"മെല്ലെ ചൊല്ലുകില്ലേ..!!" മാർജാര ഒരു കല്ല് വെച്ച നുണയിലെ മനോഹര പ്രണയ ഗാനം

Posted by online desk , 15 Jan, 2020

 

 

 

നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്ത " മാർജാര ഒരു കല്ല് വെച്ച നുണ" തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ ചിത്രം മുന്നേറുകയാണ്. മൾട്ടി ജോണർ സിനിമ എന്ന രീതിയിൽ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് " മാർജാര ഒരു കല്ല് വെച്ച നുണ". ഇപ്പോളിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. മെല്ലെ ചൊല്ലുകില്ലേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് റഫീഖ് അഹമ്മദും പാടിയത് രാകേഷ് കിഷോറും ആണ്. കിരൺ ജോസ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.

 

 

 

നായകനായ വിഹാൻ, നായികയായ രേണുക എന്നിവരുടെ പ്രണയ രംഗങ്ങൾ ആണ് ഈ ഗാനത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. ഇരുവരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രിയും അതോടൊപ്പം ജെറി സൈമൺ ഒരുക്കിയ മനോഹരമായ ദൃശ്യങ്ങളും ചേർന്നപ്പോൾ ഈ ഗാനം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളിയാണ് ചിത്രം നിർമ്മിച്ചത് . ഒരു വലിയ വീടിനെയും ആ വീടിനെ ചുറ്റിപറ്റി ഉള്ള ഒരു വലിയ നുണയേയും അടിസ്ഥാനമാക്കി ആണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. ജെയ്സൺ ചാക്കോ ആണ് ഈ ചിത്രത്തിലെ മറ്റൊരു നായകൻ. അഭിരാമി, അഞ്ജലി, സുധീർ കരമന, രാജേഷ് ശർമ്മ, ബാലാജി ശർമ്മ, ഹരീഷ് പേരാടി, ടിനി ടോം, കൊല്ലം സുധി എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram