Posted by online desk , 29 Jul, 2021
മലയാള സിനിമയ്ക്ക് ഒരു പുതിയ ദൃശ്യഭാഷ സമ്മാനിച്ച ചിത്രമാണ് സനല്‍കുമാര്‍ ശശിധരന്റെ സംവിധാനത്തിലെത്തിയ ഒഴിവുദിവസത്തെ കളി. മലയാളത്തില്‍ ഇതേവരെ കാണാതിരുന്ന ദൃശ്യ ഭാഷയോടെ എത്തിയ ചിത്രം മലയാളികള്‍ ഏറ്റെടുക്കുകയും ചെയ്തു.
ചിത്രത്തില്‍ പ്രമോഷന് വേണ്ടി രണ്ട് പാട്ടുകള്‍ ഉണ്ടായിരുന്നു. സംവിധായകനായ സനല്‍കുമാര്‍ ശശിധരന് ആണ്
രണ്ട് ഗാനങ്ങളുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ബേസില്‍ ആണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്.
ഒഴിവുദിവസത്തെ കളിയില്‍ വ്യത്യസ്തമായ ഒരു ഷാപ്പുകറി ഗാനവും ഉണ്ട്. നാടന്‍ പാട്ടിന്റെ ഈണത്തിലുള്ള ഈ പാട്ട് പ്രമോഷന് വേണ്ടി മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്.
ഈ കൊറോണ കാലത്ത് ഗാനം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. വീട്ടില്‍ ഭാര്യ മീന്‍ കറി വയ്ക്കുന്നത് സ്വന്തം മൊബൈലില്‍ ഷൂട്ട് ചെയ്ത്, ഗാനത്തിന്റെ പശ്ചാത്തലത്തില്‍ മൊബൈലില്‍ എഡിറ്റ് ചെയ്ത്,
വാട്സാപ്പില്‍ കൂട്ടുകാര്‍ക്ക് അയച്ചതാണ് അരുണ്‍ സോള്‍. വീഡിയോ കണ്ട പലരും അത് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടുകയും സമൂഹമാധ്യമങ്ങളില്‍ വീഡിയോ തരംഗമാകുകയുമായിരുന്നു. തുടര്‍ന്ന്, വീഡിയോ ഷൂട്ട് ചെയ്ത ഫോട്ടോഗ്രാഫറായ അരുണ്‍ സോള്‍ ഈ വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു. അത് പ്രശസ്തരായ പലരും പങ്കുവെയ്ക്കുകയും ചെയ്തതോടെ വലിയ തോതിലുള്ള കാഴ്ചക്കാരെയാണ് ലഭിക്കുന്നത്. തുടര്‍ന്ന് വീഡിയോ യൂട്യൂബിലും അപ് ലോഡ് ചെയ്യുകയായിരുന്നു. തനി തിരുവനന്തപുരം സ്റ്റൈലില്‍ നല്ല തേങ്ങ അരച്ച മീന്‍ കറി ഉണ്ടാക്കുന്ന വിധമാണ് വീഡിയോയില്‍.
2015ലാണ് ഒഴിവുദിവസത്തെ കളി തിയേറ്ററുകളിലെത്തുന്നത്. ആഷിഖ് അബു തിയേറ്ററുകളിലെത്തിച്ച ചിത്രം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids