വേണ്ട എന്ന് ചിന്‍മയി പറയുന്നവരെ എന്റെ സിനിമയില്‍ അവര് പാടും : ഗോവിന്ദ് വസന്ത

Posted by ബിന്ദു, 25 Mar, 2019

 

 


ചെന്നൈ: വേണ്ട എന്ന ചിന്മയി പറയുന്ന അത്രയും കാലം തന്റെ സിനിമയില്‍ ചിന്മയിയെ കൊണ്ട് പാടിക്കുമെന്ന് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത. തന്റെ കാര്യം മറ്റാരും തീരുമാനിക്കില്ലെന്നും ഗോവിന്ദ് പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു ഗോവിന്ദിന്റെ പരാമര്‍ശം. ഗാനരചയിതാവ് വൈരമുത്തു മോശമായി പെരുമാറിയത് വെളിപ്പെടുത്തിയതിന് പിന്നാലെ ചിന്മയിക്കെതിരെ അപ്രഖ്യാപിത വിലക്ക് വന്നിരുന്നു. ഡബ്ബിംഗ് യൂണിയനില്‍ നിന്ന് ചിന്‍മയിയെ പുറത്താക്കുകയും ചെയ്തിരുന്നു.

Image result for govind vasantha and chinmayi


മീടു വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് അവസരങ്ങള്‍ കുറഞ്ഞെന്ന ചിന്‍മയിയുടെ തുറന്നു പറച്ചിലിന് പിന്നാലെയാണ് ഗോവിന്ദ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഗോവിന്ദ് സംഗീത സംവിധാനം ചെയ്ത 96ലെ ഗാനങ്ങളും നായിക തൃഷയ്ക്ക് ശബ്ദം നല്‍കിയതും ചിന്‍മയിയായിരുന്നു.കഴിഞ്ഞ ദിവസം നടി നയന്‍താരയെ അധിക്ഷേപിച്ച് നടന്‍ രാധാ രവി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കടുത്ത വിമര്‍ശനവുമായി ചിന്‍മയി രംഗത്തെത്തുകയും തനിക്ക് നേരിട്ട് അപമാനത്തിനെയും നീതി നിഷേധത്തിനെയും കുറിച്ച് പറഞ്ഞിരുന്നു.

 

Image result for govind vasantha and chinmayi


അതേസമയം ചിന്മയിക്ക് പിന്തുണയുമായി മലയാളിയായ സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത രംഗത്തുവന്നത് ശ്രദ്ധേയമായി മാറിയിരുന്നു. വിലക്കുകളൈാന്നും വകവയ്ക്കാതെ ആരെതിര്‍ത്താലും എന്റെ സിനിമകളില്‍ ചിന്മയി പാടുമെന്നാണ് ഗോവിന്ദ് വസന്ത പറയുന്നത്. ചിന്മയി എന്നോട് നോ പറയാത്തിടത്തോളം കാലം എന്റെ സിനിമകളില്‍ ചിന്മയി ശ്രീപദ പാടും. എന്റെ അഭാവത്തില്‍ മറ്റാര്‍ക്കും തീരുമാനമെടുക്കാനാവില്ല,ഗോവിന്ദ് വസന്ത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

 

ഗോവിന്ദ് വസന്തയുടെ പോസ്റ്റിന്....

 

ഗോവിന്ദ് വസന്തയുടെ പോസ്റ്റിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഗോവിന്ദിന്റെ പോസ്റ്റ് വന്നതിനു പിന്നാലെ മറുപടിയുമായി ചിന്മയി എത്തിയിരുന്നു. ഗോവിന്ദിന്റെ നിലപാടിന് സ്‌നേഹം അറിയിച്ചുകൊണ്ടാണ് ചിന്മയി എത്തിയിരുന്നത്. 96ന്റെ വിജയത്തിനു ശേഷം തമിഴകത്ത് തിളങ്ങിനില്‍ക്കുന്ന സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജിലൂടെ തുടങ്ങിയ ഗോവിന്ദ് ഇപ്പോള്‍ തമിഴ് സിനിമയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram