കെ .ജെ .യേശുദാസും, എസ് . ജാനകിയും ,കെ എസ് ചിത്രയും ഒന്നിക്കുന്നു എന്റെ പ്രിയതമനിലൂടെ !!!

Posted by ONLINE DESK , 18 Jul, 2019

 

 

 


ലാപ്ടോപ്പും ,മൊബൈൽ ഫോണും കാലഘട്ടത്തിലെ പ്രണയത്തെ കുറിച്ച് പറയുന്ന ചിത്രം എന്റെ പ്രിയതമനിലൂടെ കെ .ജെ .യേശുദാസും എസ് . ജാനകിയും ,കെ എസ് ചിത്രയും ഒന്നിക്കുന്നു. ചിത്രവർണ്ണന ഫിലിംമിസിന്റെ ബാനറിൽ ആർ രഞ്ജി നിർമ്മിക്കുന്ന ചിത്രം ആഗസ്റ് 2 പ്രദർശനത്തിനെത്തുന്നു. പ്രമുഖ സംവിധായകൻ ലൈനിൽ രാജേന്ദ്രന്റെ അസിസ്റ്റന്റും അസ്സോസിയേറ്റുമായി മുപ്പത്തിയഞ്ച് വർഷത്തോളം പ്രവർത്തിച്ചിട്ടുള്ള പി. സേതുരാജൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ പ്രിയതമന്.

 

 

 


കെ .ജെ .യേശുദാസ് , എസ് . ജാനകി ,കെ എസ് ചിത്ര എന്നീ പ്രഗത്ഭ ഗായകർ ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയുണ്ട് ചിത്രത്തിന്. ജെ ദേവരാജൻ , എം ജി . രാധാകൃഷ്ണൻ , ജെറി അമൽദേവ് തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള അൽബർട്ട് വിജയൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. 2017 ലെ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ അവാർഡുകളിൽ മികച്ച ഗാനരചനയ്ക്കുള്ള അവാർഡ് ഈ ചിത്രത്തിലെ ഗാനരചയിതാവായ ഡോ. എം ജി സദാശിവന് ലഭിച്ചിരുന്നു.

 

 

 

 

നിഷ്കളങ്ക പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നായകനായി പുതുമുഖ താരം മിതുൻ മദനൻ എത്തുന്നു , നായികയായി ഗൗരികൃഷ്ണ എത്തുന്നു ഒപ്പം നായികാ പ്രാധാന്യമുള്ള കഥാപാത്രമായി മൈഥിലി കൃഷ്ണയും എത്തുന്നു . കൂടാതെ ഡാലി കരൺ , ഇന്ദ്രൻസ് , മധുപാൽ , പി ശ്രീകുമാർ ,ശിവാജി ഗുരുവായൂർ , റിസബാവ , കൊച്ചു പ്രേമൻ , പ്രേം കുമാർ , സുധീഷ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് രാജു വാര്യർ ,സംഗീതം ആൽബർട്ട് വിജയൻ ,കലാ സംവിധാനം മധു രാഘവൻ ,എഡിറ്റർ കെ ശ്രീനിവാസ് , വസ്ത്രലങ്കാരം അനിൽ ചെമ്പൂർ ,മേക്കപ്പ് ബിനീഷ് ഭാസ്കർ ,പ്രൊഡക്ഷൻ കൺട്രോളർ എ ഡി ശ്രീകുമാർ.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram