സ്വപ്നം....സ്വയവരമായീ....: സത്താർ അഭിനയിച്ച പ്രണയ ഗാനങ്ങൾ കാണാം !!!

Posted by Online desk , 17 Sep, 2019

 

 

പ്രശസ്ത നടൻ സത്താർ ഇനി ഓർമ്മയായി . കരൾ രോഗത്തിന് ചികിത്സയിലായിരുന്ന താരം ചൊവ്വാഴ്ച പുലർച്ചെ ആലുവ പലിയേറ്റീവ് കെയർ ആശുപത്രിയിയിൽ വെച്ചായിരുന്നു അന്ത്യം.നടൻ അഭിനയിച്ച ഗാനരംഗങ്ങൾ ഇപ്പോൾ യൂട്യൂബിൽ തരംഗമാവുന്നു. വില്ലനായും നായകനായും നടൻ പ്രേക്ഷകനെ വിസ്മയിപ്പിച്ചിട്ടുണ്ട്.

 


1975 ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ചെറുതും വലുതുമായ നിപവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 1976 ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണത്തിലൂടെ നായകനായി അരങ്ങേറി പിന്നീട് സ്വഭാവന നടൻ, വില്ലൻ എന്നീ കഥാപാത്രങ്ങൾ ഇദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.

 

148 ഓളം സിനിമകളിൽ വേഷമിട്ട സിത്താർ 2014 ൽ പുറത്തിറങ്ങിയ പറയാൻ ബാക്കി വെച്ചത് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

2012ല്‍ പുറത്തു വന്ന 22 ഫീമെയില്‍ കോട്ടയം, 2013ല്‍ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളില്‍ വേഷങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

 

യത്തീം, ഇനിയം പുഴയൊഴുകും, അവളുടെ രാവുകൾ. ശരപഞ്ചം, മുത്തുചിപ്പി, കെണി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. നടന്‍ കൃഷ് സത്താര്‍ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്.

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2020 © vellinakshathram