ചരിത്രം കുറിക്കാനൊരുങ്ങി "സാല്‍മണ്‍"; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

Posted by mathew, 15 Feb, 2021



ഏഴ് ഭാഷകളില്‍ ചരിത്രം കുറിക്കാനൊരുങ്ങി "സാല്‍മണ്‍" എന്ന ത്രി ഡി ചിത്രം. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ, പ്രണയ ദിനത്തില്‍ ലഹരിയുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടു.

പ്രണയത്തിന്റെ കുളിര്‍ പകരുന്ന ദൃശ്യങ്ങളില്‍ വിജയ് യേശുദാസും ജോനിറ്റയുമാണ് പ്രത്യക്ഷപ്പെടുന്നത്. നവീന്‍ കണ്ണന്റെ വരികള്‍ക്ക് ശ്രീജിത്ത് എടവനയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ലണ്ടനില്‍ റെക്കോര്‍ഡിംഗും, കൊച്ചിയില്‍ മിക്സിംഗും, കാനഡയില്‍ മാസ്റ്ററിംഗും നിര്‍വഹിച്ചുവെന്ന പ്രത്യേകതയുള്ള ഗാനമാണ്.

ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് "സാല്‍മണ്‍".
എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. "സാല്‍മണ്‍" ത്രി ഡി ഏഴ് ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും. 15 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.

ഗായകന്‍ വിജയ് യേശുദാസാണ് സാല്‍മണിലെ പ്രധാന കഥാപാത്രമായ സര്‍ഫറോഷിനെ അവതരിപ്പിക്കുന്നത്. വിവിധ ഇന്ത്യന്‍ ഭാഷാ അഭിനേതാക്കളായ ചരിത് ബലാപ്പ, രാജീവ് പിള്ള, ഷിയാസ് കരീം, ജാബിര്‍ മുഹമ്മദ്, സജിമോന്‍ പാറയില്‍, ഇബ്രാഹിംകുട്ടി, സമീര്‍, ധ്രുവന്ത്, ബഷീര്‍ ബഷി, പട്ടാളം സണ്ണി, നവീന്‍ ഇല്ലത്ത്, സി കെ റഷീദ്, ജെര്‍മി ജേക്കബ്, വിനു അബ്രഹാം, സുമേഷ് മുഖത്തല, അലിം സിയാന്‍, സിനാജ്, റസാക്്, ഫ്രാന്‍സിസ്, മീനാക്ഷി ജയ്സ്വാള്‍, ജോനിത ഡോഡ, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ആഞ്ജോ നയാര്‍, ഷിനി അമ്പലത്തൊടി, ബിസ്മി നവാസ്, നസ്റീന്‍ നസീര്‍, ദര്‍ശിനി, സംഗീത വിപുല്‍, ജ്യോതി ചന്ദ്രന്‍, സീതു, അഫ്റീന്‍ സൈറ, ബേബി ദേവാനന്ദ, ബേബി ഹെന തുടങ്ങിയവരോടൊപ്പം സംവിധായകന്‍ ഷലീല്‍ കല്ലൂരും ചിത്രത്തില്‍ അഭിനയിക്കുന്നു.

രാഹുല്‍ മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശ്യാം ശശിധരനാണ് എഡിറ്റിംഗ്. ജീമോന്‍ പുല്ലേലിയാണ് ചിത്രത്തിന്റെ ത്രി ഡി സ്റ്റീരിയോസ്‌കോപിക് ഡയറക്ടര്‍.

സൗണ്ട് ഡിസൈനര്‍-ഷിജിന്‍ മെല്‍വിന്‍ ഹട്ടണ്‍, ത്രി ഡി സ്റ്റീരിയോസ്‌കോപ് സൂപ്പര്‍വൈസര്‍-വിനസ്‌ക്‌സ് വര്‍ഗ്ഗീസ്, ത്രി ഡി സ്റ്റീരിയോഗ്രാഫര്‍-ജീമോന്‍ കെ പൈലി, ക്രിയേറ്റീവ് വി എഫ് എക്സ് ഡയറക്ടര്‍-സൂരജ് എം കെ, റീ റിക്കോര്‍ഡിംഗ് മിക്സര്‍-ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ, പ്രൊജക്ട് ഡിസൈനര്‍-ദിനേഷ് നായര്‍ മുംബൈ,കല- പ്രദീപ് എം വി, സുധീര്‍,കോസ്റ്റ്യൂം ഡിസൈനേഴ്‌സ്-എമിലിന്‍ പിഗരസ്, റിതു എ ആര്‍, നമിത, ബേനസീര്‍ ആസിഫ്, ഷാദ ജില്‍ദ, റസീന ഹാരിസ്, ഷീബ മേരി ജോസഫ്, കോസ്റ്റ്യൂം ടീം-ടിന്റ്സ് ആന്റ് ടോണ്‍സ്,സ്റ്റില്‍സ്-സലീഷ് ഗോപാല്‍,ഡിസൈന്‍- പ്രദീപ് ബാലകൃഷ്ണന്‍, സംഘട്ടനം- ബ്രൂസ്ലി രാജേഷ്,മേക്കപ്പ്-സുധി സുരേന്ദ്രന്‍, തമിഴ് വിവര്‍ത്തനം-ആര്‍ ഗോവിന്ദരാജ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിജിത്ത് ഫെയിം,അസോസിയേറ്റ് ഡയറക്ടര്‍-ആസിഫ് കുറ്റിപ്പുറം, ജയേഷ് വേണുഗോപാല്‍, അഭിലാഷ്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍-ഹാരിഫ് ഒരുമനയൂര്‍, ഡോ. അനസ് കെ എ പ്രൊജക്ട് സപ്പോര്‍ട്ടിംഗ്-ഡോ.അനസ് കെ എ, മിഡില്‍ ഈസ്റ്റ് മാനേജര്‍-പ്രസാദ് വര്‍ക്കല, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-
കി എന്റര്‍ടെയ്ന്‍മെന്റ്സ് അനന്തപത്മനാഭ ഭട്ട്,
ലൈന്‍ പ്രൊഡ്യൂസര്‍-മുഷ്ത്താഖ് റഹ്‌മാന്‍.വാര്‍ത്താ പ്രചരണം- എ എസ് ദിനേശ്.

 

NEW GEN

On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India

Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

copyright 2020 © vellinakshathram