജന്മദിനമാണ്.

പാട്ടിന്റെ ലോകത്തേക്ക് ചുവടുവച്ച കാലം മുതല്‍ അഫ്‌സലിനെ തേടി വന്നത് എസ്പിബിയുടെ ഗാനങ്ങളാണ്. അഫ്‌സലിന്റെ ഗാനമേളകളിലെല്ലാം ശ്രോതാക്കള്‍ അധികവും ആവശ്യപ്പെട്ടതും എസ്പിബിയുടെ ഗാനങ്ങളായിരുന്നു. അത്രത്തോളം അര്‍പ്പണമനസോടെ പാടിയതിനാലാവണം ജൂനിയര്‍ എസ്പിബി എന്ന ഓമനപ്പേരും ജനങ്ങള്‍ അഫ്‌സലിനു നല്‍കിയത്.

അഫ്‌സല്‍ ആലപിച്ച ഈ ഗാനത്തിലൂടെ അനന്തരാമന്‍ അനില്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും സാക്ഷാല്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടിയുള്ള സമര്‍പ്പണമാണ്. യൂസഫ് ലെന്‍സ്മാന്‍ ആണ് ദൃശ്യാവിഷ്‌കാരം. അന്‍സൂര്‍ കെട്ടുങ്ങല്‍ ആണ് ക്യാമറ.  "ഈ ജന്മത്തില്‍ എസ്പിബി സാറിന് എനിക്കു കഴിയുന്നതില്‍ വച്ചു ഞാന്‍ കൊടുക്കുന്ന ആദരവ്" എന്നാണ്
അഫ്‌സല്‍ തന്റെ പാട്ടിനെക്കുറിച്ച് പറഞ്ഞത് .

സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്ത അഫ്‌സലിന്റെ ഈ കവര്‍ സോങ്ങിന് നേരിട്ട് അഭിനന്ദങ്ങളുമായി S.P ചരണ്‍, K.S ചിത്ര, സുജാത, ശ്വേതാ മോഹന്‍, ജെന്‍സി എന്നീ സംഗീത ലോകത്തെ പ്രശസ്തര്‍ എത്തിയിരുന്നു. അഫ്‌സലിനുള്ള അവരുടെ അഭിനന്ദപ്രവാഹവം എസ്പിബിയോടുള്ള അവരുടെ അടങ്ങാത്ത ആദരവു തന്നെയാണ് സൂചിപ്പിക്കുന്നത്.

2001 ല്‍ പത്മഭൂഷണും 2011 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ച വ്യക്തിയാണ് എസ്പിബി. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി 40,000ത്തോളം പാട്ടുകള്‍ പാടിയും, നിരവധി സിനിമകളില്‍ പാടി അഭിനയിച്ചും ലോകഗിന്നസ് റെക്കോഡില്‍ ഇടം നേടിയ വ്യക്തിയാണ് അദ്ദേഹം. 2020 സെപ്തംബര്‍ 25ന് ആയിരുന്നു ചെന്നൈയില്‍ വെച്ച് അദ്ദേഹത്തിന്റെ മരണം. 2021 ജൂണ്‍ 4ാം തീയതി എസ്പിബിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ മകന്‍ SPB ചരണ്‍ നടത്തുന്ന ഇവന്റില്‍ അദ്ദേഹത്തിന് വേണ്ടിയുള്ള സമര്‍പ്പണമായി അഫ്‌സല്‍ പാടിയ ഈ ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്പി ബാലസുബ്രമണ്യം എന്ന സംഗീത ലോകത്തെ അമരനായ മഹാപ്രതിഭയ്ക്ക്, നഷ്ടബോധത്തിന്റെ, അത്മസമര്‍പ്പണത്തിന്റെ പ്രണാമം..

 

ഗൗതം മേനോന്‍-സൂര്യ കൂട്ടുക്കെട്ട് വീണ്ടും; ശ്രദ്ധ നേടി നവരസയിലെ ഗാനം

13 Jul, 2021

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആന്തോളജി ചിത്രമായ നവരസയിലെ ആദ്യ ഗാനം പുറത്ത്. ചിത്രത്തിനായി സൂര്യയും ഗൗതം മേനോനും വീണ്ടുമൊന്നിക്കുന്നുവെന്നത് നേരത്തെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്ന ഗിത്താര്‍ കമ്പി മേലെ നിന്‍ട്ര് എന്ന ഭാഗത്തിലെ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തിലാണ് നവരസ ഒരുങ്ങുന്നത്. പ്രയാഗ മാര്‍ട്ടിന്‍ ആണ് ചിത്രത്തില്‍ സൂര്യയുടെ നായികയായെത്തുന്നത്.

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram